PVR Lulu (Gold), #Kochi 06:55 PM Show Sold Out 🔥👏
Sent from my Redmi Note 5 Pro using Tapatalk
വരനെ മാത്രമല്ല സുരേഷ് ഗോപിയെയും മലയാളികള്*ക്ക് ആവശ്യമുണ്ട്; മനോഹരമായ കുടുംബ ചിത്രം- വരനെ ആവശ്യമുണ്ട് റിവ്യൂ
ആദ്യ ചിത്രം കൊണ്ടു തന്നെ അച്ഛന്റെ ചിത്രങ്ങളോടുള്ള മലയാളിയുടെ വിശ്വാസം കാത്തു സൂക്ഷിക്കാനും പുതിയ തലമുറയിലെ മികച്ച സംവിധായകരുടെ ഒപ്പമാണ് തന്റെ സ്ഥാനമെന്നും അനൂപ് തെളിയിച്ചിരിക്കുന്നു. കാരണം സത്യന്റെ പഴയ ചിത്രങ്ങളുടെ ഒരു ന്യൂജനറേഷന്* പതിപ്പാണ് പ്രതീക്ഷകൾ തെറ്റിക്കാതെ കുടുംബ പ്രേക്ഷകരെ പൂർണമായും തൃപ്തിപ്പെടുത്തുന്ന ഈ ലളിത സുന്ദര ചിത്രം.
കുടുംബ പ്രേക്ഷകരെ ലക്ഷ്യംവച്ച് ഒരുക്കിയ ചിത്രമാണ് വരനെ ആവശ്യമുണ്ട്. പേരുപോലെ തന്നെ മനോഹരമായ ചിത്രം. മാത്രമല്ല മലയാള സിനിമയിലെ രണ്ട് തലമുറകളുടെ സംഗമം കൂടിയാണ് ഈ ചിത്രം. കുടുംബചിത്രങ്ങള്* കൊണ്ട് മലയാളികളുടെ പ്രിയങ്കരനായ സംവിധായകന്* സത്യന്* അന്തിക്കാടിന്റെ മകന്* അനൂപ് സത്യന് ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ആദ്യ ചിത്രം കൊണ്ടു തന്നെ അച്ഛന്റെ ചിത്രങ്ങളോടുള്ള മലയാളിയുടെ വിശ്വാസം കാത്തു സൂക്ഷിക്കാനും പുതിയ തലമുറയിലെ മികച്ച സംവിധായകരുടെ ഒപ്പമാണ് തന്റെ സ്ഥാനമെന്നും അനൂപ് തെളിയിച്ചിരിക്കുന്നു. കാരണം സത്യന്റെ പഴയ ചിത്രങ്ങളുടെ ഒരു ന്യൂജനറേഷന്* പതിപ്പാണ് പ്രതീക്ഷകൾ തെറ്റിക്കാതെ കുടുംബ പ്രേക്ഷകരെ പൂർണമായും തൃപ്തിപ്പെടുത്തുന്ന ഈ ലളിത സുന്ദര ചിത്രം.
ദീര്*ഘനാളുകള്*ക്കുശേഷം സുരേഷ് ഗോപിയും ശോഭനയും തിരികെ എത്തിയ ചിത്രം. കല്യാണി പ്രിയദര്*ശന്റെ ആദ്യ മലയാള ചിത്രം. എന്നിങ്ങനെ പ്രത്യേകതകള്* ഏറെയാണ് ഈ കൊച്ചു ചിത്രത്തിന്. ദുല്*ഖര്* നായകനെങ്കിലും ഒരുപിടി മുന്നില്* നില്*ക്കുന്നത് സുരേഷ് ഗോപിയുടെ കഥാപാത്രം തന്നെയാണ്. നായകന് പുറമെ നിര്*മാതാവിന്റെ കുപ്പായവും ദുല്*ഖര്* വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിനായി അണിഞ്ഞിട്ടുണ്ട്. അനൂപ് സത്യന്* തന്നെയാണ് ചിത്രത്തിന്റെ രചന.
സുരേഷ് ഗോപിയും ശോഭനയുമാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങള്* എങ്കിലും ദുല്*ഖറിന്റെയും കല്യാണിയുടെയും സാന്നിധ്യവും ചിത്രത്തെ സജീവമാക്കുന്നു. ചെന്നൈയിലെ ഒരു അപ്പാര്*ട്ട്*മെന്റില്* താമസിക്കുന്ന മൂന്ന് മലയാളി കുടുംബങ്ങളുടെ ജീവിതമാണ് ചിത്രം പറയുന്നത്. മേജര്* ഉണ്ണികൃഷ്ണനായി സുരേഷ് ഗോപിയും നീനയായി ശോഭനയും തകര്*ത്ത് അഭിനയിച്ചപ്പോള്* നികിതയായി കല്യാണി പ്രിയദര്*ശന്* തന്റെ ആദ്യ മലയാള സിനിമ ഗംഭീരമാക്കി. ദുല്*ഖറിന്റെ ബിബീഷ് എന്ന കഥാപാത്രവും മികച്ചതായി.
ഫ്രഞ്ച് സ്*പോക്കണ്* സ്*കൂളില്* അധ്യാപികയാണ് നീന. മകള്* നികിത ബാങ്കിലെ ജോലിക്കാരിയാണ്. തന്റെ പ്രണയവിവാഹം തകര്*ന്നതോടെ മകളെ അറേഞ്ച്ഡ് വിവാഹം ചെയ്യിക്കാനാണ് നീനയുടെ പദ്ധതി. പ്രണയ വിവാഹത്തിൽ വിശ്വസിക്കാത്ത നിക്കി എന്ന് വിളിപ്പേരുള്ള നിഖിത തനിക്ക് ഒരു വരനെ കണ്ടെത്താൻ ശ്രമിക്കുന്നു. അവൾക്കു അതിന് തന്റേതായ കാരണങ്ങൾ ഉണ്ടായിരുന്നു. അമ്മയുടെ തകര്*ന്ന ദാമ്പത്യജീവിതം കണ്ട് വളര്*ന്ന നികിത അങ്ങനെ ചിന്തിച്ചതില്* അത്ഭുതില്ല.
നീനയും മകളും കഴിയുന്ന അപ്പാര്*ട്ട്*മെന്റിലേക്ക് ബിബീഷും അനുജനും പ്രായമായ ഒരു സ്ത്രീയും താമസത്തിനെത്തുന്നു. ഈ സമയം തന്നെയാണ് പട്ടാളത്തില്* നിന്നും വിരമിച്ച മേജര്* ഉണ്ണികൃഷ്ണനും ഇവിടെ താമസത്തിന് എത്തുന്നത്. തുടര്*ന്ന് ഇവര്*ക്കിടയില്* രൂപപ്പെടുന്ന സൗഹൃദവും ബന്ധങ്ങളും ഇവരുടെ പഴയകാല ജീവിതങ്ങളുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ഗൗരവമുള്ള വിഷയമാണെങ്കിലും നര്*മ്മത്തില്* പൊതിഞ്ഞാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. സുരേഷ് ഗോപി പഴയ ചിത്രങ്ങളിലെ മാനറിസങ്ങള്* നര്*മത്തിനു വേണ്ടി അവസരോചിതമായി ചിത്രത്തില്* ഉള്*പ്പെടുത്തിയിട്ടുണ്ട്.
മേജര്* ഒക്കെ ആയിരുന്നു എങ്കിലും സ്ത്രീകളോട് സംസാരിക്കുമ്പോള്* ഇപ്പോഴും ഉണ്ണികൃഷ്ണന്റെ മുട്ടിടിക്കും. സ്റ്റേജില്* കയറാന്* ഭയം. ഉള്ളിലെ പ്രണയം പുറത്ത് പറയാനോ പ്രകടപ്പിക്കാനോ ആകാതെ വീര്*പ്പുമുട്ടി ജീവിക്കുന്ന പച്ചയായ മനുഷ്യന്*. ഇതെല്ലാം അതിമനോഹരമായി സുരേഷ് ഗോപി അഭിനയിച്ച് ഫലിപ്പിച്ചത്. തന്റെ കുടുംബത്തില്* സംഭവിച്ച വളരെ വലിയ ഒരു മുറിവ് ആരെയും അറിയിക്കാതെ ഉള്ളില്* ഒതുക്കി ഹാപ്പിയായി ജീവിക്കുന്നയാളാണ് ദുല്*ഖര്* അവതരിപ്പിച്ച ബിബീഷ്. ഫ്രോഡ് എന്നാണ് അടുപ്പമുള്ളവര്* ബിബീഷിനെ വിളിക്കുന്നത്. ഛായാഗ്രഹകന്* സന്തോഷ് ശിവന്റെ മകന്* സര്*വജിത്താണ് ദുല്*ഖറിന്റെ സഹോദരന്റെ വേഷം ചെയ്തിരിക്കുന്നത്.
സ്നേഹനിധിയായ അമ്മയായും എന്നാൽ ഇപ്പോഴും ഒരു പ്രണയിനിയുടെ മനസ്സ് കാത്തു സൂക്ഷിക്കുന്നവളായുമുള്ള ശോഭനയുടെ പ്രകടനം മികച്ചതാണ്.
ഉര്*വശി കുറച്ചു സീനുകളിൽ മാത്രമേ ഉള്ളുവെങ്കിലും തകര്*പ്പന്* പെര്*ഫോമൻസിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചു. ആകാശവാണി എന്ന് വിളിപ്പേരുള്ള കഥാപാത്രമായി കെ പി എ സി ലളിത മികച്ചുനിന്നു.
ഇവരെ കൂടാതെ മേജര്* രവി, ലാലു അലക്*സ്, ജോണി ആന്റണി, സിജു വില്*സണ്* എന്നിവരും ചിത്രത്തിലുണ്ട്. സംവിധായകന്* ലാല്* ജോസ് അതിഥി വേഷത്തില്* എത്തുന്നുണ്ട്. അല്*ഫോന്*സ് ജോസഫിന്റെ സംഗീതം ഹൃദ്യമാണ്. മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം. ദുല്*ഖര്* പ്രൊഡക്ഷന്*സിന്റെ ബാനറില്* എം സ്റ്റാര്* ഫിലിംസും വേഫെറര്* ഫിലിംസും ചേര്*ന്നാണ് ചിത്രം നിര്*മ്മിച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പം തിയേറ്ററില്* പോയി കാണാന്* പറ്റുന്ന മനോഹര ചിത്രമാണ് വരനെ ആവശ്യമുണ്ട്.
Sponsored Links ::::::::::::::::::::Remove adverts | |
PVR Lulu (Gold), #Kochi 06:55 PM Show Sold Out 🔥👏
Sent from my Redmi Note 5 Pro using Tapatalk
#VaraneAvashyamund Europe Cinemas!
@dulQuer @kalyanipriyadarshan
Sent from my Redmi Note 5 Pro using Tapatalk
#VaraneAvashyamund kochi multies today booking
Sent from my Redmi Note 5 Pro using Tapatalk
Kottayam Night shows🔥🔥🔥
Sent from my Redmi Note 5 Pro using Tapatalk
Ganam cinemas Thrissur
Sent from my Redmi Note 5 Pro using Tapatalk
Crown 9.30pm show... 1 hour left...
Sent from my RMX1921 using Tapatalk
Calicut crown increased to 3 show from tomorrow... Earlier 2 show...
Sent from my RMX1921 using Tapatalk
#Thrissur Second Shows 🔥
Sent from my Redmi Note 5 Pro using Tapatalk