Thanks for the review
malappuram padma - 21-2-2024, status 25-30 %
സിനിമയെ ഒരു കലാരൂപം കൂടെ ആയി കാണുന്നവർ തീർച്ചയായും തീയേറ്ററിൽ തന്നെ പോയി കാണേണ്ട സിനിമ.
സിനിമയുടെ ആദ്യ പകുതി കഥാപാത്രങ്ങളെയും കഥാപരിസരത്തെയും പരിചയപ്പെടുത്താൻ പതിയ താളത്തിൽ ആണ് തുടങ്ങിയത്, എന്നിരുന്നാലും ആദ്യ പകുതിയുടെ അവസാനം ആയപ്പോയേക്കും സിനിമാക് വേഗത കൂടിയ പോലെ തോന്നി. സിനിമയുടെ മ്യൂസിക് , സിനിമാട്ടോഗ്രഫി എന്നിവ വളരെ മികച്ചു നിന്നു, സിനിമയെ പ്രേഷകനുമായി കണക്ട് ആക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചിരിക്കുന്നതു ഇതിലെ നടന്മാരുടെ പ്രകടനവും ബാക് ഗ്രൗണ്ട് മ്യൂസിക്കും ആണ്, നിങ്ങൾ ഒരു ഇക്ക ഫാൻ ആണെങ്കിൽ സാധിക്കുമെങ്കിൽ ഈ സിനിമ തീയേറ്ററിൽ തന്നെ പോയി കാണുക..ആദ്യ പകുതി സ്ലോ ആണെന്ന് തോന്നാൻ കാരണം കുറെ സീനുകളിൽ ബാക് ഗ്രൗണ്ട് മ്യൂസിക് ഉപയോഗിക്കാത്തത് കൊണ്ട് ആണെന് തോന്നുന്നു. സിനിമയിൽ horror പ്രതീക്ഷിച്ചു വരുന്നവരോ , പഴയ കാല കഥാപാത്രങ്ങൾ / കഥ പരിസരം ഇവ കണക്ട് ആവാത്തവർക്കോ ഈ സിനിമ ഇഷ്ടപ്പെടാൻ ചാൻസ് ഇല്ല. ഈ സിനിമ ഒരു വിഭാഗം പ്രേഷകരക്കു ഇഷ്ടപ്പെടുന്നില്ല എന്ന് സിനിമക്കിടയിലെ ചില പ്രേഷകരുടെ പ്രതികരണത്തിൽ നിന്നും മനസിലാക്കാം. രണ്ടാം പകുതി സിനിമ ഒന്ന് കൂടി വേഗത കൈവരിച്ചു എങ്കിലും ചില സമയങ്ങളിൽ എന്തോ കുറച്ചു ഡൌൺ ആയ പോലെ തോന്നി , എന്നിരുന്നാലും ക്ലൈമാക്സ് ലേക്ക് അടുപ്പിച്ചു തീയറ്റർ പരിപൂർണ നിശബ്ദത യിലേക്ക് മാറി. ഈ സിനിമയും പ്രേമലു എന്ന സിനിമയും കണ്ട പ്രേക്ഷകന് എന്ന നിലക്ക് ഭ്രമയുഗം 50 cr ആണെങ്കിൽ പ്രേമലു 100 cr കളക്ട് ചെയ്യും . സിനിമ കണ്ടു വന്നിട്ട് ഇതിലെ പാട്ടുകൾ മിക്കവരും വീണ്ടും കേൾക്കും എന്നുറപ്പു .
ഇതേ പോലെ കുറച്ചു കഥാപാത്രങ്ങളെ മാത്രം വച്ച് മാജിക് കാണിച്ച സിനിമയായിരുന്നു താഴ്വാരവും എന്ന് ഓർക്കുന്നു
Sponsored Links ::::::::::::::::::::Remove adverts | |