thnks GK..
ഭീഷ്മപർവ്വം
ഞാനും കണ്ടു ഭീഷ്മപർവം കോഴിക്കോട് ആശിർവാദ് തീയേറ്ററിൽ നിന്ന്.
ക്വാളിറ്റി ഉള്ള ഉൽപ്പന്നം വിപണിയിൽ ഇറക്കിയാലും. അതിന്റെ വിജയം നിർണയിക്കുന്നത് മാർക്കറ്റിംഗ് ആണ്. ഇത്തവണ അത് അമൽ നീരദ് കറക്റ്റ് ആയി ഫോളോ ചെയ്യുന്നുണ്ട്. ഫസ്റ്റ് വന്ന ടീസർ അതിനു പിന്നാലെ വന്ന് ട്രെയിലർ പടത്തിൻറെ ഏകദേശരൂപം പ്രേക്ഷകനു നല്കുന്നുണ്ട്. അതുകൊണ്ടു തന്നെ ട്രെയിലർ കണ്ടു പോയവർക്ക് അവർ ആഗ്രഹിച്ച സംഭവം കിട്ടുന്നുണ്ട്.
ഗോഡ്ഫാദർ എന്ന ഹോളിവുഡ് ചിത്രത്തിന്റെ മലയാളം വേർഷൻ. പിന്നെ മഹാഭാരതത്തിലെ ഒരു ചെറിയ ഭാഗം അമലിന്റെ interpretation..
ഇതിനുമുമ്പും ഗോഡ്ഫാദർ inspired ആയി മലയാളം മൂവീസ് ഇറങ്ങിയിട്ടുണ്ട്. ഉദാഹരണത്തിന് ഷാജി കൈലാസ് ചിത്രം ഡോൺ, സിംഹാസനം തുടങ്ങിയവ..
അതൊന്നും ബോക്സോഫീസിൽ ചലനം സൃഷ്ടിക്കാതെ കടന്ന് പോയി. ഇവിടെയാണ് അമൽ നീരദ് എന്ന ഡയറക്ടർ വ്യത്യസ്തനാക്കുന്നതും വിജയം കൈവരിക്കുന്നതും..
എന്തുകൊണ്ട് ഭീഷ്മപർവ്വം കാണണം
Positives
1.മമ്മൂട്ടിയുടെ എനർജറ്റിക് പെർഫോമൻസ്. ഈ പ്രായത്തിലും അഭിനയത്തോടുള്ള അഭിനിവേശം പറയാതെ വയ്യ. ഇങ്ങനെയുള്ള റോള്* മമ്മൂട്ടിക്ക അഭിനയിച്ചു പ്രതിഫലിക്കാൻ കഴിയൂ. ക്ലാസ് ആൻഡ് മാസ്സ്. ഡയലോഗ് ഡെലിവറി ഒരു രക്ഷയുമില്ല. ജോസഫ് അലക്സ്, ബലറാം, ജികെ ബിലാൽ എന്ന കഥാപാത്രങ്ങളോട് ചേർത്തുവയ്ക്കാൻ മറ്റൊരു പേര് കൂടി മൈക്കിൾ..
2. അമൽ നീരദ് ഡയറക്ഷൻ.. മേക്കിങ് ഒരു രക്ഷയുമില്ല. മനോഹരമായിട്ടാണ് എടുത്തിരിക്കുന്നത്.
സ്ക്രീനിൽ നിന്ന് കണ്ണെടുക്കാൻ തോന്നില്ല. ഒരു ബ്ലാക്ക് ടീ ഉണ്ടാക്കുന്ന സീൻ പോലും മനോഹരമായിട്ടാണ് എടുത്തത് പിന്നെ ലോങ്ഷോട്ട്സ്..അമലിനെ ചിത്രങ്ങളിൽ ഒന്നാമൻ
3. മ്യൂസിക് ആൻഡ് ബാഗ്രൗണ്ട് സ്കോർ. ഇതിലെ പാട്ടുകളും ബാഗ്രൗണ്ട് മ്യൂസിക് ശരിക്കും തകർത്തു തീയറ്ററിൽ നിന്നുതന്നെ ആസ്വദിക്കുക
4. Performances : ഈ ഈ സിനിമയിലെ എല്ലാവരും മത്സരിച്ചു അഭിനയിച്ചിരിക്കുന്നു. മമ്മൂട്ടി കഴിഞ്ഞാൽ പിന്നെ ഷൈൻ ചാക്കോ സൗബിൻ എന്നവർ മുൻപന്തിയിൽ നിൽക്കുന്നു. ഷൈനിന്റെ കരിയർ ബെസ്റ്റ് മൂവി എന്ന് തന്നെ പറയാം.
5. കഥ തിരക്കഥ..പൊതുവേ അമൽ നീരദ് കഥയുടെ കാര്യത്തിൽ കാര്യമായ ശ്രദ്ധ പുലർത്താറില്ല പക്ഷേ ഇത്തവണ ചെറിയ മാറ്റം വന്നിട്ടുണ്ട്.. എല്ലാ കഥാപാത്രങ്ങൾക്കും ഒരു ഐഡന്റിറ്റി ഉണ്ട് അതുപോലെ എല്ലാവർക്കും പെർഫോം ചെയ്യാനുള്ള ഒരു space മൂവിയിൽ ഉണ്ട്. മൈക്കിൾ എന്ന കഥാപാത്രം ഇല്ലാത്ത സീനിലും ആ കഥാപാത്രത്തിന്റെ പ്രസൻസ് പ്രേക്ഷകന് ഫീൽ ചെയ്യിപ്പിക്കുന്നുണ്ട്. പേരുമാത്രം പരാമർശിക്കുന്ന ചില കഥാപാത്രങ്ങളുണ്ട് അലിക്ക പൈലി ചേട്ടായി ഭ്രാന്തൻ കുരിയച്ചൻ. ഈ കഥാപാത്രങ്ങളോട് പോലും പ്രേക്ഷകൻ ഒരു അടുപ്പം തോന്നുന്നുണ്ട്.. എന്തായാലും കഥ എഴുതിയ പയ്യന് ഭാവിയുണ്ട്.
ക്ലാസ്സ് ആയിട്ട് പടം തുടങ്ങിയിട്ട് ഉണ്ടെങ്കിൽ അത് മാസ്സ് ആയിട്ട് അവസാനിപ്പിക്കാനും അമൽ നീരദിന് അറിയാം എന്ന് അദ്ദേഹം തെളിയിച്ചു
എന്തായാലും സോഷ്യൽ മീഡിയ പടം ഏറ്റെടുത്തു. അതാണ് ഈ കാണുന്ന ജന തിരക്കും.. കൊറോണ ഭീതി നിലനിൽക്കുന്ന ഈ കാലത്തും ഈ പടത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം തിയേറ്ററുകാർക്ക് പുതുജീവൻ നൽകും.
My Rating 4.5 out of 5
ഈ സിനിമ കണ്ടിട്ടില്ലെങ്കിൽ മലയാളത്തിലെ ഏറ്റവും സ്റ്റൈലിഷ് ആയ മൂവി നിങ്ങൾ കണ്ടിട്ടില്ല
ഈയടുത്ത കാലത്തൊന്നും തീയേറ്ററിൽ നിന്ന് ഇത്ര thrill അടിപ്പിച്ച മൂവി കണ്ടിട്ടില്ല
Sent from my ONEPLUS A3003 using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
Thanks for the review
Let The Carnage Begin
Thanks GK
Sent from my SM-G981B using Tapatalk