Results 1 to 9 of 9

Thread: കേരളത്തിന് ഒരു മുഖ്യമന്ത്രിയുണ്ട്...

  1. #1
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default കേരളത്തിന് ഒരു മുഖ്യമന്ത്രിയുണ്ട്...


    Haripad Mlal Cineplex,
    2115 hours,
    approx. 80% of 50% occupancy

    തന്റെ കഴിവുകളൊക്കെ പുറത്തെടുക്കാൻ സാധിക്കുന്ന നല്ലൊരു സിനിമ ആയിരിക്കും ഇതെന്ന് സംവിധായകൻ കരുതി, പക്ഷെ അതിനൊത്ത് ഉയരാൻ തിരക്കഥയ്ക്ക് കഴിഞ്ഞില്ല... ബഹളവും ശൗര്യവും ഇല്ലാത്ത ലളിതമായ നല്ലൊരു രാഷ്ട്രീയ സിനിമ ആയിരിക്കും ഇതെന്ന് തിരക്കഥാകൃത്തുക്കൾ കരുതി, പക്ഷെ അതിനൊത്ത് വിനയപെടാൻ സംവിധായകന് കഴിഞ്ഞില്ല... സിനിമ അതുകൊണ്ട് ഇതിന്റെ രണ്ടിൻറെ ഇടയിൽ പെട്ടുപോയി...


    പ്രശ്നങ്ങളെ നെഞ്ചുവിരിച്ചു നേരിടുന്ന നേതാവ്.. അച്ഛന്റെ കുലതൊഴിലിൽ അഭിമാനം കൊള്ളുന്ന മകൻ... ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴുള്ള മുഖ്യന്റെ ശൈലിയിലുള്ള കൈവീശൽ.. പിന്നെ പാലം അഴിമതി, പെൻഷൻ വിതരണം... ഏത് മുഖ്യമന്ത്രിയെയാണ് ഉദ്ദേശിച്ചതെന്ന് വ്യക്തം... ഇക്ക നന്നായി തന്നെ ചെയ്തു പക്ഷെ ചെയ്യാൻ അധികമില്ലാതെപോയി... മുഖ്യമന്ത്രി സർവ്വഗുണസമ്പൂർണൻ ആണെന്ന് കാണിക്കാൻ കുറെ സമയമെടുത്തു... എന്നാൽ സിനിമയുടെ പകുതിക്ക് ആ കഥാപാത്രത്തിന് ഒരു പ്രശ്നം കാണിക്കുന്നുണ്ട്, അതിനെക്കുറിച്ച് പിന്നെ സിനിമയിൽ കാണിച്ചിട്ടുമില്ല.


    പ്രതിനായകനായ മുരളി ഗോപി ശക്തമല്ലാത്ത ഒരു കഥാപാത്രം ആയിപോയി... ഒന്നികിൽ ഏതെങ്കിലും സമകാലീന വിഷയങ്ങളുമായി ബന്ധവുള്ള കഥാപാത്രം, അല്ലെ വില്ലൻ ആന്നെന്ന് തോന്നത്തക്ക രംഗങ്ങൾ, നിർഭാഗ്യവശാൽ രണ്ടുമില്ലാതെ പോയി... ജോജു നല്ല അഭിനയമായിരുന്നു, ഒരു കൊടിയേരി - ജയരാജൻ കോമ്പോ... വില്ലൻ ആയിട്ട് ജോജു മതിയായിരുന്നു... മുരളി ഗോപിയുടെ അടഞ്ഞ ശബ്ദം വലിയയൊരു ബലഹീനതയാണ്... മാത്യൂസ്, ഗായത്രി അരുൺ രണ്ടു പേരും നന്നായിരുന്നു... നിമിഷ ആണെങ്കിൽ ആകെ മൂന്ന് സീൻ മാത്രം, മുഖ്യന്റെ അനിയത്തി ആയിട്ട്, കുടുംബ ബന്ധം കാണിക്കണം എന്നാൽ കൂടുതൽ അങ്ങോട്ട് പോകരുതെന്ന് തീരുമാനിച്ചപ്പോലെ... പിന്നെ തെക്കോട്ടും വടക്കോട്ടും കുറേപേർ, അതിനെ കുറ്റം പറയാൻ സാധിക്കില്ല, കാരണം സാമൂഹികമായ ഉയർന്ന നിലയിൽ നിൽക്കുന്നവരാണ്, കുറച്ചു സമയം മാത്രമേ അവർക്കുള്ളു അതുകൊണ്ട് നമ്മളവരെ ആദ്യം കാണുമ്പോ തന്നെ അവര് പ്രാധാന്യമുള്ളവർ ആണെന്ന് നമ്മളെ തോന്നിപ്പിക്കണമെങ്കിൽ അറിയുന്ന നടീനടന്മാരെ ഉപയോഗിച്ചേ പറ്റൂ...


    സിനിമ പറയാനാഗ്രഹിച്ച ആശയം നല്ലതാണ്, രാഷ്ട്രീയ നേതാക്കൾ ഉത്തമമായ തീരുമാനങ്ങൾ എടുക്കണം എന്ന സാരോപദേശത്തിനുള്ളിൽ Right to Recall Act - അഞ്ചു വർഷത്തേക്ക് നമ്മൾ തിരഞ്ഞെടുക്കുന്ന ഒരു പ്രതിനിധിയുടെ പ്രവർത്തനത്തിൽ നമുക്ക് അതൃപ്തി തോന്നിയാൽ, നിയോജക മണ്ഡലത്തിലെ 25% വോട്ടർമാരുടെ സമ്മതത്തോടെ അദ്ദേഹത്തെ മാറ്റാനുള്ള നിവേദനം സ്പീക്കറിന് കൊടുക്കാനും എത്രയും പെട്ടെന്ന് അടുത്ത തിരഞ്ഞെടുപ്പ് നടത്താൻ അദ്ദേഹത്തോട് ആവിശ്യപെടാനുമുള്ള അവകാശം.

    സിനിമയുടെ പ്രശ്നം, പെട്ടന്ന് പറഞ്ഞുതീർക്കേണ്ടകാര്യങ്ങൾ പിന്നെയും പിന്നെയും ഊട്ടിയുറപ്പിക്കാൻ സീനുകൾ പാഴാക്കി, എന്നാൽ ഇതിനുള്ളിൽ പറയാൻ സാധ്യത ഉണ്ടായിരുന്ന പലതും പറയാതെ പോയി... മോശം സിനിമ എന്ന് ഒരിക്കലും പറയില്ല, കാരണം ഒന്നാമത്, രാഷ്ട്രീയ സിനിമകൾ ചെയ്യാൻ പ്രയാസമാണ്... മാത്രവല്ല സംവിധായകൻ കുറച്ചു കഷ്ടപെട്ടിട്ടുണ്ട് എന്ന് നമുക്ക് കാണാൻ സാധിക്കും... പിന്നെ സമ്പന്നമായ ദൃശ്യാവിഷ്കാരമാണ്... ഖദർ ധാരികൾ, കാക്കി വേഷങ്ങൾ, ആൾകൂട്ടം, സമരം, അധികാരത്തിന്റെ നീണ്ട പാതകൾ, യോഗങ്ങൾ, ഓഫിസുകൾ...

    മൊത്തത്തിൽ, പുതുമയുള്ള ആശയം, രാഷ്*ടീയ പശ്ചാത്തലം, താര ബാഹുല്യം, ഇതിലും വളരെ ഏറെ നന്നാക്കാമായിരുന്നു...
    Last edited by Perumthachan; 03-28-2021 at 09:24 AM.

  2. Likes bhat, Yuvaa, renjuus, mukkuvan, Naradhan, kevin liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,444

    Default

    thankssssssss
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  5. #3
    FK Citizen Rajamaanikyam's Avatar
    Join Date
    Jul 2016
    Location
    Melbourne
    Posts
    8,185

    Default

    Thanks Thachanbhai...

  6. #4

    Default

    adippan review.

  7. #5
    FK Citizen mujthaba's Avatar
    Join Date
    Jan 2011
    Location
    E-world
    Posts
    6,237

    Default

    Kananam

  8. #6
    FK Citizen BASH1982's Avatar
    Join Date
    May 2010
    Location
    alappuzha
    Posts
    12,266

    Default

    Good review
    Same opinion thanne
    Enthokke paranjalum ikkade screen presents oru rakshayumilla

  9. #7

    Default

    👏👏👏

    Sent from my RMX1901 using Tapatalk

  10. #8

    Default

    Premise set aayirunnu.. Onnenkil Mammootiyude all time hit aavenda oru mass Masala movie allenkil Ellarum appreciate cheyyunna Realistic movie. Ithu randinteyum idayil aakkan nokkiyathaanu paali poyath..


    Sent from my iPhone using Tapatalk

  11. #9
    FK Citizen bhat's Avatar
    Join Date
    Dec 2009
    Location
    tripunithura
    Posts
    17,024

    Default

    വലതു ഭാഗം ഒട്ടും തന്നെ അനക്കാതെ അഴിമതിക്കാരനായ പ്രതിപക്ഷ നേതാവിന്റെ റോൾ ചെയ്തുഫലിപ്പിക്കാൻ ശ്രമിച്ച മുരളിയേട്ടൻ ബ്രില്ലിയൻസ് ശ്രദ്ധിച്ചോ? ഒരു നല്ല കൊമേഷ്യൽ സിനിമയ്ക്കു ആവശ്യമുള്ള എല്ലാ ചേരുവകൾ ഉണ്ടായിട്ടും തീർത്തും നിരാശപ്പെടുത്തിയ സിനിമകളുടെ ലിസ്റ്റിൽ ഒരെണ്ണം കൂടി. ഇനി മമ്മുക്ക മുഖ്യമന്ത്രി ആയി ഒരു സിനിമ അടുത്തൊന്നും വരുമെന്നും തോന്നുന്നില്ല.ആ ഓട്ടോ ഡ്രൈവറുമായുള്ള രംഗത്തിൽ അല്പം സ്പാര്ക് ഉണ്ടെന്നു തോന്നി.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •