Thnx for the review...
വെള്ളിത്തിരയിലെ കലാപകാരിയും അരാജകവാദിയുമാണ് ലിജോ ജോസ് പല്ലിശ്ശേരി. പൂർവ്വസൂരികളുടെ പാരമ്പര്യ സമ്പ്രദായങ്ങളെ തച്ചുടച്ച്, നന്മ-തിന്മ സങ്കൽപ്പങ്ങളെ പൊളിച്ചടുക്കി പുതുവഴി തേടിപോകുന്നയാൾ. അത് വിസ്മയ കാഴ്ചകളുടെ സുന്ദര സ്വപ്നങ്ങൾ നിറഞ്ഞ പാട്ടുപാത ആയിക്കൊള്ളണം എന്നില്ല; കല്ലും മുള്ളും കരിന്തേളും നിറഞ്ഞ കഠോര പാതയുമാകാം. കുമരങ്കരി എന്ന കാല്പനിക ലോകവും അവിടത്തെ വിഭ്രാത്മകഃ കാഴ്ചകളും പ്രേക്ഷകരെ വിസ്മയിപ്പിച്ചു എങ്കിൽ, 'ഡബിൾ ബാരൽ' അവരുടെ നെഞ്ചത്തേക്ക് വച്ച വെടിയായി.
മറ്റൊരു ദേശത്ത് പുതിയൊരു കാഴ്ചയുമായാണ് ഇക്കുറി ലിജോയുടെ വരവ്. കാടോ മലയോ പുഴയോ സമുദ്രമോ മുള്ള് വേലി തന്നെയോ അതിരിടുന്ന പരശതം ദേശങ്ങളും, അവയിൽ ഓർമ്മച്ചെപ്പിലൊന്നും അവശേഷിപ്പിക്കാതെ ജീവിച്ച് മരിച്ച അനേകായിരം മനുഷ്യജന്മങ്ങളും..ശതകങ്ങൾ കൊണ്ട് ഉടലെടുത്ത സാംസ്കാരിക-ഭാഷാ-ഭക്ഷണ തനിമകൾ..തലമുറകൾ കൈമാറി വരുന്ന ഐതീഹ്യങ്ങളും പുരാവൃത്തങ്ങളും..ഉത്സവങ്ങളും പള്ളിപെരുന്നാളും അടയാളപ്പെടുത്തുന്ന ഗ്രാമപ്പെരുമ..
ചരിത്രത്തിലെങ്ങുമേ അടയാളപ്പെടുത്താതെ വിസ്മൃതിയിലേക്കാണ്ട്പോവുന്ന ഗ്രാമത്തനിമകളുടെ, ഒരു ഗ്രാമീണ മ്യൂസിയത്തിലേക്കെന്നവണ്ണമുള്ള വീണ്ടെടുപ്പ് പല സർഗ്ഗധനരായ സാഹിത്യ-കലാകാരന്മാരും പല ദേശങ്ങളിലും പല കാലങ്ങളിലും ആവിഷ്കരിച്ചിട്ടുണ്ട്. മറ്റ് ഏത് ദേശങ്ങളെയും പോലെ തനത് സാസ്കാരിക ബിംബങ്ങൾ എമ്പാടും പേറുന്ന ഗ്രാമനഗരം തന്നെ അങ്കമാലിയും. ഏതാനും ചെറുപ്പക്കാരുടെ ചിതറിയ ജീവിത ചിത്രങ്ങളിലൂടെ അത്തരം ചില ബിംബങ്ങളെ തിരശീലയിലേക്കാവാഹിക്കുകയാണ് സംവിധായകൻ. എന്നാൽ അത് കൂർക്കയിട്ട് വറ്റിച്ച പോർക്ക് കറിയിലും, പള്ളി പെരുന്നാളിലും കുടിപ്പകകളുടെ ചോരത്തിളപ്പിലും ഒതുങ്ങിപ്പോയി എന്ന് മാത്രം. അതിനാൽ തന്നെ "ഒരു ദേശം അതിന്റെ കഥ പറയുന്നു" എന്നതിനേക്കാൾ സംഗതി "അങ്കമാലിയിലെ അങ്കക്കലി" മാത്രമേ ആയിത്തീരുന്നുള്ളൂ.
ഒരു പറ്റം പുതിയ മുഖങ്ങളുടെ ചെത്തിമിനുക്കാത്ത, തികച്ചും പച്ചയായ, അഭിനയം എന്നതിലുപരി സ്വാഭാവിക പെരുമാറ്റങ്ങളാണ് പടത്തിന്റെ ഹൈലൈറ്റ്. അതിനൊപ്പം വിശുദ്ധന്റെ തിരു സ്വരൂപം എഴുന്നുള്ളിക്കുമ്പോഴും കഴുന്ന് പ്രദക്ഷിണത്തിനിടയിലുമൊക്കെ അകമ്പടിയാവുന്ന ബാൻഡ് വാദ്യവും വെടിക്കെട്ടും ആളാരവവും കൂടിക്കലർന്ന പശ്ചാത്തല സംഗീതം, ഒരു സിനിമ കാണുന്നു എന്നതിലുപരി അങ്കമാലി അങ്ങാടിയിലും കപ്പേളയിലും പരിസരത്തുമൊക്കെ ഒന്ന് ചുറ്റി കറങ്ങുന്ന അനുഭൂതിയാണ് പകരുന്നത്.
ഖാസിക്കിൻറെ ഇതിഹാസം ലിജോയുടെ ഭാവനയിൽ ഇതൾ വിരിയുന്നത് കാത്തിരിക്കുന്നു.
Sponsored Links ::::::::::::::::::::Remove adverts | |
Thnx for the review...
ningal ippo registration department il aana .....ithu mudra paper il print eduthu co bank il koduthal oru 2 laksham enkilum karshika vaypa kittum...
Thanks for the Review.........
Btb..Padam kollamennanno atho illenno?