
Originally Posted by
Bilalikka Rules
പ്രിയ സുഹൃത്തുക്കളെ
നിങ്ങടെ എല്ലാരുടെയും നല്ല വാക്കുകൾക്ക് നന്ദി... പക്ഷെ ഫോറംകേരള'ത്തിലെ ഏറ്റവും വലിയ ഹീറോസ് നിങ്ങൾ എല്ലാവരും തന്നെ....നിങ്ങൾ ഓരോരുത്തരും ഇങ്ങനെ സഹകരിച്ചില്ലേൽ ഇങ്ങനെ ഒന്നും നടക്കില്ലായിരുന്നു.100 രൂപ മുതൽ 11,000 രൂപ വരെ തന്നവരുണ്ട്.... അവരോടൊക്കെ എങ്ങനെ നന്ദി പറയണം എന്നറിയില്ല.താരങ്ങളുടെ പേര് പറഞ്ഞ് അല്ലെങ്കിൽ രാഷ്ട്രീയ നേതാക്കളുടെ പേര് പറഞ്ഞു തല്ല് കൂടുന്ന ഒരു കൂട്ടം ആൾകാർ മാത്രമല്ല നമ്മൾ എന്ന് നമ്മളെയും മറ്റുള്ളവയെയും ബോധ്യപ്പെടുത്തുകയാണ്.
ഇന്ന് ഈ നിമിഷത്തിൽ നമ്മുടെ റിലീഫ് ഫണ്ട് ഒരു ലക്ഷവും കടന്ന്,ഒരു ലക്ഷത്തി പതിനായിരം അടുത്തു കൊണ്ടിരിക്കുന്നു.നമുക്കെല്ലാം അഭിമാനിക്കാവുന്ന ഒരു നിമിഷമാണിത്.ഞാൻ ഇങ്ങനെ ഒരു 'റിലീഫ് ഫണ്ട്' കളക്ഷൻ എന്നൊരു ആശയം മറ്റു ഫോറംകേരളം മെംബേർസുമായിട്ട് സംസാരിക്കുമ്പോൾ ഒരു വലിയ ദുരന്തം സംഭവിച്ചിട്ടില്ലയിരുന്നു.അന്ന് ചാരിറ്റി ത്രെഡിൽ ആ പോസ്റ്റ് പങ്കു വെച്ചതിന് ശേഷം മറ്റു മെംബേർസിനോട് ഞാൻ പേർസണലായിട്ട് പറഞ്ഞത്,"വലിയ റെസ്പോൺസ് ഒന്നുമില്ല,ഉപേക്ഷിക്കേണ്ടി വരുമോ" എന്നാണ്.അവർ കാത്തിരിക്കാൻ പറഞ്ഞു,അക്കൗണ്ട് നമ്പർ കൂടെ ഇടുമ്പോൾ എല്ലാവരും സഹായിക്കും എന്നായിരുന്നു.അക്കൗണ്ട് നമ്പർ പോസ്റ്റ് ചെയ്ത് 10 മിനിറ്റിനു ശേഷം എന്റെ അക്കൗണ്ടിൽ 1000 രൂപ വന്നു.
ഒരു പതിനായിരം രൂപ മാക്സിമം കളക്ഷൻ പ്രതീക്ഷിച്ചത്....എന്നാൽ ആദ്യ ദിവസം തന്നെ പതിനായിരവും അതിനപ്പുറവും കടന്നു.
അന്ന് മുതൽ ഇന്നേ ദിവസം വരെ എല്ലാവരും കൈ മെയ് മറന്ന് സഹായിച്ചു കൊണ്ടിരിക്കുന്നു.എങ്ങനെ ഞാനിതിന് നിങ്ങളോടു നന്ദി പറയും.. ?
ആദ്യം നമ്മൾ കേവലം 4 ദിവസത്തിന് ശേഷം ആഗസ്ത് 14ന് നിർത്താം എന്നായിരുന്നു വിചാരിച്ചത്,അങ്ങനെ തന്നെയാണ് ത്രെഡ് ടൈറ്റിൽ കൊടുത്തത്.പക്ഷെ കണക്ക് കൂട്ടൽ തെറ്റിച്ചു ആഗസ്ത് 14 മുതൽ 18 വരെ കനത്ത മഴയും,ഉരുൾ പൊട്ടലുമൊക്കെയായി കേരളം 100 വർഷത്തിനിടെ കണ്ട ഏറ്റവും വലിയ ദുരന്തമായി മാറി.നമ്മുടെ കളക്ഷൻ നിർബന്ധമായി തുടരേണ്ട അവസ്ഥ വന്നു.ഞാൻ കൊറിയർ അയക്കുന്ന സ്ഥലത്തെ ചേച്ചി പറഞ്ഞത് "നീ അന്ന് ആദ്യം അയച്ചത് മുതലാണ്,ഇമ്മാതിരി മഴ തുടങ്ങിയത്.." ചേച്ചി എന്നെ ഒരു മാൻട്രക് രീതിയിൽ ചെറുതായി കളിയാക്കി.
ഇതിനിടയിൽ ഏറ്റവും വലിയ രീതിയിൽ ഹാർഡ് വർക്ക് ചെയ്യുന്ന കുറച്ച് പേരുണ്ടായിരുന്നു...(പലരുടെയും ഒറിജിനൽ നെയിം ആണ് മെൻഷൻ ചെയ്യുന്നത്)... Yadhu,4ever,Josemon,Bilal,Amin,Gani,Achayan, arunthomas ...Aug 15 രാവിലെ മുതൽ വാട്സപ്പ് ഗ്രൂപ്പുകൾ കണ്ട്രോൾ റൂമുകൾ ആക്കി മാറ്റിയ നമ്മുടെ ഫോറം മെംബേർസ്.ഇവരൊക്കെ കാരണം എത്ര ജീവനുകൾ രക്ഷപെട്ടിട്ടുണ്ടാവും.... ഈ അടുത്ത് നമ്മൾ വിവരങ്ങൾ അറിയിച്ചു കൊടുത്ത ഒരു ഫാമിലി രക്ഷപെട്ടിട്ട് നമുക്ക് ഫോട്ടോ അയച്ചു തന്നത്...ഇത് പോലെ കുറെ പേർ.
വാട്സാപ്പിൽ വരുന്ന മെസ്സേജുകൾ വിളിച്ച് അത് വ്യാജ മെസ്സജുകൾ അല്ല എന്ന് ഉറപ്പു വരുത്തി ആ ഇൻഫർമേഷൻ ബന്ധപ്പെട്ട കൺട്രോൾ റൂമിലേക്ക് കൈമാറുന്ന ഒരു പ്രവർത്തനമായിരുന്നു നമ്മുടേത്.Aug 15,16,17 രാത്രി ഏറെ വൈകിയും ഈ പ്രവർത്തനത്തിൽ ആയിരുന്നു.വിളിച്ചു ഉറപ്പ് വരുത്തിയ വിവരങ്ങൾ മാത്രം സോർട് ചെയ്തെടുത്തു നമ്മുടെ ട്വിറ്റെർ/ഫേസ്ബുക്ക് പേജിൽ പരസ്യപ്പെടുത്തി കൺട്രോൾ റൂമിൽ അറിയിച്ചു.ഇതോടെ കൺട്രോൾ റൂമിൽ ഇരിക്കുന്നവർക്ക് ഇത് സോർട് ചെയ്യേണ്ട ജോലി കുറഞ്ഞു നേരെ രക്ഷ പ്രവർത്തനത്തിലേക്ക് കടന്നാൽ മതിയെന്ന രീതിയിൽ എത്തി.ഓരോ കാര്യങ്ങളും വിളിച്ചു ചോദിക്കാൻ Lolan,Hari Jith,Pokiri,Saamy,Aju ഉൾപ്പടെ ഉള്ളവദ് സാഹായിച്ചു.
ഈ ഒരു ഘട്ടത്തിന് ശേഷം ക്യാമ്പിലെ കാര്യങ്ങൾ ആവശ്യങ്ങൾ നിറവേറ്റുന്നതിലായിരുന്നു ശ്രദ്ധിച്ചിരുന്നത്.വാട്സാപ്പിൽ വരുന്ന ഈ സ്ഥലത്ത് ഇന്നത് 'ആവശ്യമുണ്ട്' എന്ന മെസ്സേജെസ് വെറുതെ അങ്ങ് ഷെയർ ചെയ്യുന്നത് കൊണ്ടുള്ള ബുദ്ധിമുട്ട് എന്താണെന്ന് നമുക്ക് സോഷ്യൽ മീഡിയയിൽ പല വീഡിയോസ് കണ്ടാൽ മനസ്സിലാവും.വ്യാജ മെസ്സേജ് കാരണം എത്രയോ ഭക്ഷണ സാധനങ്ങൾ വേസ്റ്റ് ആയി...ആർക്കും ഉപകാരപ്പെട്ടില്ല.ഇത്തരം മെസ്സേജ് കണ്ടാൽ അതിലുള്ള നമ്പർ വിളിച്ചു ഉറപ്പ് വരുത്തി... അത് സപ്ലൈ ചെയ്യാൻ ആൾക്കാരെ കണ്ടെത്തി അവരെ തമ്മിൽ മുട്ടിച്ചു കൊടുക്കുന്ന ഒരു പ്രവർത്തനത്തിലാണ് ഇപ്പോഴുള്ളത്.സപ്ലൈ ആളെ കിട്ടിയില്ലേൽ അത് നമ്മുടെ ട്വിറ്റെർ/ഫേസ്ബുക് പേജിൽ പരസ്യപ്പെടുത്തി മാക്സിമം ആൾക്കാരിൽ എത്തിക്കാൻ ശ്രമിക്കും.
നമ്മുടെ മെമ്പർ Firoz എറണാകുളം ക്യാമ്പിൽ ആവശ്യമുള്ള സാധനങ്ങൾ കളക്ഷൻ പോയിന്റിൽ നിന്ന് എത്തിക്കാനും,ആവശ്യക്കാരെ കണ്ടെത്തി അവരുടെ ആവശ്യങ്ങൾ പരിഹരിക്കാനും ശ്രമിക്കുന്നുണ്ട്.എറണാകുളം ഷോർറ്റേജ് വരുന്ന സാധനങ്ങൾ ഞാൻ ഇവിടെ നിന്ന് കൊറിയർ ചെയ്തു കൊടുക്കുന്നുമുണ്ട്.Hari Jith & Manoj എന്നീ നമ്മുടെ മെംബേർസ് കൊല്ലം,തിരുവനന്തപുരം സ്ഥലങ്ങളിൽ നമ്മുടെ ഫണ്ട് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാൻ സഹായിച്ചു.
ഇന്നലെ മുതൽ നമ്മുടെ മറ്റൊരു മെമ്പർ Chirakkal Sreehari ആയിട്ട് നിരന്തരം കമ്മ്യുണിക്കേഷണിലുണ്ട്.ഹരിപ്പാട് കുറച്ച് അകത്തോട്ട് തുരുത്തുകളിൽ മറ്റു ക്യാമ്പുകളെ പോലെ സാധനങ്ങൾ ഒന്നും എത്തുന്നില്ല എന്നും,വള്ളം പിടിച്ചു വേണം അവിടം വരാൻ പോകാൻ എന്നും അറിയിച്ചു.ആവശ്യപ്പെട്ടത് പ്രകാരം 15,000 നമ്മുടെ ഫണ്ടിൽ നിന്ന് ശ്രീഹരിക്ക് അയച്ചു കൊടുത്തിട്ടുണ്ട്.ഇന്നോ നാളെയോ ആയിട്ട് അവിടെ ആവശ്യ സാധനങ്ങൾ എത്തിക്കും.അത് പോലെ ഇന്ന് തൃശൂർ ഒരു ക്യാംപിൽ അരിയുടെ കുറവുണ്ടെന്ന് Bilal അറിയിച്ചിരുന്നു,250Kg അരി വാങ്ങിക്കാൻ 7,500 രൂപ നമ്മുടെ ഫണ്ടിൽ നിന്ന് അയച്ചു കൊടുത്തിട്ടുണ്ട്.
ഇന്ന് നമ്മുടെ മറ്റൊരു മെംബെറിന് ( Indi commados ) പത്തനത്തിട്ടയിലേക്ക് കൊറിയർ അയച്ചു കൊടുത്ത ക്ളീനിംഗ് മെറ്റീരിയൽസ് കിട്ടിയെന്ന് പറഞ്ഞു.അത് അവിടെ വിതരണം ചെയ്യുമെന്നും അറിയിച്ചു.
നിങ്ങളൊക്കെ കാരണം കേരളം ഒന്നാകെ കവർ ചെയ്യാൻ നമുക്ക് സാധിച്ചു.ഇപ്പോഴും നമ്മൾ ഇത് തുടർന്ന് കൊണ്ടിരിക്കുന്നു.
ഇന്ന് മറ്റൊരു സന്തോഷം നൽകിയ ഒന്നാണ് നമ്മുടെ 2 മെംബേർസ് കുറിച്ച് മീഡിയയിൽ വന്ന വാർത്ത. ഒന്ന് നമ്മുടെ Devarajan Master,ദോഹയിൽ സീനിയർ ഡോക്ടറായി ജോലി ചെയ്യുന്ന അദ്ദേഹം വെക്കെഷൻ നാട്ടിലാലെത്തിയപ്പോളാണ് ഈ ദുരന്തം സംഭവിച്ചത്.ക്യാംപിൽ മെഡിക്കൽ ടീമിനൊപ്പം ചേരാൻ താൽപര്യമുണ്ടെന്ന് ഫേസ്ബുക് കുറിച്ചതിന് ശേഷം,അദേഹത്തിന് കാൾ വരുകയും ക്യാംപിൽ പ്രവർത്തിക്കുകയും ചെയ്തു.രണ്ടാമത് Pammutty,യാത്രകളെ ഇഷ്ടപെടുന്ന പമ്മു,ഇന്ത്യ മൊത്തം കറങ്ങി തിരിഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ഈ ദുരന്തം സംഭവിച്ചത്.പഞ്ചാബിൽ ആയിരുന്ന പമ്മു,അവിടെ ഉള്ളവരോട് കേരളത്തിലെ കാര്യങ്ങൾ യാചിച്ചും,മറ്റു വിധേനയും പൈസ ഉണ്ടാക്കി ഏകദേശം 20,000 രൂപ കടന്നപ്പോൾ അതിന് സാധനങ്ങൾ വാങ്ങിച്ചു ക്യാമ്പിലേക്ക് കൊറിയർ ചെയ്തു.
നിങ്ങളുടെയൊക്കെ സഹായം ഇല്ലായിരുന്നേൽ ഇതൊന്നും നടക്കില്ലയിരുന്നു...... നന്ദി മാത്രമേ എന്റെ കയ്യിൽ ഉള്ളൂ .... സ്വീകരിക്കണം.ഫോറംകേരളം എന്ന കുടകീഴിൽ നിൽക്കുന്ന നമ്മുക്ക് അഭിമാനിക്കാൻ ഒട്ടേറെയുണ്ട് ഈ സമയത്ത്.
ഫോറംകേരളം വഴി അല്ലാതെയും ധാരാളം സഹായം ചെയ്യുന്നവർ നമ്മുടെ മെംബേർസ് ആയിട്ടുണ്ട്.Kammath Annan,Maratt... അങ്ങനെ പലരും ...പെട്ടെന്ന് ഓർമയിൽ നിൽക്കുന്ന പേരുകൾ മാത്രമേ മെൻഷൻ ചെയ്തിട്ടൊള്ളൂ....ആരേലും വിട്ട് പോയിട്ടുണ്ടെൽ ക്ഷമിക്കണം.