From the writer and director of "Thinkalazhcha Nishchayam"
![]()
Last edited by vipi; 02-21-2022 at 09:57 PM.
Sponsored Links ::::::::::::::::::::Remove adverts | |
Last edited by vipi; 02-22-2022 at 08:40 PM.
Last edited by vipi; 03-07-2022 at 08:10 PM.
Last edited by vipi; 10-25-2022 at 07:50 PM.
കാസ്റ്റ് ആന്*ഡ് ക്രൂ പെരുമാറ്റച്ചട്ടം പാലിച്ചില്ലെങ്കില്* നടപടി: ഐ.സി.സി പരസ്യപ്പെടുത്തി സെന്ന ഹെഗ്*ഡെ ചിത്രം
തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ചിത്രമായ 1744 വെറ്റ് ആള്*ട്ടോയില്* ഇന്റേണല്* കംപ്ലയിന്റ്*സ് സെല്* രൂപീകരിച്ചു. മലയാള സിനിമ മേഖലയില്* ഇന്റേണല്* കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കുമെന്ന വാഗ്ദാനം വാക്കുകളിലൊതുങ്ങിയെന്ന റിപ്പോര്*ട്ടും ഹേമ കമ്മിറ്റിയും ചര്*ച്ചയാകുന്നതിനിടെയാണ് കബിനി ഫിലിംസിന്റെ ബാനറില്* മൃണാള്* മുകുന്ദന്*, ശ്രീജിത്ത് നായര്*, വിനോദ് ദിവാകര്* എന്നിവര്* നിര്*മ്മിക്കുന്ന ചിത്രത്തില്* ഇന്റേണല്* കംപ്ലയിന്റ്*സ് സെല്* രൂപീകരിച്ചിരിക്കുന്നത്.
സംവിധായിക അഞ്ജലി മേനോന്* അടക്കമുള്ള ഡബ്ല്യു.സി.സി അംഗങ്ങള്* മലയാള സിനിമയില്* സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് വേണ്ടിയുള്ള നിയമം നടപ്പാക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. 2013ല്* നിലവില്* വന്ന പോഷ് ആക്റ്റ് പ്രകാരം പത്ത് പേരില്* കൂടുതല്* ഒരു ജോലി സ്ഥലത്ത് പ്രവര്*ത്തിക്കുന്നുണ്ടെങ്കില്* അവിടെ ഇന്റേണല്* കംപ്ലെയിന്റ്*സ് സെല്* രൂപീകരിക്കേണ്ടത് നിര്*ബന്ധമാണ്. എന്നാല്* മലയാള സിനിമയിലെ മുന്*നിര പ്രൊഡക്ഷന്* ഹൗസുകള്* പോലും ഇത്തരമൊരു നിയമം നടപ്പക്കാന്* തയ്യാറാവുന്നില്ലെന്ന് ഡബ്ല്യു.സി.സി വ്യക്തമാക്കിയിരുന്നു.
[COLOR=var(--arrow-c-mono2)]'കാസ്റ്റ് ആന്റ് ക്രൂ അംഗങ്ങള്* പരസ്പര ബഹുമാനത്തോടെ പെരുമാറേണ്ടതാണ്. താഴെ പറയുന്ന പ്രവര്*ത്തികള്* ലൈംഗിക ചൂഷണമായി കരുതുകയും കടുത്ത നടപടികള്* സ്വീകരിക്കുന്നതുമാണ്.' എന്നാണ് കാസ്റ്റ് ആന്റ് ക്രുവിന് വേണ്ടി പ്രസിദ്ധീകരിച്ച ഷൂട്ടിങ്ങ് പെരുമാറ്റച്ചട്ടത്തില്* പറഞ്ഞിരിക്കുന്നത്.
1744 വെറ്റ് ആള്*ട്ടോയുടെ ഷൂട്ടിങ്ങ് പെരുമാറ്റച്ചട്ടം:
[COLOR=var(--arrow-c-mono2)]തൊഴിലിടങ്ങളില്* നിര്*ബന്ധമായും ഇന്റേണല്* കംപ്ലയിന്റ്*സ് സെല്* ഉണ്ടായിരിക്കണമെന്ന് സംവിധായകന്* സെന്ന ഹെഗ്*ഡെ ദ ക്യുവിനോട് പറഞ്ഞു. [COLOR=var(--arrow-c-mono2)]തീരുമാനം നിര്*മ്മാതാക്കളുടേതാണെന്നും തൊഴിലിടങ്ങളില്* നിര്*ബന്ധമായും നടപ്പിലാക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്*ത്തു.[/COLOR]
[COLOR=var(--arrow-c-mono2)]''ഇന്റേണല്* കംപ്ലെയിന്റ് സെല്* രൂപീകരിക്കുക എന്നത് നിര്*മ്മാതാക്കള്* എടുത്ത തീരുമാനം ആയിരുന്നു. സിനിമ ചെയ്യുന്നു എന്ന് തീരുമാനിച്ചതിന് ശേഷം നടപ്പിലാക്കണം എന്ന് തീരുമാനിച്ച കാര്യങ്ങളില്* ഒന്നാണ് ഇത്. ആ തീരുമാനത്തോട് ഞങ്ങളും യോജിക്കുകയായിരുന്നു. ഇത് ശരിയായ തീരുമാനം തന്നെയാണ്. 1744 വൈറ്റ് ഓള്*ട്ടോ കബിനി ഫിലിംസ് ആദ്യമായി നിര്*മ്മിക്കുന്ന ചിത്രമാണ്. സിനിമ മേഖലയില്* ആദ്യമായി പ്രവര്*ത്തനം തുടങ്ങുമ്പോള്* അതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്* കൃത്യമായി ചെയ്യണം എന്നാണ് അവര്* എടുത്ത തീരുമാനം. സത്യത്തില്* ഇന്റേണല്* കമ്മിറ്റി രൂപീകരിച്ചു എന്നത് ചര്*ച്ച ചെയ്യപ്പെടേണ്ട കാര്യം കൂടിയല്ല. ഇത് നിര്*ബന്ധമായി എല്ലാ തൊഴിലിടങ്ങളിലും നടപ്പിലാക്കേണ്ട ഒരു കാര്യമാണ്. ഇങ്ങനെ ഒരു കാര്യത്തെ കുറിച്ച് സംസാരിക്കേണ്ടി വരുന്നു എന്നത് തന്നെ അത്ഭുതപ്പെടുത്തുന്ന സംഭവമാണ്.' എന്നാണ് സെന്ന പറഞ്ഞത്.
[/COLOR]
[COLOR=var(--arrow-c-mono2)]'എനിക്ക് ആരോ മെസേജ് അയച്ചിരുന്നു. ഇന്റേണല്* കമ്മിറ്റി രൂപീകരിക്കുന്നത് ആദ്യമായാണ് എന്ന് പറഞ്ഞ്. അതില്* അഭിമാനം തോന്നേണ്ട ഒരു കാര്യവുമില്ല. എത്രയോ മുന്നേ സംഭവിക്കേണ്ട കാര്യമായിരുന്നു ഇത്. 2013ല്* നിലവില്* വന്ന പോഷ് ആക്റ്റിന്റെ ഭാഗമായി ഇന്റേണല്* കംപ്ലയിന്റ് സെല്* ഉണ്ടായിരിക്കണമെന്ന് നിര്*ബന്ധമാണ്. അതെങ്ങനെയാണ് ചെയ്യാതിരിക്കുക എന്ന്' നിര്*മ്മാതാവ് ശ്രീജിത്തും വ്യക്തമാക്കി.
[COLOR=var(--arrow-c-mono2)]'കബനി ഫിലിംസ് ബാംഗ്ലൂര്* ആസ്ഥാനമായ പ്രൊഡക്ഷന്* കമ്പനിയാണ്. അവിടെ പത്ത് പേരില്* കൂടുതല്* പേര്* ഒരു ജോലി സ്ഥലത്ത് ഉണ്ടെങ്കില്* ഇന്റേണല്* കംപ്ലെയിന്റ് സെല്* രൂപീകരിച്ച് കര്*ണ്ണാടക വിമന്*സ് കമ്മീഷനില്* രജിസ്റ്റര്* ചെയ്യണം. ആ പ്രൊസസ് തന്നെയാണ് ഇവിടെയും ചെയ്തത്. ഈ സിനിമയില്* എന്തായാലും പത്ത് പേരില്* കൂടുതല്* ആളുകള്* പ്രവര്*ത്തിക്കുന്നുണ്ടല്ലോ. പിന്നെ ചിത്രത്തിന്റെ കാസ്*റ് ക്രൂ മെമ്പേഴ്*സിനോടും ഇക്കാര്യം അറിയിച്ചിട്ടുണ്ട്', എന്നും ശ്രീജിത്ത് പറയുന്നു.
[/COLOR]
[COLOR=var(--arrow-c-mono2)]'പ്രത്യേകിച്ച് സിനിമയില്* സ്ത്രീകളായ അഭിനേതാക്കളോട് പ്രിസൈഡിങ്ങ് ഓഫീസര്* നേരിട്ട് കണ്ട് കാര്യങ്ങള്* സംസാരിച്ചിട്ടുണ്ട്. ഇത്രയും കാര്യങ്ങള്* ഞങ്ങള്* ചെയ്യുന്നുണ്ട്. ഇത് ആദ്യമായിട്ടാണ് ചെയ്യുന്നത് എന്നൊന്നും അറിയില്ല. ഞങ്ങള്*ക്ക് അത്തരത്തിലുള്ള ഒരു അവകാശവാദവും ഇല്ല. പിന്നെ ഇത് 2013ല്* നിലവില്* വന്ന പോഷ് ആക്റ്റിന്റെ ഭാഗമായി വന്ന നിയമമാണ്. അതെങ്ങനെയാണ് ചെയ്യാതിരിക്കുക,' എന്നാണ് ശ്രീജിത്ത് ചോദിക്കുന്നത്.
[/COLOR]
[COLOR=var(--arrow-c-mono2)]'ഞങ്ങള്* മൂന്ന് നിര്*മ്മാതാക്കളാണ് ഈ സിനിമയിലുള്ളത്. ഏകദേശം 20 വര്*ഷം കോര്*പ്പറേറ്റ് സ്ഥാപനങ്ങളില്* ജോലി ചെയ്തിട്ടുള്ളവരാണ്. ഇതെല്ലാം അവിടെ സ്വാഭാവികമായി നടക്കുന്ന കാര്യങ്ങളാണ്. 2013ല്* നിയമത്തില്* മാറ്റം വന്നപ്പോള്* അതിന്റേതായ മാറ്റങ്ങള്* വരുത്തി എന്നല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ല. ഞങ്ങള്* ആദ്യമായി നിര്*മ്മിക്കുന്ന ഒരു സിനിമ ആയതിനാല്* അതില്* കോര്*പ്പറേറ്റില്* നിന്ന് ചില കാര്യങ്ങള്* കൊണ്ട് വരണമെന്ന് ഞങ്ങള്*ക്ക് ഉണ്ടായിരുന്നു. അതില്* ഒന്ന് മാത്രമാണ് ഐ.സി.സി. അല്ലാതെ ഇത് വലിയ സംഭവമാകാന്* വേണ്ടി ചെയ്ത കാര്യമല്ല. പിന്നെ ഡബ്ല്യുസിസി പറയുന്നത് പോലെ ഐ.സി.സി ഏത് ജോലി സ്ഥലമായാലും വേണമെന്ന് കരുതുന്നവര്* തന്നെയാണ് ഞങ്ങളും. ഞങ്ങള്* നോക്കിക്കാണുന്ന മുംബൈയിലെ ചില പ്രൊഡക്ഷന്* ഹൗസുകള്* ഉണ്ട്. അവരെ പോലെ എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യണമെന്നാണ് ആഗ്രഹം. ഇത് ഒരു തുടക്കം മാത്രമാണ്,' എന്നും നിര്*മ്മാതാവ് ശ്രീജിത്ത് കൂട്ടിച്ചേര്*ത്തു.
[/COLOR]
[/COLOR]
[/COLOR]
[/COLOR]
Senna kunchako bobane vachu padmini ennoru film announce cheythirunallo ???
athu postponed cheytho ?