കുറിയേടത്ത് താത്രിയുടെ സ്മാർത്തവിചാരം
കുങ്കിച്ചിറയിലെ പ്രതിമ
പഴശിരാജയുടെ വീരയോദ്ധാക്കള്* കുളിച്ചുകയറി പടയ്ക്ക് പോയിരുന്ന കുങ്കിച്ചിറ. നീണ്ടുപരന്ന പുല്*മേടും, തടാകവും, കാടും നിറഞ്ഞ പ്രദേശമാണ് കുഞ്ഞോം എന്ന് മറ്റൊരു പേരുള്ള കുങ്കിച്ചിറ. വയനാടിലെ കല്*പ്പറ്റയില്* നിന്ന് 43 കിലോമീറ്റര്* അകലെയായാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്.
കേരളത്തിന്റെ ഇതിഹാസ വീരനായ തലയ്ക്കല്* ചന്തുവിന്റെ പിന്*മുറക്കാരാണ് കുങ്കിച്ചിറയിലെ കാവും പരിസരവും പരിപാലിക്കുന്നത്.
വിശാലമായ ചിറയുടെ നടുവിലായി സ്ഥിതി ചെയ്യുന്ന കുങ്കിയുടെ പ്രതിമയില്* നിന്നാണ് ചിറയ്ക്ക് കുങ്കിച്ചിറയെന്ന പേര് ലഭിച്ചത്. പഴശിയുടെ പടത്തലവനായിരുന്ന എടച്ചേന കുങ്കന്റെ സഹോദരിയായിരുന്നു കുങ്കി. അറബിക്കടലിലും ബംഗാള്* ഉള്*ക്കടലിലുമായി പതിക്കുന്ന രണ്ട് പുഴകളുടെ ഉത്ഭവ സ്ഥാനം കൂടിയാണിത്.
My ratings for last 5 Lalettan movies:
* 03/25 - Empuraan - 3/5
* 12/24 - Barroz - 2.8/5
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
* 01/23 - Alone - 2.5/5
കുറിയേടത്ത് താത്രിയുടെ സ്മാർത്തവിചാരം
My ratings for last 5 Lalettan movies:
* 03/25 - Empuraan - 3/5
* 12/24 - Barroz - 2.8/5
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
* 01/23 - Alone - 2.5/5
കരിക്കൻവില്ല കൊലപാതകം | വൃദ്ധ ദമ്പതികളെ കൊന്ന "മദ്രാസിലെ മോൻ" ആരായിരുന്നു?
Karikkanvilla murder is a criminal incident occurred at Meenthalakkara in Tiruvalla, in the south Indian state of Kerala in 1980. The murder was one of the criminal cases which drew considerable media and public interest in Kerala, which eventually led to the arrest and conviction of all the four accused.
My ratings for last 5 Lalettan movies:
* 03/25 - Empuraan - 3/5
* 12/24 - Barroz - 2.8/5
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
* 01/23 - Alone - 2.5/5
എല്ലാ കലകളുടേയും സങ്കലനം, തലമുറകളിലേക്കിറങ്ങിപ്പടർന്ന ലഹരി | തെയ്യക്കാലം -ഭാഗം 1
https://www.mathrubhumi.com/in-depth...e-up-1.8086553
മനസുകൊണ്ടും ശരീരംകൊണ്ടും തെയ്യത്തിനുവേണ്ടി സജ്ജമാക്കപ്പെടുന്ന നാളുകള്* | തെയ്യക്കാലം-02
https://www.mathrubhumi.com/in-depth...rala-1.8090249
തെയ്യമില്ലാ കാലങ്ങളിൽ തെയ്യം കലാകാരന്മാർ എന്ത് ചെയ്യും?| തെയ്യക്കാലം -03
https://www.mathrubhumi.com/in-depth...vies-1.8095133
തെയ്യങ്ങള്*ക്കും പറയാനുണ്ട് പുരാവൃത്തങ്ങള്* | തെയ്യക്കാലം-04
https://www.mathrubhumi.com/in-depth...yams-1.8095494
കാടുവെട്ടൂർ വല്ല്യ ഔപ്പൻ
![]()
My ratings for last 5 Lalettan movies:
* 03/25 - Empuraan - 3/5
* 12/24 - Barroz - 2.8/5
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
* 01/23 - Alone - 2.5/5
പതിനെട്ടാം നൂറ്റാണ്ടിലെ ഒരു വീട് (A home from 18th Century)
One of the oldest mud homes in Wayanad, Kerala, Rajagopalan’s Veedu (house) is an authentic example of the life of earth homes. It is 300-year-old, made using mud, bamboo, wood and straw – what is available in the surroundings. The spaces are well designed as needed, with a mud attic for drying of grains. So, if mud homes are correctly built and taken care, it can serve generations. Such practices can reduce the dependency on new resources for construction. Building with local materials is a very sustainable practice, which our ancestors have been practising for ages.
My ratings for last 5 Lalettan movies:
* 03/25 - Empuraan - 3/5
* 12/24 - Barroz - 2.8/5
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
* 01/23 - Alone - 2.5/5
ദാരിദ്ര്യത്തിലും രാജാവായി ആടിയവർ, ചെല്ലാനത്തെ,ചവിട്ടു നാടക കലാകാരന്മാരുടെ ജീവിതത്തിലൂടെ
തന്റെ കറുത്തുമെലിഞ്ഞ ദേഹത്ത് രാജാവിന്റേയും മറ്റും വേഷമണിയുമ്പോൾ ലഭിക്കുന്ന ആത്മവിശ്വാസത്തെക്കുറിച്ചും കഥാപാത്രമായി മാറുമ്പോഴുള്ള ആനന്ദത്തെക്കുറിച്ചും വാച്ചൻ ഉള്ളുതുറന്നു.
ഡോൾഫിൻ ആശാൻ:
കൊടുങ്ങല്ലൂരിനടുത്ത്, പെരിയാറിന്റെ കൈവഴിയിലെ ദ്വീപുകളിലൊന്നായ ഗോതുരുത്തിൽ, 2015ലെ ചുവടി ഫെസ്റ്റിൽവെച്ചാണ് ആദ്യമായി ചവിട്ടുനാടകം കാണുന്നത്. പുഴയോരത്തെ പള്ളിമൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരുന്നു അഞ്ചുദിവസത്തെ നാടകങ്ങൾ. യൂറോപ്യൻ ഓപ്പറകളെ ഓർമ്മിപ്പിക്കുന്ന വേഷങ്ങളും അസാമാന്യ മെയ്*വഴക്കത്തോടെയുള്ള ചടുലമായ ചുവടുകളും ചവിട്ടുനാടകത്തെ പുതിയ അനുഭവമാക്കി. പള്ളുരുത്തി സ്വദേശി സോമനാഥനാണ് ചമയത്തിനായി എല്ലാദിവസവും എത്തിയിരുന്നത്. അദ്ദേഹത്തിന്റെ മുന്നിലിരിക്കുന്നവർ കഥാപാത്രങ്ങളായി രൂപംമാറുന്നത് കൗതുകത്തോടെ നോക്കിനിന്നു. ആദ്യദിവസങ്ങളിലെ നാടകങ്ങൾ ഗോതുരുത്ത്, കൊച്ചി തുടങ്ങിയ ദേശക്കാരുടെതായിരുന്നു. ചമയത്തിനിടെ ചവിട്ടുനാടകത്തെപ്പറ്റി അദ്ദേഹം പലതും സംസാരിച്ചു. പഴയകാല ബാലെ കലാകാരനും ട്രൂപ്പിന്റെ ഉടമയുമായിരുന്ന അദ്ദേഹത്തിന്റെ ഓർമ്മകൾക്കൊപ്പം ചമയനേരങ്ങളിൽ ഞാൻ കൂട്ടുനിന്നു.
തെക്ക്, കൊച്ചിക്കപ്പുറത്ത് ചെല്ലാനം പരിസരത്തുനിന്നുള്ള ചവിട്ടുനാടകക്കാരുടെ വരവ് ഒരു ഉത്സവത്തിനെന്നപോലെയായിരുന്നു! കടലിലും കായലിലും പണിയെടുക്കുന്ന, ഉറച്ച ശരീരവും തുറന്ന പ്രകൃതവുമുള്ള തൊഴിലാളികൾ. അവരുമായി അടുപ്പത്തിലാവാൻ ഏറെ സമയമെടുത്തില്ല. ചെമ്മീൻകെട്ടിൽ പണിയെടുക്കുന്ന സിലോഷും മീൻവിൽപ്പനക്കാരൻ സേവിയറും പെയിന്റുപണിക്കാരൻ ക്ലീറ്റസും കൽപ്പണിക്കാരൻ വാച്ചനും കടലിൽ മത്സ്യബന്ധനത്തിനു പോകുന്ന ബോണിഫാസും സിനിമയുടെ തിരക്കിനിടയിലും ചവിട്ടുനാടകത്തിനായി സമയം കണ്ടെത്തിയ മോളി കണ്ണമാലിയുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. ചെല്ലാനം തീരത്തെ മത്സ്യത്തൊഴിലാളികളും കൂലിപ്പണിക്കാരും അരങ്ങിൽ രാജാക്കൻമാരായും യുദ്ധവീരന്മാരായും കാണികളെ അദ്ഭുതപ്പെടുത്തി.
അറുപതിനുമേലെ വയസ്സുള്ള മോളി കണ്ണമാലി രാജ്ഞിയായി വിസ്മയിപ്പിച്ചു. സവിശേഷതകൾ ഏറെയുണ്ടായിരുന്നു അവരുടെ അരങ്ങിന്. ദളിത് ക്രൈസ്തവരായ അവരുടെ അവതരണം മറ്റുള്ളവരുടെതിൽനിന്നു വ്യത്യസ്തമായി തമിഴിലായിരുന്നു. അരങ്ങിലെ അവരുടെ രംഗഭാഷയും ഭാവുകത്വവും മറ്റൊന്നായിരുന്നു.
ചരിത്രത്തിലൂടെ
പോർച്ചുഗീസ് അധിനിവേശകാലമായ 1617 നൂറ്റാണ്ടുകളിൽ കൊടുങ്ങല്ലൂർ, കൊച്ചി തുടങ്ങിയ തീരദേശത്ത് രൂപപ്പെട്ട കലാരൂപമാണ് ചവിട്ടുനാടകം. കേരളത്തിലെ ക്രിസ്തുമതവിശ്വാസികളെ ക്രൈസ്തവേതരകലകളിൽനിന്നു പിന്തിരിപ്പിക്കുന്നതിനും പരിധിവരെ മതപ്രചാരണം ലക്ഷ്യമാക്കിയും പോർച്ചുഗീസ് മിഷണറിമാർ നടത്തിയ ഇടപെടലാണ് ചവിട്ടുനാടകമായിമാറിയത്. കടലുമായി ബന്ധപ്പെട്ട ജീവിതം നയിക്കുന്ന ലത്തീൻ ക്രൈസ്തവരിലായിരുന്നു ഈ കലാരൂപം പ്രചരിച്ചത്. 17ാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടതെന്ന് കരുതുന്നതും തുടർച്ചയായ രണ്ടാഴ്ച രാത്രികളിൽ അവതരിപ്പിക്കാൻ തക്ക ദൈർഘ്യമേറിയതുമായ കാറൽസ് മാൻചരിതം ഉൾപ്പെടെ നിരവധി ചവിട്ടുനാടകങ്ങൾ തുടർന്ന് പ്രചരിക്കപ്പെട്ടു. പോർച്ചുഗീസ് ഓപ്പറയുടെയും കളരി, യക്ഷഗാനം, നാട്ടുവ, തെരുക്കൂത്ത് തുടങ്ങിയ തദ്ദേശീയകലാരൂപങ്ങളുടെയും സംയുക്തസ്വാധീനം ചവിട്ടുനാടകത്തിൽ പ്രകടമാണ്. വീരരസപ്രധാനമായ സംഗീതനൃത്തനാടകരീതിയാണ് മറ്റൊരു പ്രത്യേകത. യൂറോപ്പിലെ പുണ്യവാൻമാരുടെയും യുദ്ധവീരന്മാരുടെയും വീരഗാഥകൾ കേരളത്തിന്റെ തീരദേശജീവിതങ്ങളിലെ സാധാരണക്കാരിലെത്താൻ ചവിട്ടുനാടകം പ്രധാന കാരണമായി. കൊടുങ്ങല്ലൂരിനടുത്ത് ചാവക്കാട് മുതൽ കൊല്ലം വരെയുള്ള തീരദേശത്തെ, പ്രധാനമായും പോർച്ചുഗീസ് അധിനിവേശപ്രദേശങ്ങളിലായിരുന്നു ചവിട്ടുനാടകം ഏറെയും പ്രചരിച്ചത്. ഏകദേശം മുന്നൂറിലേറെ വർഷങ്ങൾക്കുമുൻപ് തമിഴ്*നാട്ടിലെ തെങ്കാശിയിൽനിന്നെത്തി കൊച്ചി, കൊടുങ്ങല്ലൂർ തുടങ്ങിയ നാടുകളിൽ പതിനേഴുവർഷത്തോളം തങ്ങിയെന്നു കരുതുന്ന തമിഴ് കവിയും പണ്ഡിതനുമായ ചിന്നത്തമ്പി അണ്ണാവിയാണ് ചവിട്ടുനാടകരചയിതാവ് എന്നനിലയിൽ പ്രധാനി. അദ്ദേഹത്തിന്റെതായുള്ള ഏക ശില്പമുള്ളതും എറണാകുളത്തെ ഗോതുരുത്തിലാണ്.
സ്വാതന്ത്ര്യാനന്തരകാലത്തെ കലാജീവിതങ്ങൾ
നൂറ്റാണ്ടുകൾ നീണ്ടുനിന്ന അധിനിവേശകാലത്തിനുശേഷം വൈദേശികർ രാജ്യം വിട്ടുപോയെങ്കിലും അവരുടെ സ്വാധീനത്താൽ രൂപപ്പെട്ട ചവിട്ടുനാടകം ഇവിടെ നിലനിന്നു. ആ കലാരൂപത്തെ ആത്മാവിനോടുചേർത്ത പലരും ഗോതുരുത്തിലും കൊച്ചിമുതൽ ആലപ്പുഴവരെയുള്ള തീരദേശത്തും അവശേഷിച്ചു. നാടകാവതരണം രണ്ടും മൂന്നും മണിക്കൂറായി ചുരുങ്ങി. ആധുനികലോകത്ത് കലാസ്വാദനത്തിന് മറ്റ് സാധ്യതകളേറിയപ്പോൾ ചവിട്ടുനാടകമടക്കമുള്ള പല പ്രാചീനകലകളും നാമാവശേഷമാവാനും തുടങ്ങി.
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ചവിട്ടുനാടകക്കാർ കലയ്ക്കും തൊഴിലിനുമിടയിലെ ജീവിതസംഘർഷങ്ങൾക്കുമുന്നിൽ നിസ്സഹായരായി. 1999ൽ സംസ്ഥാനസർക്കാരിന്റെ മുൻകൈയിൽ കൊച്ചിയിൽ നടന്ന ഒരാഴ്ച നീണ്ടുനിന്ന ചവിട്ടുനാടകോത്സവം ചവിട്ടുനാടകകലാകാരൻമാർക്ക് വലിയ ഉണർവേകുകയും അന്നത്തെ മാധ്യമങ്ങൾ നല്ലരീതിയിൽ വാർത്തയാക്കുകയും ചെയ്തു. ഗോതുരുത്തിലെ കലാസ്വാദകരും കൊച്ചി മുസിരിസ് ബിനാലെയും മുൻകൈയെടുത്ത് അഞ്ചുദിവസം നീണ്ട 'ചുവടി ഫെസ്റ്റി'ന് 2012 ഡിസംബറിൽ ഗോതുരുത്തിൽ തുടക്കമിട്ടതും മറ്റൊരു വഴിത്തിരിവായിരുന്നു.
തമിഴ് ചുവടികളുടെ ഗ്രാമങ്ങളിലൂടെ
കണ്ണമാലിയിൽ പുതിയ ചവിട്ടുനാടക റിഹേഴ്*സൽ തുടങ്ങിയെന്ന വിവരവുമായി സിലോഷിന്റെ വിളി വന്നപ്പോൾ, ഒട്ടും താമസിക്കാതെ ക്യാമറയുമായി അവിടേക്ക് പുറപ്പെടുകയായിരുന്നു. ഫോർട്ട് കൊച്ചിക്കടുത്ത് തോപ്പുംപടിയിൽനിന്ന് ചെല്ലാനത്തേക്കുള്ള ബസ്സിൽ കയറിയിരുന്നു. മത്സ്യവിൽപ്പനക്കാരായ കുറേ സ്ത്രീകളും തികച്ചും സാധാരണക്കാരായ യാത്രക്കാരുമാണ് ബസ്സിലുണ്ടായിരുന്നത്. തോടുകളും വഞ്ചികളും ചെമ്മീൻ കെട്ടുകളും പള്ളികളും കുരിശ്ശടികളുമുള്ള തീരദേശത്തുകൂടിയായിരുന്നു യാത്ര; കൊച്ചിക്കപ്പുറത്തെ തീർത്തും വ്യത്യസ്തമായ മറ്റൊരു ഭൂമിക!
റോഡരികിൽ ഉണക്കച്ചെമ്മീൻ വിൽക്കുന്ന തട്ടിന് സമീപത്ത് സിലോഷ് കാത്തുനിൽക്കുന്നുണ്ടായിരുന്നു. തോടിനോട് ചേർന്ന വഴിയിലൂടെ നടന്ന് ആദ്യമെത്തിയത് സിലോഷിന്റെ വീട്ടിലേക്ക്. മുറ്റത്ത് വിരിച്ച പ്ലാസ്റ്റിക് ഷീറ്റിൽ ചെമ്മീൻ ഉണക്കാനിട്ടിരിക്കുന്നു. ചതുപ്പിൽ കാലങ്ങളായി കുമിഞ്ഞുകിടക്കുന്ന മാലിന്യങ്ങൾ നിറഞ്ഞ, വെള്ളക്കെട്ടുള്ള പരിസരം. ചുമരുകൾ ഉപ്പുവെള്ളമേറ്റ് ദ്രവിച്ച ആ ചെറിയ വീട്ടിലാണ് കുട്ടികളും വൃദ്ധരുമെല്ലാമടങ്ങിയ കുടുംബത്തിന്റെ താമസം. ചവിട്ടുനാടകത്തെക്കുറിച്ച് പറയുമ്പോൾ ഏവർക്കും സന്തോഷം. നാടകത്തിനായി സ്വന്തമായി നിർമിച്ച വാളും മുത്തുകളൊട്ടിച്ച് അലങ്കരിച്ച കിരീടവും സിലോഷ് കാണിച്ചുതന്നു. കുറച്ചുനേരം അവിടെ ചെലവഴിച്ച ശേഷം കണ്ണമാലിക്കടുത്ത് കടലിനരികിലായി നടക്കുന്ന ചവിട്ടുനാടക റിഹേഴ്*സൽ ക്യാംപ് ലക്ഷ്യമാക്കി നീങ്ങി. മത്സ്യത്തൊഴിലാളികൾ തിങ്ങിനിറഞ്ഞ് താമസിക്കുന്ന വീടുകൾക്കിടയിലെ ചെറിയ ഇടവഴികളിലൂടെയായിരുന്നു യാത്ര. ക്ലാരനറ്റിന്റെയും ഡ്രമ്മിന്റെയും മറ്റും ശബ്ദം ദൂരെ കേൾക്കാമായിരുന്നു. ആ താളത്തിനനുസരിച്ച് ചുവടുവയ്ക്കുന്ന ഏതാനും കുട്ടികളെയും വഴിയരികിൽ കണ്ടു! നാട്ടുകാരിൽ ചിലരും ശബ്ദം ലക്ഷ്യമാക്കി നടന്നുപോവുന്നു. ആറുമാസം മുതൽ ഒരുവർഷംവരെ നീണ്ടുനിൽക്കുന്ന പരിശീലനത്തിനുശേഷമാണ് വാദ്യമേളങ്ങളോടെയുള്ള കെച്ചംകെട്ട് (അവസാന റിഹേഴ്*സൽ) സംഘടിപ്പിക്കുന്നത്. കടൽഭിത്തിക്ക് തൊട്ടരികിലായി ടാർപ്പോളിൽ ഷീറ്റ് വലിച്ചുകെട്ടിയാണ് താത്കാലിക സ്റ്റേജ്. വീടിന്റെ ഇളംതിണ്ണയിലും മണലിലുമിരുന്ന് കുട്ടികളും സ്ത്രീകളുമടങ്ങുന്ന നാട്ടുകാർ റിഹേഴ്*സൽ കാണുന്നു. പഴയകാല ചവിട്ടുനാടകക്കാരിൽ ചിലരും അവിടെയുണ്ടായിരുന്നു. അക്ഷരാർഥത്തിൽ ഒരു ഉത്സവ പ്രതീതി. കടലിൽനിന്ന് കൊണ്ടും കൊടുത്തും ജീവിക്കുന്ന സാധാരണക്കാരായ ക്രൈസ്തവരുടെ ജീവിതത്തിൽ ചവിട്ടുനാടകത്തിന് എത്രമാത്രം പ്രാധാന്യമുണ്ടെന്നത് അവിടെ തെളിഞ്ഞുകാണാമായിരുന്നു. കാട്ടിപ്പറമ്പുകാരനായ സേവു ആശാനാണ് സംവിധായകൻ, മീൻ വിൽപ്പനയ്ക്കുശേഷമാണ് അദ്ദേഹം കലാപ്രവർത്തനത്തിനായി സമയം കണ്ടെത്തുന്നത്. വാദ്യോപകരണങ്ങൾ വായിക്കാനെത്തിയവരെയും പരിചയപ്പെട്ടു. മഴക്കാലമായതിനാൽ കടലിന്റെ ശബ്ദമേറിയിരുന്നു.
'ത്യാഗവീരൻ' എന്ന ആ ചവിട്ടുനാടകത്തിൽ മന്ത്രികുമാരന്റെ വേഷമാണ് സിലോഷിന്. അരങ്ങിൽ അരനൂറ്റാണ്ടിലേറെക്കാലത്തെ പരിചയമുള്ള ഉമാദേവിയാണ് സിലോഷിന്റെ അമ്മയായി വേഷമിടുന്നത്. പുതുതലമുറ, പ്രത്യേകിച്ച് പെൺകുട്ടികൾ നാടകരംഗത്തേക്ക് എത്തുന്നത് തീരെ കുറവായിരുന്നു. അതിനാൽ ഒട്ടുമിക്ക നാടകങ്ങളിലും ഉമാദേവി, മോളി കണ്ണമാലി തുടങ്ങിയ പ്രായമായ നടികളുണ്ടാകും. അന്നത്തെ കെച്ചംകെട്ടിൽ ഏറ്റവും അദ്ഭുതപ്പെടുത്തിയ നടൻ, വാച്ചൻ എന്ന് ഏവരും വിളിക്കുന്ന സെബാസ്റ്റ്യനായിരുന്നു.
ആദ്യകാല ചുവടുകളെല്ലാം ചെന്തമിഴിൽ ആവാനുള്ള പ്രധാന കാരണം, മലയാളഭാഷയുടെ പ്രാഗ് രൂപം ചെന്തമിഴ് ആയിരുന്നു എന്നതാണ്. ചിന്നത്തമ്പി അണ്ണാവിയുടെ സ്വാധീനവും മറ്റൊരു കാരണമാവാം. ഫോർട്ട് കൊച്ചിയിലെ ആയുർവേദ വൈദ്യനും, ചവിട്ടുനാടക രചയിതാവുമായിരുന്ന വി.ജെ. ജോൺ മാസ്റ്ററാണ് 1950ൽ ആദ്യ തമിഴ് ചവിട്ടുനാടകമായ കാറൽസ് മാൻചരിതം മലയാളത്തിലാക്കി അവതരിപ്പിച്ചത്. അങ്ങനെ മലയാള ചുവടികൾ പ്രചരിച്ചുതുടങ്ങിയതോടെ വടക്കൻ മേഖലയിലെ ചവിട്ടുനാടകങ്ങൾ മെല്ലെ മലയാളത്തിലേക്ക് മാറാൻ തുടങ്ങി. മാത്രമല്ല, പിന്നണിയിലിരുന്ന് പാടുന്നവർക്കൊപ്പം കളിച്ചാൽ മതിയെന്ന രീതിയിലേക്ക് ഗോതുരുത്ത് അടക്കമുള്ള ചില പ്രദേശങ്ങളിലെ നാടകങ്ങളും മാറി(മുൻപ് കളിച്ചിരുന്നതും പാടിയിരുന്നതുമെല്ലാം ഒരേ ആൾക്കാരായിരുന്നു). പാടുന്നതിന്റെ ആയാസം കുറഞ്ഞതോടെ, അവർക്ക് ചുവടുകൾ കൂടുതൽ ചടുലമാക്കാനായി. കാലത്തിനനുസരിച്ച് നല്ല മാറ്റങ്ങളും അവർ കൊണ്ടുവന്നു. എന്നാൽ, ആലപ്പുഴ ജില്ലയിലെ പള്ളിത്തോട് മുതൽ ഫോർട്ടുകൊച്ചി വരെയുള്ള പ്രദേശങ്ങളിലെ ചവിട്ടുനാടക പ്രവർത്തകർ ഇന്നും തമിഴിൽ സ്വയം പാടിയും ചാടിയും അഭിനയിക്കുന്ന രീതി പിൻതുടരുന്നവരാണ്. ചവിട്ടുനാടകത്തിന്റെ പ്രാചീനമായ തനത് സ്വഭാവം ഒരു പരിധിവരെ ഇന്ന് നിലനിൽക്കുന്നത് അവരിലൂടെയാണ്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരകൾ
കടൽകയറ്റം, അല്ലെങ്കിൽ കടലാക്രമണം എന്ന വാക്കുകൾക്കൊപ്പമാണ് മലയാളികൾക്ക് ചെല്ലാനം എന്ന നാടിനെ പരിചയം. ഓരോ വേലിയേറ്റക്കാലത്തും ചെല്ലാനത്തെ തീരഗ്രാമങ്ങളിലെ കടലെടുത്ത വീടുകൾ നാം മാധ്യമങ്ങളിലൂടെ കാണാറുണ്ട്. അതിവർഷക്കാലങ്ങളിലെല്ലാം ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയാർഥികളായി മാറുന്ന, വർഷാവർഷവും ഉപ്പുവെള്ളത്തിൽ കുതിർന്ന് ബലമില്ലാത്തതും ദ്രവിച്ചതുമായി മാറിയ കൂരകളിൽ നിസ്സഹായതയോടെ കഴിയുന്ന ദളിത് ക്രൈസ്തവ ജനത അവരുടെ ജീവിതദുരിതങ്ങൾ പരാതികളായി ഉന്നയിച്ചുതുടങ്ങിയിട്ട് കാലങ്ങളായി. ചെല്ലാനത്തെ തീരഗ്രാമങ്ങളെ കടൽ വിഴുങ്ങിത്തുടങ്ങിയപ്പോൾ കലാകാരൻ മാരുടെ ജീവിതത്തെപ്പോലെ ചവിട്ടുനാടകം എന്ന കലയും വെള്ളത്തിൽ മുങ്ങിത്തുടങ്ങി.
കടൽകയറ്റം കാരണം വീടും നാടും ഉപേക്ഷിച്ചു പോവേണ്ടി വന്ന, ചവിട്ടുനാടക നടനും മത്സ്യത്തൊഴിലാളിയുമായ ആന്റണിയെ പരിയപ്പെട്ടത് ഒരു റിഹേഴ്*സലിനിടെ ആയിരുന്നു. അങ്ങനെ എത്രയെത്രയോ പേർ! ചെല്ലാനത്തെ മത്സ്യത്തൊഴിലാളിയായ ഡോൾഫിൻ ആശാൻ സംവിധാനം ചെയ്ത 'മായാവീരൻ' എന്ന ചവിട്ടുനാടകം തട്ടിൽ കയറാനായി രണ്ടുവർഷമാണ് കാത്തിരിക്കേണ്ടി വന്നത്. നാടകാവതരണത്തിനുള്ള പണം സ്വയം കണ്ടെത്താനുള്ള കാലതാമസവും പ്രതീക്ഷിക്കാതെ സംഭവിച്ച കടലാക്രമണങ്ങളായിരുന്നു മുഖ്യ തടസ്സങ്ങൾ. ഒരുദിവസം ക്യാമറയുമായി ചെന്നപ്പോൾ പതിവായി റിഹേഴ്*സൽ നടക്കാറുള്ള പ്രദേശം മുഴുവനും വെള്ളത്തിനടിയിലായിരുന്നു. നാട്ടുകാരെല്ലാം അവശ്യസാധനങ്ങൾ പെറുക്കിയെടുത്ത് ദൂരെയുള്ള സ്*കൂളിലാണ് അഭയം തേടിയത്. ഉപ്പുവെള്ളം കയറി വീടും വീട്ടുപകരണങ്ങളും നശിക്കുന്നതിനെ കുറിച്ചായിരുന്നു അവരുടെ സങ്കടം. ചവിട്ടുനാടകത്തിനുള്ള ഉടുപ്പുകൾ ആവശ്യക്കാർക്ക് വാടകയ്ക്ക് കൊടുക്കാറുള്ള ജോസി എന്ന തയ്യൽക്കാരന്റെ വീട്ടിലേക്ക് ഒരിക്കൽ ചെന്നപ്പോൾ, അദ്ദേഹം വീടിനരികിലെ ചെറിയ മുറി തുറന്നുകാണിച്ചു. ഏറെ നാളുകളെടുത്ത് തുന്നിയുണ്ടാക്കിയ ചിത്രപ്പണികളുള്ള വസ്ത്രങ്ങളെല്ലാം ചെളിവെള്ളം കയറി നശിച്ചിരിക്കുന്നു. .
പണ്ട്, രാത്രിയിൽ പെട്രോമാക്*സിന്റെ വെളിച്ചത്തിൽ ദിവസങ്ങൾ നീണ്ട ചവിട്ടുനാടകങ്ങൾ കളിച്ച പലരും തീരദേശത്ത് ഇന്നും ജീവിച്ചിരിപ്പുണ്ട്. അവർക്ക് പറയാൻ ഒട്ടേറെ അനുഭവ കഥകളും. എന്നാൽ, ഗുരുക്കന്മാരിൽനിന്നോ പൂർവികരിൽനിന്നോ കൈമാറിക്കിട്ടിയ ചുവടി(ചവിട്ടുനാടകത്തിന്റെ കയ്യെഴുത്ത് രൂപം) പൊതുവേ ആരും കൈമാറുകയോ പകർപ്പെടുക്കുകയോ ചെയ്യാറില്ല. അതിനാൽ ഒരു നാടകത്തിന് ഒരു ചുവടി മാത്രമേ ഉണ്ടാവൂ. അത്തരം വിചിത്ര വിശ്വാസങ്ങളും ഇവർ പിന്തുടരുന്നു. എറെയും പഴയ തലമുറയിൽപ്പെട്ട മനുഷ്യരെയാണ് ആ യാത്രകളിൽ കണ്ടുമുട്ടിയത്. പ്രൊഫഷണൽ നാടകക്കാരെപ്പോലെ സ്വന്തമായി ട്രൂപ്പോ, ഉടമയോ ഇല്ലാത്ത, പള്ളിപ്പെരുന്നാള് പോലുള്ള പ്രദേശികോത്സവ വേദികൾ മാത്രം ലക്ഷ്യമാക്കിയുള്ള കൂട്ടായ്മകൾ മാത്രമാണ് അവരുടേത്. ചവിട്ട് നാടകത്തിൽനിന്ന് വരുമാനമില്ലെന്ന് മാത്രമല്ല ഏറെ പണച്ചെലവുണ്ടുതാനും! എന്നിട്ടും ആ കലയെ അത്രമേൽ സ്*നേഹിക്കുന്ന, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന മനുഷ്യർക്ക് ബാക്കിയാവുന്നത് യാതനകൾ മാത്രമാണ്. ഏത് നിമിഷവും നിലംപതിച്ചേക്കാവുന്ന അവരുടെ കുടിലുകളും ദുരിതം നിറഞ്ഞ ചുറ്റുപാടുകളും അതിന്റെ തെളിവുകളാണ്. അരങ്ങിൽ രാജാക്കൻമാരും രാജ്ഞിമാരും മറ്റുമാവുന്നവരുടെ യഥാർഥ ജീവിതം അഴുക്കിന് മീതെയാകുന്നത് എത്രമാത്രം വൈരുധ്യമാണ്!
ഒരിക്കൽ, ചെല്ലാനത്തെ ഒരു വീട്ടുമുറ്റത്ത് നടന്ന ചവിട്ടുനാടക റിഹേഴ്*സലിന്റെ ചിത്രങ്ങൾ പകർത്തിയശേഷം റോഡരികിലെ ഒഴിഞ്ഞ വെയിറ്റിങ് ഷെഡിൽ ഇരിക്കുമ്പോൾ, കൂടെയുണ്ടായിരുന്ന വാച്ചൻ പതിവിലേറെ സംസാരിച്ചു. അരങ്ങേറാൻ പോവുന്ന നാടകത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ചാണ് അദ്ദേഹം കൂടുതൽ വാചാലനായത്.
തന്റെ കറുത്തുമെലിഞ്ഞ ദേഹത്ത് രാജാവിന്റേയും മറ്റും വേഷമണിയുമ്പോൾ ലഭിക്കുന്ന ആത്മവിശ്വാസത്തെക്കുറിച്ചും കഥാപാത്രമായി മാറുമ്പോഴുള്ള ആനന്ദത്തെക്കുറിച്ചും വാച്ചൻ ഉള്ളുതുറന്നു. മുഖ്യധാരാ മലയാളി ജീവിതത്തിൽനിന്ന് എത്രമാത്രം അരികുവത്കരിക്കപ്പെട്ടവരാണ് ചവിട്ടുനാടകത്തെ ഇത്രമേൽ ചേർത്തുപിടിക്കുന്നത് എന്നതിന്റെ തെളിവായിരുന്നു വാച്ചൻ. അടച്ചുറപ്പുള്ള വീട്ടിലേക്ക് കുടുംബത്തെ മാറ്റണമെന്നതും അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. നേരം മങ്ങിയ ശേഷമാണ് എനിക്കന്ന് തിരിച്ച് പോരാനായത്. മഹാമാരിയുടെ ഇരുണ്ട കാലത്തും അദ്ദേഹവുമായി ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. ആ കാലം തെളിയുമെന്നും നാടകങ്ങളിനിയും അരങ്ങേറുമെന്നും അദ്ദേഹം ഉറച്ച് വിശ്വസിച്ചു. എന്നാൽ, കുറച്ച് നാളുകൾക്ക് ശേഷം ചെല്ലാനത്തുനിന്ന് സിലോഷിന്റെ വിളി വന്നത് വാച്ചന്റെ മരണവിവരം അറിയിക്കാനായിരുന്നു.
വാച്ചന്റെ മരണം മാധ്യമങ്ങളിൽ ചെറിയ വാർത്തപോലുമായില്ല. ആ തീരദേശത്തുകൂടിയുള്ള യാത്രകൾക്കിടെ കണ്ടുമുട്ടിയതും പുറം ലോകമറിയാത്തതുമായ വലിയ കലാകാരന്മാരുടെ മുഖങ്ങൾ മനസ്സിലൂടെ കടന്നുപോയി. എത്രമാത്രം ഇരുണ്ട ജീവിത സാഹചര്യങ്ങളിൽ നിന്നുകൊണ്ടാണ് കടുംവർണങ്ങളണിഞ്ഞ കുപ്പായമിട്ട് രാജാവും രാജ്ഞിയുമായി അവർ പകർന്നാടുന്നത്! ചവിട്ടുനാടകം അവർക്ക് തങ്ങളിവിടെ ജീവിച്ചിരിക്കുന്നു എന്നറിയിക്കാനുള്ള സമരം കൂടിയാണ്.
My ratings for last 5 Lalettan movies:
* 03/25 - Empuraan - 3/5
* 12/24 - Barroz - 2.8/5
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
* 01/23 - Alone - 2.5/5
My ratings for last 5 Lalettan movies:
* 03/25 - Empuraan - 3/5
* 12/24 - Barroz - 2.8/5
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
* 01/23 - Alone - 2.5/5
അശ്വിനിദേവകള്* അനുഗ്രഹിച്ച വൈദ്യപാരമ്പര്യം
ഫലപ്രദമായ ആയുര്*വേദ ചികിത്സകള്*ക്ക് പ്രശസ്തി നേടിയ നിരവധി കുടുംബങ്ങള്* കേരളത്തിലുണ്ട്. അവരില്* ഭൂരിഭാഗവും പരമ്പരാഗത ഇന്ത്യന്* വൈദ്യശാസ്ത്രമായ ആയുര്*വേദം അവരുടെ പൂര്*വികരില്* നിന്ന് പഠിക്കുകയും അതുവഴി അവരുടെ കുടുംബത്തിന്റെ പ്രശസ്തി നിലനിര്*ത്തുകയും ചെയ്യുന്നു. അത്തരം കുടുംബങ്ങളിലൊന്നാണ് ആലത്തിയൂര്* നമ്പിയുടെ ഇല്ലം.
ബ്രിട്ടീഷ് മലബാറിലെ, പൊന്നാനി താലൂക്കില്* തൃക്കണ്ടിയൂരംശത്തില്* ആലത്തൂര്* ദേശത്താണ് വൈദ്യശാസ്ത്രരംഗത്ത് കൈപുണ്യത്തിന് പേരുകേട്ട ആലത്തിയൂര്* നമ്പിയുടെ ഇല്ലം. ഒരു കുടുംബപേര് ഒരു ദേശപൈതൃകത്തിന്റെ ഭാഗമാകുക എന്നതും ഇവിടെ ചരിത്രം. ആയിരത്താണ്ടുകള്* പാരമ്പര്യപുണ്യം നിറഞ്ഞ ചികിത്സാവൈദഗ്ദ്യമാണ് ഇല്ലത്തിന്റെ പ്രസക്തിക്ക് നിദാനം.
ആലത്തിയൂര്* നമ്പിമാര്* അഷ്ടവൈദ്യപാരമ്പര്യത്തിന്റെ പിന്*തുടര്*ച്ചക്കാരാണ്. അഷ്ടവൈദ്യന്*മാര്*ക്കു ചികിത്സയില്* ദിവ്യമായ ഒരു അനുഗ്രഹ ശക്തിയുണ്ടെന്നാണ് വിശ്വാസം. ഇതിനു തെളിവുകളായി പലപല ഐതിഹ്യങ്ങളും ഉണ്ട്. ഇവരെല്ലാം വൈദ്യശാസ്ത്രത്തിന്റെ അധിദേവതയായ ധന്വന്തരിയെ വിവിധ രൂപത്തില്* ആരാധിച്ചുവരുന്നവരാണെങ്കിലും ആലത്തിയൂര്* നമ്പിക്ക് സാക്ഷാല്* ദേവവൈദ്യന്*മാരായ അശ്വിനി ദേവകളാണ് ഉപാസനാമൂര്*ത്തികള്*. ആ രീതി ഇവര്*ക്കുമാത്രമേയുള്ളൂ. അഷ്ടവൈദ്യരില്* ഈ കുടുംബക്കാരെ മാത്രമാണ് നമ്പിമാരെന്നു വിളിക്കുക, മറ്റു കുടുംബക്കാരെ മൂസ്സുമാരെന്നും വിളിക്കും.
കേരളസൃഷ്ടിയ്ക്കുശേഷം, പതിനെട്ടില്ലങ്ങളിലെ നമ്പൂതിരിമാര്*ക്കു പരശുരാമന്* വൈദ്യം ഉപദേശിച്ചുകൊടുത്തു എന്നും അവരുടെ പിന്*ഗാമികളാണ് ഈ കുടുംബക്കാര്* എന്നുമാണ് ഐതിഹ്യം. ഉത്പത്തിക്കഥകള്* വേറേയുമുണ്ട്. എന്തുതന്നെയായലും അയുര്*വേദത്തിന്റെ വളര്*ച്ചയ്ക്കും വ്യാപനത്തിനും ഈ വൈദ്യകുടുംബങ്ങളുടെ സംഭാവന അപാരമാണ്. അഷ്ടവൈദ്യന്*മാരാല്* എഴുതപ്പെട്ട ഒട്ടേറെ വൈദ്യഗ്രന്ഥങ്ങളുണ്ട്. സഹസ്രയോഗം, വൈദ്യമനോരമ, യോഗരത്*ന സമുച്ചയം, സിന്ദൂരമരമഞ്ജരി, ആലത്തൂര്* മണിപ്രവാളം എന്നിവ ഇവയില്* പ്രധാനം.
കൊട്ടാരത്തിൽ ശങ്കുണ്ണി.
ആലത്തിയൂര്* നമ്പിമാരുടെ വൈദ്യപാരമ്പര്യത്തെക്കുറിച്ചുള്ള കഥകള്* നിരവധിയാണ്.ലോകത്ത് എവിടെയുമില്ല ദേവവൈദ്യന്*മാരായ അശ്വനി ദേവന്*മാരെ കുടുംബദേവന്*മാരായി ആരാധിക്കുന്ന രീതി. അത് ആലത്തിയൂര്* നമ്പിമാര്*ക്കേയുള്ളൂ. ഐതിഹ്യമാലയില്* കൊട്ടാരത്തില്* ശങ്കുണ്ണി ഇതിനെക്കുറിച്ച് വാചാലമാകുന്നുണ്ട്. അതിലൊന്ന് ഇങ്ങനെ. ആലത്തൂരിലെ വൈദ്യന്* തൃക്കോവില്* എന്ന് പേരുകേട്ട ശിവക്ഷേത്രത്തിലേയ്ക്ക് ഒരു ചെമ്മണ്*പാതയുണ്ട്. വഴിയില്* പടര്*ന്നു പന്തലിച്ചു നില്*ക്കുന്ന ആല്*മരം. എല്ലാ ദിവസവും രണ്ടുനേരം മഹാദേവനെ ഭജിച്ചിരുന്ന ആലത്തിയൂരിലെ നമ്പി, പതിവു ദര്*ശനത്തിനു പോകുമ്പോള്* ആല്*മരച്ചില്ലയില്* രണ്ടു വിചിത്രപക്ഷികള്* ഇരുന്നു ചിലച്ചു. കോരുക്ക്.. കോരുക്ക്..
ഇത് പലദിവസം ആവര്*ത്തിച്ചു. ഒരു ദിവസം നമ്പി തിരിഞ്ഞു നിന്ന് പക്ഷികളെ നോക്കി ഇങ്ങനെ പറഞ്ഞുവത്രെ:
കാലേ മിതഹിതഭോജീ
കൃതചംക്രമണ ക്രമേണവാമശയ:
അവിധൃതമൂത്രപുരീഷ:
സ്ത്രീഷു യതാത്മാ ച യോ നര:
സോരുക്ക്..'
ഇതും പറഞ്ഞ് അദ്ദേഹം ഇല്ലത്തേയ്ക്കു പോയി. പിറ്റേന്നു മുതല്* ആ പക്ഷികള്* വന്നിട്ടില്ലത്രേ...
കോരുക് (കഃ അരുക്ക്) എന്ന വാക്കിന് അരോഗിയാര് എന്നാണര്*ത്ഥം. അതിനുള്ള മറുപടിയാണ് ഭിഷഗ്വരനായ നമ്പി നല്*കിയത്...
വേണ്ടുന്ന കാലത്ത് ഹിതമായും മിതമായും ഭക്ഷിക്കുവനും ഊണുകഴിഞ്ഞാല്* അല്പം നടക്കുകയും ഇടതുവശം ചരിഞ്ഞു കിടക്കുകയും ചെയ്യുന്നവനും മലമൂത്രങ്ങളെ തടുക്കാതെ വേണ്ട സമയത്ത് വിസര്*ജ്ജിക്കുവനും സ്ത്രീകളില്* അത്യാസക്തിയില്ലാതെയിരിക്കുവനുമാരോ അവന്* അരോഗിയായിരിക്കും..''.
ഈ പക്ഷികള്* അശ്വിനിദേവകളായിരുന്നു എന്നാണ് കഥ.. നമ്പിയില്ലത്തിന്റെ അശ്വിനീദേവ ബന്ധം ഇവിടെ തുടങ്ങുന്നു...
ആലത്തിയൂര്* നമ്പിമാര്* അഷ്ടാംഗചികിത്സയിലെ ശല്യചികിത്സയും ചെയ്തിരുന്നുവത്രെ. ശല്യചികിത്സയെന്നാല്* ശസ്ത്രക്രിയ. അയൂര്*വേദത്തില്* ഇന്ന് ഈ വിഭാഗം അന്യം നിന്നുകഴിഞ്ഞു. ആയൂര്*വേദം കുലത്തൊഴിലാക്കിയ നമ്പൂതിരിമാര്* ഇതു ചെയ്തിരുന്നില്ല.. ആസുരചികിത്സയായതിനാലാണിത്.
ആലത്തിയൂര്* നമ്പിമാര്*ക്ക് കൈവന്ന അസുലഭമായ ചികിത്സാവൈദഗ്ധ്യം, അശ്വിനിദേവകളുടെ അനുഗ്രഹം കൊണ്ടാണെന്നാണ് വിശ്വാസം. ഒരിക്കല്* രണ്ടു ബ്രാഹ്*മണകുമാരന്*മാര്* നമ്പിയുടെ ഇല്ലത്ത് വൈദ്യം പഠിക്കാനെത്തി. നമ്പി സമ്മതിച്ചു. പക്ഷേ, ബുദ്ധിശാലികളായിരുങ്കെിലും കുട്ടികളുടെ വികൃതി അസഹനീയമായിരുന്നു. എന്നാല്* അദ്ദേഹം അവരെ ഒരിക്കല്* പോലും ശാസിച്ചില്ല. ഗ്രന്ഥത്തിലെ ശ്ലോകങ്ങള്* നമ്പി ചൊല്ലുമ്പോള്*, കുട്ടികള്* തര്*ക്കിക്കും. നമ്പി പോലും ശ്രദ്ധിക്കാത്ത അര്*ത്ഥതലങ്ങള്* കുട്ടികള്* പറയാന്* തുടങ്ങി.. അദ്ദേഹം ബാലന്*മാരില്* നിന്നും ചികിത്സാവിധികളുടെ പുതിയമേഖലകള്* പഠിച്ചു തുടങ്ങുകയായിരുന്നു.
ഒരിക്കല്* അദ്ദേഹത്തിന് ഒരിടംവരെ പോകേണ്ടിവന്നു. തിരിച്ചെത്തുമ്പോള്* പടിപ്പുര കത്തിച്ചാമ്പലായിരിക്കുന്നു. തിരക്കിയപ്പോള്* കുട്ടികള്* കാട്ടിക്കൂട്ടിയതാണ്. എന്നിട്ടും നമ്പി ഒരക്ഷരം മിണ്ടിയില്ല. അദ്ദേഹത്തിന് അവരുടെ ദിവ്യത്വം മനക്കണ്ണില്* തെളിഞ്ഞു തുടങ്ങിയിരുന്നു. അത്രയ്ക്കായിരുന്നു അവരുടെ പ്രതിഭ.. ഒരു ചികിത്സാവശ്യത്തിനായി ദൂരയാത്രയ്ക്കു പോകവേ ഒരിക്കല്* അദ്ദേഹം ബാലന്*മാരേയും കൂടെക്കൂട്ടി. വലിയ പുഴകടന്നുവേണം പോകാന്*. നമ്പി മുമ്പിലും കുട്ടികള്* പിന്നിലുമായി പുഴയ്ക്കുകുറുകെയുള്ള പാലം കടക്കവെ, അപ്രതീക്ഷതമായി അവര്* നമ്പിയെ പുഴയിലേയ്ക്കു തള്ളിയിട്ടു പൊട്ടിച്ചിരിച്ചു.നീന്തിക്കയറിയ നമ്പി, ആകെ നനഞ്ഞൊട്ട'ിയെങ്കിലും ഒരക്ഷരം മിണ്ടിയില്ല.എന്നാല്* ദിനംപ്രതി ബാലന്*മാരുടെ വികൃതി അസഹനീയമായി. നമ്പിയുടെ അച്ഛന്റെ ശ്രാദ്ധത്തിനു ഒരുക്കിവച്ച ബലിച്ചോറ്, പടിക്കല്* വന്ന നായാടികള്*ക്ക് കൊടുക്കുകകൂടി ചെയ്തു. എന്നിട്ടും നമ്പി ക്ഷമ വെടിഞ്ഞില്ല.
മറ്റൊരു സംഭവം കൂടിയുണ്ടായി. കടുത്ത തലവേദനയുള്ള ഒരാള്* കൂടെകൂടെ നമ്പിയെ കാണാനെത്തുമായിരുന്നു. ഒരു മരുന്നുകൊണ്ടും ഭേദമാകാത്ത തലവേദന. നമ്പി ചികിത്സിക്കുമ്പോള്* കുറച്ചു ആശ്വാസം ലഭിക്കും; വീണ്ടും കൂടുതലാകും. ഒരു നാള്* നമ്പിയില്ലാത്ത ദിവസമാണ് അയാള്* എത്തിയത്. ബാലന്*മാര്* അയാളോട് ഇരിക്കാന്* പറഞ്ഞ് പറമ്പില്* നിന്നും എന്തോ ഇലകള്* ശേഖരിച്ചുവന്നു. പിന്നെ അയാളെയും കൂട്ടി അറയ്ക്കകത്തു കയറി വാതിലടച്ചു. അതൊരു അപൂര്*വ ചികിത്സയായിരുന്നു. തലയോടുതുറന്നുള്ള ശസ്ത്രക്രിയ. ബാലന്*മാരുടെ ചെയ്തികള്* വാതില്* പഴുതിലൂടെ ഇല്ലത്തെ ഉണ്ണികള്* നോക്കിക്കണ്ടുവത്രെ. ചികിത്സകഴിഞ്ഞ് അയാള്* പൂര്*ണസുഖമായി ഇറങ്ങിപ്പോയി.
കഥകള്* പിന്നെയുമുണ്ട്. ഒരിക്കല്* ഉച്ചതിരിഞ്ഞ നേരം. കടുത്ത വയറ്റുവേദനയുമായി ഒരു ബ്രാഹ്*മണന്* നമ്പിയെ കാണാനെത്തി. അദ്ദേഹം കൊടുത്ത മരുന്നുകൊണ്ടു സുഖപ്പെടുകയും ചെയ്തു.. പിന്നെയും അവിടെ നിന്നുതിരിഞ്ഞ ബ്രാഹ്*മണന്* ഒടുവില്* ആ സത്യം വെളിപ്പെടുത്തി. താന്* നാഗരാജാവായ തക്ഷകനാണ്. എന്നെ സുഖപ്പെടുത്തിയ താങ്കളോട് സത്യം പറയാതിരിക്കരുത്. ദക്ഷിണയായി തരുവാന്* ഒന്നും കൈയിലില്ലെു പറഞ്ഞ നാഗശ്രേഷ്ഠന്*, ഈ ഇല്ലത്തുള്ളവരെ സര്*പ്പം ദംശിയ്ക്കില്ലന്ന അനുഗ്രഹമാണ് നല്*കിയത്. അഥവാ ദംശിച്ചാലും വിഷം പരക്കുകയില്ല. അതുപോലെ ഈ ഇല്ലപ്പറമ്പില്* വച്ച് കടിയേല്*ക്കുന്ന ആര്*ക്കും ആപത്തുണ്ടാവില്ലെന്നും ഇല്ലത്ത് ജനിയ്ക്കുന്ന ഒരാള്*ക്ക് സര്*പ്പദൃഷ്ടികാണുമെന്നും അനുഗ്രഹിച്ചു മറഞ്ഞു.
ഒരു ദിവസം നമ്പി ഊണുകഴിച്ചുകൊണ്ടിരിക്കേ ബാലന്*മാര്* രണ്ടുപേരും അവിടെയെത്തി... തങ്ങള്*ക്കു പോകാന്* സമയമായെന്നു പറഞ്ഞു. കുട്ടികളുടെ ദിവ്യത്വം നല്ലതുപോലെ ബോധ്യമായിരുന്ന നമ്പി, അനുവാദം നല്*കി. ഗുരുദക്ഷിണയായി ഒരു കൊച്ചു താളിയോല ഗ്രന്ഥമാണ് അവര്* നല്*കിയത്. ഊണുകഴിച്ചുകൊണ്ടിരുന്നതിനാല്* ഇടതുകൈ നീട്ടിയാണ് അദ്ദേഹം അതു സ്വീകരിച്ചത്. ബാലന്*മാര്* ഇറങ്ങിയപ്പോള്* നമ്പിയും അവരെ അനുഗമിച്ചു. തന്റെ സംശയങ്ങള്*ക്ക് മറുപടി തരണമൊ അദ്ദേഹം..
അപ്പോഴാണ് അവര്* തങ്ങളാരെന്നും തങ്ങളുടെ ചെയ്തികളെന്തായിരുന്നു എന്നും പറഞ്ഞത്.
തങ്ങള്* അശ്വിനി ദേവകളാണെന്നും ഭൂമിയില്* തങ്ങള്*ക്ക് തങ്ങാനുള്ള സമയം കഴിഞ്ഞിരിക്കയാണെന്നും അവര്* പറഞ്ഞു. നമ്പിയുടെ ഇല്ലത്ത് അവര്* കാട്ടിക്കൂട്ടിയ കുസൃതികള്*ക്കെല്ലാം പിന്നില്* ഓരോ കാരണങ്ങളുമുണ്ടായിരുന്നു. നമ്പിയുടെ വീടിനുണ്ടായിരുന്ന അഗ്നിബാധായോഗം തീര്*ക്കാനാണ് പടിപ്പുരയ്ക്ക് തീവച്ചതൊയിരുന്നു അവര്* പറഞ്ഞത്. പുഴയില്* തള്ളിയിട്ടത് എന്തിനായിരുന്നു എന്നായി നമ്പി. ആ സമയത്ത് പുഴയില്* ഗംഗയുടേയും സരസ്വതിയുടേയും യമുനയുടേയും സാനിധ്യമുണ്ടായിരുതിനാല്* ഗംഗാസ്*നാനഫലം കിട്ടാനാണ് അങ്ങിനെ ചെയ്തതെന്ന് മറുപടി. ഒടുവില്* അച്ഛന്റെ ശ്രാദ്ധത്തിനുള്ള ബലിച്ചോറ് നായാടികള്*ക്ക് നല്*കിയതെന്തിന് എന്നായി നമ്പി. അവര്* നായാടികളല്ലെന്നും പിതൃക്കളായിരുന്നെന്നുമായിരുന്നു മറുപടി. അങ്ങ് കുളിക്കാന്* പോയിരുന്ന സമയം തെറ്റിയതിനാല്*, അവരുടെ ശാപമേല്*ക്കാതിരിക്കാനാണ് അങ്ങിനെ ചെയ്തതെന്നും ബാലന്*മാരുടെ വിശദീകരണം.
അപ്പോഴേയ്ക്കും അവര്* നടന്ന് ആ പക്ഷികളെ കണ്ട ആല്*ച്ചുവട്ടില്* എത്തിയിരുന്നു. അമ്പരന്നുനിന്ന നമ്പിയെ അവര്* അനുഗ്രഹിച്ചു. ഗ്രന്ഥം ഇടതുകൈകൊണ്ടു വാങ്ങിയതിനാല്* ഇല്ലത്തുളള വൈദ്യന്*മാര്* ഇടതുകൈകൊണ്ടു നല്*കുന്ന മരുന്നിനും ചികിത്സയ്ക്കും ഇരട്ടി ഫലമുണ്ടാകുമെന്നു പറഞ്ഞശേഷം, ആല്*ത്തറയില്* കയറി അവര്* അപ്രത്യക്ഷരായി. അശ്വിനിദേവകള്* അപ്രത്യക്ഷമായിടത്ത് ഒരമ്പലമുണ്ട്. വിഗ്രഹമോ മറ്റോ ഇല്ല. അവിടെ സങ്കല്പം മാത്രം.
ഇടതു കൈകൊണ്ട് മരുന്ന് നല്*കുന്ന രീതിക്ക് പിന്നില്* മറ്റൊരു ഐതിഹ്യം കൂടിയുണ്ട്. ഒരു ദിവസം നമ്പി പൂമുഖത്ത് ഇരിക്കുകയായിരുന്നു. അപ്പോള്* വയറിന് അസുഖം ബാധിച്ച ഒരു വൃദ്ധ ബ്രാഹ്*മണന്* അവിടെയെത്തി. ചികിത്സയ്ക്കായി കുറച്ച് ദിവസം അവിടെ താമസിക്കാന്* നമ്പി അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അദ്ദേഹം സമ്മതിച്ചു. എന്നിരുന്നാലും, നിരവധി മരുന്നുകള്* പ്രയോഗിച്ചിട്ടും രോഗങ്ങള്* ഭേദമായില്ല. തുടര്*ന്ന് നമ്പി ഒരു കുഴല്* രോഗിയുടെ തൊണ്ടയില്* തിരുകി അതിലൂടെ ദ്രാവകരൂപത്തിലുള്ള മരുന്ന് പുരട്ടാന്* തുടങ്ങി. വലതു കൈകൊണ്ട് ട്യൂബ് പിടിച്ച് ഇടതു കൈകൊണ്ട് മരുന്ന് പുരട്ടുന്നത് പതിവായിരുന്നു. മൂന്ന് ദിവസത്തെ ചികിത്സയ്ക്കുശേഷം രോഗി പൂര്*ണമായും സുഖം പ്രാപിച്ചു.
തിരികെ പോകാന്* ഒരുങ്ങിയപ്പോള്*, നമ്പി അദ്ദേഹത്തോട് തന്റെ വ്യക്തിത്വം വെളിപ്പെടുത്താന്* ആവശ്യപ്പെട്ടു. താന്* അഷ്ടനാഗങ്ങളില്* ഒരാളായ തക്ഷകനാണെന്ന് അദ്ദേഹം പറഞ്ഞു. ഇടതു കൈകൊണ്ട് മരുന്നുകള്* പ്രയോഗിച്ചാല്* ചികിത്സ കൂടുതല്* ഫലപ്രദമാകുമെന്ന് അദ്ദേഹം നമ്പിയെ അനുഗ്രഹിച്ചു. വര്*ഷങ്ങള്* ഏറെ മുമ്പാണ്.. അന്ന് പാമ്പുമേക്കാട്ട് നമ്പൂതിരിക്ക് എന്തോ സുഖക്കേട്. നമ്പി അവിടെ ഇല്ലത്തു ചെന്നാണ് ചികിത്സിച്ചത്.' ഒരു ദിവസം ഉച്ചയൂണു കഴിഞ്ഞ് മേക്കാട്ട് തിരുമേനിയും നമ്പിയും വെടിവട്ടവുമായി തെക്കിനിയില്* ഇരിക്കേ, ഒരു കൂറ്റന്* സര്*പ്പം പതുക്കെ ഇഴഞ്ഞ് അവരുടെ അടുത്തേയ്ക്ക് വന്നു. വിരണ്ടുപോയ നമ്പി, ചാടി എഴുന്നേറ്റു. അപ്പോള്* മേക്കാടന്* ആശ്വസിപ്പിച്ചു.. അവന്* ഒന്നും ചെയ്യില്ല. പാമ്പ് ഇഴഞ്ഞുവന്ന് മേക്കാട്ട് നമ്പൂതിരിയുടെ മടിയില്* ചുരുണ്ടുകിടന്നു. യഥാസ്ഥാനത്ത് പരുങ്ങിയിരിപ്പായ നമ്പിയുടെ നേരേ അതു തലനീട്ടിയതോടെ അദ്ദേഹം പരിഭ്രമിച്ചു വീണ്ടും എഴുന്നേറ്റു.
അതിന് എന്തോ അസുഖമുണ്ട്.. അതാണ്എന്ന് മേക്കാട്ട് നമ്പൂതിരി. ധൈര്യം വീണ്ടെടുത്ത് നമ്പി സര്*പ്പത്തിന്റെ ശിരസ്സ് പരിശോധിച്ചു. ശരിയായിരുന്നു. അവിടെ ഒരു മുള്ള് തറഞ്ഞിരുന്ന് നീരുകെട്ടിയിരുന്നു.അദ്ദേഹം അതു സൂക്ഷ്മതയോടെ കീറി മുള്ളെടുത്ത് മരുന്നുവച്ചു. സര്*പ്പം പതിയേ ഇഴഞ്ഞുപോവുകയും ചെയ്തു. മേക്കാട്ടെ ചികിത്സയും കഴിഞ്ഞ് നാട്ടിലേയ്ക്കു മടങ്ങവേ, ആ ഉഗ്രസര്*പ്പം വീണ്ടും ഇഴഞ്ഞെത്തി. അതു നമ്പിയ്ക്കു മുന്നില്* ഒരു മാണിക്യം വച്ച് മാറിക്കിടപ്പായി.അതു കണ്ട മേക്കാട്ട് തിരുമേനി പറഞ്ഞു, മടിക്കാതെ എടുത്തോളൂ.. അത് അങ്ങു ചികിത്സിച്ചതിന്റെ കൃതജ്ഞതയാണ്.
കഥകള്* വീണ്ടുമുണ്ട്. കുഷ്ഠരോഗ ബാധിതനായ യുവാവിന്റെ കഥയാണ്. വര്*ഷങ്ങളേറേ മുമ്പ്.. യുവത്വം തുളുമ്പിനില്*ക്കുന്ന നമ്പൂതിരി യുവാവാണ് ചികിത്സയ്ക്ക് വന്നത്. ഒരു മരുന്നേയുള്ളൂ ഇതിന്. പെരുമ്പാമ്പിന്റെ നെയ്യ് ഇടങ്ങഴി കഴിയ്ക്കണം. വൈദ്യന്റെ വിധികേട്ട് നമ്പൂതിരി വിഷമത്തോടെ സ്ഥലം വിട്ടു.പിന്നീട് ആരുടെയോ ഉപദേശമനുസരിച്ച് അദ്ദേഹം ചമ്രവട്ടത്ത് അയ്യപ്പനെ ഭജനമിരിക്കാന്* തുടങ്ങി. ദിവസവും പുഴയില്* കുളിച്ച് ക്ഷേത്രദര്*ശനം. ചിട്ടവിടാത്ത ജീവിതം. ഒരുനാള്* അയാള്*ക്ക് ഒരു സ്വപ്നദര്*ശനമുണ്ടായി. ആറിലെ വെള്ളം മൂന്ന് കുടംവച്ചു കുടിച്ചാല്* രോഗം ഭേദമാകുമൊയിരുന്നു സ്വപ്നത്തിലെത്തിയ ദിവ്യന്* പറഞ്ഞത്.. അയാള്* പിറ്റേന്ന് മുതല്* അത് ചെയ്തു തുടങ്ങി. ഭജനാവസാനമെത്തി. രോഗം പൂര്*ണമായും സുഖപ്പെട്ടതു കണ്ട് അയാള്* ആഹ്ലാദചിത്തനായി നമ്പിയുടെ ഇല്ലത്തെത്തി.. രോഗം ഭേദമായതു കണ്ട് നമ്പി ചോദിച്ചു: എന്ത് മരുന്നാണ് സേവിച്ചത്..? ഒരു മരുന്നും സേവിച്ചില്ല. ചമ്രവട്ടത്ത് അയ്യപ്പനെ സേവിച്ചു!.- എന്നു മറുപടി. എന്നാല്* എനിക്ക് ആ സ്ഥലമൊന്നു കാണണമെന്നായി നമ്പി. ഇരുവരും കൂടി ചമ്രവട്ടത്ത് പുഴയ്ക്കരികിലെത്തി..
പുഴയ്ക്കു മുകളില്* പോയി നോക്കാമെന്ന് പറഞ്ഞ് നമ്പി നടന്നു തുടങ്ങി. പിറകില്* നമ്പൂതിരിയും.. കുറച്ചുദൂരം നടപ്പോള്* ഒരു മുളങ്കാട് ദൃശ്യമായി. അവിടെ ഒരു പെരുമ്പാമ്പ് ചത്തു ചീഞ്ഞുകിടന്നിരുന്നു. അതിന്റെ നെയ്യ് മഴവെള്ളത്തില്* ഒലിച്ച് പുഴയില്* ചേര്*ന്നുകൊണ്ടിരിക്കുന്നു. നമ്പൂതിരിയെ നോക്കി നമ്പി ചിരിച്ചു. ഞാന്* അങ്ങയോട് ഇടങ്ങഴി നെയ്യേ കഴിക്കാന്* ആവശ്യപ്പെട്ടുള്ളൂ. ഇപ്പോളങ്ങ് മൂന്നിടങ്ങഴിയെങ്കിലും കഴിച്ചുകാണും. സംഗതി വ്യക്തമായ നമ്പൂതിരി നമ്പിയുടെ ചികിത്സാമാഹാത്മ്യം അംഗീകരിച്ചു എന്നു ചരിത്രം.
അഷ്ടാംഗഹൃദയം തന്നെയാണ് നമ്പിമാര്*ക്കും ആധികാരിക ഗ്രന്ഥം. അഷ്ടാംഗഹൃദയവുമുണ്ട് അഷ്ടാംഗഹൃദയ സംഗ്രഹവുമുണ്ട്. ആദ്യത്തേത് മുഴുവന്* ശ്ലോകങ്ങളാണ്. മറ്റേതില്* കുറേ ഗദ്യവും വരും. എല്ലാം സംസ്*കൃതമാണ്. അതിന് പരിഹാരമായി നമ്പിമാര്* മലയാളത്തില്* ഒരു ഗ്രന്ഥം നിര്*മിച്ചു മണിപ്രവാളമായി- ആലത്തൂര്* മണിപ്രവാളം. അഞ്ഞൂറു മുതല്* അറന്നൂറു കൊല്ലം വരെ ഇതിനു പഴക്കമുണ്ട്. ആലത്തൂര്* നമ്പിമാരുടെ വൈദ്യകുടുംബത്തിന് ഭഗവാന്* വൈദ്യനാഥന്റെയും ആയുര്*വേദത്തിന്റെ ഇരട്ട ദേവതകളായ അശ്വിനികളുടെയും അനുഗ്രഹം ഉണ്ടെന്ന് വിശ്വാസികള്* കരുതുന്നു. രോഗശാന്തിയുടെ അനുഗ്രഹം തേടി അവര്* ഇപ്പോഴും വൈദ്യന്മാരുടെ അടുത്തേക്ക് ഒഴുകുന്നു. ഒരിക്കല്* കോഴിക്കോട് സാമൂതിരി കോവിലകത്ത് ഒരു തമ്പുരാട്ടിക്ക് പ്രസവവേദന തുടങ്ങിയിട്ട് അഞ്ചാറു ദിവസമായിട്ടും പ്രസവിച്ചില്ല. അനേകം ഡോക്ടര്*മാരെ വരുത്തിയിട്ടും ഫലം കണ്ടില്ല. നമ്പി ചില വിദ്യകള്* പ്രയോഗിച്ച് തള്ളയ്ക്കും പിള്ളയ്ക്കും യാതൊരു ദോഷവും പറ്റാതെ പ്രസവം നടത്തിയതില്* സാമൂതിരിപ്പാടിനു സന്തോഷം തോന്നി നമ്പിക്ക് വീരശൃംഖല സമ്മാനിച്ചു.
മറ്റൊരു കഥ ഇങ്ങനെ.. കുട്ടഞ്ചേരി മൂസ്സിന്റെ അടുക്കല്* നിന്ന് വൈദ്യശാസ്ത്രം പഠിക്കുകയാണ് ആലത്തൂര്* നമ്പിമാരുടെ പതിവ്. അന്നുണ്ടായിരുന്ന കുട്ടഞ്ചേരി മൂസ്സ് വൈദ്യസംബന്ധമായി ഭൂലോകത്തിലുള്ള സകലഗ്രന്ഥങ്ങളും നോക്കിയിട്ടുണ്ടായിരുന്നുവത്ര. അദ്ദേഹം ഒരു ദിവസം ശിഷ്യനായ നമ്പിയോട് പറഞ്ഞു: 'ഞാന്* അഷ്ടാംഗഹൃദയം, അഷ്ടാംഗസംഗ്രഹം, ചരകം, സുശ്രുതം മുതലായി ഭൂലോകത്തിലുള്ള സകല വൈദ്യഗ്രന്ഥങ്ങളും നോക്കിയിട്ടുണ്ട്, ഇനി ഒരാഗ്രഹമേ ഉള്ളൂ. നമ്പിയുടെ ഇല്ലത്ത് അശ്വിനീദേവന്മാര്* കൊടുത്ത ഒരു ഗ്രന്ഥമുണ്ട് എന്നു കേട്ടിട്ടുണ്ട്. അതുകൂടി ഒന്നു നോക്കിയാല്* കൊള്ളാമെന്നാണ് ആഗ്രഹം. അതിനെന്താ നിവൃത്തി?'. അതിനു മറുപടിയായി നമ്പി, 'അതിനെന്താ പ്രയാസം? അവിടെച്ചെന്നൊന്നു ജനിച്ചാല്* മതിയല്ലോ' എന്നു പറഞ്ഞു. ഇതു കേട്ടിട്ട് മൂസ്സിന് വളരെ സന്തോഷമാണുണ്ടായത്. ഉടനെ മൂസ്സ് 'മറുപടി വളരെ ഭംഗിയായി. ഇങ്ങനെ തന്നെയാണ് പറയേണ്ടത്. ഇങ്ങനെ എല്ലാ വിഷയത്തിലും എല്ലായ്*പ്പോഴും ഉചിതമായതു തോന്നട്ടെ' എന്നു പറഞ്ഞ് നമ്പിയുടെ ശിരസ്സില്* രണ്ടു കയ്യും വച്ച് അനുഗ്രഹിക്കുകയും പെട്ടെന്ന് അവിടെക്കിടന്ന് മരിക്കുകയും ചെയ്തു. ആ കുട്ടഞ്ചേരി മൂസ്സ് പിന്നീട് ആലത്തിയൂര്* നമ്പി ഇല്ലത്തു വന്നു ജനിച്ചു എന്നാണ് ശ്രുതി.
പണ്ടൊരിക്കല്* ഒരു ആലത്തൂര്* നമ്പി വളരെക്കാലം തിരുവനന്തപുരത്തു താമസിച്ചിരുന്നു. അക്കാലത്തു കിളിമാനൂര്* കൊട്ടാരത്തില്* അന്നത്തെ മൂത്ത കോയിത്തമ്പുരാന് തണ്ണീര്*ദാഹമെന്ന ദീനമുണ്ടായി. എത്ര വെള്ളം കുടിച്ചാലും മതിയാകാത്ത നിലയിലായി. പ്രതിദിനം നൂറ്റന്*പത് ഇളനീരിന്റെ വെള്ളം കുടിക്കുന്ന അവസ്ഥയിലെത്തി. 'തന്റെ ഈ ദാഹം ആരെങ്കിലും മാറ്റിയാല്* മാറ്റുന്നവര്*ക്ക് ആയിരം രൂപ കൊടുത്തേക്കാം' എന്നു മൂത്ത കോയിത്തമ്പുരാന്* പറഞ്ഞു. കിളിമാനൂര്* കൊട്ടാരത്തില്* ഒരു തമ്പുരാട്ടിയുടെ ഭര്*ത്താവായി താമസിക്കുന്ന ആളും തിരുവനന്തപുരത്തു വലിയ കൊട്ടാരത്തിലെ ഒരു പൂജക്കാരനും നമ്പിയുടെ സ്നേഹിതനുമായ ഒരു നമ്പൂതിരി തിരുവനന്തപുരത്തു ചെന്ന് നമ്പിയെ കണ്ട് വിവരം പറഞ്ഞു ക്ഷണിച്ചു കിളിമാനൂര്*ക്കു കൊണ്ടുവന്നു. നമ്പി കോയിത്തമ്പുരാനെ കാണുകയും ഒരു മരുന്നു കൊടുക്കുകയും ചെയ്തു. പിറ്റേ ദിവസമായപ്പോള്* നൂറ്റിനാല്പതു കരിക്ക് (ഇളനീര്*)മതിയായി. അടുത്ത ദിവസമായപ്പോള്* ഇളനീര്* പത്തുകൂടി കുറഞ്ഞു. അങ്ങനെ ദിവസംകൊണ്ട് ഒരു ഇളനീരായാല്* മതിയെന്ന സ്ഥിതിയിലായി. മടങ്ങാന്* നേരം കോയിത്തമ്പുരാന്* നമ്പിക്ക് നൂറു രൂപ കൊടുത്തു. നമ്പി ഒന്നും മിണ്ടാതെ കൊടുത്തതു വാങ്ങിക്കൊണ്ടു പോവുകയും ചെയ്തു.
നമ്പി പോയതിന്റെ പിറ്റേ ദിവസം മുതല്* കോയിത്തമ്പുരാന്റെ ദാഹം പിന്നെയും വര്*ധിച്ചു. പതിനഞ്ചു ദിവസംകൊണ്ട് പൂര്*വസ്ഥിതിയില്* നൂറ്റന്*പതു കരിക്കിന്റെ വെള്ളം കുടിച്ചാലും മതിയാവുകയില്ല എന്നായി. കോയിത്തമ്പുരാന്* നമ്പിയെ വിളിച്ചുകൊണ്ടുവന്ന നമ്പൂതിരിയെ വിളിച്ച് നമ്പിയെ ഒരിക്കല്*കൂടി കൊണ്ടുവരണമെന്നു പറഞ്ഞപ്പോള്*, നമ്പൂതിരി 'അതു പ്രയാസമാണ്. ഒരിക്കല്* ഞാന്* വിഡ്ഢിയായി. ഇനി അതിനു തയ്യാറില്ല. അല്ലെങ്കില്* ഇപ്പോള്* കൊടുത്തിട്ടുള്ളതുകൂടാതെ മുന്*പു പറഞ്ഞിട്ടുള്ളതുപോലെ ആയിരം രൂപ തികച്ചു കൊടുക്കണം എന്നു പറഞ്ഞു.. അങ്ങനെ ചെയ്യാമെന്നു നിശ്ചയമുണ്ടെങ്കില്* ഞാന്*പോയി നമ്പിയെ കൊണ്ടുവരാം. ആ സംഖ്യ നമ്പി വന്നാലുടനെ കൊടുക്കുകയും വേണം' എന്നു പറഞ്ഞു. നമ്പൂരിയുടെ അഭിപ്രായം പോലെ ചെയ്യാമെന്ന് കോയിത്തമ്പുരാന്* സമ്മതിക്കുകയും നമ്പൂതിരി പോയി വീണ്ടും നമ്പിയെ കൊണ്ടുവരികയും ഉടനെ കോയിത്തമ്പുരാന്* ആയിരം രൂപ കൊടുക്കുകയും നമ്പി ചികിത്സിച്ചു ഭേദപ്പെടുത്തുകയും ചെയ്തു.
ആലത്തൂര്* നമ്പിയുടെ ഇലത്ത് അപ്ഫന്മാരാണ് വൈദ്യത്തില്* അധികം വിദഗ്ദ്ധന്മാരും പ്രസിദ്ധന്മാരുമായിത്തീരുക പതിവ്. അച്ഛന്* നമ്പിമാര്*ക്കു സ്വല്പമൊരു കമ്പച്ഛായ ഉണ്ടായിരിക്കുക പതിവാണ്. എങ്കിലും ഗുരുത്വത്തിനും കൈപ്പുണ്യത്തിനും ആര്*ക്കും കുറവുണ്ടായിരിക്കാറില്ല.
മറ്റൊരു കഥ ഇങ്ങനെയാണ്. 1092-ല്* കഴിഞ്ഞുപോയ അപ്ഫന്* നമ്പിയുടെ ജ്യേഷ്ഠനായി ഒരാള്* ഉണ്ടായിരുന്നു. അദ്ദേഹം ഒറ്റപ്പാലത്തിനു സമീപം പോയി മടങ്ങുമ്പോള്* കുതിരവട്ടത്തു വലിയ നായരുടെ ചില ഭൃത്യന്മാര്* കണ്ടു. വലിയനായര്*ക്ക് വയറ്റുവേദനയായിട്ട് ഇളയ നമ്പിയെ കൂട്ടിക്കൊണ്ടു ചെല്ലാന്* അവരെ പറഞ്ഞയച്ചിരിക്കുകയായിരുന്നു. മൂത്ത നമ്പിയെക്കണ്ടപ്പോള്* ഇളയ നമ്പിയാണെന്ന് തെറ്റിദ്ധരിച്ചു കൂട്ടിക്കൊണ്ടു പോയി. വലിയനായര്* വേദനനിമിത്തം ആഹാരം കഴിക്കാനും ഇരിക്കാനും കിടക്കാനും വയ്യാത്ത അവസ്ഥയില്* നിലവിളിക്കുകയായിരുന്നു. നമ്പി എത്തിയ ഉടനെ 'എനിക്കു ദാഹം കലശലായിരിക്കുന്നു. അതിനു വല്ലതും വേണം' എന്നു പറഞ്ഞീട്ട് കുളിക്കാന്* പോയി. കുളി കഴിഞ്ഞു വന്നപ്പോള്* അഞ്ചാറു കരിക്കും പത്തു പതിനഞ്ചു പൂവന്* പഴവും കൊടുത്തു. നമ്പി അതില്* രണ്ടു കരിക്കെടുത്തു തുളച്ചു വെള്ളം തലയില്* ഒഴിച്ചു. ഒരു കരിക്കിന്റെ വെള്ളം കുടിച്ചു. രണ്ടു പഴവും തിന്നു. പിന്നെ രോഗിയോട് 'കുറച്ചു പഴം തിന്നാമോ?' എന്നു ചോദിച്ചു. 'വയ്യാ' എന്നു വലിയ നായര്* പറഞ്ഞപ്പോള്* 'എങ്കിലും പരീക്ഷിച്ചു നോക്കൂ' എന്നു പറഞ്ഞ് ഒരു പഴമെടുത്ത് ശകലം മുറിച്ചുകൊടുത്തു തീറ്റി. അതു തിന്നു കഴിഞ്ഞപ്പോള്* 'ഇപ്പോള്* വേദന എങ്ങനെയിരിക്കുന്നു' എന്നു ചോദിച്ചു. 'കുറച്ചു കുറവുണ്ടോ എന്നു സംശയം' എന്നു നായര്* പറഞ്ഞു. നമ്പി കുറേശ്ശെയായി ഒരു പഴം മുഴുവനും തീറ്റീ. 'ഇപ്പോള്* എങ്ങനെയിരിക്കുന്നു' എന്നു ചോദിച്ചു. 'വളരെ ഭേദമുണ്ട്' എന്നു നായര്* സമ്മതിച്ചു. പിന്നെ നമ്പി അവിടെയിരുന്ന് 'ഒരു പഴവും കൂടി തിന്ന് കരിക്കിന്റെ വെള്ളവുംകൂടി കുടിക്കൂ' എന്നു പറഞ്ഞു. അത്രയും കഴിഞ്ഞപ്പോള്* വലിയനായര്* 'ഇപ്പോള്* വേദന ഒട്ടുമില്ല. നല്ല സുഖമായി' എന്നു പറഞ്ഞു. വലിയ നായര്*ക്ക് പിന്നെ മരിക്കുന്നതുവരെ വയറ്റില്*വേദന ഉണ്ടായില്ല.നമ്പി അപ്പോള്*ത്തന്നെ അവിടെനിന്ന് ഇറങ്ങിപ്പോയി.
കുറച്ചുനടന്നപ്പോഴേക്കും ചൂടുകൊണ്ട് നടക്കാന്* വയ്യാതായി. വഴിക്കു കണ്ട ഒരു പടിപ്പുരയില്* കയറി് വിശ്രമിച്ചു. ധനവാനായ ഒരു നായരുടെ വീടിന്റെ പടിപ്പുരയായിരുന്നു. ആ വീട്ടിലെ കാരണവര്* വളരെ യോഗ്യനും ചെറുപ്പക്കാരനുമായിരുന്നു. എങ്കിലും അയാല്* കുറച്ചു നാളായി ബധിരനായിരുന്നു. ചികിത്സകളൊക്കെ ചെയ്തു നോക്കീട്ടും യാതൊരു ഗുണവും കാണാതെ ദു:ഖിച്ചിരുന്ന അവസരത്തിലാണ് നമ്പി അവിടെ ചെന്നത്. വീട്ടുകാര്* വിവരം നമ്പിയെ അറിയിക്കുകയും ആ ബധിരനെ കൊണ്ടുചെന്നു കാണിക്കുകയും ചെയ്തു. നമ്പി ഉടനെ കുറച്ചു കൊട്ടെണ്ണ വരുത്തി രോഗിയുടെ തലയില്* തേപ്പിച്ചു വെയിലത്തു പിടിച്ചു നിറുത്തി. കുറച്ചു നേരം നിന്നപ്പോഴേക്കും രോഗി വല്ലാതെ വിഷമിച്ചു. രോഗിയുടെ അമ്മ നമ്പിയുടെ അടുക്കല്* ചെന്ന് 'എന്റെ പുത്രന്* ഇങ്ങനെ വെയിലത്തു നില്*ക്കുന്നതു സഹിക്കാന്* ശക്തിയില്ല. ഇനിയെങ്കിലും കയറിപ്പോകാനനുവദിച്ചാല്* കൊള്ളാം' എന്നു കരഞ്ഞുകൊണ്ടു പറഞ്ഞു. ഉടനെ നമ്പി രോഗിയുടെ അടുക്കല്* ചെന്നു രണ്ടു ചെകിടത്തും ഓരോ 'വീക്കു' വെച്ചു കൊടുത്തു. തല്ലുകൊണ്ടതോടുകൂടി രോഗിക്കു ചെവി കേള്*ക്കാറായി. ഉടനെ നമ്പി അവിടെ നിന്നു പോവുകയും ചെയ്തു.
ഒരിക്കല്* കോട്ടയ്ക്കല്* താമസിച്ചിരുന്ന ഏറാള്*പ്പാടു തമ്പുരാന്* ക്ഷയരോഗബാധിതനായി. ചികിത്സയ്ക്കായി അനുജന്* നമ്പിയെ കൊണ്ടു പോയി. നമ്പി അവിടെയെത്തി കണ്ടപ്പോള്*തന്നെ രോഗം മാറ്റാന്* പ്രയാസമാണെന്ന് തീര്*ച്ചപ്പെടുത്തി. അതു പറയുകയോ ഭാവിക്കുകയോ ചെയ്തില്ല. ചില ചികിത്സകള്* ചെയ്തുകൊണ്ട് അവിടെ താമസിച്ചു. തമ്പുരാനു രുചി ലവലേശമില്ലാതായി. ഭക്ഷണം കുറഞ്ഞതോടെ ക്ഷീണവും കൂടി. 'രുചിയോടുകൂടി ഒരുരുള ചോറുണ്ടിട്ട് അപ്പോള്* തന്നെ മരിച്ചാലും സങ്കടമില്ല. അതിനു വല്ലതും നിവൃത്തിയുണ്ടോ?' എന്നു തമ്പുരാന്* ചോദിച്ചു. 'രുചിയുണ്ടാക്കാം' എന്നു നമ്പി മറുപടിം പറഞ്ഞു. പറഞ്ഞു കഴിഞ്ഞപ്പോള്* 'ഇനി എന്താ നിവൃത്തി' എന്നു വിചാരിച്ചിട്ട് മാര്*ഗമൊന്നും തോന്നിയില്ല. അപ്പോള്* ജ്യേഷ്ഠന്* അവിടെ സമീപമുള്ള സ്ഥലത്ത് വന്നിട്ടുണ്ടെന്നു കേട്ട് ആളയച്ചു വരുത്തി വിവരം പറഞ്ഞു. ജ്യേഷ്ഠന്* നമ്പി തമ്പുരാനെ കണ്ട് 'എന്തു ഭക്ഷിക്കാനാണ് അവിടേക്കു രുചി തോന്നുന്നത്?' എന്നു ചോദിച്ചു. 'ഒരുരുളച്ചോറെങ്കിലും രുചിയോടു ഉണ്ടാല്* കൊള്ളാമെന്നു മോഹമുണ്ട്.' എന്നു തമ്പുരാന്* മറുപടി പറഞ്ഞു. ഉടനെ നമ്പി ഒരു സദ്യയ്ക്കുള്ള വിഭവങ്ങളൊക്കെ ഉണ്ടാക്കാന്* പറഞ്ഞു. ക്ഷണത്തില്* എല്ലാം തയ്യാറായി. ഇലവെച്ചു തമ്പുരാനെ അവിടെയിരുത്തി. ജ്യേഷ്ഠന്* നമ്പി എന്തോ ഒരു മരുന്ന് കയ്യിലിട്ട് തിരുമ്മി ഒരു ചെറിയ ഗുളികപോലെയാക്കി തമ്പുരാന്റെ വായില്* ഇട്ടുകൊടുത്തിട്ട് ഇറക്കാന്* പറഞ്ഞു. അത് ഇറക്കിയ ഉടനെ നെയ്യും പരിപ്പുംകൂട്ടി ഒരുരുള ചോറ് കൊടുത്തു. അത് ഉണ്ടു കഴിഞ്ഞപ്പോള്* മുന്*പിലത്തെപ്പോലെ ഒരു പ്രാവശ്യം കൂടി മരുന്നു കൊടുത്തു. 'ഇപ്പോള്* രുചി തോന്നുന്നുണ്ടോ?' എന്നു നമ്പി ചോദിച്ചു. 'കുറചുകൂടി ഉണ്ണാമെന്നു തോന്നുന്നുണ്ട്' എന്നു തമ്പുരാന്* പറഞ്ഞു.
പിന്നെ കാളന്* മുതലായവയും മോരുംകൂട്ടി ഏകദേശം നാഴിയരിയുടെ ചോറും കുറെ പ്രഥമനും കഴിച്ചു. തമ്പുരാനു വളരെ സന്തോഷമാവുകയും ചെയ്തു. ജ്യേഷ്ഠന്* നമ്പി അന്നവിടെത്തന്നെ താമസിച്ചു. പിറ്റേ ദിവസം രാവിലെ യാത്രയായപ്പോള്* 'അനുജന്* ഇന്നു വരുന്നുവോ?' എന്നു ചോദിച്ചതിനു 'ഞാന്* നാലു ദിവസം കഴിഞ്ഞു വരാം' എന്നു അനുജന്* നമ്പി മറുപടി പറഞ്ഞപ്പോള്* ജ്യേഷ്ഠന്* നമ്പി 'അതു വേണ്ടാ, ഇന്നില്ലെങ്കില്* നാളെ രാവിലെ പോരൂ' എന്നു പറഞ്ഞിട്ടു പോയി. അന്നു രാത്രിയില്* തമ്പുരാന്* തീപ്പെടുകയും ചെയ്തു. ആ ജ്യേഷ്ഠന്* നമ്പിക്ക് പഠിപ്പ് അധികമുണ്ടായിരുന്നില്ലെന്നു മാത്രമല്ല, കുറേശ്ശെ കമ്പച്ഛായയുമുണ്ടായിരുന്നു. എങ്കിലും കൈപ്പുണ്യം മറ്റാര്*ക്കും അത്രയുമുണ്ടായിരുന്നില്ല. ചികിത്സ അപ്പോഴപ്പോള്* തോന്നുന്നതുപോലെയാണ് ചെയ്ക; ശാസ്ത്രപ്രകാരമൊന്നുമായിരിക്കില്ല. എങ്കിലും ഫലിക്കാതെ വരാറില്ല. എണ്ണ കാച്ചി തേച്ചിട്ട് ഒരെണ്ണയും പിടിക്കാതെയാകുമ്പോള്* ആരെങ്കിലും ചെന്നു പറഞ്ഞാല്* ജ്യേഷ്ഠന്* നമ്പി കുളിക്കുന്നതിനു മുമ്പാണെങ്കില്* എന്തെങ്കിലും കുറെ എണ്ണയെടുത്ത് ഇടതുകൈകൊണ്ട് അവരുടെ തലയില്* തേപ്പിച്ചയയ്ക്കും. കുളി കഴിഞ്ഞിട്ടാണെങ്കില്* എണ്ണയവരുടെ തലയില്* ഒഴിച്ചുകൊടുക്കും. പിന്നെ അവര്*ക്കു പച്ചെണ്ണ തേച്ചാല്* മതി. ഒരു ദീനവുമുണ്ടാവില്ല.