Sponsored Links ::::::::::::::::::::Remove adverts | |
Ithu hit aayi ennu vechu avanu full credit onnum kittilla. Meera Jasminete mikka padangalum hit aayirunnu. Ennittu enthayi ? Complete field out aayi.
Ethra padangal hit aayalum ahankaram thalakku pidikkunnavare aarum cast cheyyilla pinneed.
Kaasu kodukkathe abhinayikkanam ennu parayunnathum thettanu. So avante bhaagam koodi kekkanam
2018 movie -Pride of Mollywood.
// പണ്ടൊക്കെ നായികമാർക്കൊപ്പം എത്തിയിരുന്ന അച്ഛന്മാരായിരുന്നു സിനിമ സെറ്റിലെ സ്ഥിരം തലവേദനകളായി മാറിയിരുന്നത്. അതേരീതി ഇപ്പോൾ ഷെയിൻ നിഗമിന്റെ ഉമ്മച്ചി ഏറ്റെടുത്തിരിക്കുന്നു എന്നാണ് സിനിമാമേഖലയിൽ ഉള്ളവർ പറയുന്നത്.
ഉമ്മച്ചി ഷെയിനിനെ അനാവശ്യമായി കണ്ട്രോൾ ചെയ്ത് തലവേദന ഉണ്ടാക്കുന്നു എന്നാണ് സിനിമപ്രവർത്തകർ ഒരുപോലെ പരാതിപ്പെടുന്നത്.
പ്രതിസന്ധി ഘട്ടങ്ങളിൽ ഷെയിനിനെ ചേർത്തുപിടിച്ചൊരു സംവിധായകൻ ഉണ്ടായിരുന്നു. സജിത്ത് യഹിയ എന്നാണ് അദ്ദേഹത്തിന്റെ പേര്. ഷെയിനിനെ നായകനാക്കി ഒരു സിനിമ പ്ലാൻ ചെയ്തത് കാരണമാണ് ഇദ്ദേഹം ഷെയിനിനൊപ്പം സഞ്ചരിച്ചതും നിന്നതുമൊക്കെ. നേരത്തെ തന്നെ ബുക്ക്* ചെയ്തതുമാണ്.
എന്നാൽ ഷെയിനിന്റെ ഉമ്മച്ചി പൊടുന്നനെ നിലപാട് മാറ്റുന്നു. പ്രിയദർശന്റെ സിനിമയിലൊക്കെ വന്നതോടുകൂടി ഒരുകോടി രൂപ പ്രതിഫലം ആക്കാൻ പോകുന്നു എന്ന് ആവശ്യപ്പെടുന്നു. അതുമാത്രം പോരാ രശ്മിക മന്ദാനയെ നായികയാക്കണമെന്നും ആവശ്യപ്പെടുന്നു. ഒടുവിൽ ഷെയിൻ നിഗമിനെ മാറ്റി മറ്റൊരു നടനെ ഇറക്കി ഈ പ്രതിസന്ധിക്ക് പരിഹാരം കാണേണ്ടി വരുന്നു.
ഇപ്പോൾ എറണാകുളത്ത് മുളന്തുരുത്തിയിൽ rdx എന്നൊരു സിനിമയുടെ ഷൂട്ട്* നടക്കുന്നുണ്ട്. ഈ സിനിമയുടെ അണിയറപ്രവർത്തകർ പ്രത്യേകിച്ച് സംവിധായകൻ വലിയ സങ്കടത്തിലാണ്. ഷെയിൻ നിഗവും ഉമ്മച്ചിയും ഉണ്ടാക്കുന്ന തലവേദനകൾ കൊണ്ട് ഒരിഞ്ചു പോലും മുന്നോട്ടു പോകാൻ പറ്റാത്ത സാഹചര്യം ഉണ്ടാവുന്നു.
കഴിഞ്ഞ ദിവസം സെറ്റിലുണ്ടായത് ഞെട്ടിക്കുന്ന സംഭവങ്ങളാണ്. ഷെയിൻ നിഗവും ആന്റണി പെപ്പയും മറ്റൊരു നടനും കൂടി ഒരുമിച്ചു നടക്കുന്ന ഒരു രംഗമുണ്ട് സിനിമയിൽ. ആ നടപ്പുരംഗത്തിൽ നടുക്കായിരുന്നില്ല ഷെയിനിനെ പ്ലേസ് ചെയ്തിരുന്നത്. അതിനർത്ഥം അർഹമായ അംഗീകാരം കിട്ടുന്നില്ല എന്നാണ്. മുമ്പിൽ നിൽക്കണം നടുക്ക് നിൽക്കണം അൽപ്പം പിറകിലായി മറ്റു രണ്ടുപേർ നിൽക്കണം എന്ന് വാശി കാണിക്കുന്നു.
ഇതിന്റെ പേരിൽ അലമ്പാകുന്നു. സിനിമ ഷൂട്ടിംഗ് നിർത്തിവെയ്ക്കുന്നു. അതുവരെ ഷൂട്ട്* ചെയ്തത് മുഴുവൻ കാണിക്കണം എന്ന് ആവശ്യപ്പെടുന്നു. മറ്റൊരു നിവൃത്തിയുമില്ലാത്തതുകൊണ്ട് ഷൂട്ട്* ചെയ്തത് മുഴുവൻ ഷെയിൻ നിഗവും ഉമ്മച്ചിയും ഒരുമിച്ചിരുന്നു കാണുന്നു. ഒടുവിൽ അതിൽ തൃപ്തിയാകുന്നു. ഈ പ്രാധാന്യത്തിന് ഒരു കുറവും വരരുത്, ഇവിടെ താൻ തന്നെയായിരിക്കണം മുന്നിൽ നിൽക്കുന്നത്, മറ്റ് രണ്ടുപേർ തന്നെക്കാൾ വളരെ പിറകിലായിരിക്കണം ഈ കാര്യങ്ങളെല്ലാം എഴുതി തരണം.
എന്നുമാത്രമല്ല ഈ സിനിമയുടെ പ്രൊമോഷൻ, ഇതിന്റെ പോസ്റ്റർ തുടങ്ങിയ കാര്യങ്ങൾ താനും തന്റെ ഉമ്മച്ചിയും കൂടെ തീരുമാനിക്കും. അങ്ങനെ ചെയ്തില്ലെങ്കിൽ ഇനി സിനിമയുടെ ഷൂട്ടിംഗുമായി സഹകരിക്കില്ല. ഈ കാര്യങ്ങളെല്ലാം മുദ്രപത്രത്തിൽ എഴുതിതരണം.
സംവിധായകൻ നഹാസ് ആകെ വെപ്രാളത്തിലായി. ഷൂട്ടിംഗ് നിർത്തിവെച്ചു, തലവേദനയായി, പ്രശ്നമായി, സംവാദമായി. നിവൃത്തിക്കെട്ട് സംവിധായകനും ഫെഫ്ക്കയുടെ നേതാവുമായ b ഉണ്ണികൃഷ്ണനെ നഹാസ് വിളിക്കുന്നു. ഉണ്ണികൃഷ്ണൻ ഷൂട്ടിംഗ് സെറ്റിലെത്തുന്നു. സംഭവങ്ങൾ ചർച്ച ചെയ്യുന്നു. അതിരുകടന്ന സംഭാഷണമായിരുന്നു ഷെയിൻ നിഗമിന്റേത്.
സഹിക്കെട്ട ഉണ്ണികൃഷ്ണൻ പൊട്ടിത്തെറിച്ചു കൊണ്ട് ഷെയിൻ നിഗമിനെ നേരിടുന്നു. ഒരു കാരണവശാലും എഴുതിത്തരില്ല. ഒരു മുദ്രപ്പത്രവും വാങ്ങാൻ പോലും കൂട്ടാക്കുകയില്ല. ഈ സിനിമ അഭിനയിച്ചിരിക്കണം, ഈ സിനിമയുമായി മുന്നോട്ടു പോയിരിക്കണം, ഈ സിനിമയിൽ സംവിധായകനും നിർമ്മാതാവും ആണ് തീരുമാനിക്കുന്നത്, നായകൻ എന്ന നിലയിൽ നടന്റെ റോൾ മാത്രം കഴിഞ്ഞാൽ മതി. എന്തെങ്കിലും അലമ്പുണ്ടാക്കിയാൽ ഇനി ഒരു സിനിമയിലും ഫെഫ്ക്കയിലെ ഒരംഗവും സഹകരിക്കില്ല. ഒരു സിനിമയിലും അഭിനയിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകും എന്ന് പറഞ്ഞ് ഉണ്ണികൃഷ്ണൻ പൊട്ടിത്തെറിച്ചപ്പോഴാണ് ഷെയിൻ നിഗം ഒതുങ്ങുന്നത്.
എന്തായാലും ഉണ്ണികൃഷ്ണന്റെ വിരട്ട് ഏറ്റു, ഷെയിൻ നിഗം സിനിമ ഷൂട്ടിങ് തുടരാൻ തീരുമാനിച്ചു.
സംവിധായകൻ അടുത്തൊരു സുഹൃത്തിനോട് പറഞ്ഞത്. എല്ലാം സഹിക്കാം.... സിനിമയുടെ ഷൂട്ടിംഗ് സമയത്ത് കാമറയുടെ അടുത്തുവന്ന് നിന്ന് ഉമ്മച്ചിയും സഹോദരിയുമൊക്കെ പറയുന്ന പരിഹസിക്കൽ, പണിയറിഞ്ഞിട്ടാണോ ഇതിനിറങ്ങിയിരിക്കുന്നത്, ഷെയിൻ നിഗമിന്റെ വാല്യൂ നിങ്ങൾക്കറിയാമോ..... തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പരിഹസിക്കുന്നത് സഹിക്കാൻ കഴിയില്ല എന്നാണ് നഹാസ് അടുത്ത സുഹൃത്തുക്കളോട് പറയുന്നത്. //
Rashmika Mandannaye nayika aakanam polum . Chirikkan vayye.....![]()
2018 movie -Pride of Mollywood.