Bumber hit..:![]()
പ്രേതബാധ, ഒഴിപ്പിക്കൽ തുടങ്ങിയ സ്ഥിരം ക്ലീഷെ സബ്ജക്ട് ഒക്കെ തന്നെയാണ് കഥയുടെ കേന്ദ്രബിന്ദു. എങ്കിലും അതിന്റെ നിലവാരമുള്ള making , തിരക്കഥയിലെ ചെറിയ brilliance, സാമാന്യം predictable തന്നെയെങ്കിലും നന്നായി execute ചെയ്ത twists, മികച്ച ഇന്റർവെൽ പഞ്ച്, നന്നായി അവസാനിപ്പിച്ച ക്ലൈമാക്സ്, അതിന്റെ tail end, സൗണ്ട് മിക്സിങ്, ചില visualsന്റെ കലാ ചാരുത... എല്ലാം കൊണ്ടും സിനിമ പ്രതീക്ഷിച്ചതിലും മികച്ച ലെവലിൽ ഉയർന്നു എന്നാണ് എനിക്ക് അനുഭവപ്പെട്ടത്..
മമ്മൂട്ടി ഒഴികെ പ്രാധാന്യം ഉള്ളവരെല്ലാം സ്ത്രീകഥാപാത്രങ്ങൾ ആയതുകൊണ്ടും, അത്തരത്തിൽ ചില ഫാമിലി സെന്റിമെന്റ്*സ് ഒക്കെ work out ചെയ്യിക്കാൻ ശ്രമിക്കുന്നത് കൊണ്ടും horror/ത്രില്ലർ elements ഉണ്ടെങ്കിലും ഒരു വ്യത്യസ്തതയുള്ള ഫാമിലി ഫിലിം ആയിത്തന്നെ സ്ത്രീ/ഫാമിലി പ്രേക്ഷകർ accept ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്
പ്രായത്തിന് പറ്റിയ പക്വതയുള്ള ഒരു വേഷത്തിൽ ഗംഭീര്യത്തോടെ തലയെടുപ്പോടെ, മമ്മൂട്ടിയെ കാണാൻ കഴിഞ്ഞത് തന്നെ ആശ്വാസം.. പുള്ളിയുടെ ശബ്ദത്തിലും , dialogue ഡെലിവേറിയിലും ഒക്കെ ഇടയ്ക്കു മിസ്സിങ് ആയിപ്പോയ ആ പഴയ പാരുഷ്യം അനുഭവപ്പെട്ടു. (ONE ഫിലിം ട്രെയ്*ലരിൽ പോലും ആ ശബ്ദ പരുഷ്യം മിസിങ് ആണ്) First halfൽ സ്ക്രീൻ സ്പേസ് അല്പം കുറവായി തോന്നിയെങ്കിലും ഇന്റർവെൽ പഞ്ച് മുതൽ climax വരെ പുള്ളി നിറഞ്ഞു നിൽക്കുന്നുണ്ട്. അസാധാരണ അഭിനയത്തിന് ഒന്നും സ്കോപ് ഇല്ലെങ്കിലും appearanceൽ ഒക്കെ മമ്മൂട്ടിക്ക് ഒരു ഫ്രഷ്നസ് ഉണ്ട്.
മമ്മൂട്ടിയും പട്ടിയും നിലാവും രാവും ഒന്നിക്കുന്ന ഒരുതരം ഭരതൻ/പദ്മരാജൻ ആർട് ടച്ച് ഉള്ള ഷോട്ട്*സ് ഒരുപാടുണ്ട് ചിത്രത്തിൽ. അതൊരു പ്രത്യേക ഫീൽ തന്നെ സിനിമക്ക് നൽകുന്നുണ്ട്.
മമ്മൂട്ടിയേക്കാൾ ഉപരി സെന്റര് character ആയി വരുന്ന kaithi fame പെണ്കുട്ടി തകർത്തിട്ടുണ്ട്.
മഞ്ജു വാര്യരുടേത് ഒരു extended cameo റോൾ പോലെയെ തോന്നിയുള്ളൂ.. ക്ലൈമാക്സിൽ dialogue ഡെലിവറി അത്ര പോര എന്നു തോന്നി. എങ്കിലും മോശമാക്കിയില്ല.
ദൈവദൂതൻ/എസ്രാ/9/അപരിചിതൻ പോലുള്ള ഫാന്റസി ഫിലിംസ് ഒക്കെ ഇഷ്ടപ്പെട്ടിട്ടുള്ള ആൾ എന്ന നിലയ്ക്ക് ഒരു 3.5/ 5 റേറ്റിംഗ് അതിൽ പലതിനും മുകളിൽ നൽകുന്നു...
Last edited by Raja Sha; 03-12-2021 at 12:46 PM.
Sponsored Links ::::::::::::::::::::Remove adverts | |
Is it ok to watch with 8 year old kid? This child is still scared to watch the great father again....
Thanks for the review
MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍