@Celebrity
Shaji annan varunnundu..A.K Sajante script..Joju hero..adutha maasam 15inu thudangum
സീറ്റ് ബുക്കിങ്ങിൽ തട്ടിപ്പ് നടത്തി തിയേറ്റർ കാലിയാക്കി, അര ലക്ഷം രൂപയുടെ നഷ്ടം; തിയേറ്റർ ഉടമയ്ക്കെതിരെ കേസ്
രേഖാചിത്രം എന്ന സിനിമയുടെ രണ്ട് ഷോ മുടങ്ങിയതിനെ തുടർന്നാണ് രാജ്കുമാർ പരാതി നൽകിയത്
സീറ്റ് ബുക്കിങ്ങിൽ തട്ടിപ്പ് നടത്തി തിയേറ്റർ കാലിയാക്കി എന്ന പരാതിയിൽ മറ്റൊരു തിയേറ്റർ ഉടമയ്ക്കെതിരെ കേസ്. കാഞ്ഞങ്ങാട് ദീപ്തി തിയേറ്റർ ഉടമ രാജ്കുമാർ നൽകിയ പരാതിയിൽ പ്രദേശത്ത് തന്നെയുളള വി ജി എം തിയേറ്റർ* ഉടമ പി കെ ഹരീഷിനെതിരെ പൊലീസ് കേസ് എടുത്തു.
തിയേറ്റർ* കാലിയായതിലൂടെ അര ലക്ഷം രൂപ നഷ്ടമായെന്ന് പരാതിയിൽ പറയുന്നു. രേഖാചിത്രം എന്ന സിനിമയുടെ രണ്ട് ഷോ മുടങ്ങിയതിനെ തുടർന്നാണ് രാജ്കുമാർ പരാതി നൽകിയത്. സിനിമയ്ക്കായി സീറ്റ് ബുക്ക് ചെയ്ത ശേഷം ഒമ്പത് മിനിറ്റിനുളളിലേ പണം അടയ്ക്കേണ്ടതുളളൂ. ഒൻപതാം മിനിറ്റിന് തൊട്ട് മുൻപ് ബുക്ക് ചെയ്തത് റദ്ദാക്കും. ഉടൻ വീണ്ടും ബുക്ക് ചെയ്യുകയും ചെയ്യും. ഇങ്ങനെ ഒരോ ഒൻപത് മിനിറ്റിലും സീറ്റുകൾ ബുക്ക് ചെയ്ത് കൊണ്ടേയിരുന്നു.
ഓൺലൈനിൽ ബുക്ക് ചെയ്യുന്നവർ ബുക്ക് മൈ ഷോ ആപ്ലിക്കേഷൻ തുറന്നാൽ എല്ലാ സീറ്റുകളും ബുക്ക് ചെയ്തതായി കാണാനാണ് സാധിച്ചത്. തിയേറ്ററിലെ കൗണ്ടറിൽനിന്ന് ടിക്കറ്റ് വിതരണം ചെയ്യാൻ നോക്കുമ്പോൾ, ഒരു സീറ്റ് പോലും ബാക്കിയില്ലാതെ എല്ലാം ബുക്ക് ചെയ്തായും കാണിച്ചു. എന്നാൽ പടം തുടങ്ങാൻ നേരത്ത് ഒരാൾ പോലും എത്തിയില്ല.
ബുക്ക് മൈ ഷോ ആപ്പിൽ കയറിയപ്പോൾ മുഴുവൻ ടിക്കറ്റുകളും റദ്ദാക്കിയതായി കാണുകയും ചെയ്തു. ദീപ്തി തിയേറ്ററിലെ മോണിങ് ഷോയും മാറ്റിനിയുമാണ് മുടങ്ങിയത്. സാങ്കേതിക തകരാർ മൂലമാണ് ഇങ്ങനെ സംഭവിച്ചതാണെന്നാണ് കരുതിയത്. പിന്നീട് സംശയം തോന്നിയ രാജ്കുമാർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ ആരാണ് ടിക്കറ്റ് ബുക്ക് ചെയ്യുകയും റദ്ദാക്കുകയും ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. വിജിഎം തിയേറ്ററിൽ രേഖാചിത്രം നന്നായി ഓടുന്നതിനിടെയാണ് ദീപ്തിയിലും രേഖാചിത്രമെത്തിയത്. ഇതിലുളള പ്രതിഷേധമാണ് തട്ടിപ്പിലേക്ക് നയിച്ചതെന്നാണ് വിവരം.
Sponsored Links ::::::::::::::::::::Remove adverts | |
@Celebrity
Shaji annan varunnundu..A.K Sajante script..Joju hero..adutha maasam 15inu thudangum
നടി ബിന്ദു ഘോഷ് അന്തരിച്ചു, കമല്*ഹാസന്റെ ആദ്യ ചിത്രം 'കളത്തൂര്* കണ്ണമ്മ'യിലെ ബാലതാരം
ബിന്ദു ഘോഷ്/ നേരറിയും നേരത്ത് എന്ന ചിത്രത്തിൽ ലളിതശ്രീക്കും ജഗതിക്കുമൊപ്പം ബിന്ദു ഘോഷ്* |
ചെന്നൈ: നടി ബിന്ദു ഘോഷ് (76) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കമല്*ഹാസന്*, രജനീകാന്ത്, ശിവാജി ഗണേശന്*, മോഹന്*, പ്രഭു, വിജയകാന്ത് തുടങ്ങിയ മുന്*നിര താരങ്ങള്*ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മരണം സംഭവിച്ചതെന്നും ഏറെക്കാലമായി ഹൃദയ, വൃക്ക സംബന്ധമായ പ്രശ്*നങ്ങളെ തുടര്*ന്ന് ചികിത്സയിലായിരുന്നുവെന്നും മകന്* ശിവജി പി.ടി.ഐയോട് പ്രതികരിച്ചു. സംസ്*കാര ചടങ്ങുകള്* തിങ്കളാഴ്ച നടന്നു.
കമല്*ഹാസന്റെ ആദ്യ സിനിമ കളത്തൂര്* കണ്ണമ്മയില്* ബാല താരമായിട്ടായിരുന്നു അരങ്ങേറ്റം. ഗംഗൈ അമരന്* സംവിധാനം ചെയ്ത 'കോഴി കൂവുത്' എന്ന സിനിമയില്* പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. തമിഴിന് പുറമെ മലയാളം, തെലുങ്ക് ചിത്രങ്ങളുടേയും ഭാഗമായി. നേരറിയും നേരത്ത്, ലൂസ് ലൂസ് അരപിരി ലൂസ് തുടങ്ങിയ മലയാള ചിത്രങ്ങളിലാണ് അഭിനയിച്ചത്.
ഹാസ്യ വേഷങ്ങളായിരുന്നു കൂടുതലും ചെയ്തത്. മുപ്പതോളം ചിത്രങ്ങളുടെ ഭാഗമായി. സിനിമയില്* അവസരങ്ങള്* നഷ്ടമായതിന് പിന്നാലെ വലിയ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു.
ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്* അന്തരിച്ചു
കൊച്ചി: പ്രമുഖ ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്* (78 ) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്*ന്ന് തിങ്കളാഴ്ച വൈകുന്നേരം കൊച്ചിയിലായിരുന്നു അന്ത്യം.
200-ലേറെ മലയാള സിനിമകളിലായി എഴുന്നൂറിലേറെ ഗാനങ്ങള്* രചിച്ചിട്ടുണ്ട്. പത്തിലേറെ സിനിമകള്*ക്ക് തിരക്കഥയെഴുതി. ആര്*.ആര്*.ആര്*, ബാഹുബലി (രണ്ടുഭാഗങ്ങള്*), യാത്ര, ധീര, ഈച്ച എന്നീ ചിത്രങ്ങളുടെ മൊഴിമാറ്റ തിരക്കഥകളും അദ്ദേഹത്തിന്റേതായിരുന്നു. ലക്ഷാര്*ച്ചന കണ്ടുമടങ്ങുമ്പോള്*, ഇളംമഞ്ഞിന്* കുളിരുമായി, ഇവിടമാണീശ്വ സന്നിധാനം, കാളിദാസന്റെ കാവ്യ ഭാവനയെ, ഗംഗയില്* തീര്*ഥമാടിയ കൃഷ്ണശില, പാലരുവീ നടുവില്*, ഒരു പുന്നാരം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ പാട്ടുകളില്* ചിലതാണ്.
നാടകഗാനങ്ങളിലൂടെ ഗാനരചനാരംഗത്തേക്ക് കടന്നുവന്ന മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം.എസ്. വിശ്വനാഥൻ, ദേവരാജൻ, എം.കെ. അർജുനൻ, രവീന്ദ്രജയിൻ, ബോംബെ രവി, കെ.വി. മഹാദേവൻ, ബാബുരാജ്, ഇളയരാജ, എ.ആർ. റഹ്*മാൻ, കീരവാണി, ഹാരിസ് ജയരാജ്, യുവൻ ശങ്കർരാജ തുടങ്ങിയ പ്രമുഖ സംഗീതസംവിധായകർക്കൊപ്പം പ്രവർത്തിച്ചു. കവി, കഥാകൃത്ത്, തിരക്കഥാകൃത്ത്, സംഭാഷണരചയിതാവ് എന്നീനിലകളിലും ശ്രദ്ധേയനായിരുന്നു.
എഴുപതുകളില്* ചലച്ചിത്രഗാനരംഗത്തെത്തിയ അദ്ദേഹം ഓരോ കാലത്തും ഹിറ്റുകള്* തീര്*ത്തുകൊണ്ടിരുന്നു. പുതിയ തലമുറയ്ക്കും 'ബാഹുബലി'യിലെ പാട്ടുകളിലൂടെ അദ്ദേഹം സുപരിചിതനാണ്.
1970-ല്* മദിരാശിയിലെത്തിയതാണ് ജീവിതത്തിലെ വഴിത്തിരിവ്. ചെറുപ്പംമുതല്* കവിതയെഴുതുമായിരുന്നു. നാട്ടില്* ഒരു പ്രസിദ്ധീകരണത്തിലെ ജോലിക്കിടെയാണ് ചെന്നൈയില്* അന്വേഷണം മാസികയുടെ എഡിറ്ററായി ക്ഷണം ലഭിച്ചത്. മനസ്സില്* സിനിമാ സ്വപ്നവുമായി മദിരാശിക്ക് വണ്ടികയറി. 1971-ല്* പുറത്തിറങ്ങിയ 'വിമോചനസമരം' എന്ന സിനിമയില്* ആദ്യമായി പാട്ടെഴുതി. 1974-ല്* പുറത്തിറങ്ങിയ 'അയലത്തെ സുന്ദരി' എന്ന ചിത്രത്തിലെ 'ലക്ഷാര്*ച്ചന കണ്ടു മടങ്ങുമ്പോള്*...' എന്നാരംഭിക്കുന്ന ഗാനം സൂപ്പര്*ഹിറ്റായി. പിന്നീടിങ്ങോട്ട് സന്തോഷവും ദുഃഖവും പ്രണയവും വിരഹവുമെല്ലാം തൂലികയില്* പാട്ടുകളായി മാറി. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി ഭാഷകളില്*നിന്ന് അദ്ദേഹം സിനിമാഗാനങ്ങള്* മൊഴിമാറ്റിയിട്ടുണ്ട്.
സംവിധായകന്* ഭാരതിരാജയുടെ മകനും നടനുമായ മനോജ് ഭാരതിരാജ അന്തരിച്ചു
പ്രശസ്ത തമിഴ് സംവിധായകന്* ഭാരതിരാജയുടെ മകനും നടനുമായ മനോജ് ഭാരതിരാജ(48 ) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ഒരു മാസം മുമ്പ് ഓപ്പണ്*-ഹാര്*ട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അതിനുശേഷം വീട്ടില്* വിശ്രമത്തിൽ കഴിയുന്നതിനിടേയാണ് മരണം സംഭവിച്ചത്.
1999-ല്* ഭാരതിരാജ സംവിധാനം ചെയ്ത താജ്മഹല്* എന്ന ചിത്രത്തിലൂടെയാണ് മനോജ് അഭിനയരംഗത്തേക്ക് ചുവടുവെച്ചത്.
പിന്നീട് സമുദ്രം, കടല്* പൂക്കള്*, അല്ലി അര്*ജുന, വര്*ഷമെല്ലാം വസന്തം, പല്ലവന്*, ഈറ നിലം, മഹാ നടികന്*, അന്നക്കൊടി, മാനാട് തുടങ്ങിയ തമിഴ് ചിത്രങ്ങളില്* അഭിനയിച്ചു. 2022-ലെ വിരുമന്* ആയിരുന്നു അവസാനം അഭിനയിച്ച ചിത്രം.
2023ല്* ഭാരതിരാജയ്*ക്കൊപ്പം മാര്*ഗഴി തിങ്കള്* എന്ന ചിത്രം സംവിധാനം ചെയ്തു. മണിരത്*നത്തിന്റെ ബോംബൈ, ശങ്കറിന്റെ എന്തിരന്* എന്നീ ചിത്രങ്ങളില്* സഹസംവിധായകനായി പ്രവര്*ത്തിച്ചിട്ടുണ്ട്
നടി നന്ദനയാണ് ഭാര്യ. രണ്ട് മക്കളുണ്ട്*
നടനും സംവിധായകനുമായ മനോജ് കുമാര്* അന്തരിച്ചു
മുംബൈ: നടനും സംവിധായകനും നിര്*മാതാവുമായ മനോജ് കുമാര്* (87) അന്തരിച്ചു. വാര്*ധക്യസഹജമായ രോഗങ്ങളെ തുടര്*ന്ന് മുംബൈയിലെ കോകില ബെന്* ധീരുഭായ് അംബാനി ഹോസ്പിറ്റലില്* വെച്ചായിരുന്നു അന്ത്യം. കരള്* സംബന്ധമായ രോഗങ്ങളും അദ്ദേഹത്തെ കുറിച്ച് നാളുകളായി അലട്ടിയിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്* റിപ്പോര്*ട്ട് ചെയ്യുന്നു.
ദേശസ്*നേഹം പ്രമേയമായ ചിത്രങ്ങളിലൂടെയാണ് മനോജ് കുമാര്* പ്രശസ്തി നേടിയത്. ഈ സിനിമകള്* ഭാരത് കുമാര്* എന്ന പേരും അദ്ദേഹത്തിന് നേടിക്കൊടുത്തു. ഉപ്കാര്*, ഷഹീദ്, പുരബ് ഔര്* പശ്ചിമ്, ക്രാന്തി, റോട്ടി കപട ഔര്* മകാന്*, ഷോര്*, ഗുംനാം, രാജ് കപൂര്* സംവിധാനം ചെയ്ത് നായകവേഷത്തിലെത്തിയ മേരാ നാം ജോക്കര്* എന്നിവ അദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങളാണ്.
1937-ല്* അബോട്ടാബാദിലാണ് (പാകിസ്താന്*) ജനനം. യഥാര്*ഥ പേര് ഹരികൃഷ്ണന്* ഗോസാമി എന്നായിരുന്നു. ഇന്ത്യ-പാക് വിഭജനത്തിന് ശേഷം കുടുംബസമേതം ഡല്*ഹിയിലേക്ക് കുടിയേറി. ഡല്*ഹിയിലെ ഹിന്ദു കോളേജില്*നിന്ന് ബിരുദം നേടി. നടന്* ദിലീപ് കുമാറിന്റെ കടുത്ത ആരാധകനായിരുന്നതിനാലാണ് മനോജ് കുമാര്* എന്ന പേര് സ്വീകരിച്ചത്.
1957-ലെ ഫാഷന്* എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. കാഞ്ച് കി ഗുഡിയ(1961)യിലെ കഥാപാത്രത്തിലൂടെയാണ് ശ്രദ്ധനേടുന്നത്. രാജ് ഖോസ്ലയുടെ സംവിധാനത്തില്* 1964-ല്* പുറത്തിറങ്ങിയ വോ കോന്* ഥി എന്ന ത്രില്ലര്* സിനിമ വന്*വിജയമായതോടെ രാജ്യമൊട്ടാകെ പ്രശസ്തി നേടി. തിരക്കഥാകൃത്ത്, ഗാനരചയിതാവ്, എഡിറ്റര്*, സംവിധായകന്* എന്നീ നിലകളിലും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. ഉപ്കാര്*, ക്ലര്*ക്ക്, ഷോര്*, റോട്ടി കപട ഔര്* മകാന്*, കാന്ത്രി തുടങ്ങിയ ചിത്രങ്ങളുടെ സംവിധാനവും എഡിറ്റിങും നിര്*വഹിച്ചു.
അനശ്വരമായ ഒട്ടേറെ ഹിന്ദിഗാനങ്ങളിൽ മനോജ് കുമാറിന്റെ പ്രകടനം വേറിട്ടുനിന്നു. അറുപതുകളിലെയും എഴുപതുകളിലെയും പ്രണയാതുരമായ ഒട്ടേറെ ഗാനങ്ങൾക്ക് സ്*ക്രീനിൽ ജീവൻ നൽകിയത് മനോജ് കുമാർ ആിരുന്നു.
ദേശീയ ചലച്ചിത്ര പുരസ്*കാരവും ഏഴ് ഫിലിംഫെയര്* പുരസ്*കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇന്ത്യന്* സിനിമയ്ക്ക് നല്*കിയ സംഭാവനകള്* പരിഗണിച്ച് 1992-ല്* പത്മശ്രീയും 2015-ല്* ദാദാസാഹിബ് ഫാല്*ക്കെ അവാര്*ഡും നല്*കി ആദരിച്ചു.