PVR cinemas
Lulu mall
Status - Housefull
പടം കഴിഞ്ഞു ഇറങ്ങിയതേ ഉള്ളു..അതുകൊണ്ട് ഒരു വിശദമായ റിവ്യൂ ഇടുവാൻ ഉള്ള സമയം കിട്ടിയിട്ടില്ല..എങ്കിലും ഇത്രയും തിടുക്കത്തിൽ ഈ പോസ്റ്റ് ഇടാൻ എന്നെ പ്രേരിപ്പിച്ചത് പദത്തിന്റെ നിലവാരം തന്നെയാണ്..
തികച്ചും നാച്ചുറൽ ആയി പിടിച്ച ഒരു പടം ആയിരുന്നു കമ്മട്ടിപ്പാടം. പക്ഷെ ഒരു എന്റെർറ്റൈനെർ ആയിരുന്നോ കമ്മട്ടിപ്പാടം എന്ന് ചോദിച്ചാൽ പലര്ക്കും പല അഭിപ്രായം ആകും..എന്നാൽ തികച്ചും നാച്ചുറൽ ആയ ഒരു എന്റെർറ്റൈനെർ പടം ആണ് " അങ്കമാലി ഡൈറീസ്"..ഒരു സിനിമക് വേണ്ട എല്ലാ ഘടകങ്ങളും അടങ്ങി ഇരിക്കുന്നു..പുതുമുഖങ്ങൾ ആയ 80 ഓളം കലാകാരന്മാർ ഉള്ള ഒരു പടം ആണെന്ന് തോന്നുകയേ ഇല്ല, കാരണം അത്രയും മികച്ച ഒരു പ്രകടനം ആണ് ഓരോരുത്തരുടേം ..ഒറ്റ വാക്കിൽ സിനിമ പ്രേമികളോടെ പറയുവാൻ ഒന്നേ ഉള്ളു..പരിചയമില്ലാത്ത നടന്മാർ ആയതുകൊണ്ട് ഇതുപോലത്തെ മികച്ച നിലവാരമുള്ള ചിത്രങ്ങൾ തിയേറ്ററിൽ തോറ്റു പോകരുത് ..സംവിധായകൻ മുതൽ ചെറിയ റോൾ ചെയ്ത പുതുമുഖ നടന്മാർ വരെ ഈ ചിത്രത്തിൽ അഭിനന്ദനം അർഹിക്കുന്നു.

Rating : 3.75-4/5 ( 4.5 കൊടുക്കാൻ മനസിലെ പിശുക്കു അനുവദിക്കുന്നില്ല )

NB : ടോവിനോയുടെ ചിത്രത്തിന്റെ മികവിൽ ഈ കൊച്ചു ചിത്രം മുങ്ങി പോകാതിരിക്കാൻ പ്രേക്ഷകർ തന്നെ തീരുമാനിക്കണം ..As a cinema lover, you will be the looser if you miss this movie..