മലയാള സിനിമയ്ക്ക് എട്ടു പുരസ്*കാരങ്ങളാണ് ലഭിച്ചത്.
മികച്ച തിരക്കഥയ്ക്കുള്ള പുരസ്*കാരം ഷാഹി കബീറിന് ലഭിച്ചു.
ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രന്*സിന് പ്രത്യേക ജൂറി പുരസ്*കാരം ലഭിച്ചു.
സംസ്ഥാനതലത്തില്* മികച്ചചിത്രത്തിനുള്ള പുരസ്*കാരംനേടിയ 'ആവാസവ്യൂഹം' ദേശീയതലത്തിലും പുരസ്*കാരത്തിളക്കം ആവര്*ത്തിച്ചു. കൃഷാന്ത് സംവിധാനംചെയ്ത ആവാസവ്യൂഹത്തിന് മികച്ച പരിസ്ഥിതിചിത്രത്തിനുള്ള ദേശീയ പുരസ്*കാരമാണ് ലഭിച്ചത്.
മേപ്പടിയാനിലൂടെ മികച്ച നവാഗതസംവിധായകനുള്ള പുരസ്*കാരം വിഷ്ണുമോഹന്* മലയാളത്തിലേക്ക് എത്തിച്ചത് അപ്രതീക്ഷിത നേട്ടമായി.
'ചവിട്ട്'ലൂടെ മികച്ച ഓഡിയോഗ്രഫിക്കുള്ള പുരസ്*കാരവും കിട്ടി. റഹ്മാന്* ബ്രദേഴ്*സാണ് 'ചവിട്ട്' എന്ന സിനിമ സംവിധാനംചെയ്തത്. സംസ്ഥാന തലത്തിലും മികച്ച രണ്ടാമത്തെ സിനിമയ്ക്കടക്കം മൂന്ന് അവാര്*ഡുകള്* ചവിട്ട് സ്വന്തമാക്കിയിട്ടുണ്ട്.
നോണ്* ഫീച്ചര്* വിഭാഗത്തില്* മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്*കാരം 'മൂന്നാം വളവ്' എന്ന മലയാളസിനിമ സ്വന്തമാക്കി.
തിഥി കൃഷ്ണദാസ് സംവിധാനംചെയ്ത മലയാള ചിത്രം 'കണ്ടിട്ടുണ്ട്' മികച്ച ആനിമേഷന്* ചിത്രത്തിനുള്ള പുരസ്*കാരം നേടി.