തിരുവനന്തപുരം ശ്രീകുമാർ
മാറ്റിനി
FC - 50% BC - Full
ആദ്യ ടീസർ കൊണ്ട് തന്നെ ചെറുപ്പക്കാർക്കിടയിൽ,പ്രത്യേകിച്ച് കുട്ടി സഖാക്കൾക് ഇടയിൽ ഒരു ചർച്ചവിഷയമായ ചിത്രം ആദ്യ ദിവസം തന്നെ കാണണമെന്ന് തീരുമാനിച്ചിരുന്നു.
.കെ.എസ്.യു ( അങ്ങനെ തന്നെ ഞാൻ ഉപയോഗിക്കുന്നു ) കൊടി കുത്തി വാഴുന്ന കോളേജിലേക്ക് ( മഹാരാജാസ് ) കുറച്ച് ചെറുപ്പക്കാർ വന്ന്,കെ.എസ് .യുവിന്റെ അക്രമങ്ങൾ കാരണം,ഒരു എസ്.എഫ്.ഐ ( അങ്ങനെ തന്നെ ഞാൻ ഉപയോഗിക്കുന്നു ) യൂണിറ്റ് ഇടാൻ ശ്രമിക്കുമ്പോൾ അവർക്ക് നേരിടേണ്ടി വന്ന തടസ്സങ്ങളും,അതെങ്ങനെ മറികടന്നു എന്നുമാണ് സിനിമയിൽ പ്രതിപാദിക്കുന്നത്.
ഒരു ഷോർട് ഫിലിമിനുള്ള സബ്ജക്ട് വലിച്ചു നീട്ടി ഒരു സിനിമയാക്കിയ പോലെയാണ് ഈ ഫിലിം കണ്ടപ്പോൾ എനിക്ക് തോന്നിയത്.എസ്.എഫ്.ഐ പിള്ളേരെ മാത്രം ലക്ഷ്യമിട്ടു ഇറക്കിയ ചിത്രമാണിത്.അതിനു വേണ്ടി ഓരോ പത്തു മിനിറ്റിലും നായകനും,കൂട്ടുകാരും ഇടതുപക്ഷത്തെ പൊക്കി "പഞ്ച്" ഡയലോഗ്സ് അടിക്കുന്നുണ്ട്.അത് കേട്ട് എസ്.എഫ്.ഐ ക്ക് ജയ് വിളിക്കാൻ തിയേറ്ററിൽ ഒരു കൂട്ടർ ഒരുങ്ങി കെട്ടി വന്നിട്ടുണ്ട്,അവരെ ഉദ്ദേശിച്ചു തന്നെയാണ് ഇത് തയ്യാറാക്കിയതും.
സിനിമയെ സിനിമ ആയിട്ട് തന്നെ കാണണമെന്നും,യഥാർത്ഥ രാഷ്ട്രീയവുമായിട്ട് കുഴക്കരുത് എന്ന് പറയുന്നുണ്ടെങ്കിലും,കോൺഗ്രസിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ കെ.എസ്.യുവിനെ വളരെ മോശമായാണ് ഇതിൽ ചിത്രീകരിച്ചിട്ടുള്ളത്.ഈ സിനിമയിലെ കഥ യഥാർത്ഥത്തിൽ സംഭവിച്ചിട്ടുള്ളതാണെന്നും, എസ്.എഫ്.ഐയുടെ സ്ഥാനത് കെ.എസ് .യു വും,കെ.എസ് .യു സ്ഥാനത് എസ്.എഫ്.ഐ യും ആണെന്ന് തിരിച്ചറിയുമ്പോൾ സംവിധായകൻ ചിത്രത്തിന് ഒരു "മാസ്സ്" ഇമേജ് ഉണ്ടാക്കാൻ യഥാര്ത്ഥ കഥ തിരിച്ചിട്ടു എന്ന് മനസ്സിലാക്കാം.
അത് കൊണ്ട് തന്നെ ടാർഗറ്റ് ചെയ്ത യൂത്ത് കണ്ട് കഴിഞ്ഞാൽ,ഈ സിനിമ ബോക്സ്ഓഫീസിൽ വീഴാനാണ് സാധ്യത,തിയേറ്ററിൽ കണ്ട റെസ്പോൻസും അത് തന്നെ സൂചിപ്പിക്കുന്നു.ചിത്രത്തിന്റെ ആദ്യ സമയങ്ങളിൽ കിട്ടിയ ആർപ്പു വിളികൾ,പിന്നീട് കിട്ടാൻ ക്ളൈമാക്സ് ആകേണ്ടി വന്നു.ഇതിനിടയ്ക്ക് ഒരു തണുപ്പൻ പ്രതികരണമായിരുന്നു പ്രേഷകരുടെ ഭാഗത്ത് നിന്നും.
ടൊവിനോ പറഞ്ഞ പോലെ ഇതിൽ സൗഹൃദങ്ങളുടെ കഥയോ,പ്രണയമോ ഞാൻ കണ്ടില്ല.പറഞ്ഞെതെല്ലാം രാഷ്ട്രീയം.സുഹൃത്തുക്കൾ എല്ലാം ഒരേ പാർട്ടിയിൽ പ്രവർത്തിക്കുന്ന സഖാക്കൾ,എന്നാൽ സൗഹൃദത്തിന്റെ ആഴമോ മറ്റോ കാണിക്കുന്ന രംഗങ്ങലില്ല.പ്രണയം പറഞ്ഞത് 10 മിനുറ്റ്,ട്രോളേഴ്സിന് പറയാൻ മറ്റൊരു തേപ്പു കഥ കൂടി.
ഒരു പുതുമുഖ സംവിധായകന്റെ എല്ലാ വീഴ്ചകളും ഇതിൽ കാണാം.സീൻ ടു സീൻ കണ്ടിന്യൂയിറ്റി,പഞ്ച് സീൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളിൽ അത് കിട്ടാതെ പോകുക,അവതരണത്തിലെ വ്യക്തത കുറവ്.എന്നാലും ക്ളൈമാക്സ് സീൻ മികച്ചതാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
ടൊവിനോ മാസ്സ് ഡയലോഗ് ഡെലിവെറിയിൽ ഇനിയും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.ഫ്ലാഷ് ബാക്കിൽ വന്ന കഥാപാത്രത്തിന് പഞ്ച് കൊണ്ട് വരാൻ സാധിച്ചില്ല.പ്രണയ രംഗങ്ങളിൽ നന്നായി പെർഫോം ചെയ്തു.നീരജ് തന്റെ റോൾ വളരെ ഭംഗിയായി ചെയ്തു,ഞെട്ടിച്ചത് രൂപേഷ് ആയിരുന്നു.വളരെ കോൺട്രോൾഡ് പെർഫോ,ഡയലോഗ് ഡെലിവറി മികച്ചു നിന്നു.
സോങ്സ് നന്നായിരുന്നു.ബി.ജി.എം മോശമല്ലാത്ത രീതിയിൽ വന്നിട്ടുണ്ട്.
റേറ്റിംഗ് - 1.75/5
പറഞ്ഞ പോലെ നിങ്ങളുടെ ഉള്ളിൽ ഒരു സഖാവ് ഉറങ്ങി കിടപ്പുണ്ടെങ്കിൽ ഒരു പ്രാവിശ്യം കണ്ടിരിക്കാം എന്ന ലൈൻ ആയിരിക്കും.നിങ്ങളുടെ ഉള്ളിൽ ഒരു കോൺഗ്രെസ്സുകാരൻ/കെ.എസ് .യുക്കാരൻ ഉണ്ടെങ്കിൽ എന്റെ അതെ അഭിപ്രായം ആയിരിക്കും.ഇതു രണ്ടുമല്ല ,ഒരു സാധാരണക്കാരന് ആയിട്ട് ഈ സിനിമ കാണുവാണെങ്കിൽ ശരാശരി ആയിട്ട് തോന്നും.ഫാമിലി ഏറ്റെടുക്കുമെന്ന് തോന്നുന്നില്ല.