എനിക്ക് വളരെയധികം ഇഷ്ടമുള്ള ഒരു സംവിധായകനും എഴുത്തുകാരനും ഒന്നിക്കുന്ന സിനിമ എന്ന രീതിയിൽ വളരെയേറെ പ്രതീക്ഷ ഉണ്ടായിരുന്നു സിനിമ. പടത്തിലെ ട്രെയിലർ പ്രതീക്ഷ വീണ്ടും ഉയർത്തി. പക്ഷേ.... പടം ശരിക്കും നിരാശപ്പെടുത്തി. മാധ്യമ വിചാരണയും അനുബന്ധ നെറികേടുകൾ ഉടെ കഥയുമാണ് സിനിമ. മംഗളം ടിവി V/S മിനിസ്റ്റർ വി കെ ശശീന്ദ്രൻ കൺട്രോവേഴ്*സി ബേസ്ചെ യ്താണ് കഥ ഡെവലപ്പ് ചെയ്തിരിക്കുന്നത്. അവസാന ഏകദേശം മുക്കാൽ മണിക്കൂറോളം കോർട്ട് റൂം ഡ്രാമയും ആണ്. കഥ പറച്ചിൽ മൊത്തത്തിൽ നല്ല ഇഴച്ചിൽ ആണ്. ആർ ഉണ്ണി ആണ്ഇ ത് എഴുതിയേക്കുന്നത് എന്ന് വിശ്വസിക്കാൻ പ്രയാസം. ആഷിഖ് അബു പിന്നെ ഇടയ്ക്കിടയ്ക്ക് ചവറുകൾ തരുന്നതു കൊണ്ട് അത്ര വിശ്വസനീയമല്ല.
ടോവിനോയുടെ അടുത്തിറങ്ങിയ ചിത്രങ്ങൾ എല്ലാം എനിക്ക് വളരെ ഇഷ്ടപ്പെട്ടിരുന്നു പുള്ളിയുടെ കഥാപാത്രങ്ങൾ, പ്രത്യേകിച്ച് കളയും കാണാകാനെയും. വില്ലൻ പരിവേഷമുള്ള നായകകഥാപാത്രം പുള്ളിക്ക് നന്നായി ഇണങ്ങുന്ന ആയി തോന്നിയിട്ടുണ്ട്. ഇതിൽ പക്ഷെ എന്തോ അത്ര ശരിയായിട്ടില്ല. ബോഡി സ്റ്റിഫും ഇമോഷണൽ ആർട്ടിഫിഷ്യൽ ആയി തോന്നി. അന്ന് ബിന് അങ്ങനെ വലുതായി ചെയ്യാൻ ഒന്നുമില്ല.
ബാഗ്രൗണ്ട് മ്യൂസിക് അത്ര ഇമ്പ്രെസ്സീവ് ആയി തോന്നിയില്ല.
പടത്തിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഇന്ദ്രൻസിനെ മജിസ്ട്രേറ്റ് ക്യാരക്ടർ മാധ്യമങ്ങൾക്ക്* കെoട്ടുന്ന ഡയലോഗ് ആണ്.
രണ്ടരമണിക്കൂർ സാമാന്യം ഭേദപ്പെട്ട രീതിയിൽ ബോറടിപ്പിക്കുന്ന ഒരു സിനിമ.