thanks for the review. I also liked the film very much
തൃശൂർ ഗാനം , സൺ*ഡേ NOON ഷോ ... HOUSEFULL ആയൊന്നു ഉറപ്പില്ല , നിറയെ ആളുണ്ടായിരുന്നു .
ചിത്രത്തെ കുറിച്ച് ,
ആകാശത്തു പാറിപറക്കാൻ മോഹിച്ച എബിയുടെ ജീവിതം .
കീറിമുറിച്ചു പോസ്റ്റ്മോർട്ടം ചെയ്യാൻ തോന്നിച്ച പടമല്ല . END CREDITS കാണിക്കുമ്പോൾ കയ്യടിക്കാൻ തോന്നിച്ച പടമാണ് എബി .
Nothing More Nothing Less !!!
ആദ്യ പകുതിയിലെ ഒരു സീൻ കണ്ടു കരഞ്ഞു പോയി . ചിത്രം കണ്ടിറങ്ങിയിട്ടും മനസ്സിൽ നിന്ന് മായാതെ നിക്കുന്നതും ആ സീൻ തന്നെ . മഞ്ചയിൽ കിടക്കുന്ന അമ്മയെ നോക്കി സംസാരശേഷിയില്ലാത്ത എബി 'അമ്മെ' എന്ന് വിളിക്കാൻ പാടുപെടുന്ന കാഴ്ച്ച . ഇപ്പഴും അതോർത്താൽ കണ്ണീർ പൊടിയും .
വളരെ റിയലിസ്റ്റിക് ആയാണ് നറേഷൻ .
വിനീത് ശ്രീനിവാസൻന്റ്റെ കരിയർ ബെസ്ററ് പ്രകടനം , നല്ല പാട്ടുകൾ ,
നായിക മറീന മൈക്കൽ , നായികയുടെ അച്ഛൻ വേഷം ചെയ്ത സുരാജ് , എബിയുടെ സുഹൃത്തായി പ്രത്യക്ഷപ്പെട്ട അജു വർഗീസ് തുടങ്ങി സഹതാരങ്ങളും വളരെ മികച്ച പ്രകടനം .
വല്ലാതെ ഇൻസ്പിറേഷൻ തരുന്ന പോസിറ്റീവ് ആയി ചിന്തിക്കാൻ പഠിപ്പിക്കുന്ന 'എബി ' എല്ലാവരും തിയറ്ററിൽ തന്നെ പോയി കണ്ട് വിജയിപ്പിക്ക് , ഇത്തരം ചിത്രങ്ങൾ ആണ് നമ്മുടെ നാടിന് ആവശ്യം . യുവാക്കൾക്ക് പ്രചോദനം.
റേറ്റിംഗ് : അഞ്ചിൽ അഞ്ച് മാർക്കും 5 / 5 HIGHLY RECOMMENDED.
ബോക്സോഫീസ് : അവസാനം നല്ല കയ്യടി ഉണ്ടായിരുന്നു എങ്കിലും ഇത്തരം നല്ല ചിത്രങ്ങളെ കയ്യൊഴിയുന്ന ശീലമാണ് കണ്ടിട്ടുള്ളത്.
വാൽക്കഷ്ണം :
ഗപ്പി എന്ന ചിത്രത്തേക്കാൾ ഒരു പടി മുകളിൽ നിൽക്കുന്ന ചിത്രം എന്നാണ് എന്റ്റെ അഭിപ്രായം .
ഗപ്പിക്കു സംഭവിച്ചത് എബിക്ക് സംഭവിക്കാതിരിക്കട്ടെ .
വാൽക്കഷ്ണത്തിലെ മുള്ള് :
എസ്ര എന്ന ചിത്രം കാണാൻ തൃശൂർ ജോസ് തിയറ്ററിൽ പോയ ഞാൻ തിയറ്റർ സ്റ്റാഫിന്റ്റെ വളരെ നല്ല പെരുമാറ്റത്തിൽ സന്തോഷം തോന്നി ചിത്രം കാണാതെ നേരെ തൃശൂർ ഗാനത്തിൽ പോയി എബി കണ്ടു .
ടോയ്*ലെറ്റിലെ നാറുന്ന ശോചനീയാവസ്ഥ ചൂണ്ടി കാണിച്ചപ്പോൾ അത്രയൊക്കെ വൃത്തി പ്രതീക്ഷിച്ചാൽ മതിയെന്ന തിയറ്റർ സ്റ്റാഫിന്റ്റെ പുച്ഛം നിറഞ്ഞ മറുപടി ഉഗ്രൻ ആയിരുന്നു . കോർപറേഷൻ ചവറ് തട്ടുന്ന സ്ഥലത്തിന് ഇതിലും വൃത്തിയുണ്ടാവും , എന്നിട്ടാണ് പുള്ളിയുടെ ഡയലോഗ് . എസ്ര എന്ന ചിത്രം കാണാൻ എനിക്ക് അത്ര മുട്ടുണ്ടെങ്കിൽ തൃശ്ശൂർ ഇപ്പൊ എന്തോരം വേറെ ഓപ്ഷൻസ് ഉണ്ട് . കാലം മാറിയ വിവരം ജോസ് തിയറ്റർ മാനേജ്*മന്റ് അറിഞ്ഞിട്ടില്ലല്ലോ എന്ന് കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത് .
എന്തായാലും പുള്ളി കാരണം എബി കാണാൻ സാധിച്ചു ... ഉർവശി ശാപം ഉപകാരം ആയി (അയാളുടെ പേര് ഉർവശി എന്നല്ല, ഞാൻ ഒരു പഴഞ്ചൊല്ല് പറഞ്ഞതാണ് .....ആർക്കും കൺഫ്യൂഷൻ ആയില്ല എന്ന് കരുതുന്നു ).
Last edited by NiJiN.C.J; 02-28-2017 at 12:25 PM.
'' തോമസുകുട്ടീ .............. വിട്ടോടാ ''
Sponsored Links ::::::::::::::::::::Remove adverts | |
Thnkz
Sent from my vivo Y31L using Tapatalk
MEGASTAR KA MEGA FAN![]()
![]()
thnkz machaaa....