EXCLUSIVE!!!
National Award winning Director Salim Ahamed to join Hands with Megastar Mammootty.
The Film titled as "Mappilla Khalasi" will roll soon after Mammootty's Raja-2 in 2018.
The Film will be shot in Calicut and it's nearby areas.
Let's wait and watch out for the next classic from director-actor duo who delivered the evergreen classic "Pathemari" in 2015.
This will the duo's third outing together.
അസ്തമിക്കുന്ന പ്രതാപവും, മാപ്പിള ഖലാസികളും .. !!
ആരാണ് മാപ്പിള ഖലാസികൾ??
'ജോര്*സേ യാ അള്ളാ
യാ അള്ളാ ജോര്*സേ
യാ അള്ളാ ജോര്* സേ, മാലി ജോര്*സേ....'
ബേപ്പൂരിലെത്തിയാല്* ഇളംകാറ്റിനൊപ്പം ഈണത്തിലുള്ള ഈരടികള്* നിങ്ങള്*ക്ക്* കേള്*ക്കാം. ഒരേ താളത്തിലുള്ള ഈരടികളുടെയും ഏറ്റുപാടലുകളുടെയും ഉറവിടം അന്വേഷിച്ച്* ചെന്നാല്* ബേപ്പൂരിലെ ഏതെങ്കിലും ഉരു നിര്*മാണശാലയിലായിരിക്കും നമ്മള്* എത്തുന്നതു
ബേപ്പൂരിലെ ഉരു നിര്*മ്മാണത്തോളം തന്നെ പഴക്കമുണ്ട്* ഖലാസികളുടെ മെയ്ക്കരുത്തിന്റെ ചരിത്രത്തിനും.
പ്രത്യേകമായ ആധുനിക യന്ത്രങ്ങളൊന്നും മാപ്പിള ഖലാസികൾ തങ്ങളുടെ ജോലിക്കായി ഉപയോഗിക്കാറില്ല. കപ്പി,കയർ,ഡബ്ബർ തുടങ്ങിയ ഉപകരണങ്ങൾ മാത്രമാണിവർ ഉപയോഗിക്കുക. ഭാരിച്ചതും സങ്കീർണ്ണവുമായ ജോലികൾ കായിക ശക്തിയുടെയും, സംഘശക്തിയുടെയും, തൊഴിൽ നിപുണതയുടെയും മികവിൽ വിജയകരമായി ചെയ്തുതീർക്കുന്നു എന്നതാണ് മാപ്പിള ഖലാസികളുടെ പ്രത്യേകത. മികച്ച മുങ്ങൽ വൈദഗ്ദ്യമുള്ളവരാണ് മാപ്പിള ഖലാസികൾ.
കോഴിക്കോട് ജില്ലയിലെ ബേപ്പൂർ തുറമുഖം കേന്ദ്രീകരിച്ച് ജോലിചെയ്യുന്ന കപ്പൽ നിർമ്മാണ തൊഴിലാളികളാണ് മാപ്പിള ഖലാസികൾ. തുറമുഖങ്ങളിലും കപ്പൽ നിർമ്മാണശാലകളിലും ജോലിചെയ്യുന്ന തൊഴിലാളികൾക്ക് അറബിയിലുള്ള പദമാണ് ഖലാസി. മലബാറിലെ മുസ്ലിംകളാണ് ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ. അതുകൊണ്ടായിരിക്കണം മാപ്പിള ഖലാസി എന്ന് വിളിക്കപ്പെട്ടത്. കപ്പലിനേയും ഉരുവിനേയും അറ്റകുറ്റപണികൾക്കും നിർമ്മാണപ്രവർത്തനങ്ങൾക്കുമായി കരക്കടുപ്പിക്കുകയും പിന്നീട് പണിപൂർത്തിയാക്കി കരയിൽ നിന്ന് തിരികെ കടലിലേക്ക് തള്ളിനീക്കലുമാണ് പരമ്പരാഗതമായി മാപ്പിള ഖലാസികളുടെ തൊഴിൽ.
ഖലാസികളുടെ മെയ്ക്കരുത്തിെ*ന്*റ കഥ പുറംലോകം അറിയുന്നത്* പെരുമണ്* തീവണ്ടി ദുരന്തത്തിന്* ശേഷമാണ്*. 80 പേരുടെ ജീവന്* അപഹരിച്ച്* ഐലന്*ഡ്* എക്*സ്*പ്രസ്സിെ*ന്*റ ബോഗികള്* അഷ്*ടമുടിക്കായലില്* പതിച്ചപ്പോള്* ബോഗികള്* പൊക്കിയെടുക്കാന്* സഹായിച്ചത്* ബേപ്പൂരില്* നിന്നുള്ള ഖലാസികളായിരുന്നു. റെയില്*വേയുടെ ക്രെയ്*നുകള്* പരാജയപ്പെട്ടിടത്താണ്* 35 ഓളം വരുന്ന ഖലാസികളുടെ മെയ്ക്കരുത്ത്* വിജയിച്ചത്*. 1988 ജൂലായില്* ഇരുപത്തി എട്ട് വര്*ഷം മുമ്പ്* നടന്ന ആ സംഭവം
കപ്പിയും കയറും ഇരുമ്പ്* വടവുമായി എത്തിയ ഇവര്* എന്ത്* ചെയ്യാന്* എന്ന ചിന്തയായിരുന്നു അവിടെ ഉണ്ടായിരുന്ന റെയില്*വേ ഉദ്യോഗസ്ഥര്*ക്ക്*. കോഴിക്കോട്* നിന്നും അവിടെയെത്തിയ ഖലാസികളെ ആദ്യം ആരും ശ്രദ്ധിച്ചുപോലുമില്ല .. ആദ്യദിനത്തില്* ഉച്ചവരെ വെറുതെയിരിക്കേണ്ടി വന്ന ഇവര്* ഉച്ചയ്ക്ക്* ശേഷം കായലില്* ഒന്നിന്* മീതെ ഒന്നായി കിടന്നിരുന്ന രണ്ട്* ബോഗികളിലൊന്ന്* വലിച്ച്* കായലിലേക്ക്*
മറിച്ചിട്ടശേഷം ഏകദേശം കരയുടെ അടുത്തുവരെ വലിച്ചെത്തിച്ചു. അതുകണ്ടപ്പോഴാണ്* അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്*ക്ക്* ഇവര്*ക്ക്* എന്തെങ്കിലും ചെയ്യാന്* സാധിക്കും എന്ന ബോധ്യം വന്നത്*. അടുത്ത ദിവസങ്ങളിലായി ഇവര്* വെള്ളത്തിലായിരുന്ന ഒരു ബോഗി മുഴുവനായും കരയിലെത്തിച്ചു.
പിന്നീട്* സ്ഥലത്തെത്തിയ സൈന്യത്തിന്* ആവശ്യമായ സഹായങ്ങളും ചെയ്*തുകൊടുത്തത്* ഖലാസികള്* ആയിരുന്നു. സൈന്യത്തിന്റെ സഹായത്തോടെ വെള്ളത്തില്* വീണ ഒന്*പത്* ബോഗികളും അവര്* കരയ്ക്കെത്തിച്ചു.
കേരളത്തിലേതുൾപ്പടെ ഇന്ത്യയിലെ പല വൻകിട നിർമ്മാണ പദ്ധതികളിലും മാപ്പിള ഖലാസികളുടെ സേവനം തേടിയിട്ടുണ്ട്. ഇടുക്കി ഡാം, ഫറോക്കിലെ പാലങ്ങളായ വടക്കുമ്പാടം, കല്ലായി പാലം, ഒറീസ്സയിലെ മഹാനദി പാലം ,ഗോവയിലെ മാംഗനീസ് ഫാക്ടറി എന്നിവ ഇവയിൽ പെടുന്നു. കോന്നിയിലെ ഐരവൺ തൂക്കുപാലത്തിന്റെ നിർമ്മാണ പ്രവർത്തികളും മാപ്പിള ഖലാസികളാണ് ഏറ്റെടുത്തിരിക്കുന്നത്. മക്കയിലെ മക്ക റോയൽ ക്ലോക്ക് ടവറിന്റെ നിർമ്മാണത്തിൽ കേരളത്തിൽ നിന്നുള്ള മാപ്പിള ഖലാസികൾ പങ്കാളികളായിട്ടുൻട്. ആധുനിക ഉപകരണങ്ങളും എഞ്ചിനിയറിംഗ് സാങ്കേതികതയും പരാജയപെട്ടിടത്ത് പരമ്പരാഗത സങ്കേതങ്ങളും രീതികളും ഉപയോഗപ്പെടുത്തികൊണ്ടാണ് മാപ്പിള ഖലാസികൾ ഇതു സാധിച്ചെടുത്തത്.യന്ത്രങ്ങൾക്ക് പോലും അപ്രാപ്യമായ സാഹസിക തുറമുഖ തൊഴിലുകൾ ചെയ്യുന്നവരാണ് ഇന്നത്തെ ഖലാസികൾ.
കോഴിക്കോട്ടെ ഖലാസികളുടെ മെയ്ക്കരുത്തിന്* മുന്നില്* ഒരിക്കല്* ഇന്ത്യന്* എയര്*ലൈന്*സിന്റെ വിമാനവും അടിയറവ്* പറഞ്ഞിട്ടുണ്ട്*. കോഴിക്കോട്* കരിപ്പൂര്* എയര്*പോര്*ട്ടില്* റണ്*വേയില്* നിന്നും തെന്നിമാറിയ വിമാനം തിരിച്ച്* റണ്*വേയില്* എത്തിച്ചത്* ഇവരായിരുന്നു. ക്രെയിനുകളുടെ സഹായത്താല്* വിമാനം തിരിച്ച്* റണ്*വേയില്* എത്തിക്കുന്നതിനുള്ള ശ്രമം വിഫലമായതിനെ തുടര്*ന്നാണ്* എയര്*ലൈന്*സ്* അധികൃതര്* ഖലാസികളുടെ സഹായം തേടിയത്*.
പക്ഷേ, ഇന്നും ഖലാസികളെ സംബന്*ധിച്ചിടത്തോളം ഏറ്റവും ശ്രമകരമായ ജോലി ഉരു കടലിലിറക്കുക എന്നതാണ്*. നിര്*മ്മാണം പൂര്*ത്തിയായ ഉരുവിനെ യാതൊരു പോറലുമേല്*പ്പിക്കാതെ കടലിറക്കുക എന്നത്* ഇവരെ സംബന്*ധിച്ചിടത്തോളം വെല്ലുവിളി തന്നെയാണ്*.
http://news.keralakaumudi.com/beta/m...=MQ==&cID=OQ==
http://malayalam.filmibeat.com/news/...in-032693.html