Sponsored Links ::::::::::::::::::::Remove adverts | |
രാമലീല കണ്ടു.
ഒരു ഓൾഡ് ജനറേഷൻ പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ..
സാമാന്യ ജനത്തിന് രുചിക്കാൻ പാകത്തിൽ ഒരുക്കിയെടുക്കാൻ അരുൺ ഗോപി
എന്ന നവാഗത ഡിറക്ടർക്കു കഴിഞ്ഞിരിക്കുന്നു..
ഒരു ജോഷി സ്റ്റൈൽ രൂപ ശില്പ ഭദ്രതയും മിതത്വവും ആണ് എടുത്തു പറയേണ്ട പ്രത്യേകതകൾ..
ലോജിക്കൽ ലൂപ്പ് ഹോൾസ് ഒരുപാടു ഉണ്ടെങ്കിലും
പ്രേക്ഷകരെ അത് അത്രകണ്ട് ആലോസരപ്പെടുത്താത്ത രീതിയിൽ ഒപ്പിച്ചെടുത്തു എന്നതും വിജയമാണ്..
ക്ലൈമാക്സ് ട്വിസ്റ്റ് ഒക്കെ expected ആയിരുന്നു..
പടത്തിന്റെ വമ്പിച്ച വിജയത്തിന് തീർച്ചയായും മാധ്യമങ്ങൾ
ഉണ്ടാക്കിയ വിവാദവും കാരണമായിട്ടുണ്ട്.
14 കോടി ബജറ്റ് ഒക്കെ ഒരു പബ്ലിസിറ്റി സ്റ്റണ്ട് ആയിട്ടാണ് തോന്നിയത്..
കോമഡി അഴിഞ്ഞാട്ടങ്ങൾ ഇല്ലാത്ത ദിലീപിന്റെ പക്വമായ അഭിനയവും
പ്രെസെൻസും തന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ
പ്രത്യേകതയും ആശ്വാസവും..