thanks ..
talkalam jeevichu povan ulla oru hit kitto ... ചക്ദേ ഇന്ത്യയും സ്വദേശും പോലൊരു മാരക ഐററം okke pinne mathi..
റയീസ് കണ്ടു.ഒരു SRK ഫാൻ ഒന്നുമല്ലാതിരുന്നിട്ടും Trailer ഒക്കെ വല്ലാതെ ഇഷ്ടപ്പെട്ടത് കൊണ്ടും,ഷാറൂഖിന്റെറ ഇത്തരം വേഷങ്ങൾ കാണാൻ ആഗ്രഹമുളളത് കൊണ്ടും ഒന്നും നോക്കാതെ ആദ്യ ഷോ തന്നെ കാണാമെന്ന് വെച്ചു.
റയീസ് എങ്ങനെ ഗുജറാത്തിലെ മദ്യരാജാവാകുന്നു,അതിന് ശേഷം അയാൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിലികളും ഒക്കെയാണ് പടം.നവാസുദ്ദീൻ സിദ്ദീഖി ചെയ്ത പോലീസ് ഓഫീസറുടെ റയീസിനെ പററിയുളള voice over ലൂടെയാണ് പടം മുന്നോട്ട് പോകുന്നത്.ഗുജറാത്തിൽ തന്നെ ജീവിച്ചിരുന്ന അധോലോകരാജാവ് അബ്ദുൽലത്തീഫിന്റെറ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത് എന്ന് കേട്ടിരുന്നു.
സാധാരണ ഗാംസ്ററർ ചിത്രങ്ങളുടെ സമാനപാഥ സ്വീകരിച്ച് കൊണ്ടുളള ഒരു ചിത്രം മാത്രമാണ് റയീസ്.തിരക്കഥയിൽ ഒന്നും യാതൊരു പുതുമയും കരുതിവെച്ചിട്ടില്ല. കെ.യു മോഹനൻ ഫ്രയിമുകളും, ഷാറൂഖ്-നവാസുദ്ദീൻ സിദ്ദീഖി കോംബോയുടെ മികച്ചപ്രകടനവും മാത്രമാണ് പടം മുഴുവനാക്കാൻ പ്രേരകമാകുന്ന ഘടകങ്ങൾ.Trailer കണ്ടതിൽ കൂടുതൽ punch lines ഒന്നും പടത്തിൽ ഒരുക്കിവെച്ചിട്ടില്ല.പ്രേക്ഷകർക്ക് ആദ്യാവസാനം ഊഹിക്കാവുന്ന കഥാഗതിയിൽ മാസ് elements um റിയലിസ്ററിക് എപ്രോച്ചും കൂട്ടിച്ചേർത്ത് ഒരുക്കാനാണ് രാഹുൽ ദോലാഖിയ ശ്രമിച്ചത്.എന്നാൽ അതിനൊപ്പം തന്നെ എല്ലാ ക്ലീഷേ സീനുകളും ഒരുക്കി വെച്ചിട്ടുണ്ട്.മാഹിറഖാനുമായുളള സീനുകൾക്ക് വേണ്ടി മാത്രം രണ്ട് പാട്ടുകൾ തിരുകിവെച്ചിട്ടുണ്ട്.പാവങ്ങളുടെ കണ്ണീരൊപ്പുന്ന ഡോൺ ആകാനും മറക്കുന്നില്ല.ഇതൊക്കെ നടന്നതാണേലും സിനിമയിൽ കുറച്ച് ഓവറായേ കാണിക്കൂ,ഇതിലും മാററമൊന്നുമില്ല.
ഗഡാഗഡിയൻ വില്ലൻമാരെ അണിനിരത്തിയില്ല എന്നത് ഈ പടത്തിലെ ഒരു നല്ലവശമായി തോന്നി.റയീസ് എന്ന ഗാംസ്ററർ തന്*റെ വളർച്ചയിൽ സ്വന്തമായി ക്ഷണിച്ചുവരുത്തുന്ന വില്ലൻമാരാണ് എല്ലാം.എന്നാൽ അവർ കാണിക്കുന്ന വിക്രിയകൾ ബാലൻ.കെ.നായർ യുഗത്തിലേത് തന്നെ.നവാസുദ്ദീൻ സിദ്ദീഖി മികച്ചു നിന്നത് കൊണ്ട് പലവട്ടം പലരും അവതരിപ്പിച്ച കണ്ടിട്ടുളള പോലീസ് റോൾ അത്ര മുഷിപ്പുണ്ടാക്കിയില്ല.ബി.ജിഎം & വിശ്വൽസ് നല്ല നിലവാരം പുലർത്തി.
ഷാറൂഖിന്റെറ സ്ക്രീൻപ്രസൻസ് അപാരം തന്നെ.അദ്ദേഹത്തിലെ നടനെ അടയാളപ്പെടുത്തുന്ന രംഗങ്ങൾ ചിത്രത്തിലുണ്ട്.അതൊക്കെ വളരെ നന്നായി ചെയ്തിട്ടുണ്ട്.പക്ഷേ സിനിമ അദ്ദേഹത്തിന്*റെ പ്രകടനത്തോടൊപ്പം ഉയർന്നില്ല.ഫാൻസിന് ഈ ചിത്രം നന്നായി ഇഷ്ടപ്പെട്ടേക്കാം,എന്നാൽ ചക്ദേ ഇന്ത്യയും സ്വദേശും പോലൊരു മാരക ഐററം കാണാൻ ആഗ്രഹിക്കുന്നവർ ഇനിയും കാത്തിരിക്കുക.
thanks ..
talkalam jeevichu povan ulla oru hit kitto ... ചക്ദേ ഇന്ത്യയും സ്വദേശും പോലൊരു മാരക ഐററം okke pinne mathi..
Thanks @Malik
Lalettan nannakaan thudanyapole SRK has started the journey. Fan & Raees thudakamaanu. oru 3-4 padangaoode ee track-il pidicha chakram thirichu karangum. athinte ideykku akaashathu chutti karangunna rohit shetty, karan johar, aditya chopra, farah khan raanchikondu pokaathirunnaa mathi.
Thanks Malik.....