Anyway Katta Waiting..........
Singapore Release undengil annu thanne ivide kaanum allengil naatil vannittu
Sponsored Links ::::::::::::::::::::Remove adverts | |
Anyway Katta Waiting..........
Singapore Release undengil annu thanne ivide kaanum allengil naatil vannittu
Full Event!!
https://youtu.be/56h3sd6vIE4
'മാമാങ്കം' വിളംബരവുമായി മമ്മുട്ടിയും താരങ്ങളും ഷാര്*ജയില്*
* ആഘോഷം ഡിസംബര്* ആറിന് വെള്ളിയാഴ്ച * വേദി ഷാര്*ജ എക്*സ്*പോ സെന്റര്*ഹാള്* രണ്ട്
ഷാര്*ജ: മലയാളി മനസ്സുകള്* തലമുറകളായി കൈമാറുന്നതാണ് വാളുകള്* കൊണ്ട് അധികാരം നിശ്ചയിച്ചിരുന്ന ചോരവീണ, ധീരതയുടെ വീരഗാഥകളായ മാമാങ്കത്തിന്റെ കഥകള്*. അതുകൊണ്ടുതന്നെയാണ് തിയറ്ററുകളില്* എത്തുന്നതിന് മുമ്പ് തന്നെ സിനിമാപ്രേമികളില്* ആകാംക്ഷ നിറച്ച ചിത്രമായി മാമാങ്കം മാറിയതും.
മെഗാസ്റ്റാര്* മമ്മുട്ടി ഏറെക്കാലത്തിന് ശേഷം വീണ്ടും ധീര യോദ്ധാവിന്റെ വേഷത്തില്* എത്തുന്നു എന്നതിനൊപ്പം തന്നെ 55 കോടിയിലേറെ രൂപ ചെലവിട്ട് നിര്*മ്മിച്ച മലയാളത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം എന്ന വിശേഷണം കൂടിയുണ്ട് മാമാങ്കത്തിന്. ഈ ചിത്രത്തിന്റെ ഗള്*ഫ് പ്രദര്*ശനത്തിന് മുന്നോടിയായി പ്രവാസികള്*ക്കായി മമ്മുട്ടി ഉള്*പ്പെടെ മാമാങ്കത്തിലെ മുന്*നിര താരനിര ഷാര്*ജയിലെത്തുന്നു. എക്*സ്*പോ സെന്ററില്* വൈകീട്ട് ആറ് മണിക്കാണ് പരിപാടി.
ഡിസംബര്* പന്ത്രണ്ടിനാണ് മാമാങ്കത്തിന്റെ ആദ്യ പ്രദര്*ശനം. ചിത്രത്തിലെ ഗാനങ്ങളുടെ റിലീസിങ്ങും ട്രെയിലറിന്റെ പ്രകാശനവും ഉള്*പ്പെടെ വിപുലമായ പരിപാടികളാണ് ഡിസംബര്* ആറിന് വെള്ളിയാഴ്ച ഷാര്*ജ എക്*സ്*പോ സെന്ററിലെ വലിയ സദസ്സിന് മുന്നില്* അവതരിപ്പിക്കുന്നത്. മലയാളം ഉള്*പ്പെടെ വിവിധ ഭാഷകളിലാണ് മാമാങ്കം അണിയിച്ചൊരുക്കിയിരിക്കുന്നത്.
മമ്മുട്ടി, ഉണ്ണി മുകുന്ദന്*, പ്രാച്ചി തല്*ഹാന്*, ഇനിയ, സംവിധായകന്* എം. പദ്മകുമാര്*, തിരക്കഥാകൃത്ത് ശങ്കര്* രാമകൃഷ്ണന്* തുടങ്ങി മാമാങ്കത്തിന്റെ വന്* താരനിരയാണ് ഷാര്*ജ എക്*സ്*പോ സെന്ററിലെത്തുന്നത്. മാമാങ്കം താരങ്ങള്*ക്കൊപ്പം തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് കുടുംബങ്ങള്*ക്ക് സെല്*ഫിയെടുക്കാനും അവസരം ഉണ്ടാകും.
മമ്മൂട്ടിയുടെ മാമാങ്കം സിനിമയുടെ ഉള്ളടക്കം നോവല്* രൂപത്തില്*; പുറത്തിറക്കിയത് ആദ്യ സംവിധായകന്* സജീവ് പിള്ള
മമ്മൂട്ടി നായകനായി പുറത്തിറങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കം ഡിസംബര്* 12ന് പുറത്തിറങ്ങാനിരിക്കെ ചിത്രത്തിന് ആധാരമായ കഥ നോവല്* രൂപത്തില്* പുറത്ത് വിട്ട് ആദ്യ സംവിധായകന്* സജീവ് പിള്ള. ഡി.സി ബുക്*സാണ് മാമാങ്കം നോവലാക്കിയിരിക്കുന്നത്. അതെ സമയം നോവല്* രചയിതാവ് സജീവ് പിള്ളക്കെതിരെ നിരവധി പേര്* അനുകൂലിച്ചും വിമര്*ശന സ്വഭാവത്തിലും സാമൂഹിക മാധ്യമങ്ങളില്* രംഗത്തുവന്നു. സിനിമ പുറത്തിറങ്ങും മുമ്പേ നോവല്* പുറത്തുവിട്ടതിലൂടെ സിനിമയുടെ ആസ്വാദന സ്വഭാവം തകര്*ക്കുകയാണ് ആദ്യ സംവിധായകന്* സജീവ് പിള്ള ശ്രമിക്കുന്നതെന്ന് ഒരു വിഭാഗം പറയുന്നു. തന്റെ തിരക്കഥ വിദ്ഗദമായി കൈയ്യിലാക്കിയ നിര്*മാതാവിനെതിരെ ഇത്തരത്തില്* തന്നെ പ്രതികരിക്കണമെന്ന് സജീവ് പിള്ളയെ അനുകൂലിക്കുന്നവരും സോഷ്യല്* മീഡിയയില്* വ്യക്തമാക്കി. നോവല്* പുറത്തിറങ്ങിയതോടെ വലിയ ചര്*ച്ച തന്നെയാണ് ഇരു ഭാഗങ്ങളില്* നിന്നും ഉയരുന്നത്.
യകനായ സജീവ് പിള്ള വെളിപ്പെടുത്തിയിരുന്നു. നിര്*മാതാവ് വേണു കുന്നപ്പിള്ളിക്ക് മാമാങ്കത്തേക്കാള്* വേറെ ചില താത്പര്യങ്ങളാണ് എന്നായിരുന്നു സജീവ് പിള്ള പ്രതികരിച്ചിരുന്നത്. ചിത്രീകരണം തുടങ്ങി വൈകാതെ തന്നെ സജീവ് പിള്ളയെ മാറ്റി എം. പത്മകുമാറിനെ ചുമതലയേല്*പ്പിക്കുകയായിരുന്നു. സജീവ് പിള്ളയുടെ പരിചയക്കുറവില്* സിനിമക്ക് കനത്ത നഷ്ടമാണ് സംഭവിച്ചതെന്നാണ് സംവിധായക സ്ഥാനത്ത് നിന്നും മാറ്റിയതിന് നിര്*മാതാവ് മറുപടി നല്*കിയത്. മാമാങ്കം തകര്*ക്കാന്* ശ്രമിക്കുന്നു എന്നാരോപിച്ച് സജീവ് പിള്ളയടക്കം എട്ട് പേര്*ക്കെതിരെ നിര്*മാതാവ് പൊലീസില്* പരാതിയും നല്*കിയിരുന്നു.
മമ്മൂട്ടി നായകനാവുന്ന മാമാങ്കത്തില്* കനിഹ, സിദ്ധിഖ്, പ്രാചി തെഹ്*ലാൻ, ഉണ്ണി മുകുന്ദൻ, അനു സിത്താര സുദേവ് നായർ, തരുൺ അറോറ, മാസ്റ്റർ അച്ചുതൻ തുടങ്ങി വലിയ താര നിര തന്നെ ഭാഗമാകുന്നുണ്ട്. മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സെറ്റാണ് മാമാങ്കത്തിനായി മരടിലും നെട്ടൂരിലുമായി നിർമ്മിച്ചിരുന്നത്. ആയിരത്തോളം തൊഴിലാളികള്* നാല് മാസം കൊണ്ടാണ് മരട് ലൊക്കേഷനിലെ മാളികയും മറ്റും നിർമ്മിച്ചത്. കാവ്യ ഫിലിംസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന മാമാങ്കത്തിന്റെ ഛായാഗ്രഹണം മനോജ് പിള്ളയാണ്. ബിഗ് ബജറ്റിലെത്തുന്ന ചിത്രം മലയാളത്തിന് പുറമെ, ഹിന്ദി, തമിഴ്, തെലുഗ് ഭാഷകളിലും പുറത്തിറങ്ങും.