Theatre:Thrissur sree
6:30pm show
Status:60%in FC
രഞ്ജിത്ത് ശങ്കർ ചിത്രങ്ങൾ പൊതുവേ ഇഷ്ടമാണ്.. ഈ പടവും അത്യാവരം ഇഷ്ടായി.. ഒരു ചെറിയ ക്യാൻവാസിൽ ശാന്തമായി ഒഴുകുന്ന പുഴ പോലെ ഒരു ചിത്രം.. പൊതുവിൽ നിന്ന് വ്യത്യസ്ഥമായി ഒരു സ്ത്രീപക്ഷ സിനിമ എന്ന് വേണമെങ്കിൽ പറയാം... അതിനുപരി സ്ത്രീയെയും പുരുഷനെയും ഒരേ ത്രാസിൽ അളന്ന് തൂക്കിയ ചിത്രം.. ഒരു ക്ലീഷേ പ്ലോട്ടിനെ വിഷ്വലി റിച്ചായി ചിത്രീകരിച്ച്, മെയിൻ ആക്ടേഴ്സിന്റെ മികച്ച പെർഫോമൻസിന്റെ ബലത്തിൽ ഒരു നല്ല കാഴ്ചയാക്കി മാറ്റാൻ ശ്രമിച്ചിട്ടുണ്ട്.എന്നിരുന്നാലും സാദാ പ്രേഷകനെ പടം നിരാശപ്പെടുത്തിയേക്കും. പടത്തിന്റെ തീം പല തവണ കണ്ട് മറന്നതാണെങ്കിലും എന്തോ ഒരു ഫ്രഷ് നസ്സ് അവതരണത്തിൽ തോന്നി.. അനു സിത്താര കിടു ആയിരുന്നു... മലയാളത്തിന് പുതിയ ഒരു നായിക കൂടി.. നല്ല സുന്ദരിയായിരുന്നു കാണാൻ. മാത്രമല്ല നല്ല Gracum ഉണ്ട്..ചാക്കോച്ചനുo നന്നായി.. ജോജു തന്റെ റോൾ നന്നായി അവതരിപ്പിച്ചു, സ്ഥിരം ശൈലിയിൽ നിന്ന് മാറിയ ഒരു റോളുമായിരുന്നു... രഞ്ജിത് ശങ്കറിന്റെ സ്ഥിരം താരങ്ങളായ മുത്തുമണി, അജു ,ശ്രീജിത് രവി തുടങ്ങിയവരും കൂടാതെ നുറുങ്ങ് തമാശകൾ ഒക്കെയായി പിഷാരടിയും ഉണ്ട്.. ഇടയ്ക്കെങ്കിലും വിരസതയും, ക്ലീഷേ കൂമ്പാരവും ആവുന്നുണ്ട് പടം.. മനോഹരമായ പാട്ടുകൾ ചിത്രത്തോട് ചേർന്നു നില്ക്കുന്നു.. പടത്തിന്റെ അവസാന ഭാഗത്ത് 'ഞാൻ അവളെ തൊട്ടിട്ടി്ല ' എന്ന ചാക്കോച്ചൻ ഡയലോഗ് വല്ലാത്തൊരു നെഗറ്റീവ് ഇപാക്ട് ഉണ്ടാക്കി എന്നിൽ.. മെയിൽ ഷോവനിസം അവിടെ പുറത്ത് വന്നതായി തോന്നി പെട്ടെന്ന്... എങ്കിൽ കൂടിയും മികച്ച ക്ലൈമാക്സ് പടത്തിന്റെ ആ കേട് തീർത്തു.. പടം മൊത്തത്തിൽ ആർക്കും അങ്ങനെ ഇഷ്ടായി എന്ന് തോന്നണില്ല.. Claps ഒന്നും ഉണ്ടായില്ല.. നിർവികാര മുഖങ്ങൾ ആരുന്നു മിക്കതും.. പടം ബോക്സ് ഓഫീസിൽ ആവറേജ് ആവും എന്നാണ് ഒരു കണക്ക് കൂട്ടൽ
Sent from my Lenovo A7020a48 using Tapatalk