
Originally Posted by
karuppaayi
നേരം വെളുത്തു.
പക്ഷികൾ തീറ്റ തേടി പോയില്ല
കാറ്റു വീശിയില്ല
സൂര്യന്റെ മുഖം പ്രസാദിക്കാത്തതിനാൽ ഭൂമിയുടെ മുഖവും കറുത്തു .
പ്രകൃതി എന്തോ ഓർത്ത് ഭയന്നു.
സമയം നീണ്ടു നീങ്ങി.
ഒരു കൊച്ചു കല്യാണ മണ്ഡപത്തിൽ ഒരു വിവാഹം നടക്കുന്നു
രഞ്ചുസിന്റെയും ണമിയയുടെയും കല്യാണമായിരുന്നു
കല്യാണത്തിനു സദ്യ കൊണ്ടുവന്ന ലോറി മറിഞ്ഞു ഡ്രെവർ മരിച്ചു
എങ്കിലും തെരുവുപട്ടികൾക്ക് കല്യാണ ദിവസം സദ്യ കൊടുത്ത് രെഞ്ചുസ് മാതൃകയായി.
മാസങ്ങൾ കടന്നുപോയി.
പ്രകൃതിയുടെ പേടി മറിത്തുടങ്ങി.
സൂര്യൻ പ്രസാദിച്ചു.
ഭൂമി തിളങ്ങി.
പക്ഷെ രെഞ്ചു സ് ണമിയ ദമ്പതികളുടെ മുഖത്ത് തിളക്കമില്ലായിരുന്നു
കാരണം അവർക്ക് മക്കളില്ലായിരുന്നു.
ഇതിന്റെ പേരിൽ അവർ വേർപിരിയുകയും ചെയ്തു.
കാലങ്ങൾ കടന്നുപോയി.
രെഞ്ചൂസ് മറ്റൊരു വിവാഹം കഴിച്ചു.
ആ സ്ത്രീക്ക് ഒരു ആൺകുട്ടിയുണ്ടായിരുന്നു.
ഏതോ ഒരു ഗുണ്ടയായിരുന്നു ആ സ്ത്രീയുടെ ആദ്യ ഭർത്താവ്.
ആ കുട്ടിയെ സ്വന്തം മകനെ പോലെ രെഞ്ചു സ് വളർത്തി.
ണമിയയും മറ്റൊരു കല്യാണം കഴിച്ചു
ആ പുരുഷന് ഒരു പെൺകുട്ടിയുണ്ടായിരുന്നു.
ഒരു പെരും കള്ളിയായിരുന്നു ആ പുരുഷന്റെ ആദ്യ ഭാര്യ.
ആ കുട്ടിയെ സ്വന്തം മകളെ പോലെ ണമിയ വളർത്തി.
കുറച്ചു കാലങ്ങൾക്ക് ശേഷം ണമിയയുടെ ഭർത്താവ് മരണപ്പെട്ടു.
മനുഷ്യ മനസുകളെ ദു:ഖിപ്പിച്ചും സന്തോഷിപ്പിച്ചും കാലമാകുന്ന ട്രെയിൻ ഒരു പാട് ഓടി.
ണമിയയുടെയും രെഞ്ചുസിന്റെയും വളർത്തുമക്കൾ വളർന്ന് വലുതായി.
അന്നൊരു ദിവസം രാവിലെ നല്ല മഴയായിരുന്നു.
രെഞ്ചൂസും കുടയും ഇടവഴിയിലൂടെ നടന്നുനീങ്ങുന്നു.
നേരെ ചെയ്യുന്ന മഴയെ കുശുമ്പൻ കാറ്റു തൊഴിച്ചു.
രെഞ്ചൂസിന്റെ ദേഹം നനഞ്ഞു.
രെഞ്ചുസിനെതിരായി ണമിയയും മകളും നടന്നു വന്നു.
ആർത്തു പെയ്യുന്ന മഴക്കിടയിലൂടെ അവർ ഒന്നു നോക്കി.
ഇതേ സമയം രെഞ്ചുസിന്റെ വളർത്തു മകൻ മഴനനഞ്ഞ് ആ വഴിയെ വന്നു
രെഞ്ചുസ് അവനെ കുടയിലേക്ക് ക്ഷണിച്ചു.
കയ്യിൽ കരുതിയ കത്തികൊണ്ട് അവൻ രെഞ്ചൂസിനെ കുത്തി കൊലപെടുത്തി.
ഇതേ സമയം മകളുടെ കുത്തേറ്റ് ണമിയയും മരിച്ചു.
രെഞ്ചു സിന്റെ മകനും ണമിയയുടെ മകളും കൈ പിടിച്ചു അവിടുന്നു ഓടി.
ഒരു ഗുണ്ടയുടെയും ഒരു പെരും കള്ളിയുടെയും ഓട്ടം.
അവരുടെ കൂടെ ഓടാൻ കുറെ മായാമൃഗങ്ങളുടെ കൂട്ടവും എത്തി.