Thanks for d review........................
ചെമ്പകശേരി സിനിമാസ് ഇരിങ്ങാലക്കുട
ഫ്രൈഡേ 7:15 pm
റിവ്യൂ എഴുതാന്‍* കുറച്ച വൈകി. എന്നാലും വേണ്ടപെട്ടവരുടെ സിനിമ ആയത്കൊണ്ട് എഴുതാതെ വിടാന്‍* തോന്നിയില്ല. കുറെ കാലത്തിനു ശേഷം ആണ് ഒരു റിവ്യൂ എഴുതുന്നെ. തെറ്റുകള്‍* ഉണ്ടേല്‍* ക്ഷമിക്കുക.
ഒമാനകുട്ടന്* എന്ന സിനിമയോട് പലര്*ക്കും അഭിപ്രായ വ്യത്യാസം ഉണ്ടെങ്ങിലും പേര്*സണലി ഒത്തിരി ഇഷ്ടപെട്ടിരിന്നു. കഥയിലേക്ക എത്താന്‍* ഉള്ള ഒരു താമസവും അതിന്റെതായ ഒരു ചെറിയ നിലവാരക്കുരവും ഉണ്ടായിര്ന്നെങ്ങിലും, കഥയില്‍* എത്തിക്കഴിഞ്ഞ ശേഷം സിനിമയുടെ താളം രസിചിരിന്നു. സമീറിന്റെ ആശയങ്ങളും രോഹിതിന്റെ ടെക്നിക്സും അത്ഭുതപെടുതിയിര്*ന്നു. ഒമാനകുട്ടനില്* നിന്നും ഒരു രണ്ടു പടി upgrade ആയ 2 സിനിമ പ്രവര്*ത്തകര്* ആണ് ഇബ്ലിസ്ന്റെ നട്ടെല്ല്. റിയലിസത്തില്‍* മുങ്ങിയ മലയാള സിനിമയില്‍*, അതികടൂര ഫാന്റസി ചെയാന്‍* ധൈര്യപെട്ട, ആ ചെയ്തതിനെ പറ്റി നൂറു ശതമാനം ആത്മവിശ്വാസം ഉള്ള 2 പേര്*. സിനിമയുടെ ടോടാലിടിയെ പറ്റി ചില അഭിപ്രായ വ്യത്യാസങ്ങള്‍* ഉണ്ടെങ്ങിലും ഇബ്ലിസ് ഒരു മികച്ച സിനിമ അനുഭവം ആകുന്നത് ഇങ്ങനെ പല ഘടഗങ്ങളും കൂടി ചേര്*ന്നാണ്.
ഇബ്ലിസിലെക്ക് വരാം.
അമേനിലൂടെ ലിജോ വഴിതെളിച്ച ഒരു സെട്ടിങ്ങിലെക്കാന് ഇബിളിസ്ന്റെ കാഴ്ചകളിലേക്ക് ക്യാമറ രോഹിത് തിരിച്ചിരിക്കുന്നത്. ഒരു വ്യത്യാസം ഉണ്ട്. ഫാന്റസിയുടെ കടുപ്പം മൂന്നിരട്ടി ആക്കിയിട്ടുണ്ട്. സിനിമയുടെ പ്രദാന ആശയം ആദ്യ സീനില്‍* തന്നെ എസ്ടബ്ലിഷ് ചെയുന്നുണ്ട്. 'മരിച്ചവര്‍* എങ്ങോട്ടാണ് പോണത്. അവര്‍ നമ്മുടെ ഒപ്പം ഉണ്ടെങ്ങിലോ.'. ശേഷം തുടങ്ങുന്ന titles തൊട്ടു ഇടവേള വരെ 'ഇക്കരെ' എന്ന അതി ഭീകരമാം വിധം അസാധാരണം ആയ ഗ്രാമം സെറ്റ് ചെയുകയാണ്, ഒപ്പം കഥാപാത്രങ്ങളെയും. 'അക്കരെ' എന്ന റിയാലിറ്റി സിനിമ കാണുന്ന സാധാരണ പ്രേക്ഷകനും ഇക്കരെ രോഹിത്നു കഥ പറയാന്‍* ഉള്ള, കഥാപാത്രങ്ങളെ അഴിഞ്ഞാടാന്‍* വിടാന്‍* ഉള്ള, സ്ഥലവും. സിനിമയെ പറ്റി ഉള്ള എന്റെ പ്രധാന അഭിപ്രായ വ്യത്യാസം ഇവിടെ ആണ്. നോര്*മല്* എന്നാ അവസ്ഥയില്‍* നിന്നും 180 ഡിഗ്രി തിരിഞ്ഞ ഒരു സ്ഥലത്തെ എസ്ടബ്ലിഷ് ചെയുമ്പോ ഉണ്ടാവേണ്ട കയടക്കം രോഹിതിനു ഇവിടെ ചെറുതായി കൈ വിട്ട പോലെ തോന്നി. നാടിന്റെ 100 കൂട്ടം പ്രത്യേകതകള്‍* പ്രേക്ഷകന് കൃത്യം ആയി മനസിലവേണ്ടാത് ഉണ്ട്. എന്നാലെ മുന്നോട്ട് ഒരു weird സിറ്റുവേഷന്* വരുമ്പോ അവന്റെ മനസ്സില്‍* അത് normalize ആകുന്നുള്ളൂ. പക്ഷെ രോഹിതിന്റെ നരേടിവ് ഈ അവസരങ്ങളില്‍* കുറച്ചു കൂടുതല്‍* വേഗം എടുത്തു. എല്ലാം രജിസ്റ്റര്‍* ആവാന്‍* ഉള്ള ഗാപ്* കിട്ടാതെ പോയി. അതേസമയം കഥാപാത്രങ്ങള്‍* തമ്മിലുള്ള emotional connect പ്രേക്ഷകന് കൃത്യമായി കിട്ടിയതും ഇല്ല. നൈസ് ആയ വന്ന കുറെ ബ്ലാക്ക്* ഹുമര്‍* പ്രേക്ഷകന് കത്തിയതും ഇല്ല. അങ്ങനെ ഒരു imperfect രീതിയില്‍* പോയ ആദ്യ പകുതിയുടെ അവസാനം ആണ് ആ മരണ മാസ്സ് മരണ സീന്‍* വരുന്നത്.
രണ്ടാം പകുതി തോട്ട്, സിനിമ കളം മാറി ചവിട്ടിയപ്പോ, സമീര്‍* തന്റെ യഥാര്*ത്ഥ ഐറ്റംസ് എടുത്തു തുടങ്ങിയപ്പോ, രോഹിത് ന്*റെ പുത്തന്‍* ടെക്നിക്സ് വര്*ക്ക്* ഔട്ട്* ആയി തുടങ്ങി. ഫാന്ടസയുടെ ഉള്ളിലെ ഫാന്റസിഇലേക്ക് സിനിമ കടന്നു ചെന്നപ്പോ സിനിമ ആവശ്യപ്പെടുന്ന detailing കിട്ടി . മരണം എന്ന റിയാലിറ്റിയെ അതിന്റെ ഏറ്റവും ഭീകര രൂപത്തില്‍* ലിജോ 3 മാസം മുന്‍പ് കാണിച്ചു തന്നപ്പോ മരണശേഷം എന്ന കാലകലങ്ങള്‍* ആയി മനുഷ്യനെ ചുറ്റിക്കുന്ന ഫാന്ടസിയെ അതിന്റെ ഏറ്റവും ആഘോഷ രീതിയില്‍* രോഹിത് ആന്‍*ഡ്* ടീം കാണിച്ചു തന്നു. ആര്*ക്കും ഒന്ന് മരിക്കാന്‍* കൊതിക്കുന്ന രീതിയില്‍*. (:P). എടുത്തു പറയേണ്ടത് മരണാനന്തര ലോകത്തിനു അവര്‍* സെറ്റ് ചെയ്തിരിക്കുന്ന ചില ബേസിക് റൂള്‍*സ് ആണ്. ക്ലിഷേ breaking ആന്‍*ഡ്* 4th wall breaking പരമോന്നത അവസ്ഥയില്‍* ബ്ലാക്ക്* ഹുമരിന്റെ മേമ്പൊടിയോടെ. ഒഴുക്ക് കിട്ടിയ കഥയും നിയമങ്ങള്‍* കിട്ടിയ പശ്ചാത്തലവും കൂടെ പിന്നീട് ഒരു പോക്കാണ്. അടിപൊളി കുറെ മൊമെന്റ്സ് ആയി.
ആമെനും coco യും എവിടൊക്കെയോ കേറി വരുമ്പോള്‍* തന്നെയും രോഹിത് തന്*റെതായ പരിസരവും, ഐഡിയഉം, ക്രാഫ്റ്റും കൈ വിടുന്നില്ല. ചിത്രത്തില്‍* ഉടനീളം സംവിധായകന്റെ കയോപ്പ് കാണാം. properties ന്*റെ ഉപയോഗത്തിലും ക്യാമറയുടെ രീതികളിലും സംഗീതത്തിന്റെ ഇടപെടലിലും. മലയാളത്തിലെ എക്കാലതിലേം crazy സ്ക്രീന്‍* റൈറ്റര്‍*സില്* ഒരാള്‍* ആകാന്‍* ആണെന്ന തോന്നുന്നു സമീരന്റെ പോക്ക്. രണ്ടു സിനിമകള്‍* കൂടെ കൊടുക്കു, both of them will have proved their worth and will feature among the top filmmakers in malayalam. അഖില്‍* ജോര്*ജിന്റെ ക്യാമറ സിനിമയുടെ ഒഴുക്കിന് വേണ്ട രീതിയില്‍* തന്നെ പോകുന്നുണ്ട്.
ആസിഫ് അലി, ലാല്‍*, മഡോണ എന്നിവര്‍* നയിക്കുന്ന കാസ്റ്റ് സിനിമയുടെ മൂടിന് വേണ്ട കാരികെച്ചര്‍* അഭിനയം തന്നെ കാഴ്ച വച്ചിട്ടുണ്ട്. എടുത്ത് പറയേണ്ടത് സിദ്ദിക്ന്*റെ പ്രകടനം ആണ്. കുറെ കാലത്തിനു ശേഷം ഒരു കിടിലന്‍* കോമിക് റോളില്‍* ആള് മിന്നി. അത്പോലെ തന്നെ ജോസ് എന്ന കഥാപാത്രം ചെയ്ത പുതുമുഖ നടനും നന്നയിര്*ന്നു.
മരണം രംഗബോധം ഇല്ലാത്ത കോമാളി ആണെന്ന പണ്ടാരോ പറഞ്ഞിട്ട ഇല്ലേ... ആ കോമാളിത്തരം അതിന്*റെ ഏറ്റവും മികച്ച രീതിയില്‍* ഉള്ള ദ്രിശ്യാവിഷ്കരണം ആണ് ഇബ്ലിസ്. കുറവുകള്‍* ഉണ്ടെങ്കിലും കാണാതിരിക്കാന്‍* ആവാത്ത ഒരു അത്യുഗ്രന്‍* പരീക്ഷണം.
.............
Sponsored Links ::::::::::::::::::::Remove adverts | |
Thanks for d review........................
welcome for the thanks![]()
.............
Kidilan review. Pakka details.
Sent from my moto g(6) using Tapatalk
Super review..... pakshe kore kaalathinu shesham annu Siddique oru comedy veshathil kidukiyathu ennu parayumpo ....Hey Jude kandille? He was terrific in the film...
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്‍തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ
thanxxxx plk
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........