കംഫർട്ടബിളായ വസ്ത്രമേ ഞാൻ ധരിക്കൂ, നെഗറ്റിവിറ്റി ബാധിക്കില്ല, വിഷമിച്ചാൽ അതിനേ നേരം കാണൂ- ഹണി റോസ്



നെഗറ്റീവ് കമൻ്റുകൾ തന്നെ ബാധിക്കാറില്ലെന്ന് നടി ഹണി റോസ്. നെഗറ്റിവിറ്റി ചെറുപ്പത്തിൽ തന്നെ ബാധിച്ചിരുന്നു എന്നും എന്നാൽ ഇപ്പോൾ അതൊരു തരത്തിലും തന്നെ ബാധിക്കുന്ന കാര്യമല്ലെന്നും ഹണി റോസ് പറയുന്നു. തനിക്ക് കംഫർട്ടബിളാണെന്ന് തോന്നുന്ന വസ്ത്രം മാത്രമേ ധരിക്കാറുള്ളൂ എന്നും ഹണി റോസ് പറയുന്നു. രേഖ മേനോനുമായി നടത്തിയ അഭിമുഖത്തിലാണ് താരം മനസ്സുതുറന്നത്.

"പൊതുപരിപാടികള്*ക്ക് പോകുന്നത് ആസ്വദിക്കുന്നയൊരാളാണ് ഞാന്*. ആ വൈബ് എനിക്ക് ഇഷ്ടമാണ്. നല്ല വസ്ത്രങ്ങള്* ധരിച്ച് ഒരുങ്ങിനടക്കുന്നത് ഞാന്* വളരെ ഇഷ്ടപ്പെടുന്ന കാര്യമാണ്. അതിനുവേണ്ടി തയ്യാറെടുപ്പുകള്* നടത്താനും എനിക്കിഷ്ടമാണ്. എനിക്ക് കംഫര്*ട്ടബിളായ വസ്ത്രങ്ങള്* മാത്രമേ ഞാന്* ധരിക്കാറുള്ളൂ. എനിക്ക് അത് കംഫര്*ട്ട് ആണെന്നും എനിക്കതിൽ ആത്മവിശ്വാസമുണ്ടെന്നും തോന്നുകയാണെങ്കില്* എനിക്കത് ഓക്കെയായിരിക്കും. കംഫര്*ട്ടബിള്* അല്ലെങ്കില്* ഞാന്* കോണ്*ഷ്യസ് ആവാറുണ്ട്. ചില വസ്ത്രങ്ങള്* വീട്ടില്* വെച്ച് ട്രൈ ചെയ്തു നോക്കി ഓക്കെയാണെന്ന് തോന്നിയാലും പുറത്തേക്ക് ഇട്ടുപോവുമ്പോള്* ചിലപ്പോള്* അണ്*കംഫര്*ട്ടബിളായി തോന്നാറുണ്ട്. പ്രത്യേകിച്ച് ചില ഓണ്*ലൈന്* മീഡിയാസൊക്കെ ഉള്ളതുകൊണ്ടു തന്നെ എന്തൊക്കെ ക്യാമറയില്* പകര്*ത്താമോ അതൊക്കെ അവരെടുക്കും. അതുകൊണ്ട് ചിലപ്പോള്* ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ചിലപ്പോള്* അത് കാര്യമാക്കാറില്ല", ഹണി റോസ് പറഞ്ഞു.

"ഉദ്ഘാടനം പോലെയുള്ള പരിപാടികളിലേക്ക് എന്നെ ക്ഷണിക്കുന്നത് വലിയൊരു അനുഗ്രഹമായാണ് കാണുന്നത്. നമ്മളെ കാണാന്* വേണ്ടി ഏറ്റവും തിരക്കുള്ള സമയം മാറ്റി വെച്ച് ആളുകള്* വരുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. എനിക്കും അവര്*ക്കും തുല്യപ്രാധാന്യമാണവിടെ. ചിലപ്പോള്* ഭീകരമായ വെയിലായിരിക്കും അല്ലെങ്കില്* മഴയായിരിക്കും എന്നിട്ടും നമ്മളെ കാണാന്* അവര്* വരുന്നു,സ്*നേഹം കാണിക്കുന്നു. അത് മാജിക്കലായ ഒരു അവസ്ഥയാണ്. എത്ര നേരം വേണമെങ്കിലും നിന്ന് സെല്*ഫിയൊക്കെയെടുത്ത ശേഷമേ ഞാന്* പോകാറുള്ളൂ. എനിക്ക് അതൊക്കെ ഇഷ്ടമാണ്. ഓരോ പരിപാടി കഴിയുമ്പോഴും ഒരുപാട് സ്റ്റോറികളുണ്ടാകും".

"എപ്പോഴും ഒരു സമാധാനപരമായ സാഹചര്യത്തില്* ജീവിക്കാനിഷ്ടപ്പെടുന്നയാളാണ് ഞാന്*. ആരോടും വഴക്കുണ്ടാക്കാതെ, ആരുടേയും കാര്യങ്ങളില്* അനാവശ്യമായി ഇടപെടാതെ സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കാന്* ഇഷ്ടപ്പെടുന്നയാളാണ് ഞാന്*. ചില കമന്റുകള്* വായിക്കാറുണ്ട്. ചിലത് വായിക്കാറില്ല. വായിച്ചാലും ഇല്ലെങ്കിലും എന്നെ അത് ബാധിക്കാറില്ല. എന്തെങ്കിലും നെഗറ്റീവ് കമന്റ് വരുന്നത് ഫോര്*വേഡ് ചെയ്തു തരുന്നതും എനിക്ക് താത്പര്യമുള്ള കാര്യമല്ല. അങ്ങനെയുള്ള കാര്യങ്ങള്* ജീവിതത്തില്* നിന്നേ ഒഴിവാക്കും. ചെറുപ്പത്തില്* നെഗറ്റിവിറ്റികള്* എന്നെ ബാധിക്കുമായിരുന്നു. അതില്* നിന്ന് പുറത്തുവരാന്* നല്ല സമയമെടുത്തിട്ടുമുണ്ട്. ഓരോ പ്രായത്തിനനുസരിച്ചും മാറ്റം വരുമല്ലോ". പിന്നീട് എനിക്ക് മനസ്സിലായി, ആരെങ്കിലും എന്നെകുറിച്ച് എന്തെങ്കിലും പറയുന്നു എന്ന് കരുതി സങ്കടപ്പെടാന്* തുടങ്ങിയാല്* ജീവിതത്തില്* അതിനേ സമയം കാണൂവെന്ന്,ഹണി റോസ് പറയുന്നു.