Thanks bro
Sent from my RMX1901 using Tapatalk
അഷറഫ് ഹംസ സംവിധാനം ചെയ്ത 'തമാശ',ചെമ്പൻ വിനോദ് തിരക്കഥ എഴുതിയ 'അങ്കമാലി ഡയറീസ്',ഭീമന്റെ വഴിയുടെ ട്രയിലർ ഇതിൽ നിന്നൊക്കെ നിങ്ങൾ എന്താണോ പ്രതീക്ഷിക്കുന്നത് ആ പ്രതീക്ഷ പൂർണമായി കാത്ത സിനിമ...
രണ്ട് മണിക്കൂർ ഒരു ചെറിയ പുഞ്ചിരിയോടെ പിടിച്ചിരുത്തി ക്ലൈമാക്സിൽ പൊട്ടിചിരിപ്പിച്ച ഒരു കൊച്ച് സിനിമ...
"ഭീമന്റെ വഴി"
കിടു വൈബ് തരുന്ന cast പടത്തിന്റെ main.. ജിനു ജോസഫ് കലക്കി പൊളിച്ചു..ബിനു പപ്പു ഒക്കെ ചുമ്മാ അങ്ങ് നിന്ന് കസറുവാണ്..രണ്ട് സീനിൽ വന്ന് സുരാജ് നല്ല പടക്കം പൊട്ടുന്ന കയ്യടിയും വാങ്ങി പോയി..കനകം കാമിനിയിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു റോളിൽ വന്ന് വിൻസി അലോഷ്യസ് നല്ല പ്രകടനം നടത്തി...ക്ലൈമാക്സിൽ ചിരിയുടെ മാലപടക്കത്തിന് തിരി കൊളുത്തി ചിന്നു...ശബരീഷ് വർമ്മയും തെലുങ്ക് പറഞ്ഞും കിടിലൻ കോസ്റ്റ്യൂംസിൽ വന്നും രസിപ്പിച്ചു...
ഇവരുടെയൊകെ കൂടെ മുടിഞ്ഞ ലുക്കിൽ ഇവരിൽ ഒരാളായി കുഞ്ചാക്കോ...ചെറിയ നൊമ്പരമായി ജാക്കും...
പടം ഷൂട്ട് ചെയ്ത ലോക്കേഷൻ കൊള്ളാം...കുറ്റിപ്പുറത്തിന് അടുത്താണ്...
വളരെ വളരെ ചെറിയ ഒരു പ്ലോട്ട് അതിലളിതമായി മനോഹരമായി ഒരുക്കിയ ചെമ്പനും അഷറഫ് ഹംസക്കും നന്ദി പറഞ്ഞ് കൊണ്ട് നിങ്ങളുടെ അടുത്ത പടത്തിനായി Waiting
Sent from my iPhone using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |