FB Post
റിവ്യൂ അല്ല. നിരാശ പോസ്റ്റ്.
രാജീവ് രവിയുടെ, ആസിഫ് അലി നായകനാകുന്ന സിനിമ എറണാകുളം ഷേണായിസിൽ ആദ്യ ദിനം ആദ്യ ഷോ തന്നെ ആളില്ലാത്തതുകൊണ്ട് ക്യാൻസൽ ആകുന്നുവെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ.
എന്നാൽ അങ്ങനെ സംഭവിച്ചു. ഒരാൾ മാത്രമേ ടിക്കറ്റ് എടുത്തിരുന്നുള്ളു എന്ന്.
ഞാനായിരുന്നു അത് ✌🏾
പ്രൊമോഷൻ ഒരു സിനിമയുടെ ആദ്യ ദിവസങ്ങളിൽ വളരെ പ്രധാനമായ സംഗതിയാണ്. രാജീവ് രവിയുടെ സിനിമയൊക്കെ ഷോ ക്യാൻസൽ ആയെന്ന് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല. ജയസൂര്യയുടെ ജോൺ ലൂതർ കാണാൻ 9 പേർ ഉണ്ടായിരുന്നു.