Results 1 to 8 of 8

Thread: അയാൾ ജീവിച്ചിരിപ്പുണ്ട്* ᴀ ʀᴇᴛʀᴏѕᴘᴇᴄᴛ

  1. #1

    Default അയാൾ ജീവിച്ചിരിപ്പുണ്ട്* ᴀ ʀᴇᴛʀᴏѕᴘᴇᴄᴛ


    ✦"ഈ സ്വന്തോം ബന്ധത്തിലുമൊന്നും ഒരു കാര്യമില്ല സാറേ.. ഒന്നും പ്രതീക്ഷിക്കാതെ ചങ്കുപറിച്ചുതന്ന് നമുക്കൊപ്പം നിൽക്കുന്ന കൂട്ടുകാരുണ്ടല്ലോ സാറേ... അവരാണ്* സത്യം.. സാറിനേപ്പോലെ.. -ട്രൈലറിൽ കേട്ട ഇത്തരത്തിലുള്ള അറുപഴഞ്ചൻ ഡയലോഗുകൾ ചിത്രം കാണുവാനുള്ള താത്പര്യത്തെ ആദ്യമേ കെടുത്തിക്കളഞ്ഞിരുന്നു.


    ■അവതാരം, മെട്രോ, ഇന്ദ്രിയം തുടങ്ങിയ ചിത്രങ്ങൾക്ക്* തിരക്കഥയൊരുക്കിയ വ്യാസൻ എടവനക്കാട്* (വ്യാസൻ കെ.പി) സംവിധാനരംഗത്തേയ്ക്ക്* കടന്നെത്തുന്ന ചിത്രമാണ്* 'അയാൾ ജീവിച്ചിരിപ്പുണ്ട്*.' കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധേയനായ മണികണ്ഠൻ ആചാരിയുടെ സാന്നിധ്യം തന്നെയാണ്* ഈ ചിത്രത്തിന്റെ പ്രധാന ആകർഷണീയത. "ഇത്* തന്റെ എക്കാലത്തേയും മികച്ച കഥാപാത്രമാണെന്ന", നടനും നിർമ്മാതാവുമായ വിജയ്* ബാബുവും പറഞ്ഞിരുന്നു.


    ■"An untold true story" എന്ന സബ്*ടൈറ്റിലോടുകൂടിയ ചിത്രത്തിന്റെ തുടക്കത്തിൽ "ഈ ചിത്രത്തിലെ മുരുകൻ ഒഴികെയുള്ള എല്ലാ കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രം എന്നെഴുതിക്കാണിച്ചിരുന്നു.


    ѕʏɴᴏᴘsɪѕ
    ■ജീവിതത്തിന്റെ രണ്ടുധ്രുവങ്ങളിലുള്ള രണ്ടുപേർ തമ്മിലുള്ള കണ്ടുമുട്ടലിന്റെ കഥയാണ്*. അതിപ്രശസ്തനും പുരസ്കാരജേതാവുമായ എഴുത്തുകാരൻ ജോൺ മാത്യു മാത്തൻ, മത്സ്യബന്ധന തൊഴിലാളിയായ മുരുകൻ എന്നിവർ തമ്മിൽ ഒരു പ്രത്യേക സാഹചര്യത്തിൽ കണ്ടുമുട്ടുന്നു. നിരവധി കഥകൾ പറയുവാനുള്ള മുരുകനും, സംഘർഷങ്ങൾ പേറിനടക്കുന്ന കഥകളില്ലാത്ത എഴുത്തുകാരനും കൂടിച്ചേരുമ്പോഴുള്ള സംഭവവികാസങ്ങളാണ്* 139.03 മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രത്തിന്റെ കഥാപശ്ചാത്തലം.


    ■ഒന്നുമില്ലാത്ത ഒരുവൻ ധനാഢ്യനും പ്രശസ്തിയുടെ കൊടുമുടിയിൽ സഞ്ചരിക്കുന്നവനുമായ മറ്റൊരാളെ കണ്ടുമുട്ടുന്ന കാഴ്ചകൾ എത്രയോ സിനിമകളിലായി നിരവധി തവണ കണ്ടിട്ടുള്ളതാണ്*..! ഇവിടെ സമ്പന്നകഥാപാത്രം മദ്യാസക്തിയോടെയായിരുന്നില്ല മുരുകനെ കണ്ടുമുട്ടിയത്* എന്നതാണ്* വ്യത്യാസമുള്ള കാര്യം. 'വൺവേ' എന്ന് പറഞ്ഞാൽ പോലും അറിയാത്ത, മലയാളഭാഷമാത്രമറിയുന്ന മുരുകൻ ഗോവയിലെത്തുന്നതും ജോൺ മത്തായിയുമായി സൗഹൃദത്തിലാവുന്നതും, ഇരുവരും ഗോവ ചുറ്റിക്കറങ്ങുന്നതുമാണ്* ആദ്യപകുതിയിൽ കാണാൻ കഴിയുന്നത്*, രണ്ടാം പകുതി അൽപ്പം ഗൗരവാവസ്ഥയിലേക്ക്* കടക്കുന്നു, അസ്വാഭാവികത നിറഞ്ഞ ക്ലൈമാക്സ്* തൃപ്തികരമായി തോന്നിയതുമില്ല.


    ■കഥാപാത്രങ്ങൾ തമ്മിലുള്ള കണ്ടുമുട്ടൽ, അടുപ്പം ഉടലെടുക്കൽ തുടങ്ങിയ കാര്യങ്ങളൊന്നും പ്രേക്ഷകനു വിശ്വസനീയമാം വണ്ണം വിശദീകരിച്ചുകൊടുക്കുവാൻ സംവിധായകനു സമയമുണ്ടായില്ല. യാന്ത്രികമായി സംഭവിക്കുന്ന കാര്യങ്ങൾക്കു പിന്നാലെ പ്രേക്ഷകനേയും വലിച്ചിഴക്കുകയാണ്*. പാവപ്പെട്ട നായകന്റെ സാഹചര്യങ്ങളിലേക്ക്* പ്രേക്ഷകനെ കൊണ്ടുപോകുവാനും അതുകണ്ട്* പ്രേക്ഷകൻ സഹതപിക്കുവാനുമുള്ള രംഗങ്ങൾ ചിത്രത്തിൽ ആവശ്യാനുസരണം ഇടകലർത്തിയിട്ടുണ്ട്*. എന്നാൽ അവയൊക്കെ കേവലം അത്ഭുത കഥാനടനത്തിലേക്കുള്ള അനാവശ്യ വലിച്ചിഴയ്ക്കലായാണ്* മിക്കപ്പോഴും അനുഭവപ്പെട്ടത്*.


    ■എഴുത്തുകാരനിലൂടെയുള്ള സഞ്ചാരത്തിൽ ചിത്രം ഏറെക്കുറെ നീതി കാണിക്കുന്നുണ്ട്*. എഴുത്തുകാരുടെ ആത്മസംഘർഷങ്ങളും വ്യക്തിജീവിതവും, ചുറ്റുപാടുകൾ അവനിലെ എഴുത്തുകാരനെ സ്വാധീനിച്ചേക്കാവുന്ന വിവിധവശങ്ങളും ചിത്രത്തിൽ വ്യക്തമാണ്*. കുടുംബവുമായുള്ള എഴുത്തുകാരന്റെ സമീപനവും, അനുബന്ധ പ്രശ്നങ്ങളും അവനിലെ പ്രാപ്തികളെ മരവിപ്പിക്കുകയും ചെയ്യുന്നതിന്റെ ഒരു നേർക്കാഴ്ച സമ്മാനിക്കുവാൻ ചിത്രത്തിനു കഴിഞ്ഞിട്ടുണ്ട്*. ധനാഢ്യതയിൽ ജീവിക്കുന്നവർക്ക്* നഷ്ടപ്പെടുന്ന നഷ്ടപ്പെട്ടേക്കാവുന്ന സ്വസ്ഥത, സന്തുഷ്ടി എന്നിവയും, സുഹൃദ്* ബന്ധങ്ങളും സ്വാധീനങ്ങളും അവരിലുളവാക്കിയേക്കാവുന്ന മാറ്റങ്ങളുമെല്ലാം ചിത്രത്തിൽ വ്യക്തമാക്കുന്നുണ്ട്*.


    ■സഹതാപത്തോടെ വീക്ഷിച്ചുകൊണ്ടിരിക്കുന്ന നായകന്റെ ലൈംഗികാഭിനിവേശവും കുടുംബ പ്രാരാബ്ധവും സെന്റിമെന്റ്സും തമ്മിൽ കൂട്ടിക്കുഴച്ചിരിക്കുന്നത്* വൈകല്യം നിറഞ്ഞ കാഴ്ചയായിരുന്നു. ഉപസംഹാരഭാഗത്തെ നായകന്റെ രൂപാന്തരീകരണം എന്തിനായിരുന്നു-ആരെ തൃപ്തിപ്പെടുത്തുവാനായിരുന്നു എന്ന് മനസിലാവുന്നില്ല.


    ᴄᴀѕᴛ
    ■കമ്മട്ടിപ്പാടം ഒന്നേയുള്ളൂ.. ബാലൻ ചേട്ടനും. മണികണ്ഠൻ ആചാരിയുടെ ഈ ചിത്രത്തിലെ കഥാപാത്രം സൂചിപ്പിക്കുന്നത്* അതാണ്*. അദ്ദേഹത്തെ മറ്റൊരു കലാഭവൻ മണിയാക്കിത്തീർക്കുവാനുള്ള ശ്രമമായിരുന്നു കാണാൻ കഴിഞ്ഞത്*. നിറം കുറഞ്ഞവന്റെ വെപ്രാളവും, അറിവില്ലായ്മയും അപകർഷതയും കീഴ്പ്പെടൽ മനോഭാവവുമെല്ലാം പ്രകടിപ്പിക്കുക എന്നതായിരുന്നു
    അദ്ദേഹമവതരിപ്പിച്ച മുരുകൻ എന്ന കഥാപാത്രത്തിന്റെ പ്രാഥമിക ലക്ഷ്യം. വളരെ കഷ്ടപ്പെട്ടാണ്* ഇദ്ദേഹം ഈ റോൾ ചെയ്തതെന്ന് പലപ്പോഴും തോന്നി. കഥാപാത്രത്തെ നന്മയുടെ പ്രതീകമാക്കിമാറ്റുവാനുള്ള ചില വിഫലശ്രമങ്ങളും നടന്നിരുന്നു.


    ■ഒരു നിർമ്മാതാവ്* എന്ന നിലയിൽ ഇന്ന് ഏറ്റവും തിളങ്ങിനിൽക്കുന്ന വ്യക്തികളിലൊരാളായ വിജയ്* ബാബുവിന്റെ 'ജോൺ മാത്യു മാത്തൻ' ഏറെ സംഘർഷങ്ങൾ പ്രകടിപ്പിക്കേണ്ടിവന്ന കഥാപാത്രമായിരുന്നു. പരമാവധി നല്ല രീതിയിൽ അവതരിപ്പിക്കപ്പെട്ടു. പ്രശസ്ത മറാത്തി താരം നമ്രത ഗേക്*വാട്* ആണ്* ജോണിന്റെ ഭാര്യ അഞ്ജലിയായി അഭിനയിക്കുന്നത്*. ഗോപാലേട്ടൻ എന്ന കഥാപാത്രമായി വന്ന ഹരീഷ്* പെരടിയുടേത്* വ്യത്യസ്തമായ വേഷമായിരുന്നു.


    ᴍᴜѕɪᴄ, ᴛᴇᴄʜɴɪᴄᴀʟ ѕɪᴅᴇѕ
    ■മലയാളത്തിന്റെ പ്രിയ സംഗീതജ്ഞൻ ഔസേപ്പച്ചനാണ്* സംഗീതസംവിധാനം. 'കടലമ്മ' എന്നാരംഭിക്കുന്ന ഗാനം നന്നായിരുന്നു. പശ്ചാത്തലസംഗീതം ചിത്രത്തോട്* ചേർന്നുനിന്നു. ഹരിനായർ ISC ആണ്* ഛായാഗ്രഹണ നിർവ്വഹണം. ഗോവയെ നല്ല രീതിയിൽത്തന്നെ ക്യാമറയിൽ പകർത്തിയിട്ടുണ്ട്*. ബി അജിത്* കുമാറിന്റെ എഡിറ്റിംഗ്* അപൂർണ്ണത കൈവരുത്തി.


    ᴏᴠᴇʀᴀʟʟ ᴠɪᴇᴡ
    ■മോശം സിനിമാനുഭവം. സാമാന്യയുക്തിക്കു നിരക്കാത്ത തിരക്കഥ, ഏച്ചുകെട്ടിയ സംഭാഷണരംഗങ്ങൾ, അപൂർണ്ണമായ ആവിഷ്കാരം. രണ്ടു ധ്രുവങ്ങളിലുള്ളവരുടെ സൗഹൃദത്തിലൂടെ ഒരെഴുത്തുകാരന്റെ കഥപറയുക എന്നതായിരുന്നു സംവിധായകന്റെ ലക്ഷ്യം. എന്നാൽ കമ്മട്ടിപ്പാടത്തിലെ ബാലൻ ചേട്ടനെ പ്രേക്ഷകർ സ്വീകരിച്ചെങ്കിൽ, മണികണ്ഠൻ ആചാരി എന്തുചെയ്താലും പ്രേക്ഷകൻ കൈനീട്ടി സ്വീകരിക്കും എന്ന ചിന്തയാവാം ഇത്തരത്തിലൊരു ചിത്രത്തിനുപിന്നിൽ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.


    ■ചിത്രം കുറേയധികം വലിച്ചുനീട്ടപ്പെട്ടു. യാതൊരു പുതുമയും ചിത്രത്തിനവകാശപ്പെടുവാനില്ല. ദ്വയാർത്ഥപ്രയോഗങ്ങൾ ആവശ്യാനുസരണം ഉപയോഗിച്ചിട്ടുണ്ട്*. ഇമോഷണൽ രംഗങ്ങളോടൊപ്പം ഇടയ്ക്കിടക്ക്* ഹാസ്യത്തിനായി എന്ന മട്ടിൽ ചേർത്തിരിക്കുന്ന അനാവശ്യവും അനഭിലഷണീയവുമായ രംഗങ്ങൾ ചിത്രത്തെ ഒരു ബോറൻ അനുഭവമാക്കിത്തീർത്തു. ആകെത്തുകയിൽ ചിത്രം സമ്മാനിച്ചത്* നിരാശ മാത്രമാണ്*.


    ■കലാഭവൻ മണിക്ക്* പകരക്കാരനായേക്കാം മണികണ്ഠൻ ആചാരി എന്നൊക്കെ ചിലർ പറഞ്ഞുകേട്ടിരുന്നു. സ്ക്രിപ്റ്റ്* സെലക്ഷന്റെ കാര്യത്തിൽ അദ്ദേഹം മണിക്ക്* പകരക്കാരൻ തന്നെയാണെന്ന് ചിത്രം കണ്ടപ്പോൾ എനിക്കും തോന്നി. ഒരു തുടക്കക്കാരനെന്ന നിലയിൽ അദ്ദേഹം ഇക്കാര്യത്തിൽ ഏറെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരിക്കുന്നു.


    ʀᴀᴛɪɴɢ: 1.5/★★★★★


    ➟വാൽക്കഷണം:
    ✦സിനിമ മുഴുവൻ കണ്ടുതീർത്ത്* ഇറങ്ങിയപ്പോൾ "ഞാൻ ജീവിച്ചിരിപ്പുണ്ട്*" എന്നതിൽ എനിക്ക്* അഭിമാനം തോന്നി.

  2. Likes 4EVER, Saathan liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,444

    Default

    thanxxxxx jomon
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  5. Likes vipi liked this post
  6. #3
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Thanx..........


  7. #4
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    73,489

    Default

    thanks jomon
    .

  8. #5

    Default

    thanks for the review

  9. #6
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,870

    Default

    Thanks for the review

  10. #7
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  11. #8
    FK Lover ShahSM's Avatar
    Join Date
    Jul 2016
    Location
    LaLa Land
    Posts
    2,740

    Default

    ഈ ചങ്ങായിയുടെ ഒട്ടു മിക്ക റിവ്യൂസിന്റെ ഹെഡിലും a retrospect എന്ന് വരുന്നുണ്ടല്ലോ? തീയേറ്ററിൽ കളിച്ചു കൊണ്ടിരിക്കുന്ന സിനിമയെ ഇങ്ങനെ പോസ്റ്റ്മോർട്ടം ചെയ്യേണ്ട ആവശ്യമുണ്ടോ?

    അടിസ്ഥാനപരമായി സിനിമ ആസ്വാദന കലയാണ്. അതിപ്പം കുപ്പിയും വീഞ്ഞും പഴയതായാലും പുതിയതായാലും പ്രശ്നമില്ല., ഒരു പ്രേക്ഷകനെ തൃപ്തിപ്പെടുത്തിയെങ്കിൽ ആ സിനിമ നല്ലതാണ് എന്നാണ് എന്റെ അഭിപ്രായം!

    Sent from my P5 mini

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •