കേരളത്തിലെ ആദ്യ മോഡല്*; 2024 റേഞ്ച് റോവര്* ഇവോക്ക് സ്വന്തമാക്കി ഐശ്വര്യ ലക്ഷ്മി
2024 റേഞ്ച് റോവര്* ഇവോക്കിന്റെ കേരളത്തിലെ ആദ്യ ഉടമയാണ് ഐശ്വര്യലക്ഷ്മി.
മെഴ്*സിഡീസ് ജി.എല്*.സി.220ഡി-ക്ക് പിന്നാലെ മറ്റൊരു ആഡംബര എസ്.യു.വി. സ്വന്തമാക്കി നടിയും നിര്*മാതാവുമായ ഐശ്വര്യലക്ഷ്മി. ആഡംബര എസ്.യു.വി. നിര്*മാതാക്കളായ ലാന്*ഡ് റോവറിന്റെ റേഞ്ച് റോവര്* ഇവോക് മോഡലാണ് ഐശ്വര്യലക്ഷ്മിയുടെ പുതിയ വാഹനം. 2024 റേഞ്ച് റോവര്* ഇവോക്കിന്റെ കേരളത്തിലെ ആദ്യ ഉടമയാണ് ഐശ്വര്യലക്ഷ്മി. 67.90 ലക്ഷം രൂപ എക്*സ്*ഷോറൂം വിലയുള്ള ഈ വാഹനത്തിന് റോഡ് ടാക്*സ് ഉള്*പ്പെടെ 87.48 ലക്ഷം രൂപയാണ് കേരളത്തിലെ വില.
കൊച്ചിയിലെ ലാന്*ഡ് റോവര്* വിതരണക്കാരായ മുത്തൂറ്റ് ജെ.എല്*.ആറില്* നിന്നാണ് ഐശ്വര്യലക്ഷ്മി പുതിയ വാഹനം വാങ്ങിയത്. ട്രിബെക്ക ബ്ലൂ നിറത്തിലുള്ള വാഹനമാണ് ഐശ്വര്യ തിരഞ്ഞെടുത്തിരിക്കുന്നത്.
ഇതില്* ഇവോക്കിന്റെ ഡിസല്* എന്*ജിന്* മോഡലായ ഡൈനാമിക് എസ്.ഇ.യാണ് നടി സ്വന്തമാക്കിയിരിക്കുന്ന മോഡല്*.