തല്ലുമാല
ഇനി പഴയതു പോലെ കൊമേർഷ്യൽ ചിത്രങ്ങൾക്ക് പുതിയ കഥകൾ അല്ലെങ്കിൽ തിരക്കഥകൾ നോക്കി ഇരിക്കുന്നതിൽ ഒരു അർത്ഥവും ഇല്ല മറിച്ചു നമ്മുടെ കയ്യിൽ ഉള്ള ചെറിയ ഒരു കഥയെ എങനെ ജനങലിലെക്കു പുതിയത് പോലെ അവതരിപ്പിക്കാം എന്നതിൽ ആണ് ഇനി വരാൻ ഇരിക്കുന്ന സിനിമകളുടെ വിജയം. അതിന്റെ ആദ്യ ചവിട്ടുപടിയാണ്* ഈ തല്ലുമാല.
തല്ലുമാല = ഖാലിദ് എന്ന് പറയാം കാരണം ഇതൊരു പൂർണ്ണമായ സംവിധായകന്റെ സിനിമയാണ്. ഈ സിനിമ രണ്ടു രീതിയിൽ അയാൾക്കു അവതരിപ്പിക്കാം ഒന്നുകിൽ പണ്ട് തൊട്ടേ നടക്കുന്ന ക്*ളീഷേ ആഖ്യാന ശൈലിയിലൂടെ മണവാളൻ വാസിം നെ പ്രേക്ഷകരിലേക്ക് ഇറക്കി വിടാം. അല്ലെങ്കിൽ മണവാളൻ വാസിമന്റെ ജീവിതം പല തരത്തിൽ പ്രേക്ഷകനുമായി സംവദിപ്പിക്കാം. അത് പക്ഷെ പ്രേക്ഷകനെ കുറച്ചു ചിന്തിപ്പിക്കുന്ന രീതിയിൽ ആയിരിക്കണം എന്ന് ഖാലിദ് നു നല്ല നിശ്ചയം ഉണ്ട്.
ആദ്യപകുതി ഒരു പക്ഷെ മലയാളത്തിൽ ഇന്നുവരെ വന്നതിൽ ഏറ്റവും കിടിലം നോൺ ലീനിയർ കൊമേർഷ്യൽ സിനിമ ആകും തല്ലുമാല. അത്രയ്ക്കും കിടിലം ആയി സിനിമ എവിടെ തുടങ്ങി എവിടെ അവസാനിക്കും എന്ന് ആദ്യത്തെ 2 സീനിൽ തന്നെ വ്യക്തമാണ്. പിന്നെ ഉള്ളതു അതിലേക്കു കണക്ട് ചെയ്യുന്ന ലിങ്ക്കൾ മാത്രം. ഇതു മനസിലാക്കാൻ സ്ക്രീൻ കണെടുക്കതെ ശ്രേധിച്ചു കാണേണ്ട ആവശ്യം ഒന്നുമില്ല വളരെ എളുപ്പം മനസ്സിലാക്കാവുന്ന കാര്യങ്ങൾ മാത്രമേ ചിത്രത്തിലുള്ളു.
ആകെ ചിത്രത്തിൽ മോശമായി തൊന്നിയതു "പാത്തു " എന്ന ഗാനം മാത്രമാണ്. ബാക്കി എല്ലാം അതി ഗംഭീരമായിത്തന്നെ ചെയ്തിട്ടുണ്ട്. തിയേറ്ററിൽ ഒരുപാടു ആളുകളുടെ ഇടയിൽ ഇരുന്നു കാണണം എന്നൊക്കെ ചുമ്മാ ഓരോരുത്തരുടെ വീക്ഷണം മാത്രമാണ്. നിങ്ങൾ തിയേറ്റർ നിന്ന് എങനെ കണ്ടാലും ഇഷ്ടമാകുന്ന ചിത്രം ആയിരിക്കും ഇതു. പുതിയൊരു രീതി കൂടി ആസ്വദിക്കാൻ നിങ്ങൾ തയ്യാറാണ് എങ്കിൽ. അങ്ങനെ പറയാൻ കാരണം ഇന്നലെ പടം കാണാൻ വന്ന കൂട്ടുകാരിൽ ഭൂരിഭാഗത്തിനും പടം ഇഷ്ടമായില്ല.
Rating - 4/5 (must watch in theaters)
Sent from my iPhone using Tapatalk