Thanks yodha007 for the review..........
ഒരു പൊളിറ്റിക്കൽ ത്രില്ലർ എന്നതിലുപരി സമകാലിക രാഷ്ട്രീയ പശ്ചാത്തലത്തിൽ മോഹൻലാലിന്റെ താര പ്രഭാവം പൂർണമായും ചൂഷണം ചെയ്യുന്ന, ഒരു മാസ് കച്ചവട സിനിമയാണ് ലൂസിഫർ. എങ്കിലും, പതിവ് കച്ചവട, മാസ് സിനിമകളിൽ നിന്നും ലുസിഫറിനെ വേറിട്ടു നിർത്തുന്നത് കെട്ടുറപ്പുള്ള കഥയും, ശക്തമായ കഥാപാത്രങ്ങളും, കരുത്തുറ്റ സംഭാഷണങ്ങളും, സർവോപരി മികച്ച ദൃശ്യവിഷ്കരണവുമാണ്.
പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മോഹൻലാൽ,മഞ്ജു വാര്യർ, ടോവിനോ, വിവേക് ഒബ്*റോയ്* മുതൽ ബൈജു, ഷാജോൻ, നന്ദു വരെ ജീവനുള്ള കഥാപാത്രങ്ങളായി വെള്ളിത്തിരയിൽ നിറയുന്നു. അവരുടെ ശരീര ഭാഷക്കോ, സംഭാഷണങ്ങൾക്കോ മുൻ സിനിമകലിലെ കഥാപാത്രങ്ങളുമായി സാമ്യം ഇല്ലെന്നതും ശ്രദ്ധേയമാണ്....ഇതിന്റെ ക്രെഡിറ്റ് എഴുത്തുകാരനും, സംവിധായകനും, അഭിനേതാകൾക്കും ഒരു പോലെ അർഹതപെട്ടതാണ്.
പ്രമേയം
സമ കാലിക രാഷ്ട്രീയത്തിലെയും, മാധ്യമ രംഗത്തെയും മൂല്യ ച്യുതിയുടെ പശ്ചാത്തലത്തിൽ ഒരു രാഷ്ട്രീയ കുടുംബത്തിലെ സഹോദങ്ങൾക്കിടയിൽ നടക്കുന്ന അധികാര വടം വലിയും സംഘർഷങ്ങളുമാണ് ലുസിഫെറിന്റെ കേന്ദ്ര ബിന്ദു.
മുരളീഗോപി (തിരക്കഥ)
നാളിതുവരെ, ഒരു വലിയ വാണിജ്യ വിജയം കൈവരിക്കുന്നതിൽ നിന്നും മുരളി ഗോപിയുടെ രചനയിൽ ഉരുത്തിരിഞ്ഞ നിലവാരമുള്ള സിനിമകളെ തടഞ്ഞു നിർത്തിയത് സിനിമ എന്ന വിനോദ മാധ്യമത്തിന്റെ സമവാക്യങ്ങളോട് സമരസപ്പെടാതെ, തന്റെ പ്രമേയങ്ങളോട് അദ്ദേഹം വെച്ചു പുലർത്തിയിരുന്ന അതിരു കവിഞ്ഞ അമിത അഭിനിവേശമായിരുന്നു.
എന്നാൽ, ലൂസിഫറിൽ എത്തുമ്പോൾ, വിനോദ സിനിമയുടെ, വിശിഷ്യാ മോഹൻലാൽ വിജയ സിനിമകളുടെ രസകൂട്ടു കൃത്യമായി മനസിലാക്കിയ ഒരു എഴുത്തുകാരനെ കാണാം. തന്റെ ആശയങ്ങളെയും, ജീവൻ തുളുമ്പുന്ന കഥാപാത്രങ്ങളെയും, കരുത്തുറ്റ സംഭാഷണ ശകലങ്ങളെയും മുരളി ഗോപി അതി വിദഗ്ധമായി ഒരു മോഹൻ ലാൽ സിനിമയുടെ ഫോമാറ്റിലേക്കു സന്നിവേശിപ്പിച്ചിരിക്കുന്നു.
പൃഥ്വിരാജ് (സംവിധാനം)
അധികം വളവുകളും, തിരിവുകളും ഒന്നും ഇല്ലാത്ത, വേഗത കുറഞ്ഞ ഒരു തിരക്കഥ വെച്ചു 3 മണിക്കൂറിനടുത്തു സമയം പ്രേക്ഷകനെ തീയേറ്ററിൽ പിടിച്ചിരുത്തുക എന്ന ശ്രമകരമാണ്. എന്നാൽ, ദൈർഘ്യമേറിയ തിരക്കഥയെ ആവേശമുണർത്തുന്ന മുഹൂർത്തങ്ങളുടെ പിൻബലത്തോടെയും, മോഹൻലാൽ എന്ന താരത്തിന്റെ ഹീറോയിസത്തിന്റെയും മേമ്പൊടിയോടും കൂടി, ഒരു സമ്പൂർണ വിനോദ സിനിമയാക്കി മാറ്റുവാൻ പൃഥ്വിരാജ് എന്ന സംവിധായകന് സാധിച്ചു.
The "L" Factor
ആദ്യാവസാനം രാഷ്ട്രീയം നിറഞ്ഞു നിൽക്കുന്ന, അതേ സമയം, ത്രില്ലർ, കുറ്റാന്വേഷണം തുടങ്ങിയ ഗണത്തിൽ പെടുത്താൻ പറ്റാത്ത ഒരു സിനിമ....അങ്ങനെ ഉള്ള ഒരു സിനിമ പ്രേക്ഷകർക്കിടയിൽ തരംഗമാകുന്നത് അത്ഭുതം ആണ്...അവിടെയാണ് മോഹൻലാൽ എന്ന L factor കടന്നു വരുന്നത്.
വർഷം 33 കഴിഞ്ഞു "രാജാവിന്റെ മകൻ" മലയാള സിനിമയിൽ അവതരിച്ചിട്ട്..... അന്ന് മുതൽ കേട്ടു തുടങ്ങിയതാണ് ഈ മനുഷ്യൻ ജീവൻ നൽകിയ സൂപ്പർ ഹീറോ വേഷങ്ങൾക്ക് തീയറ്ററുകളിൽ കിട്ടുന്ന നിലക്കാത്ത കയ്യടി...വർഷങ്ങൾ കഴിയുന്തോറും ആ കയ്യടിയുടെ കനം കൂടി വരുന്നേ ഉള്ളൂ...പറഞ്ഞു വരുന്നത് മലയാള സിനിമ അടിമുടി മാറി വരുന്ന ഈ പുത്തൻ തലമുറ യുഗത്തിലും, വൻ ജനവലിയെ ആകർഷിക്കാനും, ഹർത്താലിനെ പോലും നിഷ്പ്രഭമാക്കി തീയറ്ററുകൾ പൂര പറമ്പുകളാക്കുവാനും തക്ക പ്രഹര ശേഷിയുള്ള വേറെ ഒരു അവതാരം മലയാള സിനിമയിൽ ഇല്ല...ലൂസിഫർ എന്ന സിനിമക്ക് ലഭിക്കുന്ന വൻ സ്വീകരണം ഈ സത്യം വീണ്ടും അടിവരയിടുന്നു....
Last edited by yodha007; 03-29-2019 at 07:08 PM.
Sponsored Links ::::::::::::::::::::Remove adverts | |
Thanks yodha007 for the review..........
Thanks for the nice review, Bhai 🙂
Sent from my ONEPLUS A6000 using Tapatalk
Thanks . Nalla reviewsinonum Ivide page mariyilalo.
ee padachon aalooru sambavatta!! '
Thanks @yodha007
Good rvw
Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .