*Jenni 2023 Tamil Horror Thriller Movie Now Streaming Free On Mx player*
Sponsored Links ::::::::::::::::::::Remove adverts | |
*"Joe" (2023) Indian Tamil Language Romantic Drama Film Set To Premiere On #Disney+ Hotstar () In #Tamil, #Telugu, #Malayalam & #Kannada Languages On 15th January, 2024 !!*
MI Dead Reckon Streaming now on PrimeVideo
Last edited by Tobiyas; 01-11-2024 at 08:45 AM.
സിനിമയ്ക്ക് ഇനി 'സി സ്പേസ്'; സർക്കാർ ഒ.ടി.ടി. പ്ലാറ്റ്*ഫോം ഈ മാസം ആരംഭിക്കും
തിരുവനന്തപുരം: രണ്ടുവർഷത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ സിനിമാക്കാഴ്ചകൾക്ക് സജ്ജമായി സംസ്ഥാനസർക്കാരിന്റെ ഒ.ടി.ടി. പ്ലാറ്റ്*ഫോം. ഒ.ടി.ടി. പ്ലാറ്റ്*ഫോമായ ‘സി സ്പേസ്’ ചലച്ചിത്ര വികസനകോർപ്പറേഷനുകീഴിൽ ജനുവരിയിൽ ആരംഭിക്കും. രാജ്യത്താദ്യമായാണ് സർക്കാരിനുകീഴിൽ ഒ.ടി.ടി. ഒരുങ്ങുന്നത്.
കോവിഡിനുപിന്നാലെ ഒ.ടി.ടി. സിനിമാറിലീസ് വ്യാപകമായതോടെയാണ് സാംസ്കാരികവകുപ്പും ഇങ്ങനെയൊരു ആശയവുമായി രംഗത്തെത്തിയത്. കഴിഞ്ഞ കേരളപ്പിറവിദിനത്തിൽ ആരംഭംകുറിക്കുമെന്ന് അറിയിച്ചെങ്കിലും സാങ്കേതികകാരണങ്ങളാൽ നീണ്ടു. പ്ലാറ്റ്*ഫോമിന്റെ ട്രയൽ റൺ ബുധനാഴ്ച നടക്കും. ഈമാസംതന്നെ ഉദ്ഘാടനം നടക്കും.
സിനിമ തിരഞ്ഞെടുക്കുന്നത് പാനൽ
കലാകാരന്മാരുടെ പാനലാണ് സി സ്പെയ്സിലേക്ക് സിനിമകൾ തിരഞ്ഞെടുക്കുക. സിനിമാപ്രവർത്തകരടക്കം അംഗങ്ങളായ ഈ സ്ഥിരംപാനൽ സിനിമകൾകണ്ട് വിലയിരുത്തി നിശ്ചിതമാർക്ക് നൽകും. മറ്റ് ചലച്ചിത്രമേള ജൂറികൾ തിരഞ്ഞെടുത്തതും പുരസ്കാരങ്ങൾ നേടിയതുമായ സിനിമകൾക്കും പരിഗണനയുണ്ടാകും.
സിനിമകളുടെ നിലവാരം മാനദണ്ഡമാക്കി തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ചിത്രാഞ്ജലിപാക്കേജ് സിനിമകൾക്ക് പ്രത്യേകപരിഗണനയുണ്ടായിരിക്കില്ല. മറ്റു ഒ.ടി.ടി.കൾപോലെ തിയേറ്ററിൽ റിലീസ് ചെയ്ത സിനിമയായിരിക്കണമെന്ന നിബന്ധനയുണ്ടായിരിക്കില്ല.
മറ്റു സ്വകാര്യ പ്ലാറ്റ്*ഫോമുകൾപോലെ സിനിമകൾ വാങ്ങി പ്രദർശിപ്പിക്കുന്ന രീതിയായിരിക്കില്ല സി സ്പെയ്സിന്റേത്. ലഭിക്കുന്ന വരുമാനം ആനുപാതികമായി നിർമാതാവിനും ലഭിച്ചുകൊണ്ടിരിക്കും. കൂടുതൽ വരുമാനം ലഭിച്ചാൽ അതിന്റെ പങ്ക് സാധാരണ ഒ.ടി.ടി.കളിൽ നിർമാതാവിന് ലഭിക്കാറില്ല.