Page 1 of 2 12 LastLast
Results 1 to 10 of 14

Thread: നൻപകൽ നേരത്ത് മയക്കം (Like an afternoon dream) - vipi'z review

  1. #1
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    13,056

    Default നൻപകൽ നേരത്ത് മയക്കം (Like an afternoon dream) - vipi'z review


    ഉച്ചമയക്കത്തിൽ കാണുന്ന സ്വപ്നം പോലൊരു സിനിമ...

    നല്ല ആഴമുള്ള തിരക്കഥയിൽ പണിതെടുത്തൊരു മികച്ച ചലച്ചിത്രാനുഭവമാണ് നൻപകൽ നേരത്ത് മയക്കം.സിനിമയിൽ പറയാതെ പോകുന്നൊരു ഫ്ലാഷ് ബാക്ക് ഉണ്ട്,അതിനെ ഒട്ടും പുറമേ പറയാതെ അതി തീവ്രമായി കാണുന്നവരെ അനുഭവിപ്പിക്കാൻ ലിജോക്കും മമ്മൂക്ക ഉൾപ്പെടെയുള്ള അഭിനേതാക്കൾക്കും ഹരീഷിനും കഴിഞ്ഞിട്ടുണ്ട്.

    ലിജോ ജോസ് പല്ലിശേരി എന്ന സംവിധായകൻ ഇവിടെ നിന്ന് ചിരിച്ച് കൊണ്ട് കാണികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുമ്പോഴും അയാളുടെ പേര് ഉയർന്ന് പൊങ്ങുകയാണ്...അതിൽ നമ്മൾക്ക് അഭിമാനിക്കാം...ലോകസിനിമയുടെ നെറുകയിൽ ആ പേര് എത്തട്ടെ ഒരു നാൾ...
    ഈ സിനിമയിൽ ലോകനിലവാരത്തിലുള്ള ചില ഷോട്ടുകൾ ഉണ്ട്...ജയിംസിന്റെ ഒരു ഉച്ചമയക്കത്തിന്റെ രണ്ട് അറ്റങ്ങളിൽ നിസഹായതയോടെ ഇരിക്കുന്ന രണ്ട് സ്ത്രീകൾ,അവസാന രംഗത്തെ നായയുടെ ഓട്ടം ഇതൊന്നും അത്ര പെട്ടന്ന് മറക്കാൻ കഴിയില്ല...പിന്നെ തമിഴ് ഗാനങ്ങളും സിനിമ ഡയലോഗുകളും ഉപയോഗിച്ചിരിക്കുന്ന രീതി. ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു LJP മേക്കിംഗ് ഇതിൽ കാണാം.

    മമ്മൂക്കയുടെ കഥാപാത്ര സൃഷ്ടി നല്ലൊരു കയ്യടി അർഹിക്കുന്നു.അതി സങ്കീർണമായൊരു കഥാപാത്രം.അദ്ദേഹത്തിന്റെ അഭിനയത്തെ പറ്റി ഒന്നും പറയുന്നില്ല.. എന്ത് പറഞ്ഞാലും അത് കുറഞ്ഞ് പോകും.. ഇടക്ക് ഊണ് കഴിക്കുന്ന ഒരു രംഗമുണ്ട്..

    മറ്റൊരു പ്രത്യേകത ഹരീഷിന്റെ മികച്ച തിരക്കഥയാണ്.പുള്ളിയുടെ മീശ പോലെയും മറ്റ് ചെറുകഥകൾ പോലെയും ആഴത്തിൽ ചിന്തിപ്പിക്കുന്ന തിരക്കഥ.

    കുറച്ച് ദിവസം മുൻപ് 2022 ൽ കണ്ട സിനിമകളെ പറ്റി വെറുതെ ആലോചിച്ചു. ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഏതാണെന്ന് ചിന്തിച്ച് നോക്കി. ഇനി അങ്ങനെ ആലോചിക്കേണ്ട കാര്യമില്ല. അതിനുള്ള ഉത്തരം ഇന്ന് സ്ക്രീനിൽ കണ്ടു.

    നന്ദി LJP & team


    Sent from my iPhone using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Kidu bhaiii

    Sent from my Redmi Note 8 Pro using Tapatalk

  4. #3

    Default

    Thanks bro

  5. #4
    FK Addict aashiq1's Avatar
    Join Date
    Nov 2016
    Location
    Bangalore
    Posts
    1,336

    Default

    excited to watch it👏👏

    Sent from my POCO F1 using Tapatalk

  6. #5

    Default

    Romancham ❤️❤️❤️


    Sent from my iPhone using Tapatalk

  7. #6
    FK Citizen mujthaba's Avatar
    Join Date
    Jan 2011
    Location
    E-world
    Posts
    6,239

    Default

    ....

  8. #7
    FK Citizen Celebrity's Avatar
    Join Date
    Mar 2017
    Location
    ❤️ദേശിങ്ങനാട്
    Posts
    5,741

    Default

    Thanks vipi for the review...
    .....Celebrating Cinema........

  9. #8
    FK Citizen Rajamaanikyam's Avatar
    Join Date
    Jul 2016
    Location
    Melbourne
    Posts
    8,216

    Default

    Romanchification review bro... Thank you...

  10. #9
    FK Lover Sree Tcr's Avatar
    Join Date
    May 2018
    Location
    Thrissur
    Posts
    4,211

    Default

    Thanks Vipi.....

  11. #10
    Dhushperu Raman Balram's Avatar
    Join Date
    Nov 2005
    Location
    0101010010
    Posts
    56,666

    Default

    thanks Vipi..

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •