Page 1 of 2 12 LastLast
Results 1 to 10 of 14

Thread: ഭീഷ്മ: ക്ലാസിക്!

  1. #1

    Default ഭീഷ്മ: ക്ലാസിക്!


    ഭീഷ്മപർവം...

    A perfect mix of Class and Mass..!

    ഇതിഹാസം ആയ മഹാഭാരതത്തിന്റെയും, ഹോളിവുഡ്ക്ലാസിക് ഗോഡ്ഫാതറിന്റെയും ഒക്കെ ക്ലാസ് കടം കൊണ്ട ഒരു കിടിലൻ മലയാള സിനിമ..

    മഹാഭാരതത്തിലെ ഭീഷ്മരുടെ കഥ പറയുന്ന അധ്യായം ആയ ഭീഷ്മപർവം എന്ന ടൈറ്റിൽ വന്നപ്പോൾ തന്നെ കഥയും കഥാ പരിസരവും ഊഹിക്കാം ആയിരുന്നു. അധികാരത്തിനും പണത്തിനും വേണ്ടി പോരാടുന്ന ജ്യേഷ്ഠനുജ പുത്രന്മാരായ കൗരവ പാണ്ഡവ പോരാട്ടവും, അവർക്കിടയിൽ തല ഉയർത്തി നിൽക്കുന്ന ഭീഷ്മപിതാമഹനും വളരെ സമർത്ഥമായി ഒരു ന്യൂ ജൻ ആക്ഷൻ മൂവിക്കു പറ്റിയ തരത്തിൽ തിരക്കഥ ആയി, ചടുലവും കുറിയതുമായ സംഭാഷണങ്ങളോടെ ഒരുക്കിയിരിക്കുന്നു. അവർ മാത്രല്ല ഭീഷ്മർരോടുള്ള അടങ്ങാത്ത പ്രതികാരവുമായി ജീവിക്കുന്ന ആംബയും, ഭീഷ്മരെ കൊല്ലാൻ വേണ്ടി മാത്രം ജന്മം എടുത്ത ശിഖണ്ഡിയും, തമ്മിൽ അടിപ്പിക്കാൻ വരുന്ന ശകുനിയും, ഗാന്ധാരിയും, ധൃതരാഷ്ട്രരും, കുന്തിയും എല്ലാം വ്യത്യസ്ത രൂപ ഭാവ തലങ്ങളിൽ, പ്രത്യക്ഷത്തിൽ അറിയാതെ കഥയിൽ പറിച്ചു നട്ടു വന്നു ചേർന്നു പോകുന്നത് കൗതുക കരമാണ്. ആ കഥാപാത്രങ്ങൾക്കെല്ലാം ജീവനും ആത്മാവും ഇതുപോലൊരു സ്റ്റൈലിഷ് ആക്ഷൻ പടത്തിൽ കണ്ടെത്താൻ കഴിയുന്നു എന്നതും പ്രത്യേകതയാണ്.. ( മറുപക്ഷം ചേരുന്ന ഒരു കർണൻ കഥാപാത്രം കൂടി ഉണ്ടായിരുന്നെങ്കിൽ കൂടുതൽ നന്നായേനെ)

    ഒരു തട്ടു പൊളിപ്പൻ ആക്ഷൻ സിനിമയിൽ തച്ചു തകർത്തു ജയ് വിളി നടത്തി dialogue അടിച്ചു പോകുന്ന ക്ലീഷെ നായകനിൽ നിന്നു വേറിട്ടു ശരശയ്യയിൽ വീണു പോകുന്ന ഭീഷ്മർ dialogue ,ലൂടെയും മറ്റും കാണിക്കുന്ന വ്യത്യസ്തമായ ഒരു heroism ഉണ്ട്.. അതു തന്നെയാണ് ഈ സിനിമയുടെ ക്ലൈമാക്സ് വ്യത്യസ്തമാക്കുന്നത്. അതുകൊണ്ടു തന്നെയാണ് climax നെ പറ്റി ഇതെത്ര കണ്ടിരിക്കുന്നു എന്നു ആരും പറയാത്തത്.

    എല്ലാ സീനിലും മമ്മൂട്ടി ഇല്ലെങ്കിലും എല്ലാ സീനിലും മമ്മൂട്ടിയുടെ ശക്തമായ സാന്നിധ്യം അനുഭവപ്പെടുന്നുണ്ട് എന്നത് മറ്റൊരു പ്രത്യേകത. കഴിഞ്ഞ 10-12 വർഷങ്ങളിൽ മമ്മൂട്ടിക്ക് കിട്ടാത്ത ഒരു കിടിലൻ കഥാപാത്രം, ബിലാലിന്റെയോ മമമ്മൂട്ടിയുടെ ഇതിനു മുൻപ് ചെയത 400ൽ പരം കഥാപാത്രങ്ങളുടെയോ shade ഇല്ലാതെ എത്ര ഈസി ആയി , ഗംഭീരമായി ചെയ്തിരിക്കുന്നു..ഇനിയും എന്തൊക്കെ ഈ നടനിൽ നിന്നു വരാൻ ഇരിക്കുന്നു എന്ന്* മൈക്കൾ വിളിച്ചു പറയുന്നുണ്ട്.

    സൗബിൻ, shyn ടോം, ദിലീഷ് പോത്തൻ തൊട്ട്, mychael ന്റെ കണക്കു എഴുതാൻ ഇരിക്കുന്ന കഥാപാത്രം വരെ വ്യക്തതയും വ്യക്തിത്വവും ഉള്ളവർ ആയിരുന്നു. എല്ലാവരും കസറി.

    കഥയിലെ യഥാർത്ഥ വില്ലന്മാരായ നെടുമുടി വേണു/kpac ലളിത വരെ രണ്ടോ മൂന്നോ സീനുകളിൽ മാത്രം ആണുള്ളത്. പക്ഷെ ചെറിയ dialogue കളിലൂടെ അവർ ഉണ്ടാക്കുന്ന പഞ്ച് എത്ര വലുതാണ്. മറിച്ചുപോയ legends എന്ന നിലയ്ക്ക് , എന്നിട്ടും നമുക്ക് അവരെ വെറുക്കാൻ തോന്നില്ല എന്നതാണ് ഒരു പോരായ്മ!

    കഥാപാത്രങ്ങളുടെ Characterisation, അവതരണം, കുറുകിയ സംഭാഷണങ്ങൾ, ബിജിഎം, ഫോട്ടോഗ്രാഫി, ആക്ഷൻ, ഷോട്*സ് എല്ലാം ചേരുന്ന അതിന്റെ ആ ഒരു making.. എല്ലാറ്റിലും ഒരു ഇന്റർനാഷണൽ സ്റ്റാൻഡേർഡ്...!

    BigB പോലെ, ഒരു പക്ഷെ അതിനും മേലെ, സ്റ്റൈലിഷ് ആക്ഷൻ ഫാമിലി ഡ്രാമയുടെ benchmark ആയി അടയാളപ്പെടുത്തി കാലം ചർച്ച ചെയ്യാൻ പോകുന്ന ഒരു ഗംഭീര ചിത്രം..!

    ഹോളിവുഡിന് ഗോഡ്ഫാദർ എന്താണോ അതു പോലൊരു സ്ഥാനം മലയാള സിനിമക്ക് ഈ ഭീഷ്മ നേടിയെടുക്കും..

    Verdict: ക്ലാസിക്!
    Last edited by Raja Sha; 03-06-2022 at 12:40 AM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Rajamaanikyam's Avatar
    Join Date
    Jul 2016
    Location
    Melbourne
    Posts
    8,185

    Default

    Thanks bhai...

  4. #3
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,402

    Default

    Wonderful review

  5. #4

    Default

    thank you .....

  6. #5

    Default

    Thanks for the responses..

  7. #6

    Default

    >> BigB പോലെ, ഒരു പക്ഷെ അതിനും മേലെ, സ്റ്റൈലിഷ് ആക്ഷൻ ഫാമിലി ഡ്രാമയുടെ benchmark ആയി അടയാളപ്പെടുത്തി കാലം ചർച്ച ചെയ്യാൻ പോകുന്ന ഒരു ഗംഭീര ചിത്രം..!

    >> ഹോളിവുഡിന് ഗോഡ്ഫാദർ എന്താണോ അതു പോലൊരു സ്ഥാനം മലയാള സിനിമക്ക് ഈ ഭീഷ്മ നേടിയെടുക്കും..

    >> Verdict: ക്ലാസിക്!

    Agree 💯

    Kidilan review bro 🔥❤️

  8. #7
    FK Raja noonu's Avatar
    Join Date
    Oct 2009
    Location
    prague,queen of European city
    Posts
    18,010

    Default

    Thank you .........

    Justice delayed is Justice denied

  9. #8

    Default

    Quote Originally Posted by noonu View Post
    Thank you .........
    Thanks........

  10. #9

    Default

    Quote Originally Posted by classic View Post
    >> BigB പോലെ, ഒരു പക്ഷെ അതിനും മേലെ, സ്റ്റൈലിഷ് ആക്ഷൻ ഫാമിലി ഡ്രാമയുടെ benchmark ആയി അടയാളപ്പെടുത്തി കാലം ചർച്ച ചെയ്യാൻ പോകുന്ന ഒരു ഗംഭീര ചിത്രം..!

    >> ഹോളിവുഡിന് ഗോഡ്ഫാദർ എന്താണോ അതു പോലൊരു സ്ഥാനം മലയാള സിനിമക്ക് ഈ ഭീഷ്മ നേടിയെടുക്കും..

    >> Verdict: ക്ലാസിക്!

    Agree 💯

    Kidilan review bro 🔥❤️
    Thanks for your good words...

    ഇതിലെ യഥാർത്ഥ വില്ലത്തി kpac ലളിതയാണ്. മഹാഭാരതത്തിൽ തന്നെ തിരസ്കരിച്ചതിനാൽ ഭീഷ്മർരോടുള്ള അടങ്ങാത്ത പ്രതികാരവുമായി, അങ്ങേരെ കൊല്ലാൻ തപസ് ചെയ്ത് ജന്മം ഹോമിച്ചു ശിഖണ്ഡിക്കു ഉയിരു കൊടുക്കുന്ന അമ്പ എന്ന കഥാപാത്രത്തിനെ ഭംഗിയായി ആ വേഷത്തിലൂടെ place ചെയ്തിരിക്കുന്നത് ക്ലാസ് ആണ്. സുദേവ് നായർ വെറും ശിഖണ്ഡി മാത്രമാണ്. ശിഖണ്ഡിയെ മുൻ നിർത്തി ബാക്കിയുള്ളവർ പോരാടുന്നു എന്നു മാത്രം. ഇവിടെ പക്ഷെ കൗരവർ ആണ് ശിഖണ്ഡിയെ ഉപയോഗിക്കുന്നത് എന്ന വ്യത്യാസം ഉണ്ട്

  11. #10
    Dhushperu Raman Balram's Avatar
    Join Date
    Nov 2005
    Location
    0101010010
    Posts
    56,666

    Default

    thank you.. good review.. !

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •