യഥാർത്ഥ ജീവിതത്തിലെ സീരിയസ് കാര്യങ്ങൾ പിന്നീട് ആലോചിക്കുമ്പോൾ കോമഡി ആണ്. നമ്മളെ തന്നെ നോക്കി നാം ചിരിക്കുന്ന കഥയില്ലാകഥയുടെ നേർക്കാഴ്ചകൾ.
ചാർളി പറഞ്ഞതുപോലെ നീയും ഞാനുമൊക്കെ ആരുടെയെങ്കിലും തോന്നലാണെങ്കിലോ എന്ന ചിന്ത ,നമ്മൾ ഇപ്പോൾ ചെയ്യുന്നു കണ്ടുമുട്ടുന്ന ആളുകൾ എല്ലാം തോന്നലുകൾ മാത്രമാണെങ്കിൽ ? അങ്ങനെയൊരു രസകരമായ വസ്തുത. നമ്മൾ അംഗീകരിക്കാൻ മടിക്കുന്ന ഒരു കഥയാണ് രോഹിത്തിന്റെ IBLIS.
എന്നാലും യഥാർത്ഥ്യം തമാശയാകുമ്പോൾ മരണത്തിനു ശേഷം അതിലും കളർ പരിപാടിയാകുമെന്നതു ഒരൊന്നൊന്നര ചിന്ത തന്നെ.
ജീവിക്കുന്നവരില്* നിന്ന് ലഹരിയും മറ്റു സുഖങ്ങളും എല്ലാം കടമെടുക്കാന്* പറ്റുന്ന മരിച്ചവരുടെ അടിപൊളി ഫാന്റസി ലൈഫ്.
മരിച്ചവരെ വെള്ളവസ്ത്രത്തില്* മാത്രം കാണാന്* ആഗ്രഹിക്കുന്ന ജീവിക്കുന്നവരെ ട്രോളുന്ന രോഹിത് .
ഇബിലീസ് എന്ന Negative thought -Positive thoughtലേക്ക് CONVERTചെയ്യുന്ന രോഹിത്-സമീര്* Brilliance.
ഒരു രസികന്* വട്ടു സിനിമ ആണ് "ഇബിലീസ്". വൈശാഖനും മുത്തച്ഛനും ഫിദയും...ഗ്രാമവും..അവരുടെ കൂടെ രണ്ടു മണിക്കൂര്* നമുക്കും ഇങ്ങനെ മായിക ലോകത്ത് കാണാകാഴ്ചകളുടെ ലോകത്ത് പറന്നു നടക്കാം.
തുടക്കത്തില്* തന്നെ സിനിമയുടെ സ്വഭാവം അറിഞ്ഞു വേണം സിനിമ കാണാന്*. ആ വട്ടു നിങ്ങള്*ക്ക് എന്ജോയ്* ചെയ്യാന്* പറ്റിയാല്* ഈ സിനിമ ഒരു കിടിലന്* എക്സ്പീരിയന്*സ് ആയി മാറും തീര്*ച്ച.
മികച്ച സംവിധാനം,DOP,പശ്ചാത്തല സംഗീതം,സന്ദര്*ഭോചിതമായ പാട്ടുകള്* നിലവാരമുള്ള തമാശകള്* മുന്*നിര താരങ്ങളുടെ പ്രകടനം ..എല്ലാത്തിലും മുന്നിട്ടു നില്*ക്കുന്നു IBLIS.
വൈശാഖൻ എന്ന കഥാപാത്രം ആസിഫ് അലിയിലെ നടനു വെല്ലുവിളിയായിരുന്നില്ലെങ്കിലും നല്ല പ്രകടനം തന്നെ.മഡോണയുടെ ഫിദ എന്ന കഥാപാത്രം, ലാലിന്റെ മുത്തച്ഛൻ വേഷമെല്ലാം perfect casting നു ഉദാഹരണങ്ങളാണ്.
കപടതയുടെ കണ്ണുകളുള്ള ജിന്നായി സിദ്ധിഖ് നന്നായി ചിരിപ്പിച്ചു.
ശിവേട്ടനെ സ്ക്രീനില്* കണ്ടപ്പോള്* പറഞ്ഞറിയിക്കാന്* പറ്റാത്ത സന്തോഷമായിരുന്നു.ആ കഥാപാത്രം ശിവേട്ടന്റെ കയ്യില്* ഭദ്രമായിരുന്നു.
മരിച്ചവര്* എന്ത് ചെയ്യുവായിരിക്കുമെന്നു ചിന്തിച്ചിട്ടുണ്ടോ...? "ഇബിലീസ്" കാണൂ.
ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങള്*ക്കുള്ള ഉത്തരങ്ങള്* നിങ്ങളെ സിനിമ കൊട്ടകയില്* കാത്തിരിപ്പുണ്ട്..
My Rating-3.5/5