Booked![]()
Last edited by aak; 11-04-2021 at 11:57 PM.
Sponsored Links ::::::::::::::::::::Remove adverts | |
ജിബു ജേക്കബിന്റെ " എല്ലാം ശരിയാകും " ഡിസംബർ പതിനെട്ടിന് ഈരാറ്റുപേട്ടയിൽ തുടങ്ങും. ആസിഫ് അലി ,രജീഷ വിജയൻ എന്നിവർ പ്രധാന വേഷങ്ങളിൽ .
" വെള്ളിമൂങ്ങ " , " മുന്തിരിവള്ളികൾ തളിർക്കുമ്പോൾ " " ആദ്യരാത്രി " എന്നി ചിത്രങ്ങൾ സംവിധാനം ചെയ്ത ജിബു ജേക്കബ് സംവിധാനം
ചെയ്യുന്ന പുതിയ ചിത്രമാണ് " എല്ലാം ശരിയാകും" .
ഡോ. പോൾസ് എന്*റർടൈൻമെന്*റ് ആന്*റ് തോമസ് തിരുവല്ല ഫിലിംസിന്*റെ ബാനറിൽ ഡോ.പോൾ വർഗീസും തോമസ് തിരുവല്ലയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്*റെ ചിത്രീകരണം ഡിസംബർ പതിനെട്ടിന് ഈരാറ്റുപേട്ടയിൽ ആരംഭിക്കും.
രാഷ്ടീയ കുടുംബ പശ്ചാത്തലത്തിലൂടെ ഇടതുപക്ഷ യുവജന പ്രസ്ഥാനത്തിന്*റെ സജീവ പ്രവർത്തകനായ ഒരു യുവാവിന്*റെ കഥ തികച്ചും രസകരമായി പറയുന്ന ചിത്രമാണിത്.
യുവനടൻ ആസിഫ് അലിയാണു് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു നിയോജക മണ്ഡലത്തിലെ ഒരേെയാരു പഞ്ചായത്തു മാത്രമാണ് ഇടതുപക്ഷം ഭരിക്കുന്നുള്ളു. മറ്റു പഞ്ചായത്തുകളെല്ലാം ജനാധിപത്യ രാഷ്ടീയ പാർട്ടികളുടെ സ്വാധീനത്തിൽപ്പെട്ടതാണ്. അവർക്കിടയിൽ തന്*റെ രാഷ്ട്രീയ കാഴ്ച്ചപ്പാടുകളിലൂടെ ജീവിക്കുന്ന ഈ ഇടതുപക്ഷക്കാരന്*റെ ജീവിതത്തിലെ പ്രതിസന്ധികളും, വെല്ലുവിളികളും സംഘർഷങ്ങളുമാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ
ജിബു ജേക്കബ് പറയുന്നത്.
രജീഷ വിജയനാണ് ഈ ചിത്രത്തിലെ നായിക. സിദ്ദിഖ്, കലാഭവൻ ഷാജോൺ, സുധീർ കരമന, ജോണി ആൻ്റെണി, ജയിംസ് ഏല്യാ, സേതുലഷ്മി, തുളസി (മഹാനദി ഫെയിം) ജോർഡി പൂഞ്ഞാർ, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഷാരിസ് മുഹമ്മദ് തിരക്കഥയും ,ഹരി നാരായണൻ ഗാനരചനയും , ഔസേപ്പച്ചൻ സംഗീതവും, ശ്രീജിത്ത് നായർ ഛായാഗ്രഹണവും സൂരജ് ഇ.എസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.
LDF varumo ... ?
When truth is a fantasy, reality lies ..
Narayana ... Narayana ...