അങ്ങനെ മരക്കാർ എന്ന സിനിമ പ്രൈമിൽ നിന്നും കണ്ടു . ആദ്യമായി ഈ ചിത്രം കണ്ടു കഴിഞ്ഞപ്പോൾ തോന്നിയത് എന്തിനു വേണ്ടി ആയിരുന്നു ഇത്രയും വലിയ ഒരു താര നിര ഈ ചിത്രത്തിന്. അതോ പ്രിയദർശൻ ചിത്രങ്ങളിൽ മുൻപ് അഭിനയിച്ച താരങ്ങൾ എല്ലാവരും ഒരു ഒത്തുകൂടൽ നടത്തിയത് ആണോ എന്ന്. കാരണം പല താരങ്ങൾക്കും ചെയ്യുവാൻ കാര്യമായി ഒന്നും തന്നെ ഇല്ല. ഇനി ഈ ചിത്രം മറ്റു ഭാഷകളിൽ നിന്നും വരുമാനം നേടുവാൻ ആയിരുന്നെങ്കിൽ കൂടി അതിനു വേണ്ട ഒരു താര നിര ഇതിൽ ഇല്ല. പിന്നെ അരോചകമായി തോന്നിയത് മോഹൻലാൽ എന്ന നടനെ കൊണ്ട് എന്തിനു മലബാർ ഭാഷ കൈകാര്യം ചെയ്യിച്ചു . അതും അദ്ദേഹത്തെ പോലെ ഒരു നടൻ മലബാർ ഭാഷ നല്ല പോലെ കൈകാര്യം ചെയ്യില്ല എന്ന് കൂടി അറിയാവുന്ന സ്ഥിതിക്ക്, അത് കൊണ്ട് തന്നെ പല പ്രയോഗങ്ങളും ട്രോള് ആയി മാറിയത്. പിന്നെ തിരക്കഥ. ഒരു ചരിത്ര സിനിമയ്ക്ക് വേണ്ട കെട്ടുറപ്പുള്ള തിരക്കഥ ഈ ചിത്രത്തിൽ ഇല്ല. അനാവശ്യമായ പല രംഗകളും ഈ സിനിമയിൽ ഉണ്ട്. പിന്നെയും ആദ്യ പകുതി കണ്ടിരിക്കാമെങ്കിലും രണ്ടാം പകുതി വളരെ അരോചകം ആയി തോന്നി. അതുപോലെ തന്നെ പല രംഗകളും ഇംഗ്ലീഷ് സിനിമകളിൽ നിന്നും അതേപടി പകർത്തി ഇരിക്കുന്നു. അവസാനത്തെ രംഗം ഒക്കെ ബ്രേവ് ഹാർട്ട് സിനിമയിലെ അതെ രംഗങ്ങൾ.അതുപോലെ മാറാകരുടെ വേഷവിധാനം ഒക്കെ പൈറേറ്റ്സ് ഓഫ് കരിബീൻ സിനിമയിൽ നിന്നും അതെ പടി പകർത്തിയത് പോലെ തോന്നി . പടം കണ്ടു കഴിഞ്ഞപ്പോൾ ഒന്ന് മനസിലായി . പ്രിയൻ ഈ സിനിമയ്ക്കു വേണ്ടി ഒരു നല്ല തയാറെടുപ്പ് നടത്തിയില്ല. ഒരു പക്ഷെ mt വാസുദേവൻ നായരേ പോലെ ഉള്ള ഒരു തിരക്കഥകൃത് ഉണ്ടായിരുന്നേൽ ഇതിലും നല്ല ഒരു സിനിമ നമ്മൾക്ക് കാണാൻ കഴിഞ്ഞേനെ . പ്രേത്യേകിച്ചു സംഭാഷണ രംഗങ്ങൾ ഒക്കെ മുഴച്ചു നിന്ന് . ഓർമ്മിക്കാൻ ഒന്നും തന്നെ ഇല്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പോരായ്മ