സോളോ കണ്ടു..
ഒരു പുതിയ സിനിമ അനുഭവം പകരൻ ആത്മാർഥമായി ശ്രമിക്കുന്ന
പരീക്ഷണാത്മക ചിത്രം എന്ന നിലയിൽ തീർച്ചയായും accept ചെയ്യേണ്ടത്..
ചിലയിടത്തൊക്കെ പരാജയപ്പെടുന്നുണ്ടെങ്കിലും മൊത്തത്തിൽ ഈ ചിത്രത്തെ
തള്ളിക്കളയാൻ പറ്റില്ല.. അഭിനന്ദനം അർഹിക്കുന്നുണ്ട് താനും..
അര്ധനരീശ്വര പുരുഷ സങ്കല്പമായ ശിവൻ..
ആ പുരുഷനെ സ്വാധീനിക്കുന്ന കാമുകി, ഭാര്യ, അമ്മ, പെങ്ങൾ എന്നിങ്ങനെയുള്ള
സ്ത്രീ രൂപങ്ങളെയാണ് ഓരോ കഥയിലും അവിഷ്കരിച്ചിരിക്കാൻ ശ്രമിച്ചിരിക്കുന്നത്.
സ്നേഹം, പ്രണയം, സൗഹൃദം, നിസ്സഹായത തുടങ്ങിയ പുരുഷവസ്ഥകൾ എല്ലാം
മറിമാറിയുന്നുണ്ടെങ്കിലും ശിവന്റെ സ്ഥായിയായ രൗദ്ര ഭാവം എല്ല കഥകളിലും കടന്നു വരുന്നുണ്ട്..
അങ്ങനെ ഒരു ഏക ഭാവവും സിനിമയിൽ കാണാവുന്നുണ്ട്.
അത് ഓരൊ ഫിലിം കഴിയുമ്പോളും ഏറി വരുന്നതും അനുഭവപ്പെടുന്നു..
(എങ്കിലും രുദ്ര കഴിഞ്ഞു ക്ലൈമാക്സിൽ ശിവ വരുന്നത്സ്യയിരുന്നു ആ ആരോഹനത്തിനു നല്ല തു എന്ന് തോന്നി)
Edited ആണോ എന്നറിയില്ല. രുദ്രയുടെ ക്ലൈമാക്സിനു ഒരു കുഴപ്പവും തോന്നിയില്ല.
(നായിക കൈ ഞൊടിക്കുന്നിടത്തു അവസാനിക്കുന്നതാണ് ഞാൻ കണ്ടത്)
BGM, music, camera, പുതിയ റേഞ്ച്കൾ കീഴടക്കുന്ന ദുല്ഖറിന്റെ അഭിനയം എന്നിവ
എല്ലായ്പ്പോഴും മികവ് കിട്ടുന്നുണ്ട്..
എന്നാൽ ഒന്നുറപ്പാണ്..
ഇത് മാസ്സിനുള്ള ഫിലിം അല്ല..
നവീന സിനിമ ശ്രമങ്ങൾക്ക് കാതോർക്കുന്നവർക്കു മാത്രമുള്ളതാണ്