"ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് കണ്ടു "... അതങ്ങനെ തന്നെ ചേർത്ത് പറയണം. ഇതൊക്കെ കാണുമ്പോഴാണ് പുള്ളിയെപ്പോലെ ഉള്ളവരെ ഒക്കെ അക്ഷരം തെറ്റാതെ 'ഫിലിം മേക്കർ' എന്ന് വിളിക്കാൻ തോന്നുന്നത്. മഹേഷിന്റെ പ്രതികാരത്തിനു ശേഷം മികച്ച ഒരു ആസ്വാദനാനുഭവം നൽകിയ ചിത്രം.
കഥയിൽ ഒന്നും പ്രത്യേകിച്ച് ഒരു സംഭവവുമില്ല. ഹിന്ദിയിലും തമിഴിലും ഇവിടെ മലയാളത്തിലും ഒക്കെ പല തവണ വന്ന ഗാങ്ങിസം ഐറ്റം അങ്കമാലിയിലേക്ക് മാറ്റി. ചുരുക്കത്തിൽ പറഞ്ഞാൽ അത്രേ ഉള്ളു . സെക്കന്റ് ഷോ, കമ്മട്ടി പാടം പോലെ ഒക്കെ ഒരു പ്ലോട്ട്. പക്ഷേ സെക്കന്റ് ഷോ പോലെ ഉള്ള തണുപ്പൻ മേക്കിങ്ങോ കമ്മട്ടി പാടം പോലെ റിയലസ്റ്റിക് ബുജിസ'മോ അല്ല എന്നതാണ് പ്രത്യേകത. ഒരു നിമിഷം പോലും ബോറടിക്കാതെ നമ്മളെ പിടിച്ചിരുത്തുന്ന അവതരണം. അവസാനത്തെ ആ 10-15 മിനുട്ട് ഒറ്റ ഷോട്ട് ക്ലൈമാക്സ് കിടിലം എന്ന് മാത്രമേ വിശേഷിപ്പിക്കാൻ പറ്റൂ.
ഇവരാണോ പുതുമുഖങ്ങൾ? പ്രതിഭകളാണ് , പ്രതിഭാസങ്ങളാണ്...... ഇവരിൽ ഏറ്റവും ചുരുങ്ങിയത് ഒരു 10 പേരെങ്കിലും ഇനി അങ്ങോട്ട് മലയാള സിനിമയുടെ ഭാഗമാകേണ്ടതാണ്.
തനിക്ക് വളരെ പരിചിതമായ ചുറ്റുപാടിൽ നിന്ന് കൊണ്ട് ചെമ്പൻ വിനോദ് നന്നായി എഴുതിയിട്ടുണ്ട്. സംഭാഷണങ്ങൾ ഒക്കെ നല്ല രസമുണ്ട്.
അമിത പ്രതീക്ഷ ഒന്നും വെക്കാതെ എല്ലാരും ധൈര്യമായിട്ട് പോക്കോളൂ.
ങാ പിന്നെ പന്നി, വൃത്തിഹീനമായ പന്നിക്കൂട്,പന്നി വെട്ട്, പന്നിയിറച്ചി മുതലായവ കഥയുടെ ഒരു ഭാഗമായതിനാൽ ഇടയ്ക്ക് ഇടയ്ക്ക് കാണിക്കും. ചിലർക്കെങ്കിലും അത് ഒരു അലോസരമായേക്കാം.
ലിജോയുടെ ഡബിൾ ബാരൽ ഓർമകൾ ആരെയെങ്കിലും വേട്ടയാടുന്നുണ്ടെങ്കിൽ പേടിക്കണ്ട, അജ്ജാതി വട്ട് പടം ഒന്നും അല്ല.
ഫ്രൈഡേ ഫിലിം ഹൗസിന് അഭിമാനിക്കാവുന്ന മറ്റൊരു പ്രോജക്റ്റ്.![]()
![]()