
Originally Posted by
Raja Sha
24.7.22
Changancheri അഭിനയ
മാറ്റിനി
ബാൽക്കണി ഫുൾ
First ക്ലാസ്. 60%
മികച്ചൊരു തിയേറ്റർ experience എന്നു നിസ്സംശയം പറയാം.
മഹേഷ് നാരായൺ പണി അറിയാവുന്ന ഡയറക്ടർ ആണെന്ന് വീണ്ടും തെളിയിക്കുന്നു.
ഇന്റർവെൽ കഴിഞ്ഞാൽ ക്ലൈമാക്സ് വരെ ഫഹദിന്റെ പൊന്നീ... എന്ന വിളിയും, റഹ്മാൻ പശ്ചാത്തല സംഗീതവും അല്ലാതെ വേറെ ഒരു dialogue പോലും ഇല്ലാതെ നമ്മെ പിടിച്ചിരുത്തുന്നു എന്നത് പുള്ളിയുടെ കഴിവ് തന്നെ...
ആ ഇമോഷൻസ് എല്ലാം നന്നായി നമ്മളിലേക്കു പകരുന്നുണ്ട്.ഫഹദിന് പിന്നെ ഇതൊക്കെ സിംപിൾ ആണ്.Ott യിൽ കണ്ടാൽ ഒരു പക്ഷെ ഈ അനുഭവം കിട്ടിയെന്നു വരില്ല. അതുകൊണ്ട് നല്ല സൗണ്ട് എഫക്ടസ് ഉള്ള തീയേറ്ററിൽ തന്നെ കാണാൻ ശ്രമിക്കുക.
കഥ, തിരക്കഥ, സംഭാഷണങ്ങൾക്കു പ്രാധാന്യം ഇല്ല എന്നത് ശരി തന്നെ..പക്ഷെ , എന്നിട്ടും ഒരു സിനിമാറ്റിക് impact ഉണ്ടായി എന്നതാണ് എന്റെ പക്ഷം.
അതാണ് സംവിധായക മികവ് ആയി തോന്നിയതും..
Spoiler alert...
അച്ഛനും, പെങ്ങളും നഷ്ടപ്പെട്ടു , അമ്മോയോടൊത്ത് ഒരു പരിക്കൻ ഒറ്റയാൻ ജീവിതം നയിക്കുന്ന നായകൻ, ഒടുവിൽ അതുപോലെ പ്രകൃതിയുടെ വിളയാട്ടത്തിൽ എല്ലാം നഷ്ടപ്പെടുന്ന ഒരു കുട്ടിയുമായി താദാത്മ്യം പ്രാപിക്കുന്നു എന്നതിൽ ആണ് സിനിമയുടെ ഇമോഷണൽ connection..
ജീവിത കാലത്ത് irritation ഉണ്ടാക്കുന്ന കുഞ്ഞിന്റെ കരച്ചിൽ, അതിജീവന പോരാട്ടത്തിന്റെ കാലത്ത് ആശയും ആവേശവും ആയി മാറുന്ന വൈരുധ്യവും അങ്ങനെ സംഭവിക്കുന്നതാണ്..
ആദ്യം കേട്ടപ്പോൾ ഇതെന്തു പാട്ട് എന്നു തോന്നിയ റഹ്മന്റെ പാട്ടുമായും ലൗ ആയിപ്പോയി സിനിമ കണ്ടു കഴിഞ്ഞപ്പോൾ.. അദ്ദേഹം എന്തു കൊണ്ടാണ് സിനിമയിൽ പശ്ചാത്തല സംഗീതത്തിന്റെ ചക്രവർത്തി ആകുന്നത് എന്നു ഈ സിനിമ ഒന്നുകൂടി അടിവരയിടുന്നുണ്ട്. പ്രത്യേകിച്ചു 2nd half ഇൽ.