ഇന്നിൻറെ പെണ്ണ് 'നേര്' വിളിച്ചു പറയുമ്പോൾ
ഇന്നിന്റെ പെണ്ണിന്റെ ആത്മധൈര്യത്തെയും തനിക്കെതിരെ നടന്ന ആക്രമണത്തെയും കുറിച്ച് തുറന്നു പറയാനുള്ള ആറ്റിട്യൂടിനെയും അഭിനന്ദിക്കുന്ന ആ ഡയലോഗ് ലാലേട്ടൻ പറഞ്ഞപ്പോൾ തിയറ്ററിൽ ആകെ കൈയ്യടി. എന്നാൽ എന്റെ കണ്ണുകൾ നിറഞ്ഞു. ഇതൊരു സിനിമയാണെന്ന് വീണ്ടും വീണ്ടും മനസ്സിനെ പറഞ്ഞു ബോധ്യപ്പെടുത്തി.
ജീത്തു ജോസഫ് സംവിധാനം ചെയ്ത് മലയാളത്തിന്റെ അനശ്വര നടനായ മോഹൻലാൽ ഇന്നിന്റെ പെണ്ണിന്റെ ആത്മധൈര്യത്തെ കുറിച്ച് പറയുമ്പോൾ നമ്മൾ കൈയ്യടിക്കും, ഫാൻസ്* കൂട്ടങ്ങൾ ആർപ്പു വിളിക്കും, മാധ്യമങ്ങൾ രോമാഞ്ചിഫിക്കേഷൻ ക്യാപ്*ഷൻ കൊടുത്ത് പ്രേക്ഷകരെ കോരിത്തരിപ്പിക്കും. പടം നല്ലതാകുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കും...ആണും പെണ്ണും ഒരുപോലെ ലാലേട്ടന് ജയ് വിളിക്കും..സിനിമയെ പുകഴ്ത്തും.
'നേരി'ൽ അനശ്വര രാജൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ കണ്ണുകളിൽ വേദനയുടെ അടങ്ങാത്ത 'തീ' ഉണ്ട്. എത്രെയൊക്കെ ആക്രമിച്ചാലും ഞാൻ അതിജീവയ്ക്കുക തന്നെ ചെയ്യുമെന്ന് മനസ്സിൽ ഉറക്കെ പറഞ്ഞു കൊണ്ടിരിക്കുന്ന അടങ്ങാത്ത "തീ''. എന്നാൽ സിനിമയുടെ ക്ളൈമാക്സിലെ ആ രംഗമാണ് ഇങ്ങനെയൊരു കുറിപ്പ് എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. മുലപ്പാൽ കൊടുത്തു വളർത്തിയ സ്വന്തം അമ്മയെ പോലും മോശക്കാരിയാക്കി വൈറൽ വീഡിയോയിലൂടെ കാശുണ്ടാക്കുന്ന പാപ്പരാസി കൂട്ടങ്ങൾ തീർച്ചയായും 'നേര് കാണണം. ഇന്നിന്റെ കാലത്തെ നേര് വിളിച്ചു പറയുന്ന പെണ്ണുങ്ങൾക്കുള്ള ലാലേട്ടന്റെയും ജീത്തു ജോസഫിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും tribute ആണ് ഈ ചിത്രം.
Congrats laaletta ..I am happy, you are back
Credits : Anupriya