Thanks for the review.![]()
Theater - Sandhya Cine house, balussery
9:00 PM show
Status - HF
കുറുപ്പ് അഥവാ ഒരു 2 in one മൂവി
എന്റെ അവലോകനം
തലക്കെട്ട് കണ്ട് ഞെട്ടണ്ട സിനിമ കണ്ടപ്പോൾ തോന്നിയ കാര്യമാണ്. സിനിമയുടെ രണ്ട് പകുതിയും വ്യത്യസ്ത ധ്രുവങ്ങളിലാണ് ആദ്യപകുതി ഇന്നോളം മലയാളസിനിമയിൽ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച പീരിയോഡിക് ഡ്രാമ ത്രില്ലെർ വിഭാഗത്തിൽ പെട്ട ഒരു ക്ലാസിക് എന്നാൽ രണ്ടാം പകുതി tail എൻഡിലേക്ക് എത്തിയപ്പോ മാസ്സ് നെ തൃപ്തിപ്പെടുത്തുന്ന ഒരു കച്ചവടസിനിമ മാത്രമായി കുറുപ്പ് ഒതുങ്ങിയത് എന്നെ തീർത്തും നിരാശനാക്കി
1st half.
1969 മുതൽ 84 വരെ അതായത് കൊലപാതകം ചെയ്യുന്ന വരെയുള്ള കാര്യങ്ങൾ കാണിച്ചിരിക്കുന്നത്.
ചെന്നൈ എയർ ഫോഴ്സ് ട്രെയിനിങ് അക്കാദമിയിൽ തുടങ്ങുന്നസിനിമ ആദ്യഷോട്ട് മുതൽ തന്നെ സിനിമയുടെ നിലവാരം മനസ്സിലാക്കിത്തരുന്നു. യഥാർത്ഥത്തിൽ ആ കാലഘട്ടത്തിലേക്ക് പോയോ തോന്നിപ്പിക്കും വിധത്തിലായിരുന്നു ആർട്ട് വർക്ക്.... തുടക്കം തൊട്ട് നോൺ ലീനിയർ ആയാണ് പലപ്പോഴും കഥ സഞ്ചരിക്കുന്നത് അതുകൊണ്ടുതന്നെ ത്രില്ലിംഗ് ഫാക്ടർ തുടക്കം തൊട്ടേ ഉണ്ടായിരുന്നു.പ്രത്യേക രീതിയിലുള്ള സീൻ സ്ട്രക്ച്ചർ പുതിയ അനുഭവമായിരുന്നു. സിനിമ അതിന്റെ മൂർത്തി ഭാവങ്ങളിൽ എത്തുന്നത് ഷൈൻ ടോം ഉൾപ്പെടുന്ന കൊലപാതക രംഗങ്ങളിലാണ്... അസാമാന്യ പ്രകടനം ആയിരുന്നു ഷൈൻ ടോം ചാക്കോ യുടേത്. കൂടെ ഗംഭീര ബിജിഎം and മറ്റു എല്ലാ ഡിപ്പാർട്മെന്റ്സ് ന്റെയും excellency കൂടി ആയപ്പോൾ 1st half nte ഗ്രാഫ് അന്ന് കുത്തനെ ഉയർന്നു ആകാശം തൊട്ടു.
ഒരു പീരിയോഡിക് മൂവി കാണുമ്പോൾ ഉണ്ടാകുന്ന ഫീൽ, ഒരു ത്രില്ലർ കാണുമ്പോഴുണ്ടാകുന്ന ഫീൽ, ഒരാളുടെ കൊലപാതകം കാണുമ്പോഴുണ്ടാകുന്ന horror പ്രത്യേകിച്ച് പഴയ കാലഘട്ടത്തിൽ നടക്കുമ്പോൾ ഉണ്ടാകുന്ന ഒരു പേടി( അന്നത്തെ നാട്ടുമ്പുറത്തെ ഇരുട്ടുനിറഞ്ഞ വഴികൾ മനസ്സിൽ ആലോചിക്കുമ്പോൾ തന്നെ ഞാൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാകും) plus ആ മരണത്തിൽ ഉണ്ടായ ഇമോഷൻസ് ആകെ കൂടി തുടരും... എന്ന് എഴുതി കാണിച്ചപ്പോൾ സമീപ മലയാളസിനിമയിലെ ഏറ്റവും മികച്ച ഒരു ആദ്യപകുതി ആയിരുന്നു ഞാൻ സാക്ഷ്യംവഹിച്ചത്
2nd ഹാഫ്
ഒന്നാം പകുതിയുടെ നന്മകൾ അവശേഷിപ്പിച്ചുകൊണ്ട് തന്നെ തുടങ്ങുന്ന രണ്ടാം പകുതി പക്ഷേ സിനിമയുടെ കടിഞ്ഞാൺ കുറുപ്പ് എന്ന കഥാപാത്രത്തിലേക്ക് വീണ്ടും ഫോക്കസ് ആവുന്നത് മുതൽ സിനിമ താഴോട്ടു പോയി. ആദ്യപകുതിയിൽ കാണിച്ച് കാര്യങ്ങളൊക്കെ റീവൈൻഡ് ചെയ്ത് കാണിച്ചു കുറുപ്പിന്റെ ബുദ്ധിവൈഭവം കാണിച്ചു തുടങ്ങിയതുമുതൽ സിനിമ അതിന്റെ classiness വിട്ട് ഒരു കൊമേഷ്യൽ set up ഇലേക്ക് വന്നുതുടങ്ങിയിരുന്നു. ആ ബുദ്ധിവൈഭവം കാണിക്കുന്നതും ചില plans ഉം എല്ലാം ഫിക്ഷനും കടന്ന് ഒരു സൂപ്പർ മെഗാ ഫിക്ഷൻ ലെവെലിലേക്ക് ആണ് പോയത്. കുറുപ്പിന്റെ എല്ലാകാര്യവും ഒന്നും നമുക്ക് അറിയില്ലെങ്കിലും ജോർജ് ജോസഫ് നെ പോലുള്ളവരുടെ വിവരണത്തിൽ ഒരു ഏകദേശ ഐഡിയ നമുക്ക് കിട്ടിയിട്ടുണ്ട് എന്നാൽ അതിനെ പൊളിച്ചടുക്കുന്ന രീതിയിൽ തീർത്തും സിനിമാറ്റിക് ആയി ഒരു മാസ് സിനിമ കാണുന്നതുപോലെയാണ് പിന്നീടങ്ങോട്ട് സിനിമ കാണിക്കുന്നത്. എല്ലാത്തിനും ഒരു പരിധി ഇല്ലേ എന്ന് പലപ്പോഴും തോന്നി പോകും.
കുറുപ്പ് absconding ആണ് entire second ഹാഫ്.
ഒരിട കഴിഞ്ഞാൽ ഇതൊന്നും തീർന്നു കിട്ടിയാൽ മതി എന്ന് തോന്നിപ്പോയി. Tail end എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല എന്തോന്നാ ഇത് 🙄🙄🙄
കുറുപ്പ് വില്ലൻ വില്ലൻ എന്നു പറയുന്നുണ്ടെങ്കിലും excellent ആയ 1st half നീതീകരിക്കാനാവാത്ത രീതിയിലാണ് സിനിമയുടെ രണ്ടാം പകുതി കാണിച്ചിരിക്കുന്നത്.
Sponsored Links ::::::::::::::::::::Remove adverts | |
Thanks bro for the review ororutharum unique anello athu kondu nigade point respect cheyyunnu but Kurup ippol kannunna collxn nedunathu last 4ins cinematic ayi kadha parajathu kondanenanu majorityum parayunne allenkil chilare mathram thripthi peduthukayullu ennanu ente vishwasam….
Thanks for the review
MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍
മലയാളം സിനിമ ബോക്സോഫീസിൽ വലിയ വിജയം കൊയ്യുന്നത് എന്നും സന്തോഷം നൽകുന്ന ഒരു കാര്യമാണ്❤️
പക്ഷേ ഒരു സിനിമ സ്നേഹി എന്ന നിലയിൽ ഇതിന്റെ ഫസ്റ്റ് ഹാഫ് അത്രയും മുകളിൽ വന്നതുകൊണ്ട് സെക്കൻഡ് ഹാഫ്( പ്രധാനമായും സെക്കൻഡ് ഹാഫ് ന്റെ പകുതി മുതൽ കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ക്ലൈമാക്സ്) എന്നെ വളരെ അധികം നിരാശപ്പെടുത്തി കളഞ്ഞു.
തീയേറ്റർ റൺ കഴിഞ്ഞ് ഇതിന്റെ ഫസ്റ്റ് ഹാഫ് നെപ്പറ്റി നല്ലരീതിയിൽ ചർച്ചകൾ ഉണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നു
Thanks for the review