Kochi multiyil 34 lacs ?yi. Vacation show count anusarichu irikkum iniyulla collection. 1cr onnum nokkanda
Sent from my POCO F1 using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
@ Thrissur -- Inox Day 4 1.78 Lakhs...Total 11.10 Lakhs
Watched from Pan alappuzha 10.15pm yesterday... relatively small screen..80 percent occupancy..
Ishtamaayi..but first half kurachu lag undo ennu feel aayi.. interval muthal ok...fights enkk ok aarunnu...Unniyude Acton um Dhruvan nte acting um mathiyarunnu..Unni in some places..hmmm...aa payyan superb...oru vaghdhanam aanu..
As a fan, Ikka kurachoode neram undarunnenkil ennu aagrahichu...
Climax il Gimmicks ozhivakkiyathu nannayi.... history anagne aarikkum...
Families orupad undarunnu..aarum desp or bore aayi kandilla....TG makeover il athrakk bahalam or comments kettilla, may be it's due to PAN Cineplex...
My rating -3.5/5
watched mamangam yesterday , to be frank i loved the movie. the surprise package is unni (kidilam acting) so do that kid. ikka valare matured aaya acting . positives orupaad undu padathil ee parayunna pole theere chalu chavar padam alla at the same time Mass appeal ulla padavum alla. thudakkam muthal pre climax portion vare i was so excited (ini enthakum ini enthakum kind of feeling) but but climax disappointing aanu. oru experienced director allel oru creative directorude kuravu nallonam undu ennu nalla pole feel cheythu . action choreography nalla pole sredikkenda fight theere laborious aayi kaikaryam cheytha pole feel cheyyunnu. athum potte ennu veykkam . avide vechu padam theerkkamaayirunnu with renjith voice over.
but athinu shesham siddque ikka scenes durathaam enne parayan ulu, aa scene athum how siddque and ikka fight okke mazhathullikilukkathil salimkumarinte scene aanu orma vanne. aa marathil idikkunna scene inu thottu munbulla expression okke theere chalam. appo i thought next secne muttta potti ozhikkunnathaano ennu. director should have taken atlmsot care while dealing these things. dialogues okke spaar, songs okke average , nadimaar aayi kaniha and anusithara okke verum valiya pani onnum illa. overall satisified but climax portions oru major major drawback aanu.
ithu manasil vechiu venam marakkar okke kaananao vende ennu theerumanikkan. casting horrible aanu mamangam, so do markkar. ithokke ethra visual ithu ennu parnajalum manikuttante okke abhinyam kaanumbol eduthu kinatil idaan aanu thonnunne. horible .
വള്ളുവനാട്ടിന്റെ ചുരിക ചൂരാണ് 'മാമാങ്കം'
നൂറ്റാണ്ടുകൾക്ക് മുൻപ് തിരുനാവായയിൽ നടത്തിവരാറുണ്ടായിരുന്ന ഉത്സവമായിരുന്നു മാമാങ്കം. കോഴിക്കോട് സാമൂതിരി രക്ഷാപുരുഷനായി പന്ത്രണ്ട് വർഷങ്ങൾക്ക് ഒരിക്കൽ മാത്രം നടത്തിവരാറുണ്ടായിരുന്ന ഈ മഹാമഹം ഒട്ടനേകം പേരുടെ രക്തം ചിന്തിയ വേദി കൂടെയായിരുന്നു. കുടിപ്പകയുടെയും പാരമ്പര്യത്തിന്റെയും ദേശസ്നേഹത്തിന്റെയും ചുരിക ചൂരിന്റെയും കഥകൾ പാട്ടുകളിലൂടെയുടെയും കഥകളിലൂടെയും പിൻതലമുറയിലേക്ക് പകർന്ന് നൽകപ്പെട്ടു. കേരള ചരിത്രത്തിന്റെ ഈ ഒരേടാണ് എം. പത്മകുമാർ സംവിധാനം ചെയ്ത് മമ്മൂട്ടി, മാസ്റ്റർ അച്ചുതൻ, ഉണ്ണി മുകുന്ദൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കത്തിലൂടെ പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്.
മാമാങ്കത്തിൽ സാമൂതിരിയെ കൊല്ലാൻ ചാവേറുകൾ വരാനിടയായ കഥയുടെ വോയിസ് ഓവറിലൂടെയാണ് ചിത്രം തുടങ്ങുന്നത്. വള്ളുവനാട്ടിലെ വെള്ളാട്ടിരിയിൽ നിന്നും മാമാങ്കം കൈക്കലാക്കിയ കോഴിക്കോട്ട് സാമൂതിരിയെ കൊല്ലാൻ ഓരോ മാമാങ്കത്തിനും വള്ളുവനാട്ടിൽ നിന്ന് ചാവേറുകൾ വരുമായിരുന്നു. നാടിന്റെയും ആത്മാഭിമാനത്തിനും വേണ്ടി ഒരു ആചാരമെന്നോണമാണ് യോദ്ധാക്കൾ ചാവേറുകളായി കൊണ്ടിരുന്നത്. സാമൂതിരിയുടെ സൈന്യത്തിനെ വെട്ടിമാറ്റി സാമൂതിരിയെ തൊടാൻ പോലും ആർക്കുമായില്ല എന്നത് ചരിത്രം. കാവലാളുകളെ വെട്ടി നിരത്തി മണിത്തറയിൽ ചവിട്ടി കയറാൻ കഴിഞ്ഞത് വലിയ അഭ്യാസിയായ ചന്ദ്രോത്തെ വലിയ പണിക്കർക്ക് മാത്രം. സാമൂതിരിയെ കൊല്ലാനാകും മുൻപ് അവിടെ നിന്ന് മാറ്റിയതിനാൽ വലിയ പണിക്കർക്ക് ലക്ഷ്യം പൂർത്തിയാക്കാനായില്ല. ചാവേറായി ചാവുന്നത് അഭിമാനമായ കണ്ട വള്ളുവനാട്ടുകാർക്ക് അയാൾ മാമാങ്കത്തിൽ നിന്ന് ഓടി പോയ ഭീരുവായി തീരുന്നു.
ആ പോരിന് ശേഷം 24 വർഷം കഴിഞ്ഞാണ് പിന്നീട് കഥ നടക്കുന്നത്. ചന്ദ്രോത്ത് പണിക്കർക്ക് മാമാങ്കത്തിന് പോകാൻ ഉൾവിളിയുണ്ടാകുന്നു. കുടിപ്പകയുടെ കണക്ക് തീർക്കാൻ മക്കൾ വെട്ടി ചാകുന്നത് അമ്മമാർക്ക് സഹിക്കാനാകുന്നതല്ലായിരുന്നു. മനസ്സിൽ ഈ പകയുടെ തീ സൂക്ഷിക്കുന്ന മുത്തശ്ശിമാർ മക്കളെ മാമാങ്കത്തിനയക്കണമെന്നും ഇത് നാടിന്റെയും ആത്മാഭിമാനത്തിന്റെയും പ്രശ്നമാണെന്നും പറയുന്നു. യാത്ര പുറപ്പെടും മുൻപ് ഇളമുറക്കാരനായ ചന്ദ്രോത്ത് ചന്തുണ്ണിയും മാമാങ്കത്തിന് പോകാൻ വെളിപാടുണ്ടായി എന്ന് പറയുകയും ഏറെ ദുഃഖത്തോടെ ആ പന്ത്രണ്ട് വയസുകാരന്റെ അമ്മ അവനെ ചാവേറായി പറഞ്ഞു വിടുന്നു. ഇവരുടെ ലക്ഷ്യം തുടക്കത്തിൽ തന്നെ നശിപ്പിക്കാൻ സാമൂതിരി ചിലരെ നിയോഗിച്ചിരുന്നു. എന്നാൽ വർഷങ്ങൾക്ക് മുൻപ് മാമാങ്കത്തിന് പോയിട്ട് തിരികെ ചെന്നിട്ടില്ലാത്ത ചന്ദ്രോത്ത് വലിയ പണിക്കർ അവർക്ക് തുണയുണ്ടായിരുന്നു. ഇതിനാൽ തന്നെ ലക്ഷ്യബോധമില്ലാതെ പോയി മരണം വരിച്ചിരുന്ന ചാവേറുകൾക്ക് വീപരീതമായി ഇത്തവണ നല്ലയൊരു പദ്ധതിയോടെ തന്നെ സാമൂതിരിയെ നേരിടാൻ ചന്ദ്രോത്തെ പുതുതലമുറയ്ക്ക് കഴിയുന്നു. ചരിത്രം തിരുത്തി കുറിച്ചേക്കാവുന്ന മാമാങ്കത്തിലേക്കുള്ള പ്രയാണമാണ് പിന്നങ്ങോട്ട്.
ചന്തുവായും പഴശ്ശിരാജാവായും ചരിത്രപുരുഷ വേഷങ്ങൾ നിറഞ്ഞാടിയ മമ്മൂട്ടിയിൽ ചന്ദ്രോത്തെ വലിയ പണിക്കർ എന്ന കഥാപാത്രം സുരക്ഷിതമായിരുന്നു. ചിത്രത്തിലെ സ്ത്രൈണഭാവത്തിലേക്കുള്ള മാറ്റവും അദ്ദേഹം നന്നാക്കി. ചന്ദ്രോത്തെ ചന്തുണ്ണിയായി വേഷമിട്ട അച്ചുതൻ തന്നെയാണ് സിനിമയുടെ താരം. തന്റെ ആദ്യ സിനിമ ഇത്തരമൊരു ബ്രഹ്മാണ്ഡ ചിത്രമായിട്ട് കൂടി ഒരു പതർച്ചയും ആ കുട്ടിയ്ക്കുണ്ടായില്ല. അത്രക്കും തന്മയത്വത്തോടെയും മെയ്വഴക്കത്തോടെയും അച്ചുതൻ തന്റെ ആദ്യ സിനിമ അവിസ്മരണീയമാക്കി. ഉണ്ണി മുകുന്ദൻ ഒരു യോദ്ധാവിന് വേണ്ട എല്ലാം ഭാവാദികളോടെയും ചന്ദ്രോത്ത് പണിക്കരെ അവതരിപ്പിച്ചു. സംഘട്ടന രംഗങ്ങളിലും ഉണ്ണി മികച്ചു നിന്നു. മറ്റു പ്രധാന കഥാപാത്രങ്ങൾ ചെയ്ത പ്രാചി തെഹ്ളാൻ, ഇനിയ, സിദ്ദിഖ്, മണിക്കുട്ടൻ, തരുൺ അറോറ തുടങ്ങിയവർ നല്ല പ്രകടനം നടത്തി.
എന്നിരുന്നാലും സിനിമയിലെ പല നടീനടന്മാരുടെയും കാസ്റ്റിംഗ് കഥാപാത്രങ്ങൾക്ക് യോജിക്കുന്നതായിരുന്നില്ല. ചിത്രത്തിലെ സംഘട്ടന രംഗങ്ങളിലെ അമിതമായ റോപ്പ് ഉപയോഗവും മുഴച്ചു നിന്നു. എം. ജയച്ചന്ദ്രൻ സംഗീതം നൽകിയ ഗാനങ്ങൾ ഇമ്പമുള്ളവയാണ്. പശ്ചാത്തല സംഗീതം മികച്ചു നിന്നു. മനോജ് പിള്ളയുടെ ഛായാഗ്രാഹണം മനോഹരമായിരുന്നു. സാങ്കേതിക വശങ്ങളിലൊക്കെ ചിത്രം ഉജ്ജ്വല നിലവാരം പുലർത്തി. നിരവധി മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള എം. പത്മകുമാർ ആദ്യമായാണ് ഒരു വലിയ കാൻവാസ് ചിത്രം ചെയ്യുന്നത്. ചിത്രത്തിന്റെ ഫ്രെയിമും കഥാപാത്രങ്ങളും സെറ്റുമൊക്ക ബ്രഹ്മാണ്ഡമായ അനുഭവം നൽകുമ്പോഴും കഥ പറച്ചിലിൽ പാളിച്ചകളുണ്ട്.
ചരിത്ര സിനിമകൾ പൊതുവേ ക്ളാസ് സിനിമകളായ കണക്കാക്കപ്പെടുമെങ്കിലും മാമാങ്കത്തിന്റെ മേക്കിംഗ് ഒരു വാണിജ്യ സിനിമയുടെതാണ്. ചിലയിടത്ത് ശരാശരിയിലൊതുങ്ങിയ ചിത്രത്തിന് എന്നാൽ ചരിത്രത്തോട് നീതി പുലർത്തി എന്ന് അവകാശപ്പെടാം. ചിത്രത്തിന്റെ അവസാനത്തോടെത്തുമ്പോഴും സിനിമാ മാർക്കറ്റിന് വേണ്ടി ഹീറോയിസമൊന്നും കുത്തിക്കയറ്റിയിട്ടില്ല. മരിക്കുമെന്നുറപ്പായിട്ടും പോരാടാൻ ഇറങ്ങിയ ഒരു കാലത്തെ വീരയോദ്ധാക്കളുടെ ചരിത്രം അറിയാൻ 'മാമാങ്കം' കണ്ടു നോക്കാവുന്നതാണ്.
വാൽക്കഷണം: കേരളത്തിന്റെ ചരിത്രം
റേറ്റിംഗ്: 3/5
പകയുടെ കനല്* എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശം കൂടിയാണ് മമ്മൂട്ടിയുടെ ബിഗ്ബജറ്റ് ചിത്രം മാമാങ്കം. പടവെട്ടിയും ജീവന്*ഹോമിച്ചും ഓരോ വ്യാഴവട്ടക്കാലം ഏറനാടിന്*റെ വടക്കേയറ്റത്ത് മഹോത്സവമായി കൊണ്ടാടിയിരുന്ന മാമാങ്കം കൊല്ലലിനും കൊല്ലപ്പെടലിനുമപ്പുറം ഒന്നുംനേടിയിരുന്നില്ലെന്ന ചരിത്രസത്യം കാലത്തിന്*റെ തിരശീലകള്‍*ക്കിപ്പുറം നിന്ന് വെട്ടിത്തുറന്നുപറയുന്നു.
വള്ളുവനാടിനെ വെട്ടിപ്പിടിച്ച് കൈയ്യടക്കിയ സാമൂതിരിയുടെ തലയറത്ത് കുലത്തിന്*റെയും ദേശത്തിന്*റെയും അന്തസും പാരമ്പര്യവും തിരിച്ചുപിടിക്കാന്‍* ജന്മം നല്*കിയവര്* തന്നെ മക്കളെ പോര്*ക്കളത്തിലേക്ക് അയക്കുമ്പോള്‍* മക്കളുടെ ജീവനറ്റ ശരീരം പോലും ഇനി കാണാന്‍* കഴിയില്ലെന്ന യാഥാര്*ഥ്യം അവര്‍*ക്കറിയം. എങ്കിലും മാതൃവാത്സല്യത്തിന്*റെയും ഭർതൃസ്നേഹത്തിന്*റെയുമൊക്കെ മുകളിലാണ് അവര്‍*ക്ക് സ്വന്തം കുലവും സാമൂതിരിയോടുള്ള പകയും.
ഓരോ 12 വര്*ഷം കൂടുമ്പോഴും തിരുനാവായ മണപ്പുറത്തെ മാമാങ്കത്തിന്*റെ പോര്*ക്കളത്തിലേക്ക് ആണ്*മക്കളെയും ചെറുമക്കളെയുമൊക്കെ അയക്കുമ്പോള്‍* പടവെട്ടി മരിക്കാന്‍* അനുഗ്രഹിച്ചുവിടേണ്ടിവരികെയാണ് ചന്ദ്രോത്ത് തറവാട്ടിലെ സ്ത്രീകള്‍*ക്ക്.
അങ്ങനെ, ആണ്*മക്കളെ നാടിന് ഹോമിച്ച പുതിമന വീടിന്*റെ അവസാന കണ്ണികളായ ചന്ദ്രോത്ത് ഉണ്ണിപ്പണിക്കരും ചാത്തുണ്ണിയും മാമാങ്കത്തിനു പോകാനൊരുങ്ങുന്നിടത്തുനിന്നാണു ചിത്രത്തിന്*റെ തുടക്കം. ആറു പെറ്റിട്ടും ഒരു മകന്*പോലും തന്*റെ ചിതയ്ക്ക് തീകൊളുത്താന്‍* അവശേഷിക്കില്ലല്ലോയെന്ന് ഉള്ളുരുകി പറയുന്ന ചന്ദ്രോത്ത് ഉണ്ണിപ്പണിക്കരുടെ അമ്മ. ലാളിച്ച് കൊതിതീരുമുന്*പേ അമ്മാവനൊപ്പം മാമാങ്കത്തിന് പോകാന്‍* വാശിപിടിക്കുന്ന മകനെ കണ്ണിരോടെ പറഞ്ഞയക്കേണ്ടി വരുന്ന ചിരുദേവി. ഇവരുടെ കണ്ണീരിനും വേദനയ്ക്കും അപ്പുറം കുലത്തിന്*റെ അന്തസും അങ്കത്തില്‍* പടവെട്ടി മരിച്ച വീരരുടെ പാരമ്പര്യവും സംരക്ഷിക്കണമെന്ന് ഉത്തരവിടുന്ന തറവാട്ടിലെ കാരണവരായ മുത്തശ്ശിമാര്‍*. ഓരോ മാമാങ്കത്തിലും തങ്ങളുടെ പുരുഷന്മാര്* ചാവേറുകളായി മരിച്ചുവീഴുന്നതോടെ തറവാട്ടില്‍* ഒറ്റപ്പെട്ടുപോകുന്ന കുറെ സ്ത്രീജന്മങ്ങള്*. ഇങ്ങനെപോകുന്ന ചന്ത്രോത്ത് തറവാടിന്*റെ ചരിത്രം.
ഉണ്ണിപ്പണിക്കരുടെ ജേഷ്ഠനും ചാത്തുണ്ണിയുടെ വലിയമ്മാവനുമായ പണിക്കരുടെ ആദ്യ മാമാങ്കം കഴിഞ്ഞു രണ്ടു വ്യാഴവട്ടത്തിനു ശേഷം വരുന്ന മാമാങ്കത്തിനാണ് ഇരുവരും പുറപ്പെടുന്നത്. ഇതിനിടെ കുലത്തെയും പിതൃക്കളെയും കളരിയെയും വഞ്ചിച്ച കുലംകുത്തിയായി മാറിയിരുന്നു പണിക്കര്‍*.
ഒപ്പം നിന്നവരൊക്കെ അങ്കക്കളത്തില്‍* മരിച്ചുവീണപ്പോള്‍* വീരമൃത്യുവിന് വഴങ്ങാതെ ഭീരുവിനെപ്പോലെ ഒളിച്ചോടി എന്നതായിരുന്നു കുലത്തിലും ദേശത്തും പാണരുടെ പാട്ടുകളിലുമൊക്കെ പണിക്കര്‍*ക്കെതിരായ മെനഞ്ഞ കഥകള്‍*. അറിയാതെ പോലും ആ പേര് നാവിന്* വീഴാതിരിക്കാന്‍* ഇളമുറക്കാര്‍* വരെ ശ്രദ്ധിച്ചിരുന്നു.
പണിക്കരായി മമ്മൂട്ടി വേഷമിടുമ്പോള്‍* വടക്കന്‍*പാട്ടുകളിലെ വീരകഥാപാത്രങ്ങള്‍*ക്ക് ഒപ്പം നിര്*ത്തി താരപരിവേഷം നല്*കാന്‍* ശ്രമിച്ചില്ലെന്ന എന്നതാണ് ഒരു ചരിത്ര സിനിമ എന്ന നിലയില്‍* മാമാങ്കത്തെ മേന്മയുള്ളതാക്കുന്നത്. മെയ്ക്കരുത്തും മനക്കരുത്തുമാണ് പണിക്കരുടെ ആയുധം.
സാമൂതിരി പടകളെ ഒന്നൊന്നായി വെട്ടിവീഴ്ത്തി നിലപാട് തറയിലെത്തുമ്പോള്* അപകടം മണത്ത മന്ത്രിമുഖ്യര്‍* സാമൂതിരിയെ സൂത്രത്തില്‍* അവിടെ നിന്നു മാറ്റുന്നു. പതിറ്റാണ്ടുകളായി തലമുറകള്‍* കൈമാറി വന്ന പകയുടെ അന്ത്യം കുറിക്കാന്‍* ലഭിച്ച അവസരം നഷ്ടമായതോടെ അന്ധാളിച്ചുപോയ പണിക്കര്‍*ക്ക് പിന്നെ അവിടെ നിന്ന് രക്ഷപെടുകയേ നിര്*വാഹമുണ്ടായിരുന്നുള്ളു. സത്യമിതായിരിക്കെ കുലംകുത്തിയായി മുദ്രകുത്തപ്പെടാന്* വിധിക്കപ്പെടേണ്ടിവരികെയാണ് പണിക്കര്‍*ക്ക്.
പരാജയപ്പെട്ടവന്*റെ പിന്മാറ്റമായിരുന്നില്ല പണിക്കരുടേത്. കുടുതല്‍* കരുത്തോടെ തിരിച്ചുവരാനുള്ള പിന്മാറ്റമായിരുന്നു. സഹോദരനും മരുമകനും അങ്കംവെട്ടിന് ഇറങ്ങുന്നതുമുതല്‍* അങ്കത്തട്ടുവരെ പണിക്കരുടെ അദൃശ്യസാന്നിധ്യം സംരക്ഷണ വലയമായി അവര്‍*ക്കൊപ്പമുണ്ടായിരുന്നു. പക്ഷെ മാമാങ്കത്തിലെ ചതുക്കുഴികളില്* നിന്ന് ഇരുവരെയും രക്ഷിക്കാന്‍* പണിക്കര്‍*ക്കായില്ല.
കരുത്തരായ പടത്തലവന്മാരെപ്പോലും മനക്കരുത്തിലും പോരാട്ടവീര്യത്തിലും വെട്ടിവീഴ്ത്തി നിലപാട്തറയിലെത്തി സാമൂതിരിയുടെ തലയ്ക്ക് നേരെ വാളുയര്*ത്തിയ ചാത്തുണ്ണിയെ പിന്നില്‍*നിന്ന് കുത്തിവീഴ്ത്തുമ്പോള്‍* പണിക്കര്‍* നിസഹായനായി എവിടെയോ മറഞ്ഞിരിക്കുകയായിരിക്കാം. പക്ഷെ കഴുകനും മാടനും കൊത്തിനുറുക്കാന്‍* വിട്ടുകൊടുക്കാതെ ചാത്തുണ്ണിയുടെ ജഡം അമ്മയ്ക്കും മുത്തശിക്കും മുന്നില്‍* എത്തിച്ചുകൊടുത്ത് ചരിത്രത്തില്‍* രേഖപ്പെടുത്താതെ പോയ വീരനായി മാറുകയായിരുന്നു ചാത്തുണ്ണി.
ഒപ്പം ഒരാള്‍*പോലും സ്വന്തം കുലത്തില്‍* നിന്ന് മാമാങ്കത്തിലെ ചാവേറുകളായി ജീവന്*ഹോമിക്കാന്‍* ഇടയാകാതെ പകയുടെ കനലുകള്‍* ഊതിക്കെടുത്താനുള്ള ചരിത്ര നിയോഗവും അദ്ദേഹം സ്വയം ഏറ്റെടുക്കുകയാണ്.
ചന്ദ്രോത്ത് ഉണ്ണിപ്പണിക്കരായി ഉണ്ണി മുകുന്ദനും ചാത്തുണ്ണിയായി മാസ്റ്റര്‍* അച്യുതനും വേഷമിട്ട് കൈയടി നേടി. കാവ്യാ ഫിലിംസിന്*റെ ബാനറില്‍* വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്*മിച്ചത്. സജീവ് പിള്ളയുടെ രചനയില്‍* എം. പദ്മകുമാര്‍* സംവിധാനം ചെയ്ത ചിത്രത്തിന്*റെ ഛായാഗ്രഹണം നിര്*വഹിച്ചിരിക്കുന്നത് മനോജ് പിള്ളയാണ്. സഞ്ജിത് ബല്*ഹാര, അങ്കിത് ബല്*ഹാര എന്നിവര്‍* പശ്ചാത്തലസംഗീതവും എം.ജയചന്ദ്രന്* സംഗീതവും ഒരുക്കിയിരിക്കുന്നു.
കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍* അറോറ, സുദേവ് നായര്‍*, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്*ലാന്* എന്നിവരാണ് മറ്റ് കഥാപാത്രങ്ങലെ അവതരിപ്പിച്ചിരിക്കുന്നത്.