Thanks for the review
തല്ലുമാല ( A Ballad of Brawls) കണ്ടു. ഇത്തിരി ലേറ്റ് ആയാലും ഒരു റിവ്യൂ ഇടാം എന്ന് വച്ചു.
തീയേറ്റർ - ഇങ്ങു കാനഡയിലെ ഒരു തിയേറ്റർ - മുൻ നിരയിലെ സീറ്റുകൾ ഒഴിച്ച് ബാക്കി എല്ലാം ഫുൾ ആയിരുന്നു. 80-90% . ഒരു തിങ്കളാഴ്ച ഇങ്ങനെ ഒക്കുപേൻസി കണ്ടു ഞാൻ ഞെട്ടിപോയി.
The Goodഅടി , അടി അടിയോടടി - നല്ല ഒന്നൊന്നര തല്ലു.. നല്ല തീയറ്റർ എസ്പീരിയൻസ് ആയിരുന്നു. നന്നായി എന്ജോയ് ചെയ്തു. Kudos to the action choreographer
എഡിറ്റിങ്- നല്ല പുതുമയുള്ള ഒരു അപ്പ്രോച്.
Direction - വലിയ കഥയില്ലാത്ത ഒരു കഥ നോൺ ലീനിയർ ആയി പറയാൻ കുറച്ചു ടാലെന്റ്റ് വേണം. അത് ഇവിടെ ശരിക്കും കാണാം .
ആക്ടിങ്- ടോവിനോ നന്നായി ചെയ്തു. ഇടി, സ്റ്റൈൽ , ഡാൻസ് ( പുള്ളേടെ സ്ട്രോങ്ങ് ഏരിയ അല്ലാഞ്ഞിട്ടുകൂടി ). ഷൈൻ ടോം ഒരു രക്ഷയുമില്ലാർന്നു. ഈ പടം പക്ഷെ ലുക്മാന്റെ ബെസ്റ് എന്ന് പറയേണ്ടി വരും. നമ്മുക്കെല്ലാർക്കു ഉള്ള ആ ഒരു ഫ്രണ്ട് ആയി നന്നായി relate ചെയ്യാൻ പറ്റി.
Good cinematography as well.
The Averageകഥ - മേല്പറഞ്ഞതു പോലേ വലിയ കഥ ഒന്നുമല്ല. ഈ പടത്തിനു വലിയ കഥ ആവശ്യമുണ്ട് എന്നും തോന്നുന്നില്ല.
കല്യാണി - സ്പെഷ്യലായി ഒന്നും തോന്നിയില്ല. Neither Good or Bad.
The Badസോങ്ങുകൾ അത്ര പോരാ. ഇഷ്ടപെടുന്നവരുണ്ടാകാം. അതിൽ ഒരു പാട്ടു നന്നായി വെറുപ്പിച്ചു ( റാപ്). ഒന്നോ രണ്ടോ പാട്ടു കുറച്ചിട്ടു പടം 2 മണിക്കൂർ ആക്കിയിരുന്നെകിൽ ഒന്നൂടെ പൊരിച്ചേനെ.
Wrap upതീയേറ്ററിൽ ഇരുന്നു ആസ്വദിച്ച് കണ്ട ഒരു പടം. ടീവിയിൽ കണ്ടാൽ ഈ സുഖം കിട്ടില്ല എന്നെനിക്കു ഉറപ്പാണ്.
ഇനിയും കണ്ടില്ലെങ്കിൽ തീയേറ്ററിൽ പോയി തന്നെ കാണൂ.
Last edited by puttalu; 08-16-2022 at 10:29 PM.
Sponsored Links ::::::::::::::::::::Remove adverts | |