തിയേറ്റർ: തൃശ്ശൂർ രാമദാസ്
ഫസ്റ്റ് ഷോ
സ്റ്റാറ്റസ്: ഒരു 50 % in FC
റിലീസിന് മുൻപ് ഇറങ്ങിയ പാട്ട് ശ്രദ്ധിച്ചിരുന്നു.കൂടാതെ ഈ സംവിധായകന്റെ പയ്യൻസ് വ്യക്തിപരമായി ഒത്തിരി സ്വാധീനിക്കുകയും അതു വഴി ഇഷ്ടപ്പെടകയും ചെയ്തിരുന്നു.. LJ ആയത് കൊണ്ട് നല്ല പ്രതീക്ഷ വെച്ചിരുന്നു റിലീസിന് മുമ്പ്.. റിവ്യൂസ് ആവറേജ് കണ്ടതു കൊണ്ട് അധികം പ്രതീക്ഷ ഇല്ലാണ്ടാണ് പോയത്.. എന്നിട്ടും പടം നിരാശപ്പെടുത്തി.. ഓർത്തു വയ്ക്കാൻ പോലും ഒന്നുമില്ലായിരുന്നു.. സിനിമാക്കാരൻ എന്ന പേര് പോലും അനാവശ്യം ആയിരുന്നു.. നമ്മൾ പലപ്പോഴായി കണ്ട മറന്ന ക്ലീഷേ രംഗങ്ങൾ പുതിയ വിധത്തിൽ അവതരിപ്പിച്ച് ദയനീയമായി രീതിയിൽ പരാജയപ്പെട്ടിരിക്കുന്ന സംവിധായകൻ... കൂടാതെ ഒരു തരത്തിലും നായകനെ പ്രേഷകർക്ക് പരിചയപ്പെടുത്തുന്നതിൽ വിജയിക്കാത്ത അവതരണ രീതിയും.. സിനിമ എന്ന ബാക്ക് ഗ്രൗണ്ട് പോലും കെട്ടിച്ചമച്ച ഫീല് ആരുന്നു.. വിനീത് കുഴപ്പമില്ലായിരുന്നു.. ഒരിടത്തും മോശമായി തോന്നിയല്ല... രജീഷക്ക് പ്രതേകിച്ചു ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല.. അതേ അവസ്ഥ തന്നെയായിരുന്നു രഞ്ജി പണിക്കർക്കും, ലാലിനും.. ഈയിടെ ആയി രഞ്ജി പണിക്കർ ചെയ്യുന്ന റോളുകളും വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല എന്ന് തോന്നുന്നു.. പടത്തിൽ പ്രശാന്ത് നാരായണന്റെ പെർഫോ ആണ് ഏറ്റവും ഇഷ്ടമായത്.. അധികം ഇല്ലെങ്കിൽ കൂടിയും ഉള്ളത് കിടിലമാക്കി.. പുള്ളിയെ അധികം ആരും യൂസ് ചെയ്തും കാണുന്നില്ല.. സിനിമയിൽ തുടങ്ങി ത്രില്ലർ ഗണത്തിൽ ചെന്നെത്തുന്ന പടം വീണ്ടും സിനിമയിൽ തന്നെ അവസാനിക്കുന്നു.. എന്തൊക്കയോ ആക്കാൻ ശ്രമിച്ച മറ്റൊരു മോശം പടo കൂടി എനിക്ക്
റേറ്റിംഗ്: 2/5
Sent from my Lenovo A7020a48 using Tapatalk