Thanks for the review 👌🏻
മുക്കം റോസ്
2:45 pm
23/07/22
മലയൻ കുഞ്ഞ് കണ്ടു.
കോഴിക്കോട്ടെ ഏറ്റവും മികച്ച തീയറ്റർ ആയി ഞാൻ വിലയിരുത്തുന്ന മുക്കം റോസിൽ നിന്ന്... Dolby നേരിട്ട് ഇറക്കുന്ന SLS സ്പീക്കർ സ്ഥാപിച്ചിട്ടുള്ള കിടിലോൽ കിടിലൻ സൗണ്ട് എഫ്ഫക്റ്റ് നൽകുന്ന ഗംഭീര തീയേറ്റർ.
തീയറ്റർ ദാരിദ്ര്യം എന്ന നാണക്കേട് തലയിലേറ്റി നടക്കുന്ന കോഴിക്കോടിന് ആകെ ഒരു ആശ്വാസം ഇതുപോലെ ടൗണിൽ നിന്ന് മാറി കിടക്കുന്ന തിയേറ്ററുകളാണ്.
അപ്പൊ പടത്തിലേക്ക് വന്നാൽ ടെക്നിക്കൽ പെർഫെക്ഷന്റെ അയ്യരുകളിയാണ് സിനിമ. ഈ പടം ഒരു മോശം സൗണ്ട് ഉള്ള തീയറ്ററിൽ നിന്ന് നിങ്ങൾ കണ്ടാൽ അതിലും ഭേദം കാണാതിരിക്കുന്നതാണ് കാരണം ശബ്ദം എന്നാൽ അത്ര പ്രാധാന്യമുള്ളതാണ് സിനിമയിൽ.
മൃഗങ്ങൾ കരയുന്ന ശബ്ദം, ഇടി,മഴ അങ്ങനെയെല്ലാം നമുക്ക് ചുറ്റും അനുഭവിച്ചറിയാം. പ്രകൃതിയിലേക്ക് ഇറങ്ങിയ ഫീൽ
മഹേഷ് നാരായണൻ അസോസിയേറ്റ് ചെയ്യുന്ന എല്ലാ സിനിമകൾക്കും ഉള്ള വമ്പൻ ടെക്നിക്കൽ പെർഫെക്ഷൻ അതിന്റെ ഏറ്റവും ഉന്നതിയിൽ തന്നെ ഈ സിനിമയിൽ ഉണ്ട്.
പിന്നെ എടുത്തു പറയേണ്ട മറ്റൊരു ഘടകം ഇന്ത്യൻ സിനിമയുടെ അഭിമാനമായ റഹ്മാന്റെ അസാധ്യ ബിജിഎം വർക്കാണ്. BGM mix and mastering നു ഒപ്പം കിടിലൻ ഡോൾബേ മിക്സ് കൂടി ആയപ്പോൾ വല്ലാത്ത ഒരു അനുഭവമായിരുന്നു.
സിനിമയിലേക്ക് വന്നാൽ ആദ്യദിനം തന്നെ കേട്ട് നെഗറ്റീവ് റിവ്യൂകളിൽ പ്രധാനം സിനിമയിലെ സർവൈവൽ പാർട്ട് പോരാ എന്നാണ് അതുകൊണ്ടുതന്നെ മൈൻഡ് സെറ്റ് ആക്കിയാണ് സിനിമയ്ക്ക് പോയത്..
പക്ഷേ സിനിമ കണ്ടപ്പോൾ കിട്ടിയതും മറ്റൊരു വീക്ഷണമാണ്.
ഇതൊരു സർവൈവൽ ത്രില്ലർ എന്ന ഗണത്തിൽ പെടുത്തി ത്രില്ല് മാത്രം പ്രതീക്ഷിക്കാവുന്ന സിനിമ ആയിട്ടല്ല എനിക്ക് അനുഭവപ്പെട്ടത്. ആ ഭാഗം വളരെ മികച്ചു നിന്നെങ്കിലും സിനിമയിലൂടെ സംവിധായകൻ പറയാൻ ശ്രമിക്കുന്നത് ഹ്യൂമൻ ഇമോഷൻസിനെ പറ്റിയാണ്.
സിനിമയുടെ തുടക്കം തൊട്ട് തന്നെ ഫഹദ് ന്റെ ജീവിതം മറ്റുള്ളവർ പറഞ്ഞു ചെറിയ ഫ്ലാഷ് ബാക്ക് ലൂടെയും എല്ലാം പ്രേക്ഷകരുടെ മുമ്പിലേക്ക് എത്തുന്നുണ്ട്. അതിലൂടെ സൃഷ്ടിച്ചെടുത്ത ഒരു ഇമോഷന്റെ highly satisfying ആയൊരു സമാപ്തിയാണ് സിനിമയുടെ 2nd half and climax!!
ഒരു സംഭവം ഒരു വ്യക്തിയുടെ കാഴ്ചപ്പാടുകളെ എങ്ങനെ മാറ്റുന്നു, ഉള്ളിൽ അകപ്പെട്ടുപോയ സ്നേഹം എന്ന വികാരത്തെ ആ സംഭവത്തിലൂടെ ഉരുൾ പൊട്ടിയൊലിക്കുന്ന പോലെ ഒലിച്ച് വരുന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം മലയൻ കുഞ്ഞ് .
Verfict - A highly satisfying technically brilliant emotional drama🔥
Sponsored Links ::::::::::::::::::::Remove adverts | |