
Originally Posted by
Celebrity
ഈ ചിത്രത്തിന് എന്ത് കൊണ്ടും യോജിച്ച ഒരു പേര് തന്നെയാണ് ഇതിനുള്ളത്. ഒരു പരിപൂർണ കഥ ഉള്ള ഒരു സിനിമ അല്ല ഹൃദയം. ഒരാളുടെ ജീവിതത്തിലെ ഒരു കാലഘട്ടവും അടുത്ത ഘട്ടത്തിലേക്കുള്ള ഒരു ചുവട് വയ്പ്പും അതാണ് ഈ സിനിമ. കാണുന്ന പ്രേക്ഷകന് ഓരോ നിമിഷവും ഓരോ മിടിപ്പുകൾ ആണ്. ഒരു ഹൃദയത്തിനുള്ളിൽ അകപ്പെട്ട പോലെ.
പ്രണവിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം തന്നെയാണ് അരുൺ നീലകണ്ഠൻ. നല്ലൊരു ഡയറക്ടറും കഥയും കഥാപാത്രവും കിട്ടിയാൽ ഇനിയും മികച്ച പ്രകടനം പ്രണവിൽ നിന്നും ഉണ്ടാവും. ആദ്യ സിനിമകളിൽ ഉണ്ടായ ഒരു മോശം അഭിപ്രായങ്ങളെ തല്ലി തകർക്കുന്ന പ്രകടനം ആണ് ഹൃദയത്തിലേത്.
ഇത് ആത്യന്തികം ആയി സംവിധായകന്റെ സിനിമ ആണ്. വിനീത് ശ്രീനിവാസന്റെ കരിയർ ബെസ്റ്റ്. ഇത്രയധികം പാട്ടുകൾ ഉണ്ടായിട്ടുപോലും ഒരു തവണ പോലും ബോർ ആയി തോന്നിയില്ല.
ടെക്നിക്കൽ സൈഡ് എല്ലാവരും മികച്ചു നിന്നു. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം തന്നെയാണ് ഈ സിനിമയുടെ ശ്വാസം. മോശം എന്ന് പറയാൻ ഒന്നും തന്നെ തോന്നിയില്ല ഈ സിനിമയുടെ ടെക്നിക്കൽ സൈഡിൽ. ഇങ്ങനെ ഒരു സിനിമയ്ക്ക് ഇങ്ങനെ ഒരു സംഗീതം തന്നെ വേണം.
മനസ്സിൽ നിൽക്കുന്ന ഒരു കഥാപാത്രം തന്നെയാണ് ദർശനയ്ക്ക് ഉള്ളത്. കല്യാണി പ്രിയദർശനും നന്നായിട്ടുണ്ട്. പ്രണവിന്റെ സുഹൃത്തായി വന്ന നടൻ ബാക്കി സുഹൃത്തുക്കൾ, ഇടയ്ക്ക് വില്ലൻ ആയി വന്ന വ്യക്തി. എല്ലാവരും നന്നായിരുന്നു.
ക്ലാസ്സ്*മേറ്റ്സ്, വാരണം ആയിരം, വിന്നൈ താണ്ടി വരുവായ, ബാംഗ്ലൂർ ഡേയ്*സ്, പ്രേമം ഈ സിനിമകൾ ഒന്നും പ്രതീക്ഷിച്* പോകാതിരിക്കുക. കഥ ഗതിയിൽ ഉണ്ടാകുന്ന അപ്രതീക്ഷിത ട്വിസ്റ്റും പിരിമുറുക്കങ്ങളും ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന തരത്തിലുള്ള തീവ്ര വികാര നിർഭരം ആയ രംഗങ്ങൾ ഒന്നും ഈ ചിത്രത്തിൽ നിങ്ങൾക് കാണാനാവില്ല. കാതിനു ഇമ്പമായ സംഗീതം പോലെ ഹൃദയത്തിന് ഇമ്പമായ ഒന്ന്.
Nb: ഈ സിനിമയുടെ ആകെ ദൈർഘ്യം 3 മണിക്കൂറാണ്.. അൽപ്പം ലാഗ് തോന്നും പക്ഷെ ഒരു നിമിഷം പോലും എനിക്ക് ബോറടി തോന്നിയില്ല.
Rating : 4.5/5
Verdict : Blockbuster
Strictly personal opinion,
Celebrity, FK
It's just a name that fits the picture. Hridhayam is not a movie with a complete story. The film is about a period in one's life and a step towards the next stage. Every moment is a beat for the viewer. As if trapped within a heart.
Arun Neelakanthan is the best character in Pranav's career till dated. With a good director, story and character, Pranav will still have a great performance. The perfomance in Hridayam shove off the negative comments that he faced earlier from public.
This is ultimately a director's film. Vineeth Sreenivasan's career best. Even with so many songs, not once did I feel bored. The technical side was all excellent. The background music of the film is the breath of the film. There is nothing wrong with that on the technical side of the film. A movie like this needs music like this.
Darshana got a character that will be in our mind. Kalyani Priyadarshan has also done well. Every actors had done their part well.
Classmates, Varanam Aayiram, Vinnai Thanthi Varuvaya, Bangalore Days, Premam; Do not expect any of these movies. In this film, you will not find any emotionally charged scenes with unexpected twists and turns in the story. This one is like, something is as pleasing to the heart. Similarly as the music is pleasing to the ear.
Nb: The total duration of this movie is 3 hours.. We will feel bit lag but I didn't felt boring even for a second.
Rating : 4.5/5
Verdict : Blockbuster
Strictly personal opinion,
Celebrity, FK
Theatre : Partha 4K Atmos, Kollam.