തിയേറ്റർ - കാഞ്ഞങ്ങാട് VGM Cinemas
ഒരു കുറ്റകൃത്യം...അതിനോടുള്ള പതിമൂന്ന് " ആൺ" പ്രതികരണങ്ങൾ.
അടുത്ത് കണ്ടതിൽ നന്നായി എഴുതപ്പെട്ട സിനിമ. രചയിതാക്കൾ നന്നായി പണിയെടുത്തിട്ടുണ്ട്. ഓരോ ഡയലോഗും ഓരോ കഥാപാത്രവും വളരെ വ്യക്തമായി എഴുതപ്പെട്ടിട്ടുണ്ട്. തിരക്കഥയുടെ ഓരോ പാളിയിലും കൃത്യമായ ജെൻഡർ പൊളിറ്റിക്സ് ഒട്ടും കൃത്രിമത്വമില്ലാതെ പറയുന്നുണ്ട്. നല്ല കെട്ടുറപ്പുള്ള തിരക്കഥയെ മനോഹരമായി സ്ക്രീനിൽ കാണിച്ച് തരാൻ സംവിധായകന് കഴിഞ്ഞു.
അഭിനേതാക്കളുടെ പ്രകടനം എടുത്ത് പറയണം. പൂർണമായും സംഭാഷണ കേന്ദ്രീകൃതമായി പോകുന്ന ഒരു സിനിമ അഭിനേതാക്കൾക്ക്,പ്രത്യേകിച്ച് പുതുമുഖങ്ങൾക്ക് ഒരു വെല്ലുവിളി ആയിരിക്കും. എന്നാൽ അതി ഗംഭീരമായാണ് എല്ലാവരും അഭിനയിച്ചിരിക്കുന്നത്. നായികയുടെ അഭിനയം എടുത്ത് പറയണം. ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന ഇടത്ത് വച്ച് ഒരു മോശം അനുഭവം ഉണ്ടായ പെൺകുട്ടിയുടെ മാനസികാവസ്ഥ പ്രേക്ഷകന് അനുഭവവേദ്യമാക്കാൻ അവർക്ക് കഴിഞ്ഞു.
ഒരു ഘട്ടത്തിൽ 12 Angry Men എന്ന ക്ലാസിക് സിനിമയെ ഓർമിപ്പിക്കുന്നുണ്ട് ആട്ടം.
Sent from my iPhone using Tapatalk