Sponsored Links ::::::::::::::::::::Remove adverts | |
അങ്ങനെ ഞാനും മാളികപ്പുറം കണ്ടു.
വലിയ സംഭവം ഒന്നുമില്ല.
ഏറെക്കുറെ നന്ദനത്തിന്റെ ഒരു അയ്യപ്പൻ version എന്നു പറയാം.
അധികം ഓവർ ആക്കാതെ, എന്നാൽ ഭക്തി സാന്ദ്രമായും, ഭക്തി ഇല്ലാത്തവരെയും ആകർഷിക്കുന്ന വിധത്തിൽ വളരെ സിനിമാറ്റിക് ആയും direct ചെയ്തിട്ടുണ്ട്.
കുടുംബ പ്രേക്ഷകരെയൊക്കെ മലർത്തിയടിക്കുന്ന വിധം emotional scenes ഒക്കെ നന്നായി connect ചെയ്യുന്നുണ്ട്.
അവസാനം ഉള്ള detailing ഒക്കെ അല്പം ഓവർ ആയി തോന്നി.
ഉണ്ണി മുകുന്ദൻ നല്ല energetic ആയി വേഷം ചെയ്തിട്ടുണ്ട്.
സമർഥമായി ഉപയോഗിച്ച അയ്യപ്പൻ ഫാക്ടർ സിനിമയുടെ വിജയത്തിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്.