thanks for the review
ടേക്ക് ഓഫ്
തിയേറ്റർ : ചേർത്തല കൈരളി
സ്റ്റാറ്റസ് : ഒരു നാല്പത് പേര് കാണുവാരിക്കും
ഷോയുടെ സമയം : 11.15 am
അനൗൺസ് ചെയ്തപ്പോൾ മുതൽ ഒരു പ്രത്യേകത ഈ പടത്തിനു തോന്നിയിരുന്നു..കുഞ്ചാക്കോ ബോബൻ - പാർവതി - ഫഹദ് ഫാസിൽ - ആസിഫ് അലി എന്നിവർ ആദ്യമായി ഒരുമിക്കുന്ന ചിത്രം.പോരാതെന് 2 കിടുക്കൻ ട്രെയ്*ലർ കൂടി ഇറങ്ങിയപ്പോ പ്രതീക്ഷ വാനോളമായി.ഫസ്റ്റ് ഡേ തന്നെ കാണണമെന്ന് തോന്നുവാനുള്ള പ്രധാന കാരണം ഇതൊക്കെയാണ്.
ഇനി പടത്തിലേക്ക്*..
ഇസ്ലാമിക് സ്റ്റേറ്റിന്റെ കീഴിൽ അകപ്പെട്ടു പോകുന്ന കുറേ നഴ്സുമാരുടെ കഥ അതാണ് ടേക്ക് ഓഫ്...
ആദ്യ പകുതി
വളരെ പതുക്കെ ആണ് ആദ്യ പകുതി നീങ്ങുന്നത്.. കുഞ്ചാക്കോ ബോബൻ പാർവതി എന്നിവർ ഇറാഖിലേക്ക് എത്തുന്നതുമൊക്കെ ആണ് ആദ്യ പകുതിയിൽ..2 പാട്ടുകൾ ആണ് ആദ്യപകുതിയിൽ ഉള്ളത്..സംവിധാനവും ഛായാഗ്രഹണവും ബിജിഎമും മികച്ചു നിന്നു
രണ്ടാം പകുതി
ഇറാഖിൽ പെട്ട് പോകുന്ന ഇന്ത്യകാരികളായ നഴ്സുമാരെ രക്ഷിക്കുന്നതുമൊക്കെയാണ് സെക്കന്റ് ഹാഫ്..ത്രില്ലർ മൂഡിൽ ആണ് സെക്കന്റ് ഹാഫ്..ക്ലൈമാക്സ് ഒക്കെ തകർത്തു...നല്ല ഫീൽ കൊണ്ടുവരാൻ സംവിധായകന് കഴിഞ്ഞു...
പ്രകടനങ്ങൾ
പാർവതി - ഷ്മീറ ആയി ജീവിച്ചു...അടുത്ത വർഷത്തെ സ്റ്റേറ്റ് അവാർഡിന് ഇപ്പോഴേ ഒരു മത്സരാർത്തിയെ നമുക്ക് കിട്ടി കഴിഞ്ഞു എന്ന് നമുക്ക് നിസംശയം പറയാം
കുഞ്ചാക്കോ ബോബൻ - ഷാഹിദ് എന്ന റോൾ നന്നായി ചെയ്തു..
ഫഹദ് ഫാസിൽ - മനോജ് എന്ന കഥാപാത്രത്തോട് പൂർണമായും നീതി പുലർത്തി..
ആസിഫ് അലി - 2-3 സീനുകളിലെ ഉള്ളുവെങ്കിലും പുള്ളിയും നന്നായി ചെയ്തിട്ടുണ്ട്
ബാക്കി കഥാപാത്രങ്ങൾ ചെയ്*ത എല്ലാവരും നന്നായി..
ഗപ്പി പോലുള്ള ചിത്രങ്ങൾ ടോറന്റ് ഇറങ്ങിയത്തിനു ശേഷം മാത്രം സ്വീകരിക്കുന്ന പ്രേക്ഷകർ ഇത് തിയേറ്ററിൽ നിന്ന് തന്നെ പോയി കണ്ടു വിജയിപ്പിക്കണം...ഇത് ഒരു അപേക്ഷ ആയിട്ട് കണക്കാക്കണം
എന്റെ റേറ്റിംഗ് : 4/5
പടം കഴിഞ്ഞതിനു ശേഷം നല്ല കയ്യടി ഉണ്ടാർന്നു..ഹിറ്റ് ആകുമെന്നാണ് പ്രതീക്ഷ
Sponsored Links ::::::::::::::::::::Remove adverts | |
thanks da...
thanxxxxxxxxxxxx bro
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Pre- release report avg enna padam alle ithu.
Kidu kidu kidu
Super hit aavatte
Thanks Bhai.....