Pookalam
Neelavelicham
Corona Papers
Enthada Saji
Adi
Ayalvashi
Sponsored Links ::::::::::::::::::::Remove adverts | |
Mammootty proves yet again that he was, is and will always be the MASS ka BAAP & also CLASS Ka BAAP
The Mega Star & The Best Actor!![]()
കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ...
ഒരേയൊരു തീയറ്റർ ഹിറ്റ് മാത്രമുള്ള.....!
രണ്ട് വൻ പരാജയ ചിത്രങ്ങളുള്ള.....
അഭിനയിച്ച പത്തോളം ചിത്രങ്ങളിലും ഒരേ അപ്പിയറൻസിൽ പ്രത്യക്ഷപ്പെട്ട....
സംവിധാനം ചെയ്ത ചിത്രവും ശോഭിക്കാതിരുന്ന.....
ഒരു നടന്റെ...
ഇറങ്ങിയിട്ടു 20 ഉം, 25 ഉം, 30 വർഷങ്ങൾ ആയ സിനിമകൾ വീണ്ടും റിലീസിനെത്തുക....
അവയെല്ലാം വീണ്ടും തീയറ്ററിൽ ആഘോഷിക്കപെടുക.....!
പുതിയ സിനിമയുടെ ടീസർ ഇറങ്ങുന്നത് വൻ വാർത്ത ആകുക!!
നിലവിൽ ചാർട്ട് ചെയ്തിരിക്കുന്ന ഒരു സൂപ്പർസ്റ്റാർ സിനിമയുടെ ഷോ അഡ്ജസ്റ്റ് ചെയ്ത് ആ Teaser സ്ട്രീം ചെയ്യുക.....!!
മലയാളത്തിന്റെ മോഹൻലാൽ അല്ല ഭായ്.....
മോഹൻലാലിന്റെ മലയാളം.
![]()
ahaa kollaloo.....
angane malayalam muzhuval lalinu ezhuthi kodukkan mathram onnum illa.. oru success aya moviede sequel.. athinte Hype... thats it.... ee kanunna craze um hypente um iratti oke undakan patunna item namukkum undu.. title vachu undakiya hype onum parayandallo... athum career il maryadaku oru BB polum illatha aa time il.... so athu viduu.... haaaa enthu parayana .. namukku vidhi illaa...
so enjoy your time.. athum paranju chumma oronnu ezhuthi koduthal onnum sammathichu tharoollaa...
അത്രയ്ക്ക് ഭ്രാന്തമായ അഭിനിവേശം മോഹൻലാലിനോട് ഉണ്ടായിരുന്നെകിൽ എന്തേ ഈ അഞ്ചു വർഷങ്ങളും അദ്ദേഹത്തിന്റെ മറ്റു പടങ്ങൾ ആൾക്കാർ ഏറ്റെടുക്കാത്തത്? ഇപ്പോൾ ഒട്ടും കാണാൻ കിട്ടാത്ത, പണ്ടെങ്ങോ നഷ്ടപ്പെട്ട് പോയ അനുഭവങ്ങൾ വീണ്ടും കിട്ടാൻ അവസരം ഉണ്ടാവുമ്പോൾ അത് തേടി പോവുന്നത് സ്വാഭാവികം അല്ലേ? എങ്ങനെത്തെ മോഹൻലാൽ ആയിരുന്നു, പണ്ട് എന്ത് രസമായിരുന്നു, എന്നൊക്കെ ഉള്ള മിസ്സിംഗ് ഫീൽ പണ്ടത്തെ പടങ്ങൾക്ക് തീയേറ്ററിലും യൂട്യുബിലും സോഷ്യൽ മീഡിയയിലും വരെ വമ്പൻ ഹിറ്റ് ആകുന്നതിന്റെ ഒരു കാരണം ആയി മാറുന്നില്ലേ?. എല്ലാവരുടെ പടങ്ങളും ഒരു കാലത്തു പണ്ടത്തേതായി തീരും, എല്ലാവരുടെ സമയവും ഒരിക്കൽ അവസാനിക്കും. എന്നാൽ അഭിനയ ജീവിതം കഴിയുന്നതിനു വളരെ മുൻപേ, ഒഴിവാക്കാമായിരുന്ന ഹൈപ്പിൽ മുങ്ങികൊണ്ടിരിക്കുന്ന ഒരസാധാരണ കഴിവാണ് മോഹൻലാൽ.
ഒരു സംശയവും ഇല്ല, പണ്ടത്തെ മോഹൻലാലിനെ പോലെ മറ്റാരും ഉണ്ടാവില്ല. ഇന്നും റിപ്പീറ് വാല്യൂ ഉള്ള എന്റർടൈൻമെന്റ് ചിത്രങ്ങൾ ഏറ്റവും കൂടുതൽ ഉള്ളത് ലാലിന് തന്നെയാണ്. എന്നാൽ ഏറ്റവും മുൻപിൽ എന്നല്ല, അത്തരത്തിൽ വേറെ ഒരാൾ ഇല്ല എന്ന് പറയുന്നതാവും ശരി. ഏറ്റവും മുന്നിൽ എന്ന് പറയാത്തതിന്റെ കാരണം, എല്ലായിടത്തും മാറ്റുരച്ചിട്ടില്ല എന്നുള്ളത് തന്നെ. ആ സമയത്തെ കൊമേർഷ്യൽ ചേരുവകൾക്ക് ഉള്ളിൽ വരുന്ന എല്ലാ മേഖലകളിലും കൈ വച്ചിട്ടുണ്ടെങ്കിലും, താരം അഭിനേതാവിനെ മുക്കാത്ത, തനിക്കു ഇത് വരെ കഴിവ് തെളിയിക്കാൻ പറ്റാതിരുന്ന മേഖലകളിൽ ഇറങ്ങി ചെന്ന്, അതിനെ കൈകാര്യം ചെയ്തു സ്വത്തമാക്കാനുള്ള പരീക്ഷണങ്ങൾ ചെയ്യുന്ന മോഹൻലാലിനെ കാണാതായിട്ട് പതിറ്റാറ്റുണ്ടകളായി.
ബോക്സ് ഓഫീസും, തനിക്കു ചേരുന്ന റോളുകൾ മാത്രവും, ഫാൻസ് ആഗ്രഹിക്കുന്ന റോളുകൾ മാത്രവും, തീയേറ്ററിൽ കൈ അടിപ്പിക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തിനായി, ഫാൻസിന്റെ താൽപര്യങ്ങൾക്കു മാത്രം ഉതകി തന്റെ പ്രോജെക്ടുകൾ ഒരുക്കുന്ന മോഹൻലാലും, ആന്റണി പെരുമ്പാവൂരും, പൂർണ്ണമായി വിജയിച്ചവരാണ് - അവർ എന്ത് ഉദ്ദേശിച്ചോ അത് അവർക്കു കിട്ടി. പക്ഷേ പരീക്ഷണങ്ങൾ നടത്താത്ത, നടത്തി തോൽക്കാത്ത, വളരെ സേഫ് സോണിൽ കളിക്കുന്ന ആ സൂപ്പർസ്റ്റാർ മോഹൻലാൽ പക്ഷേ സമുദ്രങ്ങളൊന്നും സഞ്ചരിക്കാത്ത, എന്നാൽ ലോകത്തെ തന്നെ ഏറ്റവും ലക്ഷണമൊത്ത ഒരു കപ്പലായി കരയിൽ കിടന്നു ഫാൻസിന്റെ മാലകളും ഏറ്റുവാങ്ങി, പണ്ടത്തെ യാത്രകളുടെ പടങ്ങളും ഒട്ടിച്ചു, അതിന്റെ എക്സിബിഷനും കാണിച്ചു, അതിൽ രമിച്ചു കഴിയുന്നു. വളരെ ദൗർഭാഗ്യകരം എന്ന് മാത്രമേ പറയാനുള്ളൂ. 50 വയസ്സ് മുതൽ ഇങ്ങോട്ട് എന്തെലാം ശ്രമിക്കേണ്ട ആളായിരുന്നു. സാരമില്ല. കടവിൽ പാലഭിഷേകം ചെയ്യാനും, പൂമാലയിടാനും, ആരുണ്ടെടാ ലോകത്തു ഒന്ന് മുതൽ പത്തു വരെയുള്ള നമ്പറുകളിൽ എന്ന് ആക്രോശിക്കാൻ ഫാൻസും ഉള്ളപ്പോൾ, അത് മതിയാവും. അതും ഒരു വിജയം ആണ്. മറ്റുള്ളവർക്കു ഇത് വരെ എത്തി പിടിക്കാൻ കഴിയാത്ത വിജയം.
Last edited by verutheorumanushyan; 01-27-2025 at 10:06 PM.
I disagree with what you have to say, but I shall defend to the death your right to say it!!